Saturday, May 22, 2021

മാമ്പഴ പുളിശ്ശേരി

പണ്ട് കാറ്റത്ത് നാട്ടുമാങ്ങ വീഴുന്നത് നോക്കിയിരിക്കുമായിരുന്നു. വെളുപ്പിന് എണീറ്റ് അടുത്തുള്ള മാവിൽ നിന്ന് ഞങ്ങളുടെ പറമ്പിൽ വീഴുന്ന മാങ്ങ  പെറുക്കാൻ ഞങ്ങൾ കുട്ടികൾ പോകുമായിരുന്നു. 21 വർഷം ആയി നാട്ടുമാങ്ങ കണ്ണിൽ കണ്ടിട്ട്. ഇന്നലെ കൂട്ടുകാരി കുറച്ച് നാട്ടുമാങ്ങ കൊണ്ട് തന്നു. അകത്ത് കയറാതെ പുറത്ത് നിന്ന് ജനലിൽ കൂടി തന്നിട്ടാണ് പോയത്. കണ്ടപ്പോൾ തന്നെ അത് കൊണ്ട് ഒഴിച്ചുകൂട്ടാൻ (മാമ്പഴ പുളിശ്ശേരി)  വയ്ക്കണമെന്ന് അമ്മയോട് പറഞ്ഞു.    

          ഇന്ന് ഒഴിച്ചുകൂട്ടാൻ (മാമ്പഴ പുളിശ്ശേരി ) കൂട്ടിയപ്പോൾ വർഷങ്ങൾ പിന്നിലേയ്ക്ക് പോയി. മാങ്ങയിൽ നിന്ന് കറി ചോറിലേയ്ക്ക് പിഴിഞ്ഞ് ഒഴിച്ച് കഴിക്കുമ്പോൾ കിട്ടുന്ന സുഖം ഒരു പ്രത്യേകതയുള്ളത് തന്നെ. ആരും കൊതി വയ്ക്കണ്ട . 

5 comments: