Wednesday, October 22, 2014

റേഡിയോയും ,ഷോര്‍ട്ട് ഫിലിമും

 റേഡിയോ വഴി ഒത്തിരി കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. എന്‍റെ ഏകാന്തതകളില്‍ എനിയ്ക്ക് ഏറ്റവും അടുത്ത കൂട്ടുകാരിയായി റേഡിയോ ഉണ്ടായിരുന്നു . ഞാന്‍ ഫിറോസിനെ പറ്റികേള്‍ക്കുന്നത് ബിഗ്‌ എഫ് .എം .ല്‍ കൂടിയാണ് . കിടിലം ഫിറോസ്‌ എന്ന പേരില്‍ ആണ് ഫിറോസ്‌ ബിഗ്‌ എഫ് .എം .ല്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നത് . ഒരു ദിവസം ഞാന്‍ ഫിറോസ്‌ അവതരിപ്പിക്കുന്ന പരിപാടിയില്‍ വിളിച്ചു സംസാരിച്ചു .  എന്നാല്‍ ഞാന്‍ ഫിറോസിനെ കാണുന്നത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് . 
  റേഡിയോ വഴി പരിചയപ്പെട്ട ഒരു അങ്കിളിന്‍റെ മകനാണ്  എന്നോട് ഫോണ്‍ ചെയ്തു പറഞ്ഞത് ഫിറോസ്‌ ഒരു ഷോര്‍ട്ട് ഫിലിം എടുക്കാന്‍ പോകുന്നു എന്നും അതില്‍ ഒരു ചെറിയ വേഷമുണ്ട് ചെയ്യാമോ എന്നും ചോദിച്ചു . ഞാന്‍ പേടിച്ചു  വിറച്ചു അവനോടു കഥയൊക്കെ ചോദിച്ചു . അപ്പോള്‍ അവന്‍ പറഞ്ഞു ഫിറോസ്‌ വിളിക്കും അപ്പോള്‍ കഥ പറയുമെന്ന് . ശരി എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . കുറച്ചു കഴിഞ്ഞു ഫിറോസ്‌ വിളിച്ചു . എന്നിട്ട് പറഞ്ഞു  ആ കഥാപാത്രത്തിന് പറ്റിയ ആളാണോ പ്രീത എന്ന്  അറിയണം . അതിനു വേണ്ടി കാണണം എന്നും പറഞ്ഞു . അപ്പോള്‍ ഞാന്‍ പറഞ്ഞു  തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ട് അപ്പോള്‍ കാണാമെന്നു . അങ്ങനെ തിരുവനന്തപുരത്ത് വച്ച് കണ്ടു . ഞാന്‍ തന്നെ ആ കഥാപാത്രത്തിന് മതി എന്ന് പറഞ്ഞു . പിറ്റേന്ന് അവര്‍ വണ്ടിയുമായി വന്നു  എന്നെ കൊണ്ട് പോയി .ഒപ്പം അച്ഛനും ഉണ്ടായിരുന്നു എനിയ്ക്ക് കൂട്ടായി .
 "കല്ല്‌ " എന്നായിരുന്നു ആ ഷോര്‍ട്ട് ഫിലിമിന്‍റെ പേര് . അങ്ങനെ ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു  




 കുമാരപുരത്തു വച്ചായിരുന്നു ഷൂട്ടിംഗ് . ക്യാമറയെ അഭിമുഖീകരിക്കുക എന്നത് വലിയ പാട് തന്നെയാണ് . എനിയ്ക്കാെണങ്കില്‍ ക്യാമറ കണ്ടാലപ്പോള്‍ ചിരി വരും . 
അഭിനയം ഒരു കലയാണ്‌ . അത് എല്ലാവര്‍ക്കും പറ്റുന്ന പണിയല്ല എന്ന് എനിയ്ക്കന്നു മനസിലായി . ഒരു വര്‍ഷം കഴിഞ്ഞു ഈ ഷോര്‍ട്ട് ഇറങ്ങിയിട്ട് . കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നു ആണിത് യൂ ട്യൂബിലൂടെ കൂട്ടുകാര്‍ക്ക് മുന്നിലെത്തിയത് . നന്ദി പറയേണ്ടത് ഈശ്വരനോടും , എന്നെ കുറിച്ച് ഫിറോസിനോട് പറഞ്ഞ ഉണ്ണിയോടും , എനിയ്ക്ക് അവസരം തന്ന കിടിലം ഫിറോസിനോടും ,  ബാക്കി അതില്‍ സഹകരിച്ച എല്ലാ കൂട്ടുകാരോടും ആണ് . പിന്നെ ഈ ഷോര്‍ട്ട് ഫിലിം കണ്ടു അത് വിജയിപ്പിച്ച കൂട്ടുകാരോടും . കാണണമെന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ക്ലിക്ക്  ചെയ്യുക 

24 comments:

  1. കൊള്ളാം. ഇങ്ങനെയും ഒരു സംഭവമുണ്ടെന്ന് ഇപ്പോഴാണ്‌ അറിയുന്നത് :)

    വിഡിയൊയും കണ്ടു. ആശയം ഇഷ്ടപ്പെട്ടു.
    ആശംസകൾ...

    ReplyDelete
    Replies
    1. നന്ദി ഹരിനാഥ്‌ . എന്റെ അഭിനയം എങ്ങനെയുണ്ട് .

      Delete
    2. അഭിനയവും നന്നായിരിക്കുന്നു... :)

      Delete
    3. നന്ദി ഹരിനാഥ്‌

      Delete
  2. വീഡിയോ കണ്ടൂ ...നല്ല ആശയം പ്രവാഹിനിയും നന്നായി..................... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ചന്തു ചേട്ടാ

      Delete
  3. വീഡിയോ കണ്ടു.
    ആശയവും ഷോര്‍ട്ട് ഫിലിമിന്‍റെ അവതരണവും ഇഷ്ടപ്പെട്ടു,
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സി.വി അങ്കിള്‍

      Delete
  4. കല്ല്‌ കണ്ടു.
    ഷോര്‍ട്ട് ഫിലിമിന് എന്തോ ഒരു പ്രത്യേകത കൂടി
    കണ്ടപ്പോള്‍ എനിക്കനുഭവപ്പെട്ടു.
    ആശംസകള്‍

    ReplyDelete
    Replies
    1. എന്ത് പ്രത്യേകതയാ അനുഭവപ്പെട്ടത് റാംജി ചേട്ടാ . നന്ദി

      Delete
  5. വന്നു.. കണ്ടു... ഇഷ്ടായി....

    ReplyDelete
    Replies
    1. നന്ദി സുധീര്‍ദാസ് ഭായ്

      Delete
  6. അങ്ങനെ നടിയുമായി അല്ലെ..ഇനിയും ദൂരങ്ങൾ ഒരുപാട്...

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌ ചേട്ടാ

      Delete
  7. വളരെ നന്നായിട്ടുണ്ട് മാഷേ..rr

    ReplyDelete
  8. ഞാൻ നേരത്തെ തന്നെ കണ്ടതാ.... :) എന്നാലും ഒന്നുടെ യുട്യൂബ് വരെ പോയിട്ടും വരാം

    :)

    ReplyDelete
  9. നന്ദി മെല്‍വിന്‍

    ReplyDelete
  10. വീഡിയോ കണ്ടു.നന്നായിരിക്കുന്നു

    ReplyDelete
  11. അങ്ങനെ സില്‍മേല്‍ എടുത്തല്ലേ ?? കണ്ഗ്രാജ്സ്... നന്നായിട്ടുണ്ട് ട്ടാ...

    ReplyDelete
  12. അങ്ങനേയും സംഭവിച്ചു അബ്സര്‍ജി . നന്ദി

    ReplyDelete
  13. കണ്ടു.. Download ചെയ്തു.ചേച്ചിയിലാണ് climax twist ..ഇനിയും അവസരങ്ങൾ കിട്ടട്ടെ ..

    ReplyDelete
    Replies
    1. നന്ദി ഓര്‍മ്മത്തുള്ളി

      Delete