Monday, March 24, 2014

അങ്ങനെ ഞാനും ഈ വര്‍ഷം ഉത്സവം കണ്ടു

20൦൦ മാര്‍ച്ചില്‍ ആണ് ഞാന്‍ അവസാനമായി ഉത്സവം കണ്ടത് . അന്ന് ഉത്സവം കണ്ടു മടങ്ങുമ്പോള്‍ പിന്നീട് ഒരിക്കലും ഇത് പോലെ ഉത്സവം കാണാന്‍ കഴിയില്ല എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. . നീണ്ട 14  വര്‍ഷം . ഹോ ! ആലോചിക്കുമ്പോള്‍ എത്ര പെട്ടെന്നാണ് കാലം കടന്നു പോയത് എന്നോര്‍ക്കയാണ് . എന്തായാലും ഈ വര്‍ഷം ഘോഷയാത്ര കാണാന്‍ പോകണമെന്ന് വിചാരിച്ചു . പോയി . 







ഘോഷയാത്ര മാത്രം അല്ല  ഓട്ടന്‍ തുള്ളലും , കുട്ടികളുടെ നൃത്തവും , പിന്നെ ബാലെയും കണ്ടു . വെളുപ്പിന് രണ്ടു മണിക്കാണ് വീട്ടില്‍ തിരിച്ചു വന്നത്.  പരിപാടികളും കണ്ടു  കുറച്ചു മാലയും വില്പന നടത്തി . ചൂടുള്ള കപ്പലണ്ടിയും വാങ്ങി കഴിച്ചു . 







കൂടാതെ ഐസ്ക്രീം കുടിച്ചു . പൊരി കഴിച്ചു . ആകെ രസമായിരുന്നു . . കൂടെ പഠിച്ച  കുട്ടികളെ കണ്ടു . അങ്ങനെ ഹാപ്പി ആയി . ഉത്സവം കാണാന്‍ പോയതിനു പണിയും കിട്ടി . മഞ്ഞു കൊണ്ടിട്ടു ആണെന്ന് തോന്നുന്നു പനിയും പിടിച്ചു . എന്നാലും വേണ്ടില്ല. . ഉത്സവം കണ്ടല്ലോ.


















 ഇനി ബലൂണ്‍ കിട്ടിയില്ലെന്ന് ആരും പരാതി പറയണ്ട 










 പിറ്റേന്ന്  തൂക്കവുമുണ്ടായിരുന്നു . എനിയ്ക്കത് കാണാന്‍ പോകാന്‍ പറ്റിയില്ല. തിരക്ക് കാരണം വീല്‍ ചെയര്‍ പോകാന്‍ പറ്റില്ല. അതോണ്ട് പോയില്ല. തൂക്കം കാണാന്‍ വരാമെന്ന് പറഞ്ഞിരുന്ന അസിന്‍ ആറ്റിങ്ങല്‍  പറ്റിച്ചു .




അധികം വിവരണമൊന്നുമില്ല. എല്ലാം ചിത്രങ്ങള്‍ ആണ്. എന്തായാലും  ഞാന്‍ സന്തോഷവതിയാണ്. ഇതൊക്കെ കണ്ടു എന്റെ കൂട്ടുകാര്‍ക്കും സന്തോഷമാകുമെന്ന് കരുതുന്നു . സ്നേഹത്തോടെ പ്രവാഹിനി

21 comments:

  1. ലോകം മുഴുവനും നടക്കുന്ന ഉത്സവങ്ങൾ കാണാൻ സാധിക്കട്ടെ.

    ReplyDelete
  2. അതെങ്ങനെ സാധിക്കും kharaaksharangal ഭായ് . എങ്കിലും നന്ദി

    ReplyDelete
  3. സന്തോഷായി... :)

    ReplyDelete
  4. വളരെ സന്തോഷം :)

    ReplyDelete
    Replies
    1. എനിയ്ക്കും സന്തോഷം ഹരിനാഥ്‌ ഭായ്

      Delete
  5. നല്ല കാഴ്ചകള്‍
    എന്നുമെന്നും സന്തോഷം ഉണ്ടായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സി.പി ചേട്ടാ

      Delete
  6. സന്തോഷഭരിതം!!

    ReplyDelete
  7. വളരെ നല്ല ചിത്രങ്ങള്‍, ഇനിയും ധാരാളം ഉത്സവങ്ങള്‍ കാണാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു....

    ReplyDelete
    Replies
    1. നന്ദി രാജേഷ് ഭായ്

      Delete
  8. ചില്ലറ വിവരണമെങ്കിലും,
    ചിത്രങ്ങളുടെ ഭംഗിയും
    ചിത്തത്തിന്റെ കുളിര്മ്മയും
    ചങ്ങാതിമാർ അറിയുന്നു!
    ചിത്തം കുളിര്ക്കുമാറായ് പൂങ്കാറ്റു വീശി.............

    ReplyDelete
    Replies
    1. നന്ദി പ്രേമേട്ടാ

      Delete
  9. വര്‍ണശബളമീ കാഴ്ചകള്‍

    ReplyDelete
  10. ഇനിയും ഒരുപാട് ഉത്സവങ്ങള്‍ കാണാനാവട്ടെ... :-)

    ReplyDelete
  11. സന്തോഷം! സ്നേഹാശംസകള്‍...

    ReplyDelete
  12. പണ്ട് പറ്റാവുന്നിടങ്ങളിലൊക്കെ ഉത്സവം കാണാന്‍ പോകാറുണ്ടായിരുന്നു.. ഇന്നിപ്പോ ഒന്നിനും കഴിയാറില്ല.. ഇങ്ങനെ ചിത്രങ്ങളിലും വായനയിലും ഒതുങ്ങുന്നു...

    ReplyDelete