Wednesday, March 27, 2013

ജീവിത മാറ്റം

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനു  ഒരു വഴിയില്ലാതെ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവസാനം തിരുവനന്തപുരത്തു  ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വച്ചു  വികലാംഗ ക്ഷേമ സമിതിയിലെ ചേട്ടനൊക്കെ ഇടപ്പെട്ടു പകരം വസ്തു കൊടുത്തു ഒരു വീല്‍ ചെയര്‍ പോകുന്നതിനുള്ള വഴി  കിട്ടി. പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു .
വഴി വന്നതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങണം എന്ന ആഗ്രഹം കൂടി കൂടി വന്നു . അവസാനം എന്നിയ്ക്കു ഫേസ് ബുക്കിലെ കൂട്ടുകാര് എല്ലാവരും കൂടി ചേര്‍ന്നു ഒരു ഇലക്ട്രോണിക്  വീല്‍ ചെയര്‍ വാങ്ങി തന്നു . ശരിയ്ക്കും അതു കൊണ്ട് എനിയ്ക്ക് ഒരു പാട് പ്രയോജനങ്ങളുണ്ടായി . .
 ഞാന്‍ ഒരു പാട് കാലമായി ആഗ്രഹിക്കുന്നതാണ്‍ തോന്നയ്ക്കല്‍ സായ് ഗ്രാമത്തില്‍ ഒന്നു പോകണമെന്നു . ഈ വീല്‍ ചെയര്‍ കിട്ടിയതിന്‍റെ ഫലമായി എനിയ്ക്കു  സായ് ഗ്രാമത്തില്‍ പോകാന്‍ പറ്റി .






ഫേസ് ബുക്കു കൂട്ടുകാര്‍ വാങ്ങി തന്ന മോട്ടോര്‍ ഘടിപ്പിച്ച   വീൽ  ചെയർ 



സായ് ഗ്രാമത്തിന്റെ കവാടം



























 അന്ന് അവിടെ വിൽ പാട്ട് ഉണ്ടായിരുന്നു. ഞാന് ആദ്യമായാണ്‍ വിൽ പാട്ട് കേള്‍ക്കുന്നതു







അന്ന്  അവിടെ സായ് ഗ്രാമോത്സവം നടക്കുകയായിരുന്നു



























അവിടെ വച്ചു ഒത്തിരി കാലങ്ങള്ക്കു ശേഷം ഞങ്ങളെ പഠിപ്പിച്ച  പാട്ട് സാറിനെ കണ്ടു. പിന്നെ പൂർണ്ണ  ചന്ദ്രനേയും, കായം കുളം ബാബു ചേട്ടനേയും , കുടുംബത്തേയും കാണാൻ  പറ്റി  . പക്ഷേ  അവർ എന്നെ കണ്ടില്ല
എനിയ്ക്ക് ഒത്തിരി  സന്തോഷമായി . പുറത്തൊക്കെ  ഇത് പോലെ പോകാൻ കഴിയുന്നതിൽ .
 നന്ദി എന്റെ എല്ലാ കൂട്ടുകാര്ക്കും . 

19 comments:

  1. നന്ദി സി. പി ചേട്ടാ

    ReplyDelete
  2. സന്തോഷങ്ങള്‍ പിന്തുടരട്ടെ

    ReplyDelete
    Replies
    1. നന്ദി അജിത്ത് ഭായ്

      Delete
  3. എല്ലാ വിധ ആശംസകളും..

    ReplyDelete
  4. കുറെ വിശേഷങ്ങള്‍ ഉണ്ടല്ലോ ഇനിയും തുടരട്ടെ ....

    ReplyDelete
    Replies
    1. ആഹാ കാത്തി എവിടയാ കാണാനില്ലല്ലോ. നന്ദി മോനെ. പലതും തുറന്നു എഴുതാന്‍ പറ്റുന്നില്ല അതാ കുഴപ്പം .

      Delete
  5. നല്ല ചിത്രങ്ങൾ ... കാലിന്റെ വയ്യായ്ക ഒക്കെ ഭേദാവും ട്ടോ. പ്രാർത്ഥനകൾ ..ഒപ്പം ഈ അക്ഷരങ്ങളുടെ കൂട്ടുകാരിയ്ക്ക് ആശംസകളും ...

    ReplyDelete
  6. സന്തോഷങ്ങള്‍ തുടരട്ടെ.

    ReplyDelete
    Replies
    1. നന്ദി റാംജി ചേട്ടാ

      Delete
  7. ജീവിതം സന്തോഷകരമാവട്ടെ

    ReplyDelete
    Replies
    1. നന്ദി വെട്ടത്താന്‍ ചേട്ടാ

      Delete
  8. Replies
    1. നന്ദി അമ്യതംഗമയാ

      Delete
  9. ഒരു സന്തോഷം നിറഞ്ഞ വാർത്ത , ഇനിയും എല്ലാ ആഗ്രഹങ്ങളും പൂവണിയട്ടെ

    ReplyDelete
    Replies
    1. നന്ദി സതീഷ് ഭായ്

      Delete
  10. ഇനിയും ധാരാളം യാത്രകളും,സൌഹൃദങ്ങളും,സഹായങ്ങളും കാത്തിരിക്കുന്നു. തുടരുക. അനുഭവങ്ങള്‍ പങ്ക് വെയ്ക്കുക.

    ReplyDelete