Wednesday, February 20, 2013

ബ്ലോഗുകള്‍ക്കു മരണ മണി മുഴങ്ങുകയാണോ ??

ഇതു ഇന്നലത്തെ കൊച്ചി എഡിഷന്‍  മെട്രോ മനോരമയില്‍ വന്ന വാര്‍ത്തയാണ്‍. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നറിയില്ല.  ഇതു സത്യമാണ്‍ എങ്കില്‍ നമ്മുടെയൊക്കെ കാര്യം എന്താകും?.ആരേയും പേടിക്കാതെ  സ്വന്തം അഭിപ്രായങ്ങള്‍ പറയാനുള്ള അവസരമാണ്‍ ഇതു വഴി നഷ്ടമാകുന്നതു. ബ്ലോഗുകള്‍ നിര്‍ത്തലാക്കിയാല്‍ എന്‍റെ മനസ്സിലെ സങ്കടങ്ങളൊക്കെ ഞാന്‍ ഇനി എവിടെ പങ്കു വയ്ക്കും . എന്താണ്‍ കൂട്ടുകാരെ നിങ്ങളുടെ അഭിപ്രായം . ഇതു ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം അല്ല്ലേ . അങ്ങനെ നിര്‍ത്തുകയാണ്‍ എങ്കില്‍ എന്താണ്‍ നമ്മള്‍ക്ക്  ഇതിനെതിരെ  ചെയ്യാന്‍ കഴിയുക . ആരെങ്കിലും ഒരു പോം വഴി പറയുമോ ?

20 comments:

  1. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല.ഇനിയിപ്പോള്‍ ഫ്രീ സൈറ്റുകളൊക്കെ നിര്‍ത്തിയാലും ചുരുങ്ങിയ ചെലവില്‍ സ്വന്തം ഡൊമൈന്‍ തുടങ്ങാന്‍ പറ്റും. തല്‍ക്കാലത്തേക്ക് അതിന്‍റെ ആവശ്യം വരില്ല.

    ReplyDelete
    Replies
    1. അതൊക്കെ ശരിയാകുമോ വെട്ടത്താന്‍ ചേട്ടാ

      Delete
  2. നമുക്ക് ഗൂഗിളുണ്ടല്ലോ :)

    ReplyDelete
    Replies
    1. ഗൂഗിള്‍ ബ്ലോഗ് പോലെ പ്രയോജനം ചെയ്യുമോ ഷാലി

      Delete
  3. ഒന്നു പോയാല്‍ തല്‍ക്കാലത്തേക്ക് ചെറിയൊരു പ്രയാസം ഉണ്ടായാലും പുതിയത് വരും എന്ന് കരുതാം.

    ReplyDelete
    Replies
    1. അപ്പോള്‍ നമ്മള്‍ ഇതു വരെ എഴുതിയതൊക്കെ എന്തു ചെയ്യും റാംജി ചേട്ടാ

      Delete
  4. ഒരു വാതില്‍ അടഞ്ഞാല്‍ വേറൊന്ന് തുറക്കില്ലേ?

    ReplyDelete
    Replies
    1. അങ്ങനെ പ്രതീക്ഷിക്കാം അല്ലേ അജിത്തേട്ടാ

      Delete
  5. ഗൂഗിള്‍ ഉണ്ട് ഇപ്പോള്‍., അതിനുശേഷം മറ്റു വഴികള്‍ തെളിഞ്ഞുവരും.
    ആശംസകള്‍

    ReplyDelete
    Replies
    1. എനിയ്ക്കു ഈ ഗൂഗിളിന്‍റെ ഉപയോഗം അറിയില്ല . എന്നാലും വേറെ വഴി തുറന്നു വരും എന്നു പ്രതീക്ഷിക്കാം അല്ലേ സി.വി ചേട്ടാ

      Delete
  6. ഏത് വഴിയടച്ചാലും പ്രവഹിക്കുന്നവര്‍ സ്വയം വറ്റാതിരുന്നാല്‍ പ്രവഹിച്ചുകൊണ്ടേയിരിക്കും. ശുഭാപ്തിവിശ്വാസങ്ങളോടെ നമുക്ക് കാത്തിരിക്കാം പ്രവാഹിനി......

    ReplyDelete
  7. വിശ്വാസം അതല്ലേ എല്ലാം അല്ലേ തുമ്പി. കാത്തിരിക്കാം

    ReplyDelete
  8. നമ്മള്‍ എല്ലാവരും ഇല്ലേ..പൂട്ടിപ്പോകുന്നതിനു മുന്‍പ്‌ എന്തെങ്കിലും പുതിയ വഴി വരും.

    ReplyDelete
    Replies
    1. ശരി റോസാപൂക്കള്‍ ഇതു എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ല

      Delete
  9. Replies
    1. ഗൂഗിള്‍ ബ്ലോഗ് പോലെ പ്രയോജനപ്പെടുമോ അമ്യതംഗമയ

      Delete
  10. പ്രവാഹിനി....... അതോർത്ത് ഭയപ്പെടണമെന്ന് തോന്നുന്നില്ല.. കാലോചിതമായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങൾക്കനുസരിച്ച്, പുതിയ സംവിധാനങ്ങൾ എത്തുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം...

    ReplyDelete
    Replies
    1. പ്രതീക്ഷിക്കാം ഷിബു ഭായ്

      Delete
  11. ബ്ലോഗ് ഇപ്പോഴുമുണ്ട്. ഇനിയും ഇങ്ങനെതന്നെ ഉണ്ടായിരിക്കട്ടെ...

    ReplyDelete
    Replies
    1. ഉണ്ടാകട്ടെ ഹരിനാഥ്‌ ഭായ്

      Delete