Thursday, January 17, 2013

ഒരു ഓര്‍മ്മക്കുറിപ്പ്

ചിലരൊക്കെ നമ്മുട ജീവിതത്തില്‍ സ്വാധീനം ചെലുത്താറുണ്ട്. അതു മനസ്സിലാക്കുമ്പോഴേയ്ക്കും  ചിലപ്പോള്‍  വൈകി പോയിരിക്കും . അവന്‍ എനിയ്ക്ക്  അനിയന്‍ , സഹോദരന്‍ അതിനും അപ്പുറം എനിയ്ക്കു അവനോട് ഉണ്ടായിരുന്നത് വാത്സല്യം ആയിരുന്നു . എപ്പോഴാണ്‍ ഞാന്‍ അവനെ പരിചയപ്പെട്ടത് എന്നും അറിയില്ല. പക്ഷേ  ആ പരിചയം  അവന്‍റെ ബ്ലോഗുകളിലേയ്ക്കും നീണ്ടു. 
 അവനെ കാണണമെന്ന് എനിയ്ക്കു വലിയ ആഗ്രഹം ആയിരുന്നു.  എന്നാല്‍ എനിയ്ക്കു അതിനു കഴിഞ്ഞില്ല.
           കഴിഞ്ഞ വ്ഴാഴ്ച  എന്‍റെ ഒരു കൂട്ടുകാരി ഡല്‍ഹിയില്‍ നിന്നു വിളിച്ചു ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു . എനിയ്ക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അതിന്‍റെ തലേ ദിവസം കൂടി ഞാന്‍ അവനെ ഓണ്‍ ലൈനില്‍ കണ്ടതാണ്‍. . ഞാന്‍ അവളുടെ കോള്‍ കട്ട് ചെയ്തിട്ടു അവന്‍റെ ഫോണ്‍  നമ്പരിലേയ്ക്ക് വിളിച്ചു. കേട്ട വാര്‍ത്ത സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ . പക്ഷേ കേട്ട വാര്‍ത്ത സത്യമായിരുന്നു.ഹൊ! ആ രംഗം ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ.
 അവനു ഹ്യദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. അത് ഒരിക്കല്‍ അവന്‍ എന്നോട് പറയുകയും ചെയ്തു . എന്നിട്ടു പറഞ്ഞു . ചേച്ചി ഇതു ആരോടും പറയരുത് . കാരണം എന്നെ ആരും സഹതാപത്തോടെ നോക്കുന്നത് ഇഷ്ടമല്ല എന്ന്. ഞാന്‍ ആരോടും പറയില്ല എന്നു വാക്കും കൊടുത്തു. ഞാന്‍ പുണ്യവാളന്‍ എന്ന ഷിനു ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഒരാഴ്ച . ഇപ്പോഴും ആ ആഘാതം മാറിയിട്ടില്ല. എന്തൊരു ശക്തിയുള്ള എഴുത്ത് ആയിരുന്നു പുണ്യവാളന്‍റേത് .പുണ്യനെ കുറിച്ച് ഇനിയും പറയണമെന്നുണ്ടായിരുന്നു . വാക്കുകള്‍ കിട്ടുന്നില്ല.
 പുണ്യനു സമം പുണ്യന്‍ മാത്രം

14 comments:

  1. ദൈവം അവന്റെ ആത്മാവിന് നിത്യശാന്തി ഏകട്ടെ!

    ReplyDelete
  2. ആത്മാവിനു നിത്യ ശാന്തി നല്‍കുമാറാകട്ടെ....വളരെ ദുഃഖം ഉള്ള വാര്‍ത്ത തന്നെ ആയിരുന്നു എന്നും ചാറ്റിലൂടെ സംസാരിക്കാറുള്ള പുണ്യാളന്‍......,,,

    ReplyDelete
  3. ഒരു സൌഹൃദത്തിന്റെ ആരംഭമാകും മുമ്പേ അവസാനിച്ചു പോയി എന്ന വാര്‍ത്ത‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല

    ReplyDelete
  4. പ്രവാഹിനി യെ പ്പോലെ പുണ്യവാളനെ ഒരു പാടിഷ്ടമായിരുന്നു , അവന്‍ ജീവിക്കും ബൂലോകത്തില്‍ എഴുതിയ പോസ്റ്റുകളിലൂടെ ,നിങ്ങളെപ്പോലെയുള്ളവരുടെ നന്മ നിറഞ്ഞ കൂട്ടുകാരുടെ ഓര്‍മ്മകളിലൂടെ ..നന്നായി ഈ അനുസ്മരണം .

    ReplyDelete
  5. മരണമില്ലാതെ മനസ്സില്‍ .....

    ReplyDelete
  6. പുണ്യാളന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു

    ReplyDelete
  7. എന്താണ്‍ പറയേണ്ടത് എന്നു എനിയ്ക്കു അറിയില്ല കൂട്ടുകാരെ. ഇന്നു 1മണിയ്ക്കു ദുബായില്‍ വച്ച് അവനു വേണ്ടി ഒരു അനുസ്മരണം നടത്തുന്നുണ്ട്

    ReplyDelete
  8. എന്താണ് പറയുക ഇവിടെ ..... ആത്മാവിന് നിത്യശാന്തി നേരുന്നു...

    ReplyDelete
  9. ആദരാഞ്ജലികള്‍ മാത്രം

    ReplyDelete
  10. "പുണ്യന് സമം പുണ്യന്‍ മാത്രം"

    ReplyDelete
  11. ബാഷ്പാഞ്ജലികള്‍

    ReplyDelete
  12. ആദരാഞ്ജലികൾ

    ReplyDelete