നമസ്ക്കാരം . എല്ലാവര്ക്കും സുഖമല്ലേ. ഇത്തിരി തിരക്കായി പോയി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടമാണ്. അതു കൊണ്ടാണ് എഴുതാന്‍ താമസ്സിച്ചതു. എല്ലാവരും എന്നോട് ക്ഷമിക്കൂ.
ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതു ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാകും . അങ്ങനെ സംഭവിച്ചൊരു കാര്യമാണ് ഞാന്‍ ഇവിടെ എഴുതുന്നതു. ഒക്ടോബര്‍ 8 നു ആയിരുന്നു ഈ വര്‍ഷത്തെ ലോക പാലിയേറ്റീവ് കെയര്‍ ദിനം . അന്നു ശംഖുമുഖം കടൽപ്പുറത്തൊക്കെ കൊണ്ടു പോയി. ശരിക്കും പുറത്തിറങ്ങാന്‍ കഴിയാത്ത എന്നെ പോലുള്ളവര്‍ക്കു അതൊരു അനുഭവം തന്നെയാണ്.
ഞങ്ങളുടെ പാലിയേറ്റീവ് കെയറിനു ഒരു മാഗസിന് ഉണ്ടു . സഹയാത്ര എന്നാണ് മാഗസിന്റെ പേര്. പാലിയേറ്റീവ് കെയറിന്റെ പരിപാടികളെ കുറിച്ചുള്ള വിവരണവുമായി മാഗസിന് ഇറങ്ങി . വളരെ കൌതുകത്തോടെ മാഗസിന് കൈയ്യില്‍ കിട്ടുന്നതും കാത്തിരുന്നു . അങ്ങനെ ആ കാത്തിരുന്ന ദിവസം വന്നെത്തി . പോസ്റ്റ് വുമണ്‍ മാഗസിന് കൊണ്ടു തന്നു. ഞാന്‍ വളരെ ആകാംക്ഷയോടെ മാഗസിന് തുറന്നു. ആദ്യം ഒരു ഞെട്ടലും, പിന്നെ സന്തോഷവും തോന്നിയെനിയ്ക്കു . കാരണം എന്തെന്നല്ലേ ഇപ്പോള്‍ ചിന്തിക്കുന്നതു. ഞാന്‍ പറയാം . ആ മാഗസിന്റെ മുഖചിത്രം ഞാന്‍ ആയിരുന്നു
എനിയ്ക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി. . ഞാന്‍ നടക്കുന്ന സമയത്ത് മനോരമ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഓരോരുത്തരുടെ ചിത്രങ്ങള്‍ ഇതു പോലെ കവര്‍ ചിത്രമായി വരുമ്പോള്‍ അന്നു ഒത്തിരി ആഗ്രഹിച്ചിറ്റുണ്ട്. എന്റെ ചിത്രം കൂടി ഇതു പോലെ മുഖചിത്രമായി വരണമെന്നു . അതിനുള്ള യോഗം എനിയ്ക്കു ഉണ്ടായതു എന്റെ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ആണ്. എന്റെ ഈ സന്തോഷം ഞാന്‍ എല്ലാവരുമായും പങ്കു വയ്ക്കുന്നു .
സ്നേഹത്തോടെ പ്രവാഹിനി

സന്തോഷാവസരങ്ങള്‍ എറെയുണ്ടാകുമാറകട്ടെയെന്ന്
ReplyDeleteപ്രാര്‍ത്ഥിച്ചുകൊണ്ട്,
ആശംസകളോടെ
നന്ദി സി.വി ചേട്ടാ
Deleteഇനിയും സന്തോഷങ്ങള്‍ മാത്രം....ഈ വാര്‍ത്ത മുന്‍പേ അറിയിച്ച കാരണം കണ്ടിരുന്നു.
ReplyDeleteനേരത്തെ അറിയിച്ചില്ലല്ലോ കാത്തി. നന്ദി അഭിപ്രായത്തിന്
Deleteസന്തോഷായി.
ReplyDeleteഅതെ റാംജി ചേട്ടാ. നന്ദി അഭിപ്രായത്തിന്
Deleteജീവിതത്തില്‍ കൂടുതല്‍ സന്തോഷം ഉണ്ടാകാന്‍ ദൈവം സഹായിക്കട്ടെ.
ReplyDeleteനന്ദി tony stephen
Deleteആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ.
ReplyDeleteനന്ദി വെട്ടത്താന്‍ ചേട്ടാ
Deleteകവര്‍ ചിത്രമായി പടം വന്നതുകണ്ടിട്ടു വളരെ സന്തോഷം തോന്നി! ഇനിയും ഇതുപോലെ സന്തോഷം തരുന്ന സന്നര്ഭങ്ങള്
ReplyDeleteജീവിതത്തില്‍ ധാരാളമായി ഉണ്ടാകട്ടെ എന്ന് ആസംസിക്കുന്നു!!!
nandi mohan bhayi
Deleteആഗ്രഹിച്ച സമയത്ത് കവര്‍ചിത്രം വന്നില്ല.എങ്കിലും അഗ്രഹിച്ച ആരോഗ്യം ഉണ്ടായിരുന്നു. പക്ഷേ ആ ആഗ്രഹം സാധിക്കണമെങ്കില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകണമായിരുന്നു. ദൈവം എങ്ങിനെയൊക്കെ ചിന്തിക്കുന്നെന്ന് ആരറിയുന്നു.എഴുതുക,എഴുതിത്തെളിയുക. കൂടുതല്‍ സന്തോഷങ്ങള്‍ ഉണ്ടാകും. പ്രാര്‍ത്ഥനയോടെ..
ReplyDeleteശരിയാണ് തുമ്പി . ഓരോന്നിനും ഓരോ സമയം ഉണ്ട് . നന്ദി അഭിപ്രായത്തിനു
Delete