Friday, November 16, 2012

പാലിയേറ്റീവ് കെയര്‍ ദിനം ഭാഗം രണ്ട്


പാലിയം ഇന്ത്യയും, സ്പോണ്സര്‍മാരും , മാത്യഭൂമിയും  സംയുക്തമായി നടപ്പാക്കുന്ന  വീട്ടിലൊരു പത്രം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു . സാന്ത്വന ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക്  വീട്ടില്‍ പത്രമെത്തിക്കുന്ന ചുമതല മാത്യഭൂമി സീനിയര്‍ സര്‍ക്കുലേഷന്‍  മാനേജര്‍  ശ്രീ .ജി .ചന്ദ്രന്‍  ഈ ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു . 
തന്റെ അനുഭവം പറയുന്ന രമ  ചേച്ചി . പിറകിലായി ചേച്ചിയുടെ ഭര്‍ത്താവ് . ചേച്ചി നന്നായി ഫാബ്രിക്  പെയിന്റിംഗ്  ചെയ്യും .
ഇപ്പോള്‍  വാക്കറിന്റെ സഹായത്തോടെ നടക്കുന്ന കണ്ണന്‍ .
തന്റെ അനുഭവം പങ്കു വയ്ക്കുന്ന  ആല്‍ബര്‍ട്ട്‌ ചേട്ടന്‍ 

അനുഭവം പങ്കു വയ്ക്കുന്ന സിന്ധു ചേച്ചി . സമീപം ഡോക്ടര്‍ . സുനാജും . ഡോക്ടര്‍  സുനിലും 
പാലിയേറ്റീവ് കെയറിന്റെ  പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുന്ന വിജയന്‍ അങ്കിള്‍ 
  ഓരോരുത്തരും പരിച യപ്പെടുതിയത്തിനുശേഷം  ആഹാരം കഴിച്ചു . അതിനു ശേഷം വിവിധ കലാ പരിപാടികള്‍ അരങ്ങേറി .

 ഉഴമലയ്ക്കല്‍ നിന്നെത്തിയ  രാജേഷ് ചേട്ടന്‍  പാടുന്നു


മാര്‍ ബസേലിയേസ്  എഞ്ചിനിയറിംഗ്  കോളേജ് വിദ്യാര്ത്ഥികള്‍  അവതരിപ്പിച്ച പരിപാടിയില്‍ നിന്നുള്ള ചില രംഗങ്ങള്‍





വര്‍ക്കലയില്‍ നിന്നും വന്ന ചേട്ടന്‍ പാട്ട് പാടുന്നു

 മിമിക്രി അവതരിപ്പിക്കുന്ന സജില്‍ 




 മജീഷ്യന്‍ ഭാഗ്യനാഥ്  അവതരിപ്പിച്ച മാജിക്ക് ഷോയില്‍ നിന്നുള്ള ചില രംഗങ്ങള്‍ 

 തിരുവനന്തപുരം നവരാഗം ട്രൂപ്പിന്റെ  ഗാന മേളയും ഉണ്ടായിരുന്നു . ഈ ചേട്ടന്‍ ക്രച്ചസിന്റെ സഹായത്തോടെയാണ്‍  നടക്കുന്നത് . 
 അത് കഴിഞ്ഞു ഞങ്ങളെ ശംഖുമുഖം  ബീച്ചില്‍ കൊണ്ട് പോയി .




                                                       ആദ്യമായി കണ്ട പടക്







അങ്ങനെ മീന്‍ പിടിച്ചു വരുന്നതും നേരില്‍ കാണാന്‍ കഴിഞ്ഞു 

 ആദ്യമായി ഒരു കുതിരയെ നേരില്‍ കണ്ടു . അതും വെള്ള കുതിര 


 ശരിക്കും ഇത് എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല അതിനാലാന്‍ ചിത്രങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയത് . എന്റെ സന്തോഷം അത് പറഞ്ഞറിയിക്കാന്‍  വാക്കുകളില്ല . ഒരു സങ്കടം മാത്രം എനിയ്ക്ക് തോന്നി. ആ കടലില്‍ ഇറങ്ങി ഒന്ന് തിരമാലകളില്‍ കാലു മുട്ടിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് . ഒരിക്കല്‍ കോവളം കടല്‍തീരത്ത്  പോയപ്പോള്‍ ആണ് ആദ്യമായി  തിരമാലയില്‍  കാലു മുട്ടിച്ചത് . അത് പോലെ ഒരിക്കല്‍ കൂടി തിരമാലയില്‍  കാലു മുട്ടിക്കണം  എന്നൊരു ആഗ്രഹം  കൂടിയുണ്ട്  . 
(ഇതോടനുബന്ധിച്ച്  എന്നെ എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ഒരു സംഭവം കൂടി ഉണ്ടായി . അത് പിന്നെ പറയാം )
 എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി ...നന്ദി ...നന്ദി ...

23 comments:

  1. മനസ്സില്‍ എപ്പോഴും സന്തോഷം ഉണ്ടായിരിക്കാന്‍
    ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ!
    ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി സി.വി. ചേട്ടാ

      Delete
  2. എപ്പോഴും സന്തോഷം നിറയട്ടെ മനസ്സില്‍
    ചിത്രങ്ങളില്‍ അതിന്റെ തലക്കെട്ടുകളില്‍ കാണുന്ന സന്തോഷത്തിന്റെ മനസ്സ് കാണാന്‍ കഴിയുന്നുണ്ട്.
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി റാംജി ചേട്ടാ

      Delete
  3. പ്രീത,
    വിവരങ്ങളും ഫോട്ടോകളും ഷെയര്‍ ചെയ്തത് നന്നായി
    സന്തോഷം.

    ആശ്ചര്യപ്പെടുത്തിയ കാര്യം സസ്പെന്‍സ് ആക്കിക്കളഞ്ഞല്ലോ
    എഴുതണം കേട്ടോ

    ReplyDelete
    Replies
    1. വളരെ നന്ദി അജിത്തേട്ടാ. തീര്‍ച്ചയായും എഴുതും

      Delete
  4. ഹായ് പ്രീത.....,പാലിയേറ്റീവ് കെയര്‍ ദിനത്തിലെ ഫോട്ടോകള്‍ കണ്ടു,നന്നായിരിക്കുന്നു.കൂടെ നിന്റെ വിവരണവും കൂടെ ആയപ്പോള്‍ ഉരുളക്ക് ഉപ്പേരി എന്ന് പറയുന്നതാണ് ശെരി,രാമച്ചേച്ചി,കണ്ണന്‍,ആല്‍ബര്‍ട്ട്,സിന്ധു,മറ്റുള്ളവരോടും ഞങ്ങളുടെ സന്തോഷം അറീക്കുമല്ലോ..നിറഞ്ഞ പ്രാര്‍ത്ഥനയോടെ............മന്‍സൂര്‍ ഹംസ കോഴിക്കോട്.

    ReplyDelete
    Replies
    1. നന്ദി മന്‍സൂര്‍ ഇക്കാ. ഇതില്‍ കണ്ണനേയും, സിന്ധു ചേച്ചിയേയും മാത്രമേ എനിയ്ക്കു വ്യക്തിപരമായി അറിയുള്ളൂ . അവരോട് പറയാം അന്വേക്ഷണം

      Delete
  5. എഴുത്തും ചിത്രങ്ങളും നന്നായി.മനസ്സില്‍ സന്തോഷം നിറയട്ടെ.

    ReplyDelete
    Replies
    1. നന്ദി വെട്ടത്താന്‍ ചേട്ടാ

      Delete
  6. പ്രിയ പ്രീതചേച്ചി..
    വാക്കുകളേക്കാള്‍ നന്നായി ചിത്രങ്ങള്‍ പറയുന്നു....
    വാക്കുകളും മനോഹരം തന്നെ..
    ഇഷ്ടത്തോടെ... ആശംസകളോടെ..

    ReplyDelete
  7. പറയാന്‍ വാക്കുകളില്ല..എനിക്കും പറയാതെ പറയുന്ന ചിത്രങ്ങള്‍ ചേച്ചി..
    എല്ലാവിധ പ്രാര്‍ഥനകളും ഒരിക്കലും തനിച്ചല്ല.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. അതെ കാത്തി എഴുത്തിനേക്കാള്‍ കൂടുതല്‍ ഇവിടെ ചിത്രങ്ങള്‍ക്കാണ്‍ പ്രാധാന്യം . നന്ദി കാത്തി.

      Delete
  8. ആദ്യമായി കണ്ട പടക്, ആദ്യമായി കണ്ട വെള്ള കുതിര, എന്നീ വാക്കുകളില്‍ കൂടെ പ്രീത അനുഭവിച്ച സന്തോഷം എനിക്കും ഫീല്‍ ചെയ്യുന്നു..... ആശംസകള്‍ .....

    ReplyDelete
    Replies
    1. തീര്‍ച്ചയായും . ഒത്തിരി സന്തോഷമുണ്ട് കുര്യച്ചാ. നന്ദി

      Delete
  9. നിറയട്ടെ...... മനസ്സിലും മാനത്തും.ആശംസകളോടെ..................

    ReplyDelete
    Replies
    1. നന്ദി sadique വീണ്ടും വരിക

      Delete
  10. ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു പ്രീതാ!
    ആ ആശ്ചര്യപ്പെടുത്തിയ സംഭവം എന്തായിരിക്കും???
    കാത്തിരിക്കുന്നു!!ആശംസകളോടെ...

    ReplyDelete
    Replies
    1. നന്ദി മോഹന്‍ ഭായ് . അതു ഉടനെ വരുന്നുണ്ട്

      Delete