Thursday, October 4, 2012

എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു സംഭവം

എന്‍റെ ജീവിതത്തിലെ മറ്റൊരു  മറക്കാനാകാത്ത സംഭവമാണ്‍  ഞാന്‍ ഇവിടെ എഴുതുന്നത്.
1-3-2012: വീട്ടില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ആണ്‍ അന്നു പുറത്തിറങ്ങിയത് . എന്‍റെ ഈ വര്‍ഷത്തെ ആദ്യ യാത്ര .സര്‍വ്വശിക്ഷാ അഭിയാന്‍റെ ഭാഗമായി  2 ദിവസത്തെ ക്ലാസ്സ് എടുക്കാന്‍ പോയതാണ്‍.  അപ്പോള്‍  നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും  ഇവള്‍ എന്തു  ക്ലാസ്സ് ആണ്‍ എടുക്കാന്‍ പോയതു എന്ന്.  അതു പറയാം . ഞാന്‍ ബുദ്ധി മാന്ദ്യം  സംഭവിച്ചതും, ചലന വൈകല്യം ഉള്ളതുമായ  കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക്  മാലയും, കമ്മലും ഒക്കെ ഉണ്ടാക്കുന്നത് പഠിപ്പിക്കാന്‍ പോയതാണ്‍.
 അവിടെ വച്ച്  ആസ്കൂളിലെ ഒരു സാര്‍  ഇവിടെ നിന്നും പുറത്തിറങ്ങുന്നതിന്‍റെ ബുദ്ധിമുട്ടും, കൊണ്ടു പോകുന്നതിന്‍റെ ബുദ്ധിമുട്ടും അവിടെ പറഞ്ഞു . അങ്ങനെയാണ്‍  അവിടെ വച്ച്  വികലാംഗ ക്ഷേമസമിതി  പ്രസിഡറ്റിനെ പരിചയപ്പെടുന്നത്. അതിനെ കുറിച്ചു ഞാന്‍ പിന്നെ പറയാം..    
                                                                    ശരിക്കും വേറിട്ടൊരു അനുഭവമായിരുന്നു അത്. രക്ഷകര്‍ത്താക്കളും  പഠിക്കാന്‍ വലിയ താല്പര്യം ഉള്ളവര്‍ ആയിരുന്നു
 ആദ്യത്തെ ദിവസം തിരുവനന്തപുരത്തുള്ള ഒരു വിദ്യാലയത്തില്‍ വച്ചായിരുന്നു . അന്നതെ ക്ലാസ്സ് എടുത്തു കഴിഞ്ഞു  എന്‍റെ വീട്ടില്‍ വരാനുള്ള ബുദ്ധിമുട്ടു കാരണം അവര്‍ അവരുടെ വാഹനത്തില്‍ തന്നെ എന്നെ എന്‍റെ കുഞ്ഞമ്മയുടെ വീട്ടില്‍  കൊണ്ടാക്കി തന്നു . കുഞ്ഞമ്മയുടെ വീട് റോഡ് സൈഡ് ആണ്‍ . അന്നു കുഞ്ഞമ്മയുടെ വീട്ടില്‍ കിടന്നു
2-3-2012:-  അന്ന് കണിയാപുരം സ്കൂളിലായിരുന്നു ക്ലാസ്സ് എടുക്കേണ്ടിയിരുന്നതു. 10 മണിയോടെ ഞാന്‍ സ്കൂളിലെത്തി. വളരെ താല്പര്യത്തോടെ എനിയ്ക്കു അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ അവിടെ അന്നുണ്ടായിരുന്ന രക്ഷകര്‍ത്താക്കള്‍ക്ക് പറഞ്ഞു കോടുത്തു.   അപ്പോള്‍ 2 ദിവസത്തെ ക്ലാസ്സ് ഇതോടു കൂടി കഴിയുകയാണ്‍ . എനിയ്ക്കു വലിയ സന്തോഷം തോന്നി. ഇങ്ങനെ ഒരു പരിപാടി വച്ചപ്പോള്‍ അതിനു എന്നെ തന്നെ തെരഞ്ഞെടുത്തതിന്
 2 ദിവസത്തെയും പരിപാടിയുടെ സമാപന ചടങ്ങില്‍  വച്ച് എന്നെ ഞെട്ടിച്ചു കൊണ്ട്  അതു സംഭവിച്ചത്.  അതിന്‍റെ അവസാനം  എനിയ്ക്കു പൊന്നാട ചാര്‍ത്തി തന്നു . ആ നിമിഷം  എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി.
 അതിന്‍റെ ഫോട്ടൊസ് ഒന്നും എന്‍റെ കൈയ്യില്‍ ഇല്ല. അതു കിട്ടട്ടെ എന്നു കരുതിയാ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്.  ജീവിതത്തില്‍ ഒരിക്കലും മരക്കാന്‍ കഴിയാത്ത മറ്റൊരു സംഭവവും കൂടി അങ്ങനെ അരങ്ങേറി .
 ഇതിന്‍റെ ബാക്കിയായിട്ടുള്ള കാര്യങ്ങള്‍  ഞാന്‍ വഴിയെ പറയാം

21 comments:

  1. അറിയാനും,അറിയിക്കാനും വൈകിപോയെങ്കിലും
    ശുഭവാര്‍ത്ത അറിഞ്ഞുകഴിഞ്ഞപ്പോള്‍ വളരെയേറെ
    സന്തോഷം തോന്നി.കരുണാനിധിയായ ജഗദീശന്‍റെ
    കൃപാകടാക്ഷം എന്നുമെന്നും മോള്‍ക്ക് ഉണ്ടാകട്ടെ
    എന്ന് ഹൃദയപൂര്‍വ്വം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  2. നന്ദി സി.വി ചേട്ടാ

    ReplyDelete
  3. എല്ലാ നന്മകളും തുടര്‍ന്നും ഭവിക്കട്ടെ.

    ReplyDelete
  4. നന്ദി റാംജി ഭായ്

    ReplyDelete
  5. എല്ലാനന്മകളും ഉണ്ടാകട്ടെ.

    ReplyDelete
  6. ഓഹോ ..പൊന്നാടയൊക്കെ കിട്ടിയ കാര്യം ഇപ്പോഴാണോ പറയുന്നതു.... ആശംസകള്‍

    ReplyDelete
  7. നന്ദി രമേഷ് ഭായ്

    ReplyDelete
  8. നന്ദി കുര്യച്ചാ. അതിന്‍റെ ഫോട്ടോ കൂടി കിട്ടിയിട്ടു ഇടാമെന്നു കരുതിയാ താമസ്സിച്ചത് എഴുതാന്‍ . അതിന്‍റെ ഫോട്ടോ കിട്ടാത്തതു കൊണ്ടാ ഇപ്പോഴെങ്കിലും എഴുതിയതു

    ReplyDelete
  9. നീ ആള്‍ കൊള്ളാല്ലോ. ആശംസകള്‍

    ReplyDelete
  10. athaanu chilappozhokke nammal pratheeshikkaatha santhoshangalum jeevithathilundaakum dukangal mathrame ellarum parayunnullu ithupolundakunna santhoshangal arodum pankuvakkilla. iniyum ithupolulla santhoshathodeyulla njettalukal undakatte

    ReplyDelete
  11. Thank you for sharing....
    God bless

    ReplyDelete
  12. നന്ദി അനീഷ് ചേട്ടാ

    ReplyDelete
  13. ഞാന്‍ എല്ലാം പങ്കു വയ്ക്കാറുണ്ടല്ലോ പ്രശാന്ത്. നന്ദി അഭിപ്രായത്തിന്‍

    ReplyDelete
  14. നന്ദി ജോസ് ചേട്ടാ

    ReplyDelete
  15. ആശംസകള്‍ കൂട്ടുകാരീ.. സന്തോഷങ്ങള്‍ പങ്കു വെക്കപ്പെടുമ്പോള്‍ വായിക്കുന്നവരുടെ മനസ്സിലും അത് പ്രതിഫലിക്കും

    ReplyDelete
  16. ആശംസകൾ......... മാരിയത്തിലൂടെ ഞാനും പ്രവാഹിനിയിൽ

    ReplyDelete
  17. നന്ദി നിസാരന്‍ ഭായ്

    ReplyDelete
  18. നന്ദി എസ് . എം സാദിക്ക് ഭായ്

    ReplyDelete
  19. നന്ദി അഹമ്മദ് ഭായ്

    ReplyDelete
  20. ആഹാ കൊള്ളാല്ലോ. ആശംസകള്‍

    ReplyDelete