Tuesday, September 18, 2012

എന്‍റെ കലാലയം (ഒരു ഓര്‍മ്മ ക്കുറിപ്പ്‌







ഒരിക്കല്‍ കൂടി ഈ കലാലയ കവാടം കടന്നെത്തുമ്പോള്‍  ഉള്ളിന്റെ ഉള്ളില്‍ വല്ലാത്തൊരു നഷ്ടബോധം അനുഭവപ്പെടുന്നു. ഇവിടുത്തെ  ഈ കോലാഹലങ്ങള്‍ . ഈ അന്തരീക്ഷം  അന്നത്തെ ആ മധുര നൊമ്പര കാലഘട്ടത്തിലേയ്ക്കു  എന്നെ  കൂട്ടി കൊണ്ടു  പോകുന്നു .
             സ്കൂള്‍ ജീവിതത്തിന്‍റെ  നിയന്ത്രണത്തില്‍ നിന്നും കോളേജ് ജീവിതത്തിന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്ക്  എത്തിയപ്പോള്‍ ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ആ ജീവിതവുമായി  പൊരുത്തപ്പെടാന്‍ എനിയ്ക്കായി . ഒരിക്കലും പൂക്കില്ല എന്നു ആരോ പറഞ്ഞ ആ മരങ്ങളും കലാലയത്തിന്‍റെ സ്വന്തമായ ആ സര്‍പ്പക്കാവും  ഇന്നും എന്‍റെ മനസ്സില്‍ ഒളി മങ്ങാതെ കിടക്കുന്നു                  
                   വസന്തത്തില്‍  വന്നെത്തുന്ന കുഞ്ഞാറ്റകിളികള്‍ പോലെ വിവിധ ദേശങ്ങളില്‍  നിന്നുമെത്തിയ ഞങ്ങള്‍  ഒത്തു ചേര്‍ന്നു ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കാലം . എന്‍റെ സിരകളില്‍ വിപ്ലവ വീര്യവും പ്രണയത്തിന്‍റെ ആദ്യാനുഭവവും പകര്‍ന്നു തന്ന എന്‍റെ കലാലയം . .. കലാലയത്തിന്‍റെ ഇടനാഴികളില്‍ ഇന്നും കാണാം ആ പ്രണയത്തിന്‍റെ ഇണക്കങ്ങളും , പിണക്കങ്ങളും. 
                              ശ്രുതി താള ലയങ്ങളില്ലാതെ ഞാന്‍ പാടിയും ,അഭിനയത്തിന്‍റെ  ഉള്ളറകളിലേയ്ക്കു  ഊളിയിട്ടതും  ഈ കലാലയത്തില്‍ വച്ചാണ്‍ .  തെരഞ്ഞെടുപ്പു വേളകളില്‍  സൌഹ്യദങ്ങള്‍  ചിന്നിച്ചിതറിയതും , രാഷ്ട്രീയത്തിനായ് പോരാടിയതും , അതിനു ശേഷം  സൌഹ്യദങ്ങള്‍ വിളക്കി ചേര്‍ത്തതും , പറ്റിയ അമളികളെ കൈമാറി ആര്‍ത്തു ചിരിച്ചതും  ഈ കലാലയം കണ്ടു നിന്നു . 
                                           മാവേലി മന്നനെ വരവേല്‍ക്കാനായി  അത്ത പൂക്കളം തീര്‍ത്തതും , സുന്ദരിയ്ക്ക്  പൊട്ടു തൊട്ടതും , വടം വലിച്ചതും , പുലി കളിച്ചതും , ക്രിസ്തുമസ്  ട്രീ  തയ്യാറാക്കിയതും , ക്രിസ്തുമസ്  അപ്പൂപ്പനെ വരവേറ്റതും, ക്രിസ്തുമസ് കേക്ക്  മുറിച്ചതും  എല്ലാം എന്‍റെ കലാലയ ഓര്‍മ്മകളിലെ  സിന്ദൂര പൊട്ടുകളാണ് .                                  
                                                                 ഇവിടുത്തെ  ലൈബ്രറി,വെറും വായന മുറി  മാത്രമായിരുന്നുവോ.  അല്ല പ്രണയ ജോടികള്‍ക്കു  തങ്ങളുടെ  ചിന്തകളും , സങ്കല്പങ്ങളും , , സ്വപ്നങ്ങളും , കൈമാറാനുള്ള  ഒരു കേന്ദ്രം കൂടിയായിരുന്നു.                                  പരീക്ഷണങ്ങളുടെ കേന്ദ്രമായിരുന്ന  രസതന്ത്ര ലാബില്‍ നിന്നും  പുറത്തു വരുന്ന ആ രൂക്ഷ ഗന്ധം ഇന്നും അവിടെ തങ്ങി നില്‍ക്കുന്നുണ്ടോ ? പെണ്‍കുട്ടികളുടെ സ്വകാര്യ വിഹാര കേന്ദ്രമായ വെയിറ്റിംഗ് ഷെഡിലേയ്ക്ക് ആണ്‍കുട്ടികള്‍ എത്തി നോക്കുന്നുവോ?  
                                                                          ഒരു കൂട്ടം യുവ സാഹിത്യകാരന്മാരുടെ  സ്യഷ്ടികള്‍  ഉള്‍കൊള്ളിച്ച  ആസ്മരണികയും , പ്രതിഭകളെ വാര്‍ത്തെടുത്ത  ആര്‍ട്സ് ഫെസ്റ്റിവല്ലും , സ്പോട്സും , ഫിലിം ഫെസ്റ്റിവല്ലും , രാജ്യത്തിനു വേണ്ടി  സേവനമനുഷ്ടിക്കാന്‍  യുവാക്കളെ തയ്യാറാക്കുന്ന എന്‍,സി.സി.യും , എന്‍.എസ്സ്.എസ്സും ഒരിക്കലും മറക്കാനാകാത്ത എന്‍റെ കലാലയഓര്‍മ്മകളാണ്‍. 
                                           എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തകിടം മറിച്ചു  കൊണ്ട് ആ മാര്‍ച്ചു മാസം കടന്നു വന്നു . അതെ വന്നു ചേര്‍ന്ന കുഞ്ഞാറ്റകിളികള്‍ക്കുള്ള മടക്കയാത്രയുടെ  സമയമായിരുന്നു അത് . മാര്‍ച്ചു മാസം പരീക്ഷാ-പരീക്ഷണങ്ങളുടെ മാസം ... പിരിയുവാന്‍ സമയമായി എന്ന ബോധം  ഏവര്‍ക്കും എന്ന പോലെ എനിയ്ക്കും വളരെ വേദന തോന്നി . 
                                                      കലാലയം എനിയ്ക്കു തന്ന  എന്‍റെ സുഹ്യത്തുക്കള്‍ , സഹോദരി,സഹോദരന്മാര്‍  എന്‍റെ പ്രണയം എല്ലാം എനിയ്ക്കു നഷ്ടമാകുകയാണ്‍ . കലാലയ ഓര്‍മ്മകളെ സൂക്ഷിക്കാനും . ആ ഓര്‍മ്മകളെ  താലോലിക്കാനുമുള്ള മയിൽപ്പീലിത്തുണ്ടുകള്‍ക്കായി  മൌന നൊമ്പരത്തോടെ എന്‍റെ മുന്നിലേയ്ക്കു നീട്ടിയ ഓട്ടോഗ്രാഫുകള്‍ ... എല്ലാം ഇന്നു ഓര്‍മ്മകളായി മനസ്സിനെ മദിക്കുന്നു . 
                                           വേദന നിറഞ്ഞ മനസ്സുമായി  ആ കലാലയ പടവുകളിറങ്ങിയപ്പോള്‍ ഒരിക്കലും പൂക്കാത്ത  ആ മരം ഞങ്ങള്‍ക്കു വേണ്ടി ആദ്യമായി പൂത്തു നിന്നിരുന്നു . ആ കവി പാടിയ പോലെ ഞാനും ആഗ്രഹിക്കുന്നു . 
      “ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം“  
വെറുതെയാണീ മോഹം എന്നറിഞ്ഞിട്ടു കൂടി .  പ്രേം കുമാര്‍

                              ഞങ്ങളുടെ ആറ്റിങ്ങല്‍ കലാലയത്തെ കുറിച്ചു അന്നു ഒപ്പം പഠിച്ച പ്രേംകുമാര്‍ എന്ന കൂട്ടുകാരന്‍ എഴുതി തന്ന ഓര്‍മ്മ കുറിപ്പു 

29 comments:

  1. ഓര്‍മ്മ കുറിപ്പുകള്‍ വളരെ ഭംഗിയായി വിവരിച്ചിട്ടുണ്ട് . പ്രവാഹിനിയ്ക്കും , പ്രേം കുമാറിനും ആശംസകള്‍ @WINGS

    ReplyDelete
  2. my dear sister.. all best wishes to you

    ReplyDelete
  3. ഇനിയും പൂക്കള്‍ വിടരും .ആ സൌരഭ്യം എല്ലായിടവും പരക്കും.

    ReplyDelete
  4. നന്ദി വിങ്ങ്സ്

    ReplyDelete
  5. നന്ദി നളിന ചേച്ചി

    ReplyDelete
  6. നന്ദി വെട്ടത്താന്‍ ചേട്ടാ

    ReplyDelete
  7. ഓര്‍മ്മക്കുറിപ്പുകള്‍ ഹൃദ്യമായി.
    പ്രീതാമോള്‍ക്ക് ആയുരാരോഗ്യസൌഖ്യം നേരുന്നു.
    ആശംസകളോടെ

    ReplyDelete
  8. നന്ദി സി. വി ചേട്ടാ

    ReplyDelete
  9. 'ആരാമം'മാസികയിലെ ലേഖനം കണ്ടാണ്‌ ഇവിടെ വന്നത് .ഞാന്‍ ഈ പോസ്റ്റു വായിച്ചിട്ടില്ല.വീണ്ടും വരാം.എന്റെ ബ്ലോഗും ഒന്ന് കാണുക.ലിങ്കിവിടെ-
    ഒരിറ്റ്

    ReplyDelete
  10. നന്ദി സഹോദരാ . തീര്‍ച്ചയായും

    ReplyDelete
  11. കലാലയ ജീവിതങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരു അവസരം കൂടി തന്നതിന് നന്ദി.....നന്നായി.

    ReplyDelete
  12. നന്ദി സഹോദരാ

    ReplyDelete
  13. ഹൃദ്യമായ രചന..! കലാലയ ജീവിതത്തിന്റെ വര്‍ണ്ണ ശബളിമ ഓരോവാക്കിലും നിറഞ്ഞു നില്‍ക്കുന്നു..! വായിച്ചു കഴിഞ്ഞപോള്‍ രചയിതാവിനോപ്പം ഞാനും ആ പഴയ ഒഎന്‍വി കവിത അറിയാതെ പാടിപോകുന്നു.
    "ഒരുവട്ടം കൂടിയ പഴയവിദ്യാലയ
    തിരുമുറ്റത്തെത്തുവാന്‍ മോഹം..!
    അഭിനന്ദനങ്ങള്‍.. സതിഷ് കൊയിലത്ത്

    ReplyDelete
  14. നന്ദി സതീഷ് ചേട്ടാ

    ReplyDelete
  15. നന്നായിരിക്കുന്നു ഓര്‍മ്മക്കുറിപ്പുകള്‍ -വീണ്ടും കാണാം

    ReplyDelete
  16. കലാലയ ജീവിതം അയവിറക്കിയ ഈ എഴുത്തിനു എന്റെ അഭിനന്ദനം. ആശംസകളോടെ.....

    ReplyDelete
  17. നന്ദി സിദ്ധിക്ക് ഭായ്. സ്വാഗതം എന്‍റെ ഈ എളിയ ബ്ലോഗിലേയ്ക്ക്

    ReplyDelete
  18. നന്ദി അഷ്റഫ് ഇക്കാ . സ്വാഗതം എന്‍റെ ഈ എളിയ ബ്ലോഗിലേയ്ക്ക്

    ReplyDelete
  19. ഓര്‍മ്മകളിലേക്കുള്ള ജാലകം. നല്ല നോട്ട്

    ReplyDelete
  20. നൊസ്റ്റാൾജിയ.. കലാലയത്തെപ്പറ്റി എല്ലാവർക്കുമുണ്ട് ഇത്തരം ഓർമ്മകൾ.. കൂട്ടുകാരന്റെ കുറിപ്പ് അസ്സലായി പ്രവാഹിനി

    ReplyDelete
  21. സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി.

    ReplyDelete
  22. നന്ദി കണ്ണന്‍

    ReplyDelete
  23. ഓര്‍മ്മകുറിപ്പു നന്നായിട്ടുണ്ട്

    ReplyDelete
  24. നന്ദി അനീഷ് ചേട്ടാ

    ReplyDelete
  25. ഇത് എന്ടെ കഥയായിരുന്നു...
    Congrtn

    ReplyDelete
  26. ആണോ , നന്ദി അര്‍ഷാദ് unniyal

    ReplyDelete