Thursday, July 12, 2012

സംഗമം

 2012  ജൂണ്‍ 25 . എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള ദിവസമായിരുന്നു.കാരണം കുറെ നാള് കൂടി പുറത്തിറങ്ങാന്‍ ഒരവസരം കിട്ടുകയാണ് . 9.30 ആയപ്പോള്‍ ഈ പരിപാടിയിലെ കുട്ടികള്‍ ട്രോളിയുമായി വന്നു എന്നെ അതില്‍ കിടത്തി  4 പേര്‍ ചേര്‍ന്ന് എടുത്തു റോഡില്‍ എത്തിച്ചു
പാളയം എല്‍ .എം .എസ്  ഗ്രൌണ്ടില്‍  വച്ചായിരുന്നു പരിപാടി . പുറത്തു ഇറങ്ങിയപ്പോള്‍ ഞാന്‍ മുന്‍പ്  കണ്ടത്തില്‍ നിന്നും വന്നിട്ടുള്ള  വ്യത്യാസങ്ങള്‍ നോക്കി കണ്ടു . മനസ്സില്‍ ആയിരം മയിലുകള്‍ പീലി വിടര്‍ത്തി ആടുന്നത് പോലുള്ള സന്തോഷം തോന്നി .
ഞങ്ങള്‍ വൈകല്യമുള്ളവരുടെ സംഗമം ആയിരുന്നു . പാലിയേറ്റീവ്  കെയറും  സി.എസ് .ഐ  സഭയും കൂടി ചേര്‍ന്ന് ആണ്  3 ദിവസത്തെ ഈ പരിപാടി സംഘടിപ്പിച്ചത് 

മന്ത്രി മുനീര്‍ അവര്‍കള്‍ വൈകുന്നേരം 5 മണിക് പരിപാടി ഉദ്ഘാടനം ചെയ്തു . കരുതല്‍ 2012 എന്നായിരുന്നു അതിന്‍റെ പേര് . ഇതിന്‍റെ  ലക്‌ഷ്യം സുഖമില്ലാതെ  കിടക്കുന്നവര്‍ക്ക്  ഒരു വരുമാന മാര്‍ഗ്ഗത്തിനായി കൈ തൊഴില്‍ പരിശീലിപ്പിക്കുക എന്നതായിരുന്നു
ആഭരണ നിര്‍മ്മാണവും , കുടനിര്‍മ്മാണവും  ഞങ്ങളെ പഠിപ്പിച്ചു

ഇതിനു പുറമേ കുറഞ്ഞ ചെലവില്‍ മധുര പലഹാരങ്ങളും , സ്കോഷും   ഉണ്ടാക്കാന്‍ പഠിപ്പിച്ചു 
                                                                                                        ഇത് അവിടുത്തെ കുളമാണ് . ഇതിന്‍റെ  ചുറ്റാകെ ഇരുന്നാണ് ഞങ്ങള്‍ മൂന്നു ദിവസവും പഠിച്ചത് . വൈകല്യമുള്ള ഞങ്ങള്‍  അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു . ഇ ങ്ങനെ ഒരു  പരിപാടി സംഘടിപ്പിച്ച  ജസ്റ്റിന്‍  അച്ഛനേയും   , കോഴിക്കോട് പാലിയേറ്റീവ്  കെയറിലെ  പ്രവര്‍ത്തകരായ  ജോസ് ചേട്ടനേയും  , ധീരജിനേയും  എത്ര  പ്രകീര്ത്തിച്ചാലും  മതിയാകില്ല    
സമാപന സമ്മേളനം നെയ്യാറ്റിന്‍ കര എം.എല്‍.എ  സെല്‍വരാജ്  അവര്‍കള്‍  നിര്‍വഹിച്ചു . എല്ലാം കഴിഞ്ഞു യാത്ര പറയാന്‍ നേരം എല്ലാവരും കരഞ്ഞു . ഒരു കുടുംബം പോലെ 3 ദിവസം കഴിഞ്ഞിട്ട് പെട്ടെന്ന് പിരിയേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ക്ക് അത് സഹിക്കാന്‍ കഴിയുന്നതിനും  അപ്പുറത്തായിരുന്നു . ആ 3 ദിവസങ്ങള്‍ ഒരിക്കലും ജീവിതത്തില്‍ മറക്കില്ല 

16 comments:

 1. Nannnayirikkunnu ,preetha,engane oru paipaadi nadannathum anubhavam pankuvachathum,

  nannaayirikkunni..aashamsakal..

  ReplyDelete
 2. പ്രീത... പരിപൂര്‍ണ്ണരായവര്‍ ആരുണ്ട് ? വൈകല്യമെന്ന ചിന്ത തന്നെ വെടിയുക.. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുനീങ്ങാന്‍ ഈശ്വരന്‍ തുണയാവട്ടെ...

  ReplyDelete
 3. കഴിഞ്ഞതിലും സന്തോഷം തുളുമ്പുന്ന ദിനങ്ങള്‍ ആശംസിക്കുന്നു.

  ReplyDelete
 4. ആഹാ നല്ല വിശേഷം ഓക്കേ തന്നെ ആശംസകള്‍

  ReplyDelete
 5. ഇത് നല്ല സന്തോഷം തരുന്ന വര്‍ത്തമാനമാണല്ലോ മോളെ..
  മൂന്നുദിവസം ഉല്ലാസത്തോടെ കഴിഞ്ഞുപോയി അല്ലെ.
  ഇനിയും ഇതുപോലെ നല്ല ദിവസങ്ങളും അനുഭവങ്ങളും ആശംസിക്കുന്നു

  ReplyDelete
 6. vaikalyam enna chintha chilappolokke manassil varum. athoru yaathaarthyamaanu. ennaalum njan athine athi jeevikkaanaanu sremikkunnathu. nanni sree bai

  ReplyDelete
 7. sreejith, vettathan chetta,madhu , ajith bai vayichu abhipraayam paranjathinu ellaavarkkum ente nanni

  ReplyDelete
 8. പ്രീത... മനോഹരമായ മൂന്ന് ദിനങ്ങൾ...മനസ്സിന് ധാരാളം സന്തോഷം ലഭിച്ചു അല്ലേ. വൈകല്യം ഒരു യാഥാർത്ഥ്യമാണെങ്കിലും അതിനെ അതിജീവിയ്ക്കുവാൻ പ്രീതയ്ക്ക് കുറെയെങ്കിലും കഴിയുന്നുണ്ടല്ലോ.. പക്ഷേ ഒന്ന് ആശ്വസിപ്പിയ്ക്കുവാൻ പോലും ആരും ഇല്ലാതെ കഴിയുന്ന, അംഗവൈകല്യമുള്ള ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്... അവർക്കുകൂടി ഒരു ആശ്വാസം ആകുവാൻ നമുക്ക് ശ്രമിയ്ക്കണം...ഇതു പോലെയുള്ള ആ ദിനങ്ങളിൽ, ഈ കുടൂംബത്തിലെ അംഗങ്ങളായി മാറുവാൻ, ശാരീരികവൈകല്യം മൂലം പൊതുസമൂഹത്തിൽനിന്നും അകന്നു ജീവിയ്ക്കുന്ന എല്ലാവർക്കും സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.

  ReplyDelete
 9. theerchayaayum shibu bai. aa oru udeshathode njanagal oru blog open cheythittund. wthayathu sugamillathe kidakkunnavarude kalaparamaaya kazhivukal puram lokathu ethikkuka enna udesham aanu aa blog vazhi udeshikkunnathu.
  www.wingsonline.blogspot.com

  ReplyDelete
 10. ellaavidha aashamsakalum . nalla oru samrambham ayirunnu alle.

  ReplyDelete
 11. പുണ്യാളെന്റെ ബ്ലോഗില്‍ നിന്നും ഇവിടെയെത്തി.
  ജീവിത വഴിയില്‍ ഇത്തരം അവസ്ഥകളിലൂടെ നടന്നു നീങ്ങുന്നവരുടെ
  ഒരു സംഗമം സംഘടിപ്പിച്ച അണിയറ ശില്‍പ്പികള്‍ക്ക് ആദ്യം എന്റെ അഭിനന്ദനം
  പ്രിയരേ, നിങ്ങളെപ്പോലുള്ളവരുടെ ഒരു കൂട്ടായ്മ നിങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍
  കാഴ്ച വെച്ച് എന്നറിഞ്ഞതില്‍ സന്തോഷം. ധൈര്യ്യമായി മുന്നോട്ടു പോവുക, ചരിത്രത്തിന്റെ
  ഏടുകളില്‍ നിങ്ങളെപ്പോലുള്ള അനേകായിരങ്ങളുടെ വന്‍ നേട്ടത്തെപ്പറ്റി കുറിച്ചിട്ടിട്ടുണ്ട്
  ഹെലന്‍ കെല്ലര്‍ തുടങ്ങി നിരവധി മഹത് വ്യക്തികളുടെ ലിസ്റ്റില്‍ നിങ്ങള്‍ക്കും ഇടംപിടിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
  ധൈര്യ്യം കൈവിടാതെ മുന്നേറുക. "Disability is not a liability" എന്ന വരികള്‍ നിങ്ങള്‍ക്ക് കരുത്തേകട്ടെ!!!
  വീണ്ടും കാണാം

  ReplyDelete
 12. നന്ദി p v ariel ഭായ്

  ReplyDelete