Monday, April 16, 2012

ചാർളി ചാപ്ലിൻ


ചാർളി ചാപ്ലിൻ തന്റെ പ്രശസ്തമായ "നാടോടി" (the tramp) വേഷത്തിൽ
Birth name Charles Spencer Chaplin
ജനനം 1889 16 ഏപ്രിൽ
Walworth, London,
United Kingdom
മരണം 1977 ഡിസംബർ 25 (പ്രായം 88)
Vevey, Vaud,
Switzerland
Medium Film, music, mimicry
Nationality British
Years active 1895–1976[1]
Genres Slapstick, mime, visual comedy
Influenced Marcel Marceau
The Three Stooges
ഫെഡെറികോ ഫെല്ലിനി
Milton Berle
Peter Sellers
റോവാൻ അറ്റ്കിൻസൺ
ജോണി ഡെപ്പ്
Jacques Tati
Spouse Mildred Harris (m. 1918–1921)
1 child
Lita Grey (m. 1924–1927)
2 children
Paulette Goddard (m. 1936–1942)
Oona O'Neill (m. 1943–1977)
8 children
Signature Firma de Charles Chaplin.svg
ചാർളി ചാപ്ലിൻ ( ഏപ്രിൽ 16, 1889ഡിസംബർ 25, 1977)
                                ഇന്നു   ചാർളി ചാപ്ലിന്റെ  ജന്മദിനം.    ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.
അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു. ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.

ബാല്യം:-ചാപ്ലിൻ ആദ്യമായി അഭിനയിച്ചത് 5-ആം വയസ്സിൽ ആയിരുന്നു. 1894-ൽ ഒരു സംഗീത വേദിയിൽ (മ്യൂസിക്ക് ഹാൾ) തന്റെ അമ്മയ്ക്കു പകരം ചാപ്ലിൻ അഭിനയിച്ചു. ചാപ്ലിൻ ഒരു കുട്ടിയായിരുന്നപ്പോൾ രോഗബാധിതനായി ആഴ്ചകളോളം കിടപ്പിലായിരുന്നു. അപ്പോൾ രാത്രികളിൽ ചാപ്ലിന്റെ അമ്മ ജനാലയ്ക്കൽ ഇരുന്ന് പുറത്തുനടക്കുന്ന കാര്യങ്ങൾ ചാപ്ലിന് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. ചാപ്ലിന്റെ ആദ്യത്തെ എടുത്തുപറയാവുന്ന അഭിനയം ചാപ്ലിൻ ഇംഗ്ലീഷ് നാടക കമ്പനിയായ ദ് എയ്റ്റ് ലങ്കാഷെയർ ലാഡ്സിൽ ചേർന്നപ്പോൾ ആയിരുന്നു. 1900-ൽ ചാപ്ലിന്റെ സഹോദരനായ സിഡ്നി ചാപ്ലിനെ സിൻഡ്രല്ല എന്ന മൂകനാടകത്തിൽ (പാന്റൊമൈം) ഒരു ഹാസ്യ-പൂച്ചയുടെ വേഷം ലഭിക്കുവാൻ സഹായിച്ചു. 1903-ൽ “ജിം:എ റൊമാൻസ് ഓഫ് കോക്കെയിൻ“ എന്ന നാടകത്തിൽ ചാപ്ലിൻ അഭിനയിച്ചു.ചാപ്ലിൻ കേസിയുടെ 'കോർട്ട് സർക്കസ്' എന്ന 'വറൈറ്റി ഷോ'-വിൽ അംഗമായി. അടുത്ത വർഷം ചാപ്ലിൻ ഫ്രെഡ് കാർണോയുടെ ‘ഫൺ ഫാക്ടറി’ കോമഡി കമ്പനിയിൽ അംഗമായി.

 

പുരസ്കാരങ്ങൾ:-ചാപ്ലിന് രണ്ട് പ്രത്യേക ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചു. ചാപ്ലിനെ ആദ്യം “ഏറ്റവും നല്ല നടൻ”, “ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകൻ“ എന്നീ പുരസ്കാരങ്ങൾക്കായിരുന്നു തിരഞ്ഞെടുത്തത്. എങ്കിലും ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നിർമ്മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭയ്ക്കുമുള്ള പ്രത്യേക പുരസ്കാരം നൽകി. ചാപ്ലിന്റെ രണ്ടാമത്തെ പുരസ്കാരം 44 വർഷങ്ങൾക്കു ശേഷം 1972-ൽ ആണ് വന്നത്. ഈ പുരസ്കാരം ലഭിച്ചപ്പോൾ ഓസ്കാർ പുരസ്കാരങ്ങളുടെ ചരിത്രത്തി തന്നെ ഏറ്റവും കൂടുതൽ നേരം കാണികൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായി.

 

സർ പദവി:-1975 മാർച്ച് 9-നു ഇംഗ്ലണ്ടിലെ രാജ്ഞിയായ ക്വീൻ എലിസബത്ത് II ചാർളി ചാപ്ലിന് സർ പദവി സമ്മാനിച്ചു. ബ്രിട്ടീഷുകാർ ചാപ്ലിന് സർ പദവി നൽകുവാൻ 1931-ഇലും പിന്നീ‍ട് 1956-ഇലും ശ്രമിച്ചിരുന്നു. എങ്കിലും ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ അമേരിക്കൻ സർക്കാരിനെ ഇത് പ്രകോപിപ്പിക്കുമോ എന്ന് ഭയന്നു. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജെ. എഡ്ഗാർ ഹൂവർ ചാപ്ലിനെ ഒരു കമ്യൂണിസ്റ്റ് എന്ന് വിളിച്ചിരുന്നു. അഡോൾഫ് ഹിറ്റ്ലറിനെ ചില ചിത്രങ്ങളിൽ ചാപ്ലിൻ കളിയാക്കിയ വിധമായിരുന്നു ഈ ധാരണയ്ക്കു കാരണം.

 

ചാർളി ചാപ്ലിന്റെ മരണം:- ചാപ്ലിൻ 1977 ഡിസംബർ 25-നു (ക്രിസ്തുമസ് ദിനത്തിൽ) സ്വിറ്റ്സർലാന്റിൽ വെച്ച് അന്തരിച്ചു. 88-ആം വയസ്സിൽ ഒരു സ്ട്രോക്ക് വന്നായിരുന്നു മരണം. 1978 മാർച്ച് 1-നു ഒരു ചെറിയ പോളിഷ് സംഘം ചാപ്ലിന്റെ മൃതശരീരം മോഷ്ടിച്ചു. ചാപ്ലിന്റെ കുടുംബത്തിൽ നിന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദ്യേശം. ഈ പദ്ധതി നടന്നില്ല. കുറ്റവാളികൾ പിടിക്കപ്പെട്ടു. 11 ആഴ്ചയ്ക്കു ശേഷം ജനീവ തടാകത്തിനു സമീപം ചാപ്ലിന്റെ മൃതശരീരം കണ്ടെടുത്തു. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ചാപ്ലിനെ കോൺക്രീറ്റിനു കീഴിൽ വീണ്ടും അടക്കം ചെയ്തു.

ചലച്ചിത്രങ്ങൾ:-

  • 1914: മേക്കിംഗ് എ ലിവിംഗ്
  • 1916: ദ് ഫ്ലോർ വാക്കർ
  • 1916: ദ് ഫയർമാൻ
  • 1916: ദ് വാഗബോണ്ട്
  • 1916: വൺ എ.എം.
  • 1916: ദ് കൌണ്ട്
  • 1916: ദ് പാൺഷോപ്പ്
  • 1916: ബിഹൈന്റ് ദ് സ്ക്രീൻ
  • 1916: ദ് റിങ്ക്
  • 1917: ഈസി സ്റ്റ്ട്രീറ്റ്
  • 1917: ദ് ക്യൂർ
  • 1917: ദ് ഇമിഗ്രന്റ്
  • 1917: ദ് അഡ്വെഞ്ചുറർ
  • 1918: എ ഡോഗ്സ് ലൈഫ്
  • 1918: ദ് ബോണ്ട്
  • 1918: ഷോൾഡർ ആർമ്സ്
  • 1919: സണ്ണിസൈഡ്
  • 1919: എ ഡേയ്സ് പ്ലെഷർ
  • 1921: ദ് കിഡ്
  • 1921: ദ് ഐഡിൽ ക്ലാസ്
  • 1922: പേയ് ഡേ
  • 1923: ദ് പിൽഗ്രിം
  • 1925: ദ് ഗോൾഡ് റഷ്
  • 1928: ദ് സർക്കസ്
  • 1931: സിറ്റി ലൈറ്റ്സ്
  • 1936: മോഡേൺ ടൈംസ്
  • 1940: ദ് ഗ്രേറ്റ് ഡിക്ടേറ്റർ
  • 1947: മോൺസ്യൂർ വെർഡോ
  • 1952: ലൈം‌ലൈറ്റ്
  • 1957: എ കിങ്ങ് ഇൻ ന്യൂയോർക്ക്
  •  
                                                                                കടപ്പാട്- ഗൂഗിൾ വിക്കിപീഡിയ

8 comments:

  1. പ്രശസ്ഥരായ ആളുകളെക്കുറിച്ചുള്ള ഈ ബ്ലോഗുകള്‍ തീര്‍ച്ചയായും ഗുണകരമാണ്.അഭിനന്ദനങ്ങള്‍

    ReplyDelete
  2. വായിച്ചതിനു നന്ദി വെട്ടത്താൻ. അഭിനന്ദനങ്ങൾ എനിയ്ക്കു വേണ്ട. ഗൂഗിൾ വിക്കി പീഡിയയ്ക്കു.

    ReplyDelete
  3. പ്രവാഹിനി ..
    ആദ്യമായാണ്‌ ഇവിടെ ..ഒരു എന്റെ ബ്ലോഗിലേക്ക് ഒന്നെത്തി നോക്കിയതിനു ആദ്യമായി നന്ദി പറയുന്നു..
    =======================================================
    ഇനി പോസ്റ്റിനെക്കുറിച്ച് :ചാര്‍ളി ചാപ്പിനെ ക്കുറിച്ച് ,നന്നായി ഹാര്‍ഡ്‌ വര്‍ക്ക്‌ ചെയ്തു വിവരങ്ങള്‍ ശേഖരിച്ചു വായനക്കാര്‍ക്ക്‌ വേണ്ടി ഷെയര്‍ ചെയ്തു ...ആശംസകള്‍

    ReplyDelete
  4. ayyo sahodhara ethu google vikkipeediya anu. ente kazhivalla. nanni vikkipeediyaykku. ente blogil vannathinu thanks.

    ReplyDelete
  5. ചാര്‍ലി ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിച്ച ജീനിയസ്....(വിക്കിപ്പീഡിയ ആണെങ്കിലും ഇവിടെ പോസ്റ്റ് ചെയ്തത് പീഡിയ അല്ലല്ലോ. അതുകൊണ്ട് നന്ദിയും അഭിനന്ദനങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത സന്മനസ്സിനാണ്. സ്വീകരിയ്ക്കൂ)

    ReplyDelete
  6. shari njan sweekarichu. eni athinte peril vazhakku venda. thanks.

    ReplyDelete
    Replies
    1. കൊള്ളാം , അടിപൊളി വിവരങ്ങള്‍
      ഈ സംഭവം തകഴിയെ കുറിച്ച് എവിടെ പോസ്റ്റ്‌ ..ഭാവുകങ്ങള്‍

      Delete
    2. വരുന്നുണ്ട്, കാത്തിരിക്കുക. നന്ദി പുണ്യാളാ

      Delete