Thursday, April 12, 2012

ഓർമ്മ

 ഇന്ന് ഏപ്രിൽ 12. എന്റെ ജന്മദിനം.  32 വർഷമായി ഞാനീ ഭൂമിയിൽ വന്നിട്ട്. ദാരിദ്രത്തിന്റേയും , കഷ്ടപ്പാടിന്റേയും നാളുകളായിരുന്നു എന്റെ കുട്ടിക്കാലം. അന്നു തൊട്ടിന്നോളം മനസമാധാനം എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. 1980 ഏപ്രിൽ 12 നു ആണ് എന്റെ ജനനം.  പുതിയ വസ്ത്രമോ, നല്ല ഭക്ഷണമോ വേണമെങ്കിൽ ഓണം വരെ കാത്തിരിക്കണം.
                                                  പഠിക്കാനത്ര മിടുക്കിയൊന്നുമല്ലായിരുന്ന എന്റെ  ജീവിതത്തിലെ ആദ്യത്തെ ദുരന്തം ഞാൻ 5-ൽ പഠിക്കുമ്പോളായിരുന്നു.  തൊണ്ടയിൽ ടോൺസ് ലയ്റ്റീസ് വന്ന് ചിറയിൻ കീഴ് ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തു.  ഓപ്പറേഷനിടയിൽ ബോധം വന്ന ഞാൻ  കണ്ണ് തുറക്കുമ്പോൾ ഞാൻ ഇട്ടിരുന്ന ഉടുപ്പിൽ നിറയെ രക്തമാണ് കണ്ടെത്. പിന്നീട്  അമ്മയെ വിളിച്ചു ഓപ്പറേഷൻ തീയറ്ററിനകത്ത് കയറ്റുകയും രക്തത്തിൽ മുങ്ങിയ  ആ  ഡ്രസ്സ് മാറ്റുകയും ചെയ്തു.
                                                 രണ്ടാമത്തെ ദുരന്തം  സംഭവിക്കുന്നത് ഞാൻ 9-ൽ പഠിക്കുമ്പോഴാണ്. എന്റെ നട്ടെല്ലിന് ചെറിയ വളവ് വരികയും അതിന്റെ ഫലമായി ഇടത് കാലിന് ചെറിയൊരു മുടന്തു വരികയും ചെയ്തു.
                 ഏകദേശം ഇത് പോലെയാണ് ഞാനും.. ഇതിനെ സ്കോളിയോസിസ് എന്നു പറയും.
 എന്നാലും ഞാൻ നടക്കുമായിരുന്നു.   മൂന്നാമത്തെ ദുരന്തമുണ്ടാകുന്നത് 2000 ഡിസംബറിലാണ്.  നട്ടെല്ലിൽ ട്യൂമർ വരികയും  അതു ശ്രീ ചിത്രാ ആശുപത്രിയിൽ  ഓപ്പറേഷൻ ചെയ്യുകയും ചെയ്തു.  ഇപ്പോൾ തനിയെ എണീറ്റ് ഇരിക്കുവാനും, ചെറിയൊരു സഹായമുണ്ടെങ്കിൽ ചക്രകസേരയിൽ( വീൽ ചെയറിൽ ) നിരങ്ങിയിരിക്കുവാനും കഴിയും.
                               ഈ 32 വർഷത്തിനിടയിലൊരു ജന്മം മുഴുവൻ അനുഭവിക്കാനുള്ളത് അനുഭവിച്ചു. ഇതിനിടയിൽ സന്തോഷമുള്ള കുറച്ചു നിമിഷങ്ങളെ എന്റെ ജീവിതത്തിലുണ്ടായിറ്റുള്ളൂ. എല്ലാ പെൺകുട്ടികളെയും പോലെ ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ അതൊന്നും നടക്കാതെ എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയി തീർന്നു.എന്റെ അമ്മയുടെ കാലശേഷം എന്റെ ജീവിതം എങ്ങനെയായി തീരുമെന്നാലോചിച്ച് പലപ്പോഴും ജീവിതത്തിനു മുൻപിൽ ഞാൻ പകച്ചു പോകാറുണ്ട്. എന്റെ അവസ്ഥ മനസ്സിലാക്കി ആരെങ്കിലുമൊരാൾ എന്നെങ്കിലും വരുമോ? അറിയില്ല. ... എല്ലാം ദൈവനിയോഗം പോലെ.
                              എനിയ്ക്കു സുഖമില്ലാതായിട്ട് 12 വർഷമായി. ഇതു വരെ എന്നെ സഹായിച്ച, എനിയ്ക്കു വേണ്ടുന്ന മാനസ്സിക പിന്തുണ നൽകിയ,  എനിയ്ക്കു വേണ്ടി പ്രാർത്ഥിച്ചിട്ടുള്ള എല്ലാവർക്കും നന്ദി... നന്ദി... നന്ദി...
 ഒരപേക്ഷ:- ഇത് വായിക്കുന്നവർ വീട്ടിൽ വന്നു ചെയ്യാൻ മനസ്സുള്ള ഏതെങ്കിലും ഫിസിയോ തെറാപ്പിസ്റ്റിനെ അറിയാമെങ്കിൽ അറിയിക്കുമല്ലോ

10 comments:

  1. ചേച്ചീ..ഞാന്‍ എന്താ പറയേണ്ടതെന്ന് എനിക്ക് തന്നെ അറിയുന്നില്ല. ഒരു പക്ഷെ ഇവിടെ എന്തെഴുതും എന്ന് കരുതിയാകും പലരും ഒരു കമന്റ്‌ പോലും ഇടാത്തത്. എന്‍റെ അറിവില്‍ എനിക്കൊരു ഫിസിയോ തെരാപ്പിസ്ടിനേയും അറിയില്ല എങ്കിലും ഇനി മുതല്‍ അങ്ങനെ ഒരാളെ പരിചയപെടാന്‍ ഞാന്‍ ശ്രമിക്കുന്നതായിരിക്കും. ചേച്ചിക്ക് വേണ്ടി.

    ഉപദേശങ്ങള്‍ കേട്ടു മടുത്തിട്ടുണ്ടാകും എന്നറിയാമെങ്കിലും, ഇത്രെയും അകലെ ഇരുന്നു ഞാന്‍ ദൈവത്തോട് പറയുന്നുണ്ട് ചേച്ചിയുടെ കാര്യം. ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ വന്നു കണ്ടേനെ. അമ്മയോടും മറ്റുള്ളവരോടും എന്‍റെ അന്വേഷണം പറയണം. ദൈവം കൈവിടില്ല ചേച്ചിയെ. മനസ്സ് വിഷമിപ്പിക്കാതെ ഒരുപാട് എഴുതണം ചേച്ചി. ഞങ്ങള്‍ എല്ലാവരും ചേച്ചിയുടെ കൂടെയുണ്ട് ട്ടോ. എത്ര ദൂരെ ആണെങ്കിലും.

    ReplyDelete
  2. thanks praveen. allelum sathyathinte mukham eppozhum vikythamaakum. thanks

    ReplyDelete
  3. എന്റെ ബ്ലോഗില്‍ പ്രീത തോന്നയ്ക്കല്‍ എന്ന പേരില്‍ ഒരു പ്രൊഫൈല്‍ കണ്ട് ഞാന്‍ പലപ്രാവശ്യം നോക്കിയിട്ടുണ്ട്. എന്നാല്‍ ഒരു ലിങ്കുമില്ലാതിരുന്നതിനാല്‍ കഴിഞ്ഞില്ല. ഇന്നാണറിയുന്നത് ഈ പ്രവാഹിനിയായിരുന്നു അതെന്ന്. നന്മകള്‍ നേരുന്നു. നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. എപ്പോഴെങ്കിലും സാദ്ധ്യമാകുമ്പോള്‍.

    ReplyDelete
  4. എല്ലാം ശരിയാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

    പിറന്നാളാശംസകള്‍!

    ReplyDelete
  5. നന്ദി അജിത് ഭായ്. തീർച്ചയായും എന്നെങ്കിലും നേരിൽ കാണാം. അതു ശരിയാണ് പ്രീത തോന്നയ്ക്കൽ തന്നെയാണ് പ്രവാഹിനിയും.

    ReplyDelete
  6. ഇല്ല ശ്രീ ഇത് ഇനി ശരിയാകില്ല. നന്ദി ആശംസകൾക്ക്

    ReplyDelete
  7. ഞാനിത്തിരി വൈകി ചേച്ചീ ഇങ്ങോട്ട് വരാൻ. എന്തായാലും നേരത്തെ വന്നിട്ട് പ്രത്യേക ഗുണമൊന്നും ഉണ്ടായിട്ടല്ല. എന്നാലും 'അണ്ണാൻ കുഞ്ഞും തന്നാലായത്'. ഞാൻ ട്രൈനിൽ നിന്ന് തെറിച്ച് വീണ് കിടപ്പിലായിട്ട് രണ്ടര വർഷം കഴിഞ്ഞു. പാലക്കാട് പരിസര പ്രദേശങ്ങളിലെവിടേയെങ്കിലും ആണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കാമായിരുന്നു, ഫിസിയോ തെറാപ്പിസ്റ്റിന്റെ കാര്യം. വേഗം കാര്യങ്ങൾ നടന്ന്, അവനവന്റെ കാര്യങ്ങൾക്കെങ്കിലും സുഖമാവട്ടെ എന്ന പ്രാർത്ഥനയോടെ.

    ReplyDelete
  8. സാരമില്ല മോനു. മോന്റെ ഫോൺ നമ്പർ എനിയ്ക്കു ഒന്നു മെയിൽ ചെയ്യണം കേട്ടോ. മോനു ഞങ്ങളിപ്പോൾ ഒരു ബ്ലോഗ് ഉണ്ടാക്കിയിറ്റുണ്ട്. അതിന്റെ ഉദ്ധേശ്യം തന്നെ ഇതു പോലെ വയ്യാതെ കിടക്കുന്നവരിൽ കലാവാസന ഉള്ള ആൾക്കാരുടെ സ്യഷ്ടികൾ പുറം ലോകത്ത് എത്തിക്കുകയെന്നതാണ്. അല്ലെങ്കിൽ 9495300423 ഈ നമ്പരിൽ ബന്ധപ്പെടുക. നന്ദി മോനു

    ReplyDelete
  9. പ്രിയപ്പെട്ട സഹോദരി ,
    ഇവിടെ ഒരു കുറിപ്പെഴുതാന്‍ കഴിയാത്ത വിധം എന്‍റെ വാക്കുകളും, എനിക്ക് അറിവുള്ള ഭാഷകളും, നിസഹായമായി പോവുന്നു...!
    ഒരു വാക്ക് പറയാനാവാതെ എന്‍റെ ശബ്ദം നിലച്ചുപോവുന്നു..
    സ്നേഹമുള്ള ഹൃദയങ്ങള്‍ക്കൊപ്പം ജഗദീശ്വരനോട് കണ്ണീരില്‍ നനഞ്ഞ പ്രാര്‍ത്ഥ നമാത്രം ..!
    സതിഷ് കൊയിലത്ത്

    ReplyDelete
  10. നന്ദി സതീഷ് ചേട്ടാ. എന്തുപറ്റി സതീഷ് ചേട്ടാ. വിഷമിക്കണ്ട കേട്ടോ

    ReplyDelete