Tuesday, January 3, 2012

നവവത്സരത്തിൽ

         
         വരുന്നു നവവർഷം പോയകാലത്തിൻ തെറ്റും
         ശരിയും പരസ്പരം പങ്കുവയ്ക്കുന്നു നേട്ടം... 
       കഷ്ടങ്ങൾ കൂട്ടിക്കിഴിച്ചൊടുവിൽ മിച്ചം തീരാ-
       നഷ്ടമീ മനസ്സിലെ വിതയും കൊയ്ത്തുമോർക്കിൽ...!  
        ഒക്കെയും മറക്കുക, നവമീയദ്ധ്യായത്തിൻ 
      സിദ്ധരൂപത്തെ നെഞ്ചിലേറ്റുക ലാളിക്കുക !


        വേറൊരു വർഷം കൂടി നമ്മുടെ വാഴ്വിൽ നിന്നും
        വേർപിരിഞ്ഞോർമ്മത്തെറ്റായ് ജീവനിൽ ലയിക്കുന്നു...!
        കാലവ്യക്ഷത്തിൻ മലർക്കൊമ്പിൽ നിന്നൊരു മുല്ല 
        പ്പൂവുപോലൊരു വർഷം കൂടി വീണടിയുമ്പോൾ
         ഏതൊരു നിയോഗത്താൽ ജന്മ സൌഹ്യദംഗതി-
       വേഗമോടവിരാമം തുടരും സഞ്ചാരത്തിൽ 
       ഓർത്തുവെയ്ക്കുവാൻ മയിൽപ്പീലിപോൽ സ്മ്യതിയുടെ
       പുസ്തകത്താളിൽ കാത്തു സൂക്ഷിപ്പൂ നിന്നോർമ്മകൾ...!

                                                          
                                          കടപ്പാട് :-             സതീഷ് കൊയിലത്ത്

8 comments:

  1. കാലവ്യക്ഷത്തിൻ മലർക്കൊമ്പിൽ നിന്നൊരു മുല്ല
    പ്പൂവുപോലൊരു വർഷം കൂടി വീണടിയുമ്പോൾ
    ഏതൊരു നിയോഗത്താൽ ജന്മ സൌഹ്യദംഗതി-
    വേഗമോടവിരാമം തുടരും സഞ്ചാരത്തിൽ
    ഓർത്തുവെയ്ക്കുവാൻ മയിൽപ്പീലിപോൽ സ്മ്യതിയുടെ
    പുസ്തകത്താളിൽ കാത്തു സൂക്ഷിപ്പൂ നിന്നോർമ്മകൾ...!

    ഈ വരികള്‍ക്ക് സതീഷിനും പ്രവാഹിനിക്കും നന്ദി.

    നല്ല വരികള്‍.........., ആസ്വദിച്ചു.

    ReplyDelete
  2. കഷ്ടങ്ങൾ കൂട്ടിക്കിഴിച്ചൊടുവിൽ മിച്ചം തീരാ-
    നഷ്ടമീ മനസ്സിലെ വിതയും കൊയ്ത്തുമോർക്കിൽ..

    ReplyDelete
  3. നന്ദി പൊട്ടൻ ഭായ്

    ReplyDelete
  4. നന്ദി ഡോക്ടർ സിജു

    ReplyDelete
  5. നമുക്കെല്ലാവര്‍ക്കും വിജയകരമായ ഒരു നല്ല വര്‍ഷം കൂടി ഉണ്ടാവട്ടെ. ആശംസകള്‍.

    ReplyDelete
  6. നന്ദി ഷുക്കൂർ ഭായ്

    ReplyDelete
  7. നന്ദി മധു. ഞാൻ സതീഷ് ചേട്ടനോട് പറയാം

    ReplyDelete