Thursday, September 29, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം 2

ചലച്ചിത്ര ഗാനങ്ങളില്‍ മൃഗങ്ങളെയും , പക്ഷികളെയും കുറിച്ച് അനവധി ഗാനങ്ങള്‍ ഉള്ളതില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.


ചിത്രം -നാഗമഠത്തു തമ്പുരാട്ടി

മാന്‍ മിഴിയാല്‍ മനം കവര്‍ന്നു
തിരു മധുരമുള്ളില്‍ പകര്‍ന്നു തന്നു
(മാൻമിഴിയാൽ.....)
ദേവതായ്‌ നീ തേരില്‍ വന്നു
ആത്മാവിലാദ്യമായ്‌ കുളിരണിഞ്ഞു
മാന്‍ മിഴിയാല്‍ മനം കവര്‍ന്നു
തിരുമധുരമുള്ളില്‍ പകര്‍ന്നു തന്നു

നിന്നരികെ പറന്നു വരാൻ
നിർവൃതിയിൽ അലിഞ്ഞുചേരാൻ
(നിന്നരികെ.....)
മനം തുടിച്ചു ചിറകടിച്ചു
ആ മണിത്തേരിൽ എനിയ്ക്കിടമുണ്ടോ ?
ആരോമൽ നിന്നരികിലിടമുണ്ടോ ?
മാൻമിഴിയാൽ മനം കവർന്നു
തിരുമധുരമുള്ളിൽ പകർന്നു തന്നു

പൊന്നിതളാൽ പൂവിരിച്ചു
മന്മഥനീവഴിയൊരുക്കീ
(പൊന്നിതളാൽ....)
നിൻ നിഴലായ്‌ ഞാനലഞ്ഞു
മംഗളയാത്രയിലേതു വരെ ?
മാദകനിമിഷങ്ങളേതു വരെ ?
(മാൻമിഴിയാൽ.....)

ചിത്രം - മനുഷ്യ മൃഗം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു(൨)
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍ (൨)
സ്വര്‍ഗ്ഗീയ സ്വരമാധുരി -
ആ - ഗന്ധര്‍വ്വ സ്വരമാധുരി
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

പൂമേനി ആകേ പൊന്‍ കിരണം
പൂവ്വായ് വിരിയുന്നെന്‍ ആത്മഹര്‍ഷം (൨)
നീ എന്നിലോ ........... ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ
ഒന്നായ് ചേരുന്നത് ഈ നിമിഷം
// കസ്തൂരി ......//

സായാഹ്ന മേഘം നിന്‍ കവിളില്‍
താരാഗണങ്ങള്‍ നിന്‍ പൂമിഴിയില്‍ (൨)
പൂം തിങ്കളോ ..... തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ
പൊന്നോമല്‍ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു (൨)

ലാലാല .......................
എവരിബടഡി
ലാലാല ......................
ചിത്രം -അയാള്‍ കഥയെഴുതുകയാണ്

ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ
പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ
സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി �
മാനേ....�.

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � .മാ...നേ �..

പിടിച്ചുകെട്ടും കരളിലെ തടവറയില്‍
കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ (പിടിച്ചുകെട്ടും...)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..(ആ ആ )(2)
നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്‌....�
മാ.നേ.... �..

കൊതിച്ചു പോയി..കണ്ടു കണ്ടു കൊതിച്ചു പോയി
വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ (കൊതിച്ചു പോയി ...)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2)
തേനുറയും ചെമ്പനിനീര്‍ പൂവഴക് ��.
മാനേ.. മാനേ..മാനേ..മാ...നേ �..

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � മാ...നേ �..
മാ...നേ �..

ചിത്രം - ശകുന്തള


മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ (മാലിനി)

നിന്‍ മലര്‍മിഴികളിലഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)
(മാലിനി)

കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ്
കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
എന്റെ കവിൾത്തടമാകെ
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
എന്റെ മേനിയിലാകെ എന്റെ മേനിയിലാകെ
(മാലിനി‍)

ചിത്രം - നീലക്കുയില്‍

മാ‍നെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിന്‍ മണിവിളക്കേ നിന്നെ ഞാന്‍
മാടത്തിന്‍ മണിവിളക്കേ

ഉള്ളില്‍ക്കടന്നു കരള്‍ കൊള്ളയടിയ്ക്കും നിന്നെ
കള്ളിപ്പെണ്ണെന്നുവിളിക്കും നിന്നെഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനുംവരില്ലഞാന്‍ ആടാനും വരില്ലഞാന്‍
പാടത്തെപ്പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെപ്പച്ചക്കിളിയേ
(മാനെന്നും.....)

നീലച്ച പുരികത്തിന്‍ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ എന്നെ നീ
തൂണാക്കി മാറ്റിയല്ലോ
ചേലൊത്ത പുഞ്ചിരിയാല്‍ പാലുകുറുക്കിത്തന്നു
വാലാക്കിമാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കിമാറ്റിയല്ലോ
(മാനെന്നും...)

2 comments:

  1. ഇത് ഷെയര്‍ ചെയ്തതിനു വളരെ നന്ദി
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  2. ethil vannu nokki comment paranjathinu thanks

    ReplyDelete