Friday, March 25, 2011

യാത്ര
            ഞാന്‍ മുന്‍പ്  സുചിപ്പിച്ചത്‌  പോലെ  വളരെ  യാദൃശ്ചിക സംഭവങ്ങളാണ്  എന്റെ  ജീവിതത്തില്‍  ഉണ്ടാകുന്നതു എന്ന് . അങ്ങനെ ഒരു സംഭവം  എന്‍റെ  ജീവിതത്തില്‍ ഈ വര്‍ഷം ജനുവരി 2 നു  ഉണ്ടായി . കൊച്ചി  നഗരം  കാണാന്‍  ഒരു  അവസരം  കിട്ടി . മനോഹരമായ  കൊച്ചി നഗരം .          
                                                                                                               എന്‍റെ വീട്ടില്‍ നിന്ന് വളരെ കഷ്ട്ടപ്പെട്ടു  എന്നെ  റോഡില്‍ കയറ്റി . അവിടെ  എന്നെ കാത്തു കിടന്ന  ടാക്സിയില്‍  ഞാനും  അമ്മയും  കൂടെ 7.30 നു ഇവിടെ  നിന്ന് കൊച്ചിയില്‍  ഫേസ് ബുക്ക്‌  കൂട്ടുക്കാരുടെ  കൂട്ടായിമയില്‍ പങ്കെടുക്കാന്‍  പോയി . ഞാന്‍  മുന്‍പ്  പോയ  വഴികളിലുടെ  യാത്ര  ചെയ്തപ്പോള്‍  മനസ്സില്‍  സന്തോഷവും , സങ്കടവും ഒരുപോലെ  ഉണ്ടായി .ആറ്റിങ്ങലൂടെ സഞ്ചരിച്ചപ്പോള്‍  അറിയാതെ എന്‍റെ  കണ്ണുകള്‍  ആറ്റിങ്ങല്‍  ഗവണ്മെന്റ് കോളേജില്‍  ഉടക്കി .                           കൊല്ലം ജില്ലയിലുടെ  യാത്ര  ചെയ്തപ്പോള്‍  ഭുമി  താണ്‌ കാര്‍  അതിനടിയിലെയ്ക്ക്  പോകും  എന്നെനിക്കു  തോന്നി . കണ്ണുകള്‍  മുറുകെ  അടച്ച  ഞാന്‍  കണ്ണുകള്‍  തുറന്നപ്പോള്‍  ഭാഗ്യം  ഒന്നും സംഭവിച്ചില്ല .  കൊല്ലം- കായംകുളം  റൂട്ട്  പൊട്ടി പൊളിഞ്ഞു  കിടക്കുകയാണ് .              
                
ആരോഗ്യം ഉള്ള  ഒരാള്‍ യാത്ര ചെയ്യുമ്പോള്‍  തന്നെ ബുദ്ധിമുട്ട്  ഒരുപാടു ഉണ്ടാകും . അപ്പോള്‍ എന്നെപ്പോലുള്ള ആള്‍ക്കാര്‍ യാത്ര  ചെയ്യുമ്പോള്‍ എന്താണ്  സംഭവിക്കുന്നത്‌  എന്ന് പറയേണ്ടതില്ലല്ലോ ?        
                                                                                                                                                                                                                                 ഞാന്‍ ആകാശവാണി വഴി പരിചയപ്പെട്ട  ഒരു കുടുംബം  എന്നെ കാണുന്നതിനുവേണ്ടി  കായംകുളത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .എക്സയിസില്‍ ആണ് ആ അങ്കിള്‍  ജോലി  ചെയ്യുന്നത് .കുറെ നല്ല സ്ഥലങ്ങള്‍  കാണുവാന്‍  ഈ യാത്രയിലുടെ എനിക്കു കഴിഞ്ഞു. കൊച്ചിന്‍ ഷിപ്പിയാര്‍ഡും ,അംബരചുംബികളായ കുറെ  കെട്ടിട  സമുച്ചയങ്ങളും , കുറെ  കായലുകളും  ഞാന്‍ കണ്ടു . എറണാകുളം  സൌത്ത്  ബി .റ്റി. എച്ച്  ഹോട്ടലില്‍  വച്ചായിരുന്നു  പരിപാടി . കൈലാഷ് (നീലത്താമര ഫെയിം ) ആണ്  പരിപാടി  ഉത്ഘാടനം  ചെയ്തത് . എന്നെ കാത്തു  ഹോട്ടലിനു  മുന്നില്‍  ഫേസ് ബുക്ക്‌  സംഘാടകരില്‍  ഒരാളായ  കൊട്ടാരക്കരയുള്ള   ബിജു ചേട്ടന്‍  കാത്തു നില്പുണ്ടായിരുന്നു.                                                                                                                                                                                                                                                                                                                                               പല  മേഖലയില്‍  ജോലി  ചെയ്യുന്ന ആള്‍ക്കാരെയും , പല സ്ഥലങ്ങളില്‍  നിന്നുവന്ന  ആള്‍ക്കാരെയും  പരിചയപ്പെടാന്‍ പറ്റി.  12.45 നു  ആണ് ഞാന്‍ അവിടെ എത്തിയത് . ബാന്‍ഗ്ലൂര്‍  നിന്ന് വന്ന സോഫി ചേച്ചി, എറണാകുളം  കോടതിയില്‍  ജോലി  ചെയ്യുന്ന സക്കീന  ചേച്ചി , കാലിക്കറ്റില്‍ നിന്നുള്ള ശൈലേഷ് ചേട്ടന്‍ , കൊട്ടാരക്കര  ബിജു ചേട്ടന്‍ , ദുബായില്‍  നിന്ന് വന്ന  ബിനു ജോണ്‍ , എറണാകുളത്തിന്റെ  മുത്തായ  റൊണാള്‍ഡ്  ചേട്ടന്‍ , ഖത്തറില്‍  നിന്ന് വന്ന സന  ചേച്ചി , ആലുവയില്‍  നിന്നുള്ള  ഷറഫുദീന്‍ ഹൈദര്‍ , ആലപ്പുഴ  ഉണ്ണി , എന്നെ  ഈ  പരിപാടിയില്‍  പങ്കെടുപ്പിക്കാന്‍  കൂടുതല്‍  താല്പര്യം  കാണിച്ച കൊല്ലത്ത് നിന്നുള്ള  സലിം  ഇക്ക  ഇവരെയൊക്കെ  പരിചയപ്പെടാന്‍ പറ്റി .          
                                                                                                                                                         പിന്നെ  കലാപരിപാടികള്‍  ഉണ്ടായിരുന്നു  അതില്‍ എന്നെ ഏറ്റവും  ആകര്‍ഷിച്ചത്  ഒരാള്‍ തന്നെ ആണിന്റെയും, പെണ്ണിന്റെയും  ശബ്ദത്തില്‍  പാടിയതാണ് .പിന്നെ അടിപൊളി  സദ്യയും  ഉണ്ടായിരുന്നു . പക്ഷേ എനിക്ക്  സദ്യ  ഉണ്ണാന്‍ പറ്റാത്തത്  ഞാന്‍   ആയുര്‍വേദ  മരുന്ന്  കഴിക്കുന്നതുകൊണ്ടായിരുന്നു.  വിവിധ  മാധ്യമപ്രവര്‍ത്തകരും  ഉണ്ടായിരുന്നു . അവരുമായി  സംസാരിക്കുന്നതിനും  കഴിഞ്ഞു .                                                             എനിയ്ക്ക്  കമ്പ്യൂട്ടര്‍  വാങ്ങി തന്ന  ലാലാ  ധുജ കോഴിക്കോടിനും , അതിന്‍റെ യു . പി , എസ്  വാങ്ങി തന്ന  മന്‍സൂര്‍ ഹംസ  കോഴിക്കോടിനും എന്‍റെ ഹൃദയം  നിറഞ്ഞ  നന്ദി  ഉണ്ട് . എന്നെ  സഹായിച്ച  എല്ലാപേര്‍ക്കും  ഈശ്വരന്‍റെ പ്രത്യേക  അനുഗ്രഹം  ഉണ്ടാകട്ടെ .                                                                                                                                                                       എന്തായാലും 2011 എന്നെ സംബന്ധിച്ചിടത്തോളം   ഒരുപാട്   സന്തോഷമുള്ള  വര്‍ഷമാണെന്ന്  തോന്നുന്നു . കൊച്ചി  നഗരവും,  അവിടെവച്ചു  പരിചയപ്പെട്ട   കുറെ   നല്ലവരായ  കൂട്ടുകാരും  എന്‍റെ  മനസ്സില്‍   തങ്ങിനില്‍ക്കുന്നു . അതുപോലെ  ഈ  വര്‍ഷം  തന്നെ  11  വര്‍ഷങ്ങള്‍ക്കുശേഷം   എന്‍റെ  കുഞ്ഞമ്മയുടെ  മകന്‍റെ   കല്യാണത്തിനും   പങ്കെടുക്കുവാനും   കഴിഞ്ഞു . അതുപോലെ  തന്നെ ജനുവരി 30 നു  എനിയ്ക്കു  പ്രിഥ്വിരാജ്  ഫാന്‍സ്കാരുടെ  വകയായി   ആറ്റിങ്ങലില്‍ വച്ച്  ഒരു  പരിപാടി  ഉണ്ടായിരുന്നു . അതിലും  പങ്കെടുക്കുവാന്‍  കഴിഞ്ഞു . അവരുടെ  വകയായി  ഒരു  വീല്‍  ചെയര്‍  ഉണ്ടായിരുന്നു .അത്  പ്രിഥ്വിരാജ്  ആണ്  എനിയ്ക്കു തന്നത് .  ആ  പരിപാടിയില്‍ വച്ച്  എനിയ്ക്കു  പല താരങ്ങളെയും  കാണുവാന്‍ കഴിഞ്ഞു . മല്ലിക സുകുമാരന്‍ , മീര നന്ദന്‍ , റീമ കല്ലിങ്കല്‍ , സംവൃത സുനില്‍ , ആന്‍ അഗസ്റ്റിന്‍ , രഞ്ജിനി ഹരിദാസ്‌ , അബി,  രമേശ്‌ പിഷാരടി ,  പാട്ടുകാരനായ  സുദീപ്കുമാര്‍ , പാട്ടുകാരികളായ  വിദ്യ , അഖില ആനന്ദ് , നടിമാരായ  അര്‍ച്ചന , സുമി ,അര്‍ച്ചന കവി, സംഗീത, സരയു സംവിധായകന്‍ ആയ   ദീപക്  ദേവ് , സംവിധായകനായ  രഞ്ജിത്ത് എന്നിവരെയും  കണ്ടു . പ്രിത്വിരാജിനു  ഞാനുണ്ടാക്കിയ  പൂവ്  കൊടുത്തു . പൊതുവേ 2011 എന്നെ സംബന്ധിച്ച്  വളരെ നല്ലൊരു  വര്‍ഷമായിരുന്നു .
                             

7 comments:

 1. preetha preetha valare nannayittundu sathyasandhatha nerittariyanakunnu.njan kanda'apoorvam manushyaril' preethayumundu

  ReplyDelete
 2. ഹലോ .....
  ഞാ‍ന്‍ പുതിയ ഒരനുഗാ‍താ‍വാണ്. നേരിട്ടു പരിചയപ്പെടാ‍ന്‍ ഒരു പക്ഷേ അടുത്തു തന്നെ അവസരം ലഭിച്ചേക്കും.

  സമയം കിട്ടുമ്പോള്‍ എന്റെ കുറിപ്പുകളും വായിക്കുമല്ലോ‍.

  മുഹമ്മദ് ശമീം
  നാ‍വ്
  ദിശ

  ReplyDelete
 3. പ്രിയ പ്രവാഹിനീ. താങ്കളെപ്പോലെയുള്ളവർ നിരാശാഭരിതരായി കഴിയുന്ന ആയിരക്കണക്കിനാളുകൾക്ക് മാർഗദർശികളാണ്. തികച്ചും ദൈവികമായ താലന്തുകളും അവ ഉപയോഗിക്കാനുള്ള സമയവും ഉള്ളവർ. ഇല്ലാത്തത് ഒരുപക്ഷേ ധനം മാത്രമാവാം. കാര്യവും കാരണവും ഇല്ലാത്ത ജീവിതത്തിനു ഇഫ്ഫെക്ട് ഉണ്ടാവില്ല എന്ന് പാവ്ലോ കൊയ്ലോ പറയുന്നു. നമ്മുടെ ജീവിതത്തിന് മതിയായ ഒരു കാര്യവും കാരണവും ഉണ്ട്. പ്രവാഹിനിക്ക് അത് വരയുടെ മാസ്മരികതയും അക്ഷരത്തിന്റെ കരുത്തുമാണ്. ഈ കാര്യവും കാരണവും ജീവിതത്തിന്റെ അർത്ഥമാകുമ്പോളാണ് ജീവിതം ഊർജസ്വലമാവുക. അനേകർക്ക് അതേ ഊർജം പങ്കുവയ്കാനും പ്രാവാഹിനിക്കു സാധിക്കുന്നു. അഭിനന്ദനങ്ങൾ.

  ReplyDelete
 4. orupaadu santhosham brother, eniyum blog vayichu opinion parayuka. nanni.

  ReplyDelete
 5. its really gd chechi

  ReplyDelete