Friday, February 11, 2011

തളിരിട്ട കിനാക്കള്‍


താരകയായി നീ പെയ്തു
താമര ഊയലാടി
തളിരണിഞ്ഞ കണ്ട കിനാക്കള്‍
താലിചാര്‍ത്തിയല്ലോ...?

ശ്രാവണമാസം വന്നു
ശ്രാവണ ചന്ദ്രനും വന്നു
ശാലീന സുന്ദര പുളിനങ്ങളില്‍
താരകേ നീയെന്തേ...?

ഇടവഴിയരികില്‍
ഈറന്‍ സന്ധ്യാനേരം
ഈറത്തണലിനോരം
ഈറനണിഞ്ഞതെന്തേ...?

ഈറന്‍ മിഴിയുമായി
ഇടറിയ സ്വനവുമായി
നീര്‍മിഴിപ്പൂക്കള്‍
ധാരയായതെന്തേ...?

വാല്‍ക്കുളമരികില്‍
വാലിട്ടു കണ്ണെഴുതി
വാര്‍മതിപ്പൂ ചൂടി
വാ മൊഴിഞ്ഞതെന്തേ...?

ഇതളണിഞ്ഞ മോഹം
മൊട്ടിട്ട നേരം
പൂവായി വിരിയാത്തതെന്തേ...?
കായായി മലരാത്തതെന്തേ...?

                   (കരമന c അശോക് കുമാര്‍.ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല,തിരുവനന്തപുരം)

6 comments:

  1. ഇതളണിഞ്ഞ മോഹം
    മൊട്ടിട്ട നേരം
    പൂവായി വിരിയാത്തതെന്തേ...?


    പൊഴിയാനെൻ മോഹങ്ങൾക്കു “മനസ്സില്ലാ...”
    എല്ലവിധ നന്മകളും ഈശ്വരൻ തരുമാറാകട്ടെ!!!

    ReplyDelete
  2. നല്ല രചന ആശംസകള്‍

    ReplyDelete