Thursday, February 10, 2011

സ്നേഹപൂര്‍വ്വം മകള്‍ക്ക്


ഒരു നീണ്ട യാത്രതന്‍


ശേഷമായെത്തിയ                      


ഇളംതെന്നലിന്‍ കുളിര്‍മ്മയില്‍


കണ്മുന്നില്‍ തെളിഞ്ഞുവോ..


സുഖമുള്ളരോര്‍മ്മയായ്


ജീവിതത്താളുകള്‍.




ഓര്‍മ്മയിലോരോന്നെഴുതിത്തുടങ്ങി ഞാന്‍.


തെളിയുന്ന ദൈന്യത


കുത്തിക്കുറിച്ചു ഞാന്‍.


ഭാഷയ്ക്കു ശുദ്ധി-


ല്ലക്ഷരവടിവില്ല.


കഥയോ?ഇതു കവിതയോ..?


അറിയില്ല,എനിക്കറിയില്ല.




ഞാനൊരക്ഷരജ്ഞാനിയല്ല


കൂട്ടരെ,ഞാനൊരു കവിയല്ല.


ജീവനില്‍ തൊട്ടൊരു വേദനപ്പാടുകല്‍


നിങ്ങളോടോതുകയാണു ഞാന്‍.




എന്റെ ഒരേയൊരു മകള്‍


സ്നേഹാര്‍ദ്രയായ മകള്‍


സൂര്യോദയത്തിന്റെ കാന്തിയും


ചെമ്പനീര്‍ പുഷ്പത്തിന്റെ ശോഭയും


ഒരുമിച്ചു കിട്ടിയ മകള്‍


നിഷ്ക്കളങ്കതയുടെ നിറകുടമായവള്‍.



എന്റെ ഹൃദയത്തിന്‍ തിരുമുറ്റത്തു


സ്നേഹോല്‍സവം തീര്‍ത്തവള്‍


കുഞ്ഞുകരംകൊണ്ടെന്‍                          


വിരല്‍തുമ്പു പിടിച്ചു


പിച്ചവെച്ചൊരോമനാള്‍ കുഞ്ഞു മകള്‍.



കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയുള്ള പുഞ്ചിരിയും


നെഞ്ചിലെ ചൂടുപറ്റി നിദ്രയില്‍ പൂണ്ടതും


താമരപൂവിതള്‍ പോലുള്ളധരങ്ങളാല്‍


ചുംബനം തന്നതും ചെറുതേന്‍ പുരട്ടിയതും


ഇന്നുമെന്റെ ഓര്‍മ്മയില്‍ തെളിയുന്നു.



ഓരോ ദിവസവും ഞാനറിയാതെന്റെ


ആത്മാവ് നിന്നെ തേടിയെത്തുന്നു


നീ കിടക്കും ശ്മശാനത്തിലെ മണ്‍കൂനയില്‍


അഛ്ചായെന്ന വിളിയൊന്നുകേള്‍ക്കാന്‍.



സ്നേഹിച്ചു ലാളിച്ചു കൊതി തീരു-


മുമ്പെന്നെ തനിച്ചാക്കി


ഉണരാത്ത നിദ്രയുടെ ആഴങ്ങളില്‍


മുങ്ങിയതെന്തിനു മകളെ.??

                        

                       മുസ്തഫ പുളിക്കല്‍:

3 comments:

  1. കഥയോ കവിതയോ, അതെന്തുമാവട്ടെ മരണം തന്നില്‍ നിന്നും വെര്‍പ്പെടുത്തിയ മകളെ ഒരു നോവായി അനുഭവപ്പെടുന്നു. ഈ എന്നിലും.

    ReplyDelete
  2. അക്ഷരജ്ജനിയല്ല ... കവിയല്ല എന്നുള്ള കവിയുടെ മുന്‍‌കൂര്‍ ജാമ്യം ഒരു കളവാണെന്ന് കവിതയുടെ ആഴങ്ങളിലേക്ക് ഇറങ്ങവേ മനസിലായി. 'ഉണരാത്ത ആഴങ്ങളില്‍' അകപ്പെട്ടുപോയ പിഞ്ചു കുഞ്ഞിന്റെ നോവ്‌ മനസ്സില്‍ നീറ്റലാവുന്നു... ഗുഡ് വര്‍ക്ക്‌...

    ReplyDelete