Thursday, October 20, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം നാല്

ലോട്ടറി ടിക്കറ്റ്‌

കുംഭമാസ നിലാവു പോലെ
കുമാരിമാരുടെ ഹൃദയം
തെളിയുന്നതെപ്പോഴെന്നറിയില്ല
ഇരുളുന്നതെപ്പോഴെന്നറിയില്ല (കുംഭ)

ചന്ദ്രകാന്തക്കല്ലു പോലെ
ചാരുമുഖി തന്നധരം (ചന്ദ്രകാന്ത)
ഉരുകുന്നതെപ്പോഴെന്നറിയില്ല
ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല
ചിരിക്കും ചിലപ്പോൾ
ചതിക്കും ചിലപ്പോൾ
കഥയാണതു വെറും കടം കഥ
(കുംഭ)

തെന്നലാട്ടും ദീപം പോലെ
സുന്ദരിമാരുടെ പ്രണയം (തെന്നലാട്ടും)
ആളുന്നതെപ്പോഴെന്നറിയില്ല
അണയുന്നതെപ്പോഴെന്നറിയില്ല
വിറയ്ക്കും ചിലപ്പോൾ
വിതുമ്പും ചിലപ്പോൾ
കഥയാണതു വെറും കടം കഥ
(കുംഭ)

മണിച്ചിത്രത്താഴ്

കുംഭം കുളത്തിലറിയാതെ നിമഗ്നമായാല്‍
കുമ്പിട്ടുനിന്നഴകെഴും ചില പെണ്‍കിടാങ്ങള്‍
തുമ്പില്‍പ്പിടിച്ചു പരിമന്ദമുയര്‍ത്തിടുമ്പോള്‍
ചെം പൊൽക്കുടം ജലനിരപ്പില്‍ വരുന്നപോലെ
കുമ്പിട്ടുനിന്ന നഭസ്സിന്റെ അദൃശ്യ ഹസ്തത്തുമ്പില്‍
കുടുങ്ങി വരവായ് പുലര്‍ഭാനു ബിംബം .....

കിലുക്കം

ഉന്തുന്തുന്തുന്തുന്തുന്തുന്ത്....
ഉന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്...
മീന വേനലില്‍ ആ.ആ..
രാജകോകിലേ ആ.ആ...
അലയൂ നീ അലയൂ ..
ഒരു മാമ്പൂ തിരയൂ...
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
ഗാനപഞ്ചമം
മൊഴി കാണാതിനിയും വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം...
അരികിൽ ഇനി വാ കുയിലേ...

സൂര്യ സംഗീതം മൂകമാക്കും നിൻ
വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
പൂവിൻ മകരന്ദമേ ഈ
നോവിന്റെ നോവിൻ മിഴിനീരു വേണോ
ഈ പഴയ മൺ വിപഞ്ചി തൻ
അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ
(മീന വേനലിൽ....)

കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
ചൂടി നിന്നാലും തേടുമോ തുമ്പീ
രാവിൽ മാകന്ദമായെൻ
ജീവന്റെ ജീവൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ
മധുകണം നുകരണമിളംകിളിയേ
(വീണുടഞ്ഞൊരീ...)

കണ്ണെഴുതി പൊട്ടുംതൊട്ട്

മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ
നിന്നാരോമല്‍ക്കഥപറയൂ
ആരാരും കേള്‍ക്കാ കഥ പറയൂ
പറയൂ കഥ പറയൂ
പറയൂ നിന്‍ കഥ പറയൂ
(മീനക്കോടിക്കാറ്റേ)

തളിരിലച്ചൂടില്‍ വിരുന്നിനു വന്നു
വാസന്തകാലം...
മലരുന്ന മലരിനെ തേന്‍‌വണ്ടു തിരയുന്ന
ശൃംഗാരശ്രുതി മുഴങ്ങി...
(മീനക്കോടിക്കാറ്റേ)

മദംകൊണ്ട ഗന്ധം വഴിയുന്ന മണ്ണില്‍
മോഹങ്ങള്‍ വീണു...
മറവിതന്നുറവയില്‍ ഓര്‍മ്മകള്‍ തിരയുന്ന
രോമാഞ്ചസുഖമറിഞ്ഞു...
(മീനക്കോടിക്കാറ്റേ)

മിണ്ടാപ്പൂച്ചയ്ക്കു കല്യാണം

മേട മാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ നീല നയന ഭാവമായി
{ മേട മാസപ്പുലരി }

ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2}
ആറ്റുകിളീ നിന്നെ കണ്ടു ഞാൻ
പൂക്കൈതക്കാടിന്റെ രോമാഞ്ചം
നിറയും വിരിയും കവിളിൽ നാണമോ
കരളാകും തുടുമലരിൻ കവിതകൾ
{ മേട മാസപ്പുലരി }

കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2}
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ
കുട്ടനാടിന്റെ ഈ സൗന്ദര്യം
നിറയും വിരിയും ചൊടിയിൽ ദാഹമായ്‌
കവരാനായ്‌ കൊതിതുള്ളുന്നെൻ ഹൃദയം
{ മേട മാസപ്പുലരി }

മകള്‍ക്ക്‌
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി
കുഞ്ഞിനെ കണ്‍ചിമ്മി നോക്കി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു-
പോയവള്‍ നോവും നിറമാറുമായ്
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
യാരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഭരണാര്‍ത്ഥിവര്‍ഗ്ഗങ്ങളാരും അറിഞ്ഞില്ല
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു-
പോയവള്‍ തേങ്ങുന്ന മൗനമായ് ഭ്രാന്തി

ഒരു മടിയും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം

അനന്തം അജ്ഞാതം

മരാളമിഥുനങ്ങളേ... മരാളമിഥുനങ്ങളേ...
മന്മഥസരസ്സിലെ ഓളങ്ങള്‍ പൊതിയും
ഉന്മാദലഹരികളേ... (മരാള...)

ഇനിയും ഇതളുകള്‍ വിടരാത്ത സ്വപ്നത്തിന്‍
മണിയറവാതിലുണ്ടോ...
ഇനിയുമാത്മദളത്തില്‍ തുളുമ്പാത്ത
പ്രണയഗീതമുണ്ടോ... പ്രണയഗീതമുണ്ടോ...
(മരാള...)

നഖമഥനത്തില്‍ ഉടയാത്ത ലജ്ജതന്‍
നിറചഷകങ്ങളുണ്ടോ...
ഉണരുമസ്ഥികള്‍ക്കുള്ളില്‍ ജ്വലിക്കാത്ത
പ്രണയദാഹമുണ്ടോ... പ്രണയദാഹമുണ്ടോ...
(മരാള...)

നന്ദനം


മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു
(മനസ്സില്‍...)

ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2)
എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം
നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം
ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ
(മനസ്സില്‍...)

നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2)
വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലരിയ വര ഹൃദയമുരളിയുണരാൻ
കനക വരദമുദ്ര വിരിയുമുഷസ്സിലൊരുപ്രണയ കലികയുണരാൻ
പ്രണയകലയിലൊരു ലതകളുഷസ്സിലുണരാൻ
(മനസ്സില്‍..)


രാക്കിളിപ്പാട്ട്


കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം
കണിക്കൊന്ന കമ്മലിട്ടു വാ കവിളത്തു പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി പാട്ടൊന്നു പാടിത്താ

കണ്ണിലുടക്കിയ കള്ളക്കറുമ്പനെ കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം
കണിക്കൊന്ന കമ്മലിട്ടു വാ കവിളത്തു പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി പാട്ടൊന്നു പാടിത്താ താ..

കല്ലുമാല ചാർത്തി നല്ല കാട്ടുമുല്ല ചൂടി
കാലിൽ കൊഞ്ചണ പാദസരമിട്ട് ആടാൻ വരൂ
മേടമാസരാവിൽ എന്റെ കൂട്ടുകാരനല്ലേ
മേലേക്കാവിലെ പൂരം കാണാൻ കൂടെ വരൂ
ഏതു ജന്മസുകൃതമീ മധുര സംഗമം
എന്നുമെന്റെ അരികിൽ നീ നിറഞ്ഞു നിൽക്കണം
മുന്നിൽ കാർത്തിക ദീപം പോലെ മിനുങ്ങി നിൽക്കേണം
കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം
അയ്യേ....


പൊന്നരളിത്തെന്നൽ ഇന്നു നിന്റെ ദൂതു ചൊല്ലി
പുള്ളോൻ പാട്ടിനു നാലുകുളങ്ങരെ വന്നീടണം
മിന്നു ചാർത്തി മെല്ലെ എന്നെ കൊണ്ടു പോയിടുമ്പോൾ
ചേലിൽ നല്ലൊരു പട്ടുടയാടയും നൽകീടണം
കാലമേറെ കൊതിച്ചു ഞാൻ കനകതാരമേ
കാത്തു കാത്തു നേടിയല്ലോ സ്നേഹമുത്തിനെ
ആരും കാണാത്തീരം തേടി പറന്നു പോകേണം
(കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ ....)

വാഴ്‌വേ മായം

കാറ്റും പോയ് മഴക്കാറും പോയ്
കര്‍ക്കിടകം പുറകേ പോയ്
ആവണിത്തുമ്പിയും അവള്‍പെറ്റ മക്കളും
വാ വാ വാ.......

തൃക്കാക്കരേ മണപ്പുറത്ത്
തിത്തൈ എന്നൊരു പൊന്നോണം
പൊന്നോണമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ
കാറ്റും പോയ്........

പൊന്നമ്പലം മതിലകത്ത്
പുഷ്പം കൊണ്ടു തുലാഭാരം
കണ്ണനാമുണ്ണിക്ക് കര്‍പ്പൂരമുഴിയുവാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ

No comments:

Post a Comment