Wednesday, October 19, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം രണ്ട്

ആഭിജാത്യം
വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം
പിച്ചകപൂപ്പന്തലൊരുക്കി

നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൌമുദി ഇറങ്ങിവന്നൂ...
വൃശ്ചികരാത്രി.....

ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു
(പരിണയം....)
വൃശ്ചിക.........

താലപ്പൊലി

വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ
വഴിമാറി വീശല്ലേ നീ
വഴിമാറി വീശല്ലേ
വഴിമാറി വീശിയാല്‍ പുഴയാകെ മാറും
വഴിതെറ്റിപോകുമീ കൊച്ചുവള്ളം

എന്നെക്കാണാന്‍ അക്കരെ നില്‍ക്കും
കണ്ടാല്‍ നല്ലൊരു പെണ്ണ്
ചുണ്ടത്തെ ചിരികണ്ടാല്‍ പൂചൂടും മുടി കണ്ടാല്‍
കരളില്‍ കുടമുല്ല പൂ വിരിയും
(വൃശ്ചികക്കാറ്റേ..)

ഓളങ്ങള്‍ മുറിച്ചും കൊണ്ടോടി വരും
ഓടത്തിനെന്തോരുന്മാദം
തുഴ കൊണ്ടു തെരുതെരെ തുഴയുമ്പോളറിയാതേ
പുഴയുടെ മാറത്ത് രോമാഞ്ചം
(വൃശ്ചികക്കാറ്റേ..)

മാപ്പുസാക്ഷി

വൃശ്ചികക്കാർത്തികപ്പൂവിരിഞ്ഞു
വീടായ വീടെല്ലാം പൊന്നണിഞ്ഞു
ആ ദീപഗംഗയിലാറാടി നിന്നപ്പോൾ
ആ ഗാനമെന്നെയും തേടി വന്നു (വൃശ്ചിക...)

അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ്
ആ ഗാനമെന്നിലലിഞ്ഞു ചേർന്നു
ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ
വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...)

ആ നല്ല രാത്രി തന്നിതളുകൾ വീണു പോയ്
ആ ഗാനമന്നേയകന്നു പോയി
ഗായകൻ കാണാതെ ഗാനമറിയാതെ
പ്രാണനിലാമണം സൂക്ഷിക്കുന്നു ഞാനെൻ
പ്രാണനിലാമണം സൂക്ഷിക്കുന്നു(വൃശ്ചിക...)

വാര്‍ഡ്‌ നമ്പര്‍ 7

വൃശ്ചികോല്‍സവത്തിനു വൃന്ദാവനത്തില്‍ വരുമെന്നോതി കണ്ണന്‍
അടിമുതല്‍ മുടിയോളം കോരിത്തരിച്ചു ഞാന്‍
അരയന്നത്തോണിയില്‍ കാത്തിരുന്നു
സഖീ അരയന്നത്തോണിയില്‍ കാത്തിരുന്നു

പഞ്ചമിത്തിങ്കളെ പാടിയുണര്‍ത്തുമീ
പാലൊളിയമുനയും ഞാനും (പഞ്ചമി..)
കാല്‍ച്ചിലമ്പൂരി കണ്ണീരണിഞ്ഞിട്ടും
കണ്ണന്‍ വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..)

നീലക്കടമ്പുകള്‍ നീളെ തൂവുമീ
നീര്‍മണിപ്പൂക്കളും ഞാനും (നീല..)
വാടിയ കാറ്റിന്റെ വാസനയേറ്റിട്ടും
കണ്ണന്‍ വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..

ഇവര്‍

: ഞാൻ പറയുന്നതു പോലെ പാടൂ
ഗാപധനീധപ...ഗാപധനീധപ
പെ:ഗഗപധനീധപ ഗാപധനീധപ

ആ: അല്ല അല്ല ഗഗ പധനീധപ ഗഗപധനീധപ
പധപഗാഗഗരിരിരി.....


വൃശ്ചികപ്പുലരി തൻ അറപ്പുരവാതിലിൽ
പിച്ചകപ്പൂവൊരു തിരി കൊളുത്തീ
ഏകതന്ത്രിയാം എന്നാത്മ വീണയിൽ
ഏകാന്തരാവിൽ ഞാൻ ശ്രുതി ചേർത്തു

താളവും രാഗവും തമ്മിൽ പുണർന്നൂ
ലോലമെൻ കരാംബുല ചാനനത്താൽ
ഇന്നു ഞാൻ പാടുമീ സുന്ദരഗീതം
നിന്നനുരാഗത്തിൻ അനുഗാനം (വൃശ്ചിക..)

ഗീതികായമുന തൻ കരയിലിരിക്കും
രാധികേ കലയുടെ ആരാധികേ
ഗായികേ മാമക പ്രേമ പഞ്ജരത്തിലെ
ശാരികേ പ്രിയതമേ വന്നാലും (വൃശ്ചിക..)

തച്ചോളി മരുമകന്‍ ചന്തു


വൃശ്ചിക പൂനിലാവേ..പിച്ചക പൂനിലാവേ..
മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍
ലജ്ജയില്ലേ.. ലജ്ജയില്ലേ..
നിനക്കു ലജ്ജയില്ലേ...

ഇളമാവിന്‍ തൈയ്യു തളിര്‍ത്തപോലെ..
വയനാടന്‍ വാകത്തൈ പൂത്തപോലെ..
വാനത്തെ വളര്‍മഴവില്ലുപോലെ എന്റെ
മാറത്തു മയങ്ങുമീ മംഗളാംഗിയെ...
അരുതേ... അരുതേ.... നോക്കരുതേ...

നാകീയ സുന്ദരി മഞ്ഞണി രാത്രി
നാണിച്ചു നാണിച്ചു നഖം കടിച്ചു...
വാതിലിന്‍ പിറകിലെ നവവധുപോല്‍ നില്‍ക്കേ
വാതായനത്തിലൂടെ നോക്കരുതേ..
അരുതേ... അരുതേ..നോക്കരുതേ..

തോമാശ്ലീഹാ


വൃശ്ചികപെണ്ണേ - വേളിപ്പെണ്ണേ - വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ
വൃശ്ചികപെണ്ണേ - ഒഹോ - വേളിപ്പെണ്ണേ - ഒഹോ - വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ

ഇല്ലത്തോളം വന്നാല്‍ നിന്റെ ചെല്ലമെനിക്കല്ലേ
കണ്ണി വെറ്റില തേച്ചു തെറുത്ത് നീ കയ്യില്‍ തരുകില്ലേ
ഇല്ലത്തോളം വന്നാല്‍ ഇന്നു പുള്ളുവാന്‍ പാട്ടല്ലേ
അമ്പലത്തിന്‍ പൂത്തിരി മുറ്റത്തായിരം ആളില്ലേ
നിന്റെ വടക്കിനി കെട്ടിന്നുള്ളില്‍ എന്നും തനിച്ചല്ലേ
നീ എന്നും തനിച്ചല്ലേ
തിങ്കള്‍ക്കതിരും ആഹാ . തങ്കക്കുറിയും ആഹാ.
താലിപ്പുവിന്ന് കറുകം പൂവും പൊന്ന് ഏലസ്സും
കന്നിപ്പെണ്ണിന്ന് കന്നിപ്പെണ്ണിന്ന്

കന്നിപ്പെണ്ണായ് നിന്നാല്‍ മന്ത്രകോടിയില്‍ മൂടും ഞാന്‍
പിന്നെ നിന്റെ മാറില്‍ മയങ്ങും പൂണൂലാകും ഞാന്‍
അന്തഃപ്പുരത്തില്‍ വന്നാല്‍ എന്നെമുന്നിലര്‍പ്പിക്കും ഞാന്‍
മംഗല്യത്തിന്‍ സിന്ദൂരത്താല്‍ മെയ്തുടുപ്പിക്കും ഞാന്‍ (2)
നിന്‍റെ യൗവ്വനപ്പൂക്കള്‍ക്കുള്ളില്‍ എന്നും നിറയും ഞാന്‍
എന്നും നിറയും ഞാന്‍
വൃശ്ചികപ്പെണ്ണേ . . . . . . (2)

അര്‍ച്ചന

ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു പിന്നെയും
തിരുവാതിരരാത്രി വന്നു

ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു
പൂവും പ്രസാദവുമായി
ആപാദചൂഡം പനിനീരില്‍ മുങ്ങിയ
ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ
ഹേമന്തചന്ദ്രിക വന്നൂ

കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍
കല്യാണരൂപന്റെ മുന്‍പില്‍
കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ്
ചെന്നുനില്‍ക്കാനൊരു മോഹം എന്തിനോ
ചെന്നുനില്‍ക്കാനൊരു മോഹം

മായ


ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്

ശ്രീമഹാദേവന്‍ തപോനിരതന്‍
കാമനേ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

പ്രേമസാഫല്യം വരുത്തുവാനായ്
ദേവനേ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നോയമ്പുതുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

മുത്തോട്‌ മുത്ത്‌


ധനുമാസക്കാറ്റേ വായോ വായോ വായോ
ധനുമാസക്കാറ്റേ വായോ വായോ വായോ
ധനുമാസക്കാറ്റേ വായോ വായോ വായോ

നിരനിരയായി വരിവരിയായി
നില്‍ക്കുന്ന മരങ്ങളേം മലകളേം
തഴുകി ഒഴുകി കുണുങ്ങി വരുന്ന കാറ്റേ കാറ്റേ
തണുത്തു വിറച്ചു കൊതിച്ചു വരുന്ന കാറ്റേ കാറ്റേ
ധനുമാസക്കാറ്റേ വായോ വായോ വായോ

ഏലേലം പാടും തേയിലക്കാടും
മഞ്ഞില്‍ മുങ്ങി ഉള്ളം തുള്ളി
കുളിച്ചു നില്‍ക്കും നാടല്ലെ
ആലോലമാടും കാവായ കാവും
കണ്ണില്‍ മിന്നും സ്വപ്നം പോലെ
കൊതിച്ചു നില്‍ക്കും നാടല്ലോ
കലയുടെ വീടോ കഥകളി നാടോ
കരള്‍ കവരും നാടാണു നീ
കരള്‍ കവരും നാടാണു നീ
(ധനുമാസക്കാറ്റേ ....)

ചെമ്മുകില്‍ വാന വര്‍ണ്ണവിതാനം
മേലെ ചാര്‍ത്തും എന്നും
കുയില്‍ കൂകിടുന്നൊരു നാടല്ലോ
തെങ്ങുകള്‍ മാവും തിങ്ങി വളരും
ഭിന്ന ജാതികള്‍ ഒന്നായ് പാടാന്‍
കൊതിച്ചിടുന്നൊരു നാടല്ലോ
കോമളമാം നാടേ കേരള നാടേ
കരള്‍ കവരും നാടാണു നീ
കരള്‍ കവരും നാടാണു നീ
(ധനുമാസക്കാറ്റേ ....)

പുഴയൊഴുകും വഴി


ധനുമാസക്കുളിരലകള്‍ മധു ചൊരിയും രാവുകളില്‍
സ്വരസാഗര ഗീതവുമായ് ഒരു ശാരിക വന്നല്ലോ

തേനുഴയും ചെഞ്ചുണ്ടില്‍
താരണിയും പുളകങ്ങള്‍ (2)
രാഗവതി തന്‍ മിഴിയില്‍ (2)
ഏതോ മോഹ ഭാവങ്ങള്‍ (ധനുമാസ ...)

മാമ്പൂക്കള്‍ വിരിയുമ്പോള്‍
പൂന്തിങ്കള്‍ വിടരുമ്പോള്‍ (2)
ഹേമവതി നിന്‍ കവിളില്‍ (2)
സ്വര്‍ണ്ണ വര്‍ണ്ണ രാഗങ്ങള്‍

കഥാനായകന്‍

ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തില്‍ കുളിരും നാണം
കുംഭത്തില്‍ മംഗല്യ മകം തൊഴണം
പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്
(ധനുമാസപ്പെണ്ണിനു)

കനിവേകും മേടം മിഴിപൊത്തി നിന്നെ
കാണാന്‍ എന്നെയുണര്‍ത്തും
ഉരുളിയും പൂവും പുടവയും പൊന്നും
വാല്‍ക്കണ്ണാടിയും കാണാം
കവിതേ........... ആ...........
കവിതേ പൂക്കണി കൊന്നയായി നീ മുന്നില്‍
പുളകത്തില്‍ മുങ്ങുമ്പോള്‍ ഞാനുണരും
(ധനുമാസപ്പെണ്ണിനു)

ഇടവത്തില്‍ പെയ്യും മഴകൊണ്ടു മൂടാന്‍
ഈറന്‍ കഞ്ചുകം മാറാം
മിഥുനനിലാവില്‍ മിഴികളാല്‍ തോര്‍ത്താം
കര്‍ക്കിടകപ്പുഴ നീന്താം
മൃദുലേ.... ആ......
മൃദുലേ ഓമനത്തിങ്കളായി നീയെന്‍റെ
ഹൃദയത്തിന്‍ സംഗീതമാവുകില്ലേ
(ധനുമാസപ്പെണ്ണിനു)

1 comment:

  1. വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ...
    തപ്പിയെത്തിയതാണ്...
    താങ്ക്യൂ .....

    ReplyDelete