കാലമാം സാഗരമിതില്‍ .
ജീവിത നൗക തുഴഞ്ഞു ഞാൻ
വിധിയോട് പൊരുതി മുന്നേറവേ,
തോറ്റു കൊടുക്കാന്
മനസ്സില്ലായെന്നു പറഞ്ഞതിന്
വീണ്ടും വിധിയെന്നെ തോൽപ്പിച്ചു.
മനസ്സ് മുറിക്കുന്ന മുദ്രകൾ
ചാർത്തി വിളിച്ചൂ ലോകം.
വഴി പിഴച്ചവളെന്നും, വേശ്യയെന്നും.
ജീവിത വീഥിയിൽ പാറി നടക്കവേ
പാതി തളർന്നു വീണു പോയവൾ,
ഒരു കൈത്താങ്ങിനായി
യാചിച്ചു പോയതാണ്
അതിനു വേണ്ടിയിവൾ ചെയ്ത തെറ്റ്..
ജീവിതം തന്നെയൊടുക്കീടുവാൻ,
തോന്നിയ നിമിഷങ്ങളില്‍,
മനസ്സ് മരവിപ്പിച്ച അപവാദങ്ങൾ തൻ ചുഴിയിൽ
പിന്നെയും നീറി പുകഞ്ഞുവെങ്കിലും.
തോൽക്കാൻ മനസ്സില്ലാതെ
ജീവിക്കുവാൻ കാട്ടിയ തന്റേടത്തിന്
അഹങ്കാരമെന്നു പേർ ചാർത്തി.
വാക്കാം കല്ലുകൾ കൊണ്ടെറിഞ്ഞു.
കരളു മുറിച്ചു രസിച്ചൂ പിന്നേയും
ക്രൂര മുഖങ്ങൾ ...
എങ്കിലും കണ്ടു ഞാനൊത്തിരി
കാരുണ്യത്തിൻ മുഖങ്ങൾ
മണ്ണിൽ മരിക്കാത്ത ദയയുടെ തണലുകൾ.
ക്രിസ്തുവിനെ ക്രൂശിച്ചൊരീ ലോകം
എന്നേയും ക്രൂശിലേറ്റവേ,
സങ്കടക്കടലിൽ ആണ്ടു ഞാൻ.
കപടത നിറഞ്ഞൊരീ ലോകത്തിൽ
കാപട്യമില്ലാത്ത മുഖങ്ങൾ തിരഞ്ഞു നടക്കവേ.
അർത്ഥ ശൂന്യമാം സഹതാപ -
ചുഴിയിൽ പുളഞ്ഞു ഞാൻ .
വിധിയോട് പൊരുതി തളർന്ന എൻ മനം,
വിധി തൻ ആനന്ദ നൃത്തവും കണ്ടു
വീണ്ടുമൊരിറ്റു ശക്തിയാര്‍ജ്ജിച്ചൊരെന്‍ മനം
പൊരുതുവാന്‍ തന്നെ ഉറച്ചീടവേ,
ജീവിത വിജയം പ്രതീക്ഷയായ്
മുന്നില്‍ കണ്ടു ഞാൻ ...
പതിയെ അലിയുന്നു ജീവിത സാഗരമിതിൽ .....
( ഞാന്‍ ആദ്യമായി എഴുതിയ കവിതയാണ്‍ . എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം . ഇതിനെ ഈ രൂപത്തില്‍ ആക്കി തന്ന ഷാലിയ്ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു )

<< പൊരുതുവാന്‍ തന്നെ തീരുമാനിക്കവേ
ReplyDeleteജീവിത വിജയം പ്രതീക്ഷയായ് മുന്നില്‍ കണ്ടു ഞാൻ ...>>
ശുഭപ്രതീക്ഷയുണര്‍ത്തുന്ന വരികള്‍ .. നല്ല വരികളും നല്ല ചിന്തകളുമായി മുന്നോട്ടു പോവുക.. ഈ വീഥിയില്‍ ഇനിയും യാത്ര പോകുവാനുണ്ട് .. മുന്നോട്ടു തന്നെ.. :)
നന്ദി സംഗീത് ഭായ്
Deleteഇഷ്ടമായി പ്രവാഹിനീ ............
ReplyDeleteനന്ദി ഇസ്മായില്‍
Deleteനന്നായിട്ടുണ്ട് പ്രവാഹിനി, ആദ്യമായെഴുതിയ കവിത... ജീവിതം ഒരു യുദ്ധം തന്നെ... വാക്കുകള്‍ കൊണ്ടുള്ള കല്ലേറില്‍ പതറാതെ മുന്നോട്ട് തന്നെ പോവുക... പൊരുതുന്നവര്‍ക്ക് വിജയം നിശ്ചയം (നൃത്തം ഒന്ന് തിരുത്തി കോളൂട്ടോ..)
ReplyDeleteനന്ദി നിത്യ ഹരിത
ReplyDeleteഅപവാദവും പരദൂഷണവും ആസ്വദിക്കുന്നവര്‍ എവിടെയുമുണ്ട്. അവരെ അവഗണിക്കുക.
ReplyDeleteനന്ദി വെട്ടത്താന്‍ ചേട്ടാ
Deleteതളരാത്ത മനസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്ന ഈ മനസ്സ് തളരാതെ മുന്നേറട്ടെ ,,എപ്പോഴും പോസിറ്റീവ് ആയി ജീവിതത്തെ കാണുക ,,ആദ്യമായിട്ടാണ് ഒരു കവിത എഴുതുന്നതല്ലേ ,....എനിക്കിഷ്ടമായിട്ടോ ...
ReplyDeleteനന്ദി ഫൈസലിക്കാ . അതു അത്രയെ ഉള്ളൂ . ഇനി ആരു എന്തു പറഞ്ഞാലും തളരില്ല
Deleteനന്നായിരിക്കുന്നു. ഇനിയും എഴുതുക.
ReplyDeleteഭാവുകങ്ങൾ.
നന്ദി പ്രേമേട്ടാ
Deleteവേദനയും പ്രതിക്ഷേധവും പ്രകടമാക്കിയ കവിത.
ReplyDeleteഇതു രണ്ടും അല്പം ആറി തണുക്കുമ്പോള്‍ ഇനിയും വരുന്ന കവിതകള്‍ക്ക് സൌന്ദര്യവും കൂടും.
നന്ദി ജോസ്ലെറ്റ് ഭായ് . പിന്നെ ഇതിനു വേണ്ടി എന്നെ സഹായിച്ച ഷാലിയ്ക്കും ഒരു പാട് നന്ദി
Deleteമനോഹരമായിരിക്കുന്നു. ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടേ. പ്രീതക്ക് നന്മകള്‍ നേരുന്നു..
ReplyDeleteനന്ദി ശ്രീയേട്ടാ . ശ്രമിക്കാം
Deleteപൊരുതുന്നവളുടെ പോര്‍ക്കവിത മനോഹരം
ReplyDeleteനന്ദി അജിത്തേട്ടാ
Deleteകവിത ഇഷ്ടമായി. വേണ്ടും എഴുതുക.
ReplyDeleteനന്ദി ഉദയപ്രഭന്‍ ഭായ് .ശ്രമിക്കാം
Deleteധീരതയോടെ മുന്നേറുക
ReplyDeleteജീവിതവിജയം സുനിശ്ചയം.
വായിച്ചു വളരുക
എഴുതി എഴുതി മുന്നേറുക.
ആശംസകളോടെ
നന്ദി സി. വി ചേട്ടാ
Deleteപ്രവാഹിനി... ആദ്യത്തെ കവിതയല്ലേ... മനോഹരമായിട്ടുണ്ട് കേട്ടോ.... അർത്ഥമുള്ള വരികൾ..... കരുത്തുള്ള മനസ്സിന്റെ ഉടമയിൽനിന്നും, തളരുന്നവർക്ക് താങ്ങായി മാറുന്ന ഈ കവിത ഏറെ ഇഷ്ടമായി... ഇനിയും ഏറെ മനോഹരമായ കവിതകൾ ഞങ്ങൾക്കായി എഴുതുക.. ആശംസകളോടെ... ....
ReplyDeleteനന്ദി ഷിബു ഭായ്
Deleteകാലമാം സാഗര വീചിയിലൂടെ
ReplyDeleteജീവിത നൗക തുഴഞ്ഞു സധൈര്യം
അന്ന്യന്റെ ജല്പ്പന മഞ്ഞു മലകളെ
നെഞ്ചിലെ സൂര്യന്റെ ചൂടിലുരുക്കി
തളരാതെ തുഴയൂന്നി നീ കുതിക്കു സഖി
പ്രിയമെഴും തീരങ്ങൾ വന്നടുക്കും നാളെ..!
അഭിനന്ദനങ്ങൾ പ്രീത.. ഇനിയും എഴുതുക...
സതീഷ് കൊയിലത്ത്
നന്ദി സതീഷ് ചേട്ടാ
Deleteഇനി എഴുതുന്ന കവിതയും ആദ്യമായി തന്നെ ആയിക്കോട്ടെ എല്ലാം പുതുതായി കാണുന്നതിനു ഒരു പുത്തൻ ഉണരവുണ്ടാവും ഓരോ ദിവസവും പുതിയ തുടക്കം കാണുന്നതും എല്ലാം പുതിയത് പുത്തൻ ഉര്ജ്ജം നിറയട്ടെ ഓരോ ശ്വാസത്തിലും കർമത്തിലും
ReplyDeleteനന്ദി ബൈജു ഭായ്
Deleteനിങ്ങളൊരു സംഭവം തന്നെയാണ്.. സൂപ്പര്‍...
ReplyDeleteവേണ്ടും എഴുതുക.
ReplyDeleteThanks
Deleteഗംഭീരം. ജീവിതം സ്വച്ഛമായി പ്രവഹിക്കട്ടെ ..........
ReplyDelete