Showing posts with label ബോട്ട് യാത്ര. Show all posts
Showing posts with label ബോട്ട് യാത്ര. Show all posts

Wednesday, February 3, 2016

വേളി കായലിലൂടൊരു യാത്ര



 വളരെ നാളുകളായി ആഗ്രഹിക്കുന്നതാണ്  ബോട്ടിലൊന്ന് കേറണമെന്ന് .അങ്ങനെയാണ് വേളിയില്‍ പോകാന്‍ തീരുമാനിച്ചത് .ആ ആഗ്രഹം എന്തായാലും നടന്നു .  ചെന്നപ്പോള്‍ തന്നെ അതിനകത്ത് എങ്ങനെ കയറും എന്നുള്ള ആശങ്കയാ യിരുന്നു . ഒരിക്കല്‍ അവിടെ കയറാന്‍ കഴിയാതെ തിരികെ പോന്നതാണ് . എന്തായാലും ജയേഷും, സനലും , അവിടത്തെ സെക്യൂരിറ്റി ചേട്ടന്മാരും കൂടി വീല്‍ ചെയര്‍ പൊക്കി എന്നെ അപ്പുറത്താക്കി.  അവിടുന്ന്‍ പിന്നെ പോയത് ബോട്ടുകളിട്ടിരുന്ന സ്ഥലത്തേയ്ക്കാണ്.  ചെന്നപ്പോളല്ലേ രസം 10 പേരുണ്ടെങ്കില്‍ ചാര്‍ജ്ജ് വളരെ കുറവേ ആകൂ . അല്ലെങ്കില്‍ 800 രൂപ ആകും. വളരെ വിഷമത്തോടെ ഇരിക്കുമ്പോള്‍ ദൈവം എന്‍റെ  മനസ്സ് അറിഞ്ഞ പോലെ പ്രവര്‍ത്തിച്ചു. കുറെ ആള്‍ക്കാര്‍ കൂടി വന്നു ബോട്ടില്‍ കയറാന്‍ . 10 നു പകരം ഞങ്ങള്‍ 11 പേര്‍ .   കഴിഞ്ഞ മാസം  13 -ാ ആം തിയ്യതി ബുധനാഴ്ച  വേളി കായല്‍പരപ്പിലൂടെ  ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ മനസ്സ് നിറഞ്ഞു .



 ബോട്ടിനുള്ളിലേയ്ക്ക്   വീല്‍ ചെയറോട് കൂടി പൊക്കി എടുത്തു കയറ്റാന്‍ ജയേഷിനോടും, സനലിനോടും ഒപ്പം  അവിടത്തെ ബോട്ട് ജീവനക്കാര്‍ ചേട്ടന്മാരും സഹായിച്ചു . എല്ലാവര്‍ക്കും പകരം കൊടുക്കാന്‍ നന്ദിയും, സ്നേഹവും  മാത്രമേ ഉള്ളൂ 




 കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പായല്‍ .


















ബോട്ടില്‍ കേറണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ആ സാഹസത്തിന് മുന്‍ കൈയെടുത്തത് ജയേഷ് ആയിരുന്നു . ഒപ്പം  സനലുമുണ്ടായിരുന്നു .  മുമ്പ് മ്യൂസിയം മുഴുവന്‍ എന്‍റെ വീല്‍ ചെയറുമുരുട്ടി കൊണ്ട് നടന്ന് കാണിച്ചു തന്നതും ജയേഷും കൂട്ടുകാരുമായിരുന്നു . പിന്നീട് പൊന്മുടിയിലും  ജയേഷ്  ഒരു മടിയുമില്ലാതെ വീല്‍ചെയറില്‍ തള്ളി കൊണ്ട് നടന്ന്‍ അവിടെ മുഴുവന്‍ കാട്ടി തന്നു .



















 പാവം ജയേഷ് ഞാന്‍ വേണ്ടെന്ന്‍ പറഞ്ഞിട്ടും അവിടെ മുഴുവന്‍എന്‍റെ വീല്‍ ചെയര്‍ തള്ളി കൊണ്ട് നടന്നു .






                                                               നീരാളി
                              ബോട്ടിനുള്ളിലെ കോഫീ ഹൗസ്



 ഓരോ യാത്രയും എനിയ്ക്ക് മനസ്സിലുണ്ടാക്കുന്ന സന്തോഷവും , ശക്തിയും എത്രമാത്രമാണെന്ന് വാക്കുകള്‍ക്കതീതമാണ് . അത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല. എന്‍റെ സന്തോഷം ഓരോ ചിത്രങ്ങളിലുമുണ്ട് . എന്‍റെ ദു:ഖങ്ങളില്‍ എനിയ്ക്കെന്നും ഓര്‍ക്കാന്‍, സന്തോഷിക്കാന്‍ ഇതൊക്കെയെ ഉള്ളൂ . അപ്പോള്‍ അടുത്ത യാത്രാ വിശേഷങ്ങളുമായി വീണ്ടും കാണാം . നന്ദി ....