Friday, October 14, 2011

ചലച്ചിത്ര ഗാനങ്ങള്‍

ചലച്ചിത്ര ഗാനങ്ങളില്‍ പഴങ്ങള്‍ വരുന്ന ചില ഗാനങ്ങള്‍

അനാര്‍ക്കലി

മാതളപ്പൂവേ മാതളപ്പൂവേ
മദനന്റെ കളിപ്പൂവേ
മധുപൻ വരുമോ മധുരം തരുമോ
മാതളപ്പൂവേ...ഏ...മാതളപ്പൂവേ

പൊന്നേലസ്സുകളണിയാതെ
പവിഴക്കൊലുസ്സുകളണിയാതെ...ആ..
പൊന്നേലസ്സുകളണിയാതെ
പവിഴക്കൊലുസ്സുകളണിയാതെ
നഗ്നപദം...നഗ്നപദം നീ
നൃത്തമാടുമീ രാവിൽ
നിന്റെ മുത്തണിക്കവിളിൻ മുന്തിരിയിതളിൽ
ചിത്രശലഭമയ്‌ വരുമോ...ആ..

വസന്ത മണ്ഡപമെവിടെ നിൻ
വാസന ചെപ്പുകളെവിടെ..ആ
വസന്ത മണ്ഡപമെവിടെ നിൻ
വാസന ചെപ്പുകളെവിടെ
മണിയറയിൽ...മണിയറയിൽ നിൻ
മധുരാനുരാഗത്തിൻ മടിയിൽ ഒരു
മദിരോൽസവത്തിൻ മാദക ലഹരിയിൽ
മയങ്ങിയുണരാൻ വരുമോ വരുമോ

കല്യാണ രാത്രിയിൽ കള്ളികൾ തോഴിമാർ

മാതളപ്പൂങ്കാവിലിന്നലെ
മലര്‍ നുള്ളാന്‍ ചെന്നു ഞാന്‍ (മാതള)
ചൂടാനൊരു പൂചോദിച്ചവനോടി വന്നു-
പിറകേ അവനോടിവന്നൂ (മാതള)

പൂവിറുത്തുകൊടുത്തനേരമെന്‍
പൂങ്കവിളിന്മേല്‍ നുള്ളി
പൂവിറുത്തുകൊടുത്തനേരമെന്‍
പൂങ്കവിളിന്മേല്‍ നുള്ളി
മനസ്സിന്‍ കടവിലെ മറ്റാരും കാണാത്ത
മറ്റൊരു പൂ ചോദിച്ചു (മനസ്സിന്‍)
കൊടുത്താലെന്താണവനതു
കിള്ളിക്കളയുകയില്ലല്ലോ (മാതള)

കണ്മുനയാലേ മേലാസകലം
വെണ്മണിശ്ലോകങ്ങളെഴുതി
ആരുമാരും കാണാതെവനെന്നെ കൈയ്യില്‍
വാരിക്കോരിയെടുത്തു
എടുത്താലെന്താണവനെന്നെ
എറിഞ്ഞുടയ്ക്കുകയില്ലല്ലോ (മാതള)

പ്രാണനാഥനെനിയ്ക്കു നല്‍കിയ
പരമാനന്ദത്തില്‍ മുഴുകി
പ്രാണനാഥനെനിയ്ക്കു നല്‍കിയ
പരമാനന്ദത്തില്‍ മുഴുകി
പുളകപ്പൂങ്കാവിലെ മറ്റാരും നുള്ളാത്ത
പുതിയൊരു പൂ ചൂടിച്ചു
പുതിയൊരു പൂ ചൂടിച്ചു (മാതള)

മൃണാളം

മാതളപ്പൂപോലെ മാതു മഞ്ചാടിക്കിളി പോലെ മാതു
മനസ്സിന്‍റെ കിളിവാതില്‍ തുറന്നു നീ ദൂരെ (2)
പറന്നകലാന്‍ എന്തു ഹേതു (2)
മാതളപ്പൂപോലെ മാതു

കല്യാണമണ്ഡപത്തില്‍ കണ്ടു ഞാന്‍ നിന്നെ കര്‍പ്പൂരദീപം പോലെ (2)
കണ്മുന്നില്‍ തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന്‍ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
മാതളപ്പൂപോലെ മാത

വസന്തത്തെ അകത്താക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ (2)
മാനത്തു വിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന്‍ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
(മാതളപ്പൂപോലെ മാതു)

ഒരു നുണക്കഥ


മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....
(മാതളപ്പൂവുപോലെ.....)

ആ....ആ....ആ...ആ....
കായല്‍ പാടുമേതോ തേനൂറുന്ന ഗാനം
ഓമലേ എന്‍ ജീവനേ നീ വാ......
പ്രേമം പൂത്ത നാളില്‍ ....എങ്ങും നിന്റെ രൂപം
കണ്ടു ഞാന്‍ ഈ കണ്‍കളില്‍...നിലാവേ.....
മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....

ഈണം നേര്‍ത്ത ചുണ്ടില്‍ മോഹം തീര്‍ത്ത മൌനം
രാഗമേ...എന്‍ താളമായ് നീ വാ....
ഏതോ സ്വപ്നതീരം...
തേടുന്നു നിന്‍ സ്നേഹം ...
ആതിരേ...എന്‍ ദേവാംഗനേ...നീ വാ.....
(മാതളപ്പൂവുപോലെ.....)

കളിയോടം


സ്വപ്നം

ശാരികേ... എന്‍ ശാരികേ...
മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എന്‍ ശാരികേ

ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2)
സ്നേഹമാകും പൂവു ചൂടി ദേവതയായീ
ശാരികേ എന്‍ ശാരികേ

ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ
വിടരാന്‍ വിതുമ്പുമേതോ പൂവിന്‍ ഗാനം (ഇന്നെന്റെ)
ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി (2)
പീലി നീര്‍ത്തി കേളിയാടൂ നീല രാവേ
ശാരികേ... എന്‍ ശാരികേ...

മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എന്‍ ശാരികേ(2)

വെള്ളിനക്ഷത്രം


പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ പ്രേമിച്ചു വലയ്ക്കാതെ
പഞ്ചാരപ്പെണ്ണേ പുഞ്ചിരിപ്പാലെൻ ചുണ്ടോടു ചേർക്കാതെ
കനവാകെ കൂട്ടിക്കെട്ടി കരളിന്റെ കൂടുണ്ടാക്കി കൂട്ടിനകത്തെ തൂണിൽ കെട്ടാതെ
കണ്ണോടു കണ്ണിൽ നോക്കി കണ്ണാടിക്കൂട്ടിലിരുന്ന് ചക്കരവാക്കിൽ മുക്കിക്കൊല്ലാതെ
നീ കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ ഉള്ളത്തിൽ കിള്ളാതെ (2)
(പൈനാപ്പിൾ പെണ്ണേ..)

നോക്കാതെ നോക്കാതെ പുഞ്ചിരിക്കുഴമ്പേ ചുഴിഞ്ഞു നോക്കാതെ
നിനക്കു തരില്ലെന്റെ പഞ്ചാര പാത്രം വിളിച്ചു തരില്ലിനി ഞാൻ
ഏയ് തുള്ളാതെ കള്ളി കരിങ്കല്ലാണു നെഞ്ചിൽ നിനക്കിത്തിരി പോലും കനിവില്ലല്ലോ
എന്താണു മനസ്സിലെന്നഞ്ചാതെ ചൊല്ലടി പൊന്നേ കുട്ടിക്കരണം മറിയാതെ നീ
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ പൂമൊട്ടിൻ പൂമുത്തേ തൂമുത്തം തന്നാട്ടേ (2)
(പൈനാപ്പിൾ പെണ്ണേ..)

മുട്ടായി പാലിന്റെ മക്കളെ വന്നെന്റെ മനസ്സു കിളുക്കാതെ
കിട്ടാതെ കിണുങ്ങുന്ന മക്കളെ നീ എന്റെ കതക് തുറക്കാതെ
ഹേ കിട്ടാത്തത് തേടിയതല്ലെടീ മുട്ടാപൊത്തോതിയതല്ലടി
എത്തി കൊത്തി മുറത്തിൽ കേറാതെ
കണ്ണാരം പൊത്തി പൊത്തി കൊരലാരം കൂട്ടി കെട്ടിയ
കുട്ടിക്കാലം പാടെ മറന്നോ നീ
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ പൂമൊട്ടിൻ പൂമുത്തേ തൂമുത്തം തന്നാട്ടേ (2)
(പൈനാപ്പിൾ പെണ്ണേ..)

മിടുമിടുക്കി

പൈനാപ്പിള്‍ പോലൊരു പെണ്ണ്
പാല്‍പ്പായസം പോലൊരു പെണ്ണ്
പഞ്ചാരച്ചിരികൊണ്ട് പഞ്ചായത്താകെ
പലിശക്കു വാങ്ങിയ പെണ്ണ്
പൈനാപ്പിള്‍ പോലൊരു പെണ്ണ്

ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
പിന്നാലെ നടന്നെത്ര കൈമണിയടിച്ചാലും
കണ്ണൊന്നു തിരിക്കൂല്ല പെണ്ണ് (പൈനാപ്പിള്‍)

തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
കെട്ടായിട്ടെഴുതി ഞാന്‍ കൊണ്ടുനടക്കുന്നു
കിട്ടാത്ത മരുന്നിന്റെ ശീട്ട് - നാട്ടില്‍
കിട്ടാത്ത മരുന്നിന്റെ ശീട്ട് (പൈനാപ്പിള്‍)

ചിത്രം
ലലലാ ലലല ലാ ലാ
ലലലാ ലലല ലാ ലാ

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണില്‍ വിളക്കും വെച്ചു രാത്രി എന്നെയും കാത്തിരിക്കേ
തെക്കേത്തൊടിയ്ക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളുനാടന്‍ പൂം പട്ടു വിരിച്ചു വെച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിർച്ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പില്‍ ചാര്‍ത്തി തരും

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

ലാല്‍ സലാം


ആരോ പോരുന്നെന്‍ കൂടെ
പോരാം ഞാനും നിന്‍ കൂടെ
ചക്കയ്ക്കുപ്പുണ്ടോ?...... ചക്കയ്ക്കുപ്പുണ്ടോ
പാടും ചങ്ങാലിപ്പക്ഷി
വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ
വയലേലകള്‍ പാടുകയായ് വയര്‍ കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായി
ആരോ പോരുന്നെന്‍ കൂടെ....

നാമീ മണ്ണുപൊന്നാക്കും നാളേ
നാമീ പൊന്നു കൊയ്യും നമ്മള്‍ക്കായ്
പുതു കൊയ്ത്തിനു പൊന്നരിവാളുകള്‍
രാകിമിനുക്കി പൊരുമോ കൂടെ?
വിള കാത്തു വരമ്പില്‍ ഉറക്കമൊഴിച്ചവരൊക്കെ വരവായല്ലൊ
നെഞ്ചത്തെ പന്തങ്ങള്‍ പൂക്കുന്നുണ്ടേ
തന തന്തിന്നോ താനാരോ താനിന്നാരോ
ചെഞ്ചോരപൂവെങ്ങും പാറുന്നുണ്ടേ
തന്തിന്നോ താനിന്നോ തക തന്തിന്നാരോ
ആരോ പോരുന്നെന്‍ കൂടെ?..........

താലീപീലി താളത്തില്‍ തുള്ളും പോലെ
ആലിക്കൂഞ്ഞാല്‍ ആടണ്ടേ?
നറുതേന്‍ കദളി പുതു കൂമ്പു വിടര്‍ത്തിയ
കാറ്റേ ഇതിലേ പോരൂ
തുടു മാങ്കനി മൂത്ത മണത്തി മദിക്കും കാറ്റേ ഇനിയും പോരൂ
നാളത്തെ പൊന്നോണം മാളോര്‍ക്കെല്ലാം തന തന്തിന്നോ താനാരോ താനിന്നാരോ
താളത്തില്‍ പാടാനോ നീയും വേണം
തന്തിന്നോ താനാരോ താനിന്നാരോ
ആരോ പോരുന്നെന്‍ കൂടെ?..........

വെള്ളിത്തിര


കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ (2)
ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
(കുറുക്കുമൊഴി..)


തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച
കടുമാങ്ങ കടുമാങ്ങ (2)



ഓ..പതിരാണി പറയാതെ പറയാനും അറിയില്ല
കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ
കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ
അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ
വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും
ഞാൻ നിന്നെയും കാത്തിരുന്നു
ഓ..ഓ..ഓ.
ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും
ഇന്നു മിണ്ടാത്തതെന്തേ
പറയുക നീ പരിഭവമോ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

പൊന്നു വിളഞ്ഞേ മുണ്ടകൻ പാടത്ത് മുണ്ടകൻ പാടത്ത്...
കിളിയിറങ്ങ്യേ.....
കിളിയേയാട്ടാൻ ഓളിറങ്ങ്യേ....



ധിരന തരന ധിരന....ധിരന തരന ധിരന....
ധിരന തരന ധിരന.... ധിരന തരന ധിരന....

ഓ..പടിഞ്ഞാറേ മാനത്ത് ഉലയൂതണ കൊല്ലത്തീ
ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ
ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു
പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല
വെള്ളിനൂലിഴകൾ പാകി
വെൺ ചന്ദ്രലേഖയും വാങ്ങി
പൂമ്പട്ടു ചേല നെയ്യുന്നു
ഓ ഓ.ഓ മൺ വിളക്കുകൾ തൂക്കി
പൊൻ താരകങ്ങൾ തിരി നീട്ടി
പന്തലിട്ടതിന്നെന്തേ
പനിമതി തൻ പരിണയമോ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

ഭാഗ്യമുദ്ര


മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ..
മാസങ്ങളില്‍ നല്ല കന്നിമാസം..ഹൊയ്
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ..
മാസങ്ങളില്‍ നല്ല കന്നിമാസം..
കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ..
വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു..

ദാനശീലത്തിലോ കര്‍ണ്ണന്റെ ചേച്ചി നീ..
കാണുന്ന പുഴകളില്‍ പമ്പയല്ലോ..(ദാന)
കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ
കായല്‍നിരകളില്‍ കൈതപ്പുഴ..ഹൊയ്(കാറിന്റെ)
കായല്‍നിരകളില്‍ കൈതപ്പുഴ..(മാമ്പഴ)

പച്ചമരുന്നുകളില്‍ പലകപ്പയ്യാനി നീ..
അച്ചാറിന്‍ കൂട്ടത്തില്‍ ഉപ്പുമാങ്ങാ..(പച്ച)
പൂരങ്ങളില്‍ വെച്ച് തൃശ്ശൂര്പൂരം
താരങ്ങളില്‍ വെച്ച് വൈജയന്തി..(പൂരങ്ങളില്‍)
സിനിമാ താരങ്ങളില്‍ വെച്ച് വൈജയന്തി...
ആഹാ,,(മാമ്പഴക്കൂട്ടത്തില്‍)

കിളിച്ചുണ്ടന്‍ മാമ്പഴം


No comments:

Post a Comment