Showing posts with label വിമര്‍ശനം. Show all posts
Showing posts with label വിമര്‍ശനം. Show all posts

Sunday, November 27, 2011

വേഷങ്ങൾ

ഒരു  റ്റി .വി  പ്രോഗ്രാം കണ്ടപ്പോഴാണ്  ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് എഴുതി കൂടെയെന്ന് ചിന്തിച്ചത്.  പിന്നെയൊന്നും ചിന്തിച്ചില്ല . പേനയും , പേപ്പറും  എടുത്തു അതില്‍ ഒറ്റയെഴുത്തായിരുന്നു .എഴുതി തീർന്നപ്പോഴാണ് സമാധാനമായത്.
വേഷങ്ങൾ   പലതരമുണ്ട് . ലുങ്കിയും , ഉടുപ്പും ,പാന്റും  , ടീ ഷർട്ടും , പാവാടയും , ഉടുപ്പും , ഹാഫ് സാരിയും , ചുരിദാറും , ലാച്ചയും , സാരിയും, ബർമുഡയും....അങ്ങനെ പോകുന്നു നമ്മുടെ  വേഷവിധാനങ്ങൾ.
          പണ്ടൊക്കെ കയലിയും , ജാക്കറ്റും (കെട്ടുള്ളത്), നീളമുള്ള  തോർത്തുമൊക്കെയായിരുന്നു. കാലം കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ സ്ത്രികൾ ലുങ്കിയും ,   ബ്ലൌസും (ചില പഴയകാല ചലച്ചിത്രങ്ങളിൽ കാണാം ) പുരുഷന്മാർ  കയലിയും  ഉപയോഗിച്ച്  തുടങ്ങി .  എന്റെ കുട്ടികാലത്ത് പാവാടയും ,ഉടുപ്പും ആയിരുന്നു പെൻകുട്ടികൾക്കു . അപൂർവ്വമായി  മാത്രം  ചില പെൺകുട്ടികൾ  ഫ്രോക്ക്   ധരിക്കുമായിരുന്നു . ആൺകുട്ടികൾ വള്ളി നിക്കറും , ഉടുപ്പും  ആയിരുന്നു .  ചിലർ  മാത്രം  പാന്റ്സ്  ഇടുമായിരുന്നു . അത് കഴിഞ്ഞു  പെൺകുട്ടികൾ ഹാഫ് സാരി ഉപയോഗിക്കാൻ തുടങ്ങി .  കുറെ കൂടി മുന്നോട്ടു  പോയപ്പോൾ        സ് ത്രീകൾ ചുരിദാർ , ലാച്ച, ഒക്കെ ഉപയോഗിക്കാൻ തുടങ്ങി .
                                                                ആണുങ്ങൾ മുണ്ടും , ജുബ്ബയും , അത് കഴിഞ്ഞു  മുണ്ടും , ഷർട്ടും ,കുറെ കൂടി പരിഷ്കാരമായപ്പോൾ ബർമുഡയും , ടീ  ഷർട്ടും   ആയി  വേഷം . ആദ്യമൊക്കെ  വീടിനകത്ത് മാത്രം  ബർമുഡ  ഉപയോഗിച്ചിരുന്നെങ്കിലതു  പിന്നീട്  വീടിനു പുറത്തും ഉപയോഗിച്ച്  തുടങ്ങി . പിന്നെ ഉള്ള വേഷം  പാന്റും , ഷർട്ടും , പാന്റും , ടീ ഷർട്ടും  ആയി .  വിവാഹത്തിനൊക്കെ  വെള്ള മുണ്ടും ,വെള്ള ഷർട്ടുമാണ് ആണുങ്ങളുപയോഗിച്ചിരുന്നത് . അതു നമ്മുടെ  മലയാളിത്വത്തിന്റെ   പ്രതീകമായിരുന്നു . ഇന്ന്  ആ സ്ഥാനം  പാന്റും , ഷർട്ടും , ഓവർ കോട്ടും , പിന്നെ ഒരു    ടൈയും  കൈയ്യടക്കി.  ഇന്ന് ചില വിശേഷ അവസരങ്ങളിൽ (ഓണം , വിഷു , കേരള പിറവി  )മുണ്ടും , ഷർട്ടും , നേര്യതു സാരിയും , അതുമല്ലെങ്കിൽ നേര്യതും മുണ്ടും  ഉപയോഗിക്കുന്നത് മാത്രമായൊതുങ്ങി .
                                              സ്ത്രീകളുടെ  വേഷങ്ങളിലാണ്  കാര്യമായ  മാറ്റങ്ങളുണ്ടായിട്ടുള്ളത് .  മുമ്പൊക്കെ  പെൺകുട്ടികൾ  ഷോള്‍  രണ്ടു വശത്തും കൂടി ഇട്ടു പിൻചെയ്തു വയ്ക്കുമായിരുന്നു . പിന്നീട്  അതു ഒരു വശത്ത് മാത്രമിടാൻ തുടങ്ങി .  അതും കഴിഞ്ഞു  ഇപ്പോളതു കഴുത്തിൽ മാത്രമായൊതുങ്ങി . ഇത്ര കഷ്ടപ്പെട്ട്  എന്തിനാ ഷോളിടുന്നത് . ഇപ്പോഴത്തെ  ഫാഷൻ ഷോളിടുന്നതു കൈയ്യുടെ ഇരുവശത്തുമുള്ള  മടക്കിൽ മാത്രമാണ് .  ചിലർ ചുരിദാറിന്റെ കൂടെ  ഷോളെയിടാറില്ല . ആണുങ്ങൾ പാന്റു ധരിക്കുന്നത്  കണ്ടിട്ടില്ലേ ? വയറിനു  താഴെകൊണ്ട്  വച്ച് .  ശ്ശോ  ! കാണുപ്പോൾ- തന്നെ  എന്തോ പോലെ വരും .
                                          ഇപ്പോൾ-  ആണുങ്ങളെ പോലെ പെണ്ണുങ്ങളും  പാന്റും , ടീ ഷർട്ടുമുപയോഗിച്ച് തുടങ്ങി. അങ്ങനെ ധരിക്കുന്നതിൽ  തെറ്റില്ല . പക്ഷേ അതു ഇറുകിപിടിച്ച  രീതിയിലാകരുത് . മാന്യമായി  ഏതു വസ്ത്രം  ധരിക്കുന്നതിനും തെറ്റില്ല . മാതാ -പിതാക്കൾ  കൂടി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം . മറ്റുള്ളവരെ  പ്രേകോപിക്കുന്ന തരത്തിൽ വസ്ത്രം  ധരിക്കുന്നത്  കൊണ്ടാണ്  പീഡനങ്ങൾ  കൂടുന്നത്  എന്നാണു  എനിയ്ക്ക് തോന്നുന്നത് .ചില  റിയാലിറ്റി ഷോകളിൽ കണ്ടിട്ടില്ലേ ? കൊച്ചു കുട്ടികൾ പോലും  അണിയുന്ന  വേഷങ്ങൾ .എന്നിട്ട്     ജഡ്ജസുമാരുടെ അഭിപ്രായം കേൾക്കണം . ഹോ ! മോളുടെ  വേഷം നന്നായിരിക്കുന്നു  എന്ന് . ഇതൊക്കെ പോരാഞ്ഞു  ചില നടിമാരെ കണ്ടിട്ടില്ലേ ഒട്ടും നാണമില്ലാത്ത തരത്തിലുള്ള  വേഷവിധാനം . കലികാല വൈഭവം  അല്ലാതെന്താ?
                                പട്ടു പാവാടയും , ദാവണിയും  അണിഞ്ഞു  നടക്കുന്ന പെൺകുട്ടികളെയും   ചട്ടയും , മുണ്ടും  ധരിച്ച വല്യമ്മച്ചിമാരേയും   , കുപ്പായവും , മുണ്ടും  ധരിച്ച  മുത്തശ്ശിമാരെയുമൊക്കെ ഇനിയും കാണാൻ കഴിയുമോ ? നമ്മുടെ വസ്ത്ര ധാരണ രീതിയൊക്കെ മാറിമറിഞ്ഞു  വരികയാണ് . ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാകാതെ ആ പഴയ കാല രീതി തന്നെ  ഉണ്ടാകട്ടെ ഇന്ന് നമുക്ക്  പ്രത്യാശിക്കാം . അതിനു വേണ്ടി പ്രാർത്ഥിക്കാം .

Wednesday, November 9, 2011

മെഗാ പരമ്പരകള്‍


ഹരിചന്ദനം :- ബൈജു ദേവരാജിന്റെ ഒരു പരമ്പരയാണിത്.  മനോരമ്മ ആഴ്ചപ്പതിപ്പില്‍  വന്നൊരു നോവലാണ്‌ .അതില്‍ നിന്നൊക്കെ ഒരുപാട്  വളച്ചൊടിച്ചാണ് ഈ പരമ്പരയിപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് .  സീരിയല്‍  ആദ്യം നല്ല നിലവാരം  പുലര്‍ത്തിയെങ്കിലും  ഇപ്പോള്‍ കഥയുടെ പോക്ക്  എങ്ങോട്ടാണെന്നറിയാതെ  ഒരു പക്ഷേ സംവിധായകന്‍ പോലും അന്തംവിട്ടു നില്‍ക്കുകയായിരിക്കും .  ഇപ്പോഴത്തെ കഥയെന്നു പറഞ്ഞാല്‍ നിരഞ്ജന്‍ (ശരത്) എന്ന ഗായകന്‍റെ  ഭാര്യയായ  ഉണ്ണിമായ (സുചിത )യുടെ  പിറകെ അവളെ സ്വന്തമാക്കണമെന്ന  ഉദ്ദേശത്തോടെ അവള്‍ക്കു പിന്നാലെ പായുന്ന മഹാദേവന്‍ (കിഷോര്‍) എന്ന  ദുഷ്ടനായ നിയമ പാലകന്‍. ഇപ്പോൾ  ഉണ്ണിമായ പ്രസവിച്ചു . അതിനെ  നശിപ്പിച്ചു  എങ്ങനെ എങ്കിലും  ഉണ്ണിമായയെ സ്വ ന്ത മാക്കുന്നതിന്  വേണ്ടി  പെടാപാട്പ്പെടുന്ന മഹാദേവന്‍.
              മുന്‍പ്‌ റോസ്‌മേരി (മഹാ ലക്ഷ്മി) എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു . ഇപ്പോളവൾ കൊല്ലപ്പെട്ടു . അത് കണ്ടു പിടിക്കാൻ   കുറെ പോലീസുകാർ  വരുന്നുണ്ട് . അത് പോലെ റോസ് മേരി യുടെ  പ്രൈവറ്റ്  സെക്രട്ടറി  യമുന എന്നൊരു  കഥാപാത്രം  ഉണ്ടായിരുന്നു . അവളെയും ഈ മഹാദേവന്‍ കൊല്ലുന്നതിനു വേണ്ടി കൂട്ട് നിന്നിരുന്നു . അവളുടെ  കൊലപാതകത്തിന്  പിന്നില്‍ ആരാണ് എന്ന് കണ്ടു പിടിക്കാന്‍  ഒരു ശ്രമവും  ആരും നടത്തുന്നില്ല . മുന്‍  വൈരാഗ്യത്തിന്‍റെ  പേരില്‍ സഹോദരിയായ  ദ്രൌപതി അന്തര്‍ജ്ജന (മല്ലികാ സുകുമാരന്‍ ) ത്തിന്‍റെയും , വെങ്കിടി  സ്വാമി (ദിനേശ്  പണിക്കര്‍ )യുടെയും സ്വത്ത്  തട്ടിയെടുക്കുന്ന  ജാദവേദന്‍ (തൃക്കൊടിത്താനം സച്ചിദാനന്ദൻ )ചെയ്തു കൂട്ടുന്ന വൃത്തികേടുകളാണെങ്കില്‍ പറയുകയും വേണ്ട . ഹോ ! ഇങ്ങനെയുമുണ്ടോ . എന്താ  ലോകത്ത്  വേറെ  പെണ്ണ് ഇയാൾക്ക്  കിട്ടില്ലേ . എന്തായിത് ? സീരിയലാണെങ്കിലും  ഇതു കാണുന്ന  പ്രേക്ഷകരുടെ മാനസ്സികാവസ്ഥ  ഇതിന്‍റെ സംവിധായകന്‍   മാനിക്കണം .  ഹോ ! സഹിക്കാന്‍ പറ്റുന്നില്ല .
അമ്മക്കിളി:-  സ്വത്തിനു വേണ്ടി  സ്വന്തം  കൂട്ടുകാരനെയും , കുടുംബത്തെയും  ചതിക്കുന്ന  കോശി (രാജേഷ്‌ ഹബ്ബാര്‍ ) കാട്ടി കൂട്ടുന്ന  ഓരോ  കാര്യങ്ങളാണ്  ഇതിലെ  ഇതിവൃത്തം.   ഡോക്ടര്‍  ഹരി പ്രസാദ് ( കുമരകം രഘുനാഥ് ) , ഡോക്ടര്‍ ഇന്ദുലേഖ (സീമ ), ഇവരുടെ ൩ മക്കള്‍ . അതില്‍ ഒരാളെ  വളരെ ക്രൂരമായി  കൊല്ലുകയും , കൊന്നവന്‍ സമൂഹത്തില്‍  ഒരു ഉളിപ്പുമില്ലാതെ കറങ്ങി നടക്കുകയും ചെയ്യുന്നു .  പാര്‍വ്വതി (സജിതാ ബേഠി) ആപത്തില്‍പ്പെട്ടെന്നും  പറഞ്ഞു  അവിടെ കയറിപ്പറ്റി . എന്നിട്ട്  അവള്‍ ഓരോ  കള്ളത്തരങ്ങള്‍  കാണിക്കുമ്പോഴും  ദേവിക (അര്‍ച്ചന ) അത് മാതാ -പിതാക്കളെ  ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് . പക്ഷേ അവര്‍ക്ക് മകള്‍ പറയുന്നതിനേക്കാള്‍  വിശ്വാസം  ഇന്നലെ കേറി വന്നവള്‍  പറയുന്നതിലാണ് . കോശി ഒരിക്കല്‍ ഇവരെ ചതിച്ചതാണ് . ഒരിക്കല്‍  ഒരബദ്ധം  പറ്റിയാലെങ്കിലും മനുഷ്യന്‍  പഠിക്കണ്ടേ . അല്ലെങ്കില്‍ തന്നെ ഇതു വീട്ടില്‍ ഇതു പോലെ നടക്കും .                                          
        ഇപ്പോള്‍ പറയുന്നു പാര്‍വ്വതി മകളാണെന്ന് . അതിനു വേണ്ടി നിര്‍മ്മല (ബീനാ ആന്‍റണി ) എന്ന കഥാപാത്രം  കൂടി ഇപ്പോള്‍  കടന്നു വന്നിട്ടുണ്ട് . ഇതു ഇനി ഇവിടെ ചെന്ന് കലാശിക്കുമെന്ന് കണ്ടു തന്നെ അറിയണം . സീരിയലുകള്‍ കാണുന്നുണ്ടെന്നു കരുതി  പ്രേക്ഷകര്‍ വിഡ്ഢികളല്ലയെന്നും , കുറെ  കഴിയുമ്പോള്‍ സഹികെട്ട  ജനങ്ങള്‍  ഇതിനെതിരെ  പ്രതികരിക്കുമെന്നും  സംവിധായകന്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.  സീരിയലെന്ന  പേരില്‍ എന്തും  തട്ടികൂട്ടാമെന്നും  ജനങ്ങള്‍ അത് കണ്ടു കൊള്ളുമെന്ന തെറ്റായ  ധാരണകള്‍  വല്ലതുമുണ്ടെങ്കില്‍  അത് പാടെ മാറ്റി  നല്ല സീരിയലുകള്‍  ഉണ്ടാക്കാന്‍  സംവിധായകരും , അണിയറ പ്രവര്‍ത്തകരും  ശ്രമിച്ചാല്‍  കൊള്ളാം . 
  ദേവീ മാഹാത്മ്യം :-  ഇവിടെയും അധികാരത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരു കാരണവരും(ടി.എസ് . രാജു ) ,  ഇപ്പോഴത്തെ ഭരണാധികാരനും ,    ദുഷ്ടനുമായ      പാര്‍ത്ഥിപന്‍ എന്ന കഥാപാത്രവും . പാര്‍ത്ഥിപന്‍റെ ഭാര്യയായ മല്ലിക തമ്പുരാട്ടി (ഹര്‍ഷ ) തികഞ്ഞൊരു  ദേവീ ഭക്തയാണ് . അവള്‍ക്കു കൊട്ടാരത്തില്‍  നേരിടേണ്ടി  വരുന്ന  ക്രൂരതകളാണ്  അധികവും . ദേവീയായി വരുന്നത് (പ്രവീണ ) യാണ് . മുന്‍പ് ദേവീയായി വന്നിരുന്നത്( താരാ കല്യാണ്‍ ) ആയിരുന്നു . അത് പോലെ ഇതില്‍ മരിച്ചു പോയ  പലരും  പുതിയ  കഥാപാത്രങ്ങളായി  വരുന്നുണ്ട് .  .  ഇതു ആരെയും മുറി പ്പെടുത്താനല്ല . അങ്ങനെ ആര്‍ക്കെങ്കിലും ഇതു മുറി പ്പാട്  ഉണ്ടാക്കി യെങ്കില്‍ സദയം  ക്ഷമിക്കുക 

ചിത്രം കടപ്പാട് . ഡോക്ടര്‍ സിജു  വിജയൻ

Thursday, September 29, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം 2

ചലച്ചിത്ര ഗാനങ്ങളില്‍ മൃഗങ്ങളെയും , പക്ഷികളെയും കുറിച്ച് അനവധി ഗാനങ്ങള്‍ ഉള്ളതില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.


ചിത്രം -നാഗമഠത്തു തമ്പുരാട്ടി

മാന്‍ മിഴിയാല്‍ മനം കവര്‍ന്നു
തിരു മധുരമുള്ളില്‍ പകര്‍ന്നു തന്നു
(മാൻമിഴിയാൽ.....)
ദേവതായ്‌ നീ തേരില്‍ വന്നു
ആത്മാവിലാദ്യമായ്‌ കുളിരണിഞ്ഞു
മാന്‍ മിഴിയാല്‍ മനം കവര്‍ന്നു
തിരുമധുരമുള്ളില്‍ പകര്‍ന്നു തന്നു

നിന്നരികെ പറന്നു വരാൻ
നിർവൃതിയിൽ അലിഞ്ഞുചേരാൻ
(നിന്നരികെ.....)
മനം തുടിച്ചു ചിറകടിച്ചു
ആ മണിത്തേരിൽ എനിയ്ക്കിടമുണ്ടോ ?
ആരോമൽ നിന്നരികിലിടമുണ്ടോ ?
മാൻമിഴിയാൽ മനം കവർന്നു
തിരുമധുരമുള്ളിൽ പകർന്നു തന്നു

പൊന്നിതളാൽ പൂവിരിച്ചു
മന്മഥനീവഴിയൊരുക്കീ
(പൊന്നിതളാൽ....)
നിൻ നിഴലായ്‌ ഞാനലഞ്ഞു
മംഗളയാത്രയിലേതു വരെ ?
മാദകനിമിഷങ്ങളേതു വരെ ?
(മാൻമിഴിയാൽ.....)

ചിത്രം - മനുഷ്യ മൃഗം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു(൨)
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍ (൨)
സ്വര്‍ഗ്ഗീയ സ്വരമാധുരി -
ആ - ഗന്ധര്‍വ്വ സ്വരമാധുരി
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

പൂമേനി ആകേ പൊന്‍ കിരണം
പൂവ്വായ് വിരിയുന്നെന്‍ ആത്മഹര്‍ഷം (൨)
നീ എന്നിലോ ........... ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ
ഒന്നായ് ചേരുന്നത് ഈ നിമിഷം
// കസ്തൂരി ......//

സായാഹ്ന മേഘം നിന്‍ കവിളില്‍
താരാഗണങ്ങള്‍ നിന്‍ പൂമിഴിയില്‍ (൨)
പൂം തിങ്കളോ ..... തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ
പൊന്നോമല്‍ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു (൨)

ലാലാല .......................
എവരിബടഡി
ലാലാല ......................
ചിത്രം -അയാള്‍ കഥയെഴുതുകയാണ്

ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ
പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ
സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി �
മാനേ....�.

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � .മാ...നേ �..

പിടിച്ചുകെട്ടും കരളിലെ തടവറയില്‍
കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ (പിടിച്ചുകെട്ടും...)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..(ആ ആ )(2)
നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്‌....�
മാ.നേ.... �..

കൊതിച്ചു പോയി..കണ്ടു കണ്ടു കൊതിച്ചു പോയി
വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ (കൊതിച്ചു പോയി ...)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2)
തേനുറയും ചെമ്പനിനീര്‍ പൂവഴക് ��.
മാനേ.. മാനേ..മാനേ..മാ...നേ �..

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � മാ...നേ �..
മാ...നേ �..

ചിത്രം - ശകുന്തള


മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ്‌ പറയരുതീക്കഥ
മാനേ പുള്ളിമാനേ (മാലിനി)

നിന്‍ മലര്‍മിഴികളിലഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)
(മാലിനി)

കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ്
കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
എന്റെ കവിൾത്തടമാകെ
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
എന്റെ മേനിയിലാകെ എന്റെ മേനിയിലാകെ
(മാലിനി‍)

ചിത്രം - നീലക്കുയില്‍

മാ‍നെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിന്‍ മണിവിളക്കേ നിന്നെ ഞാന്‍
മാടത്തിന്‍ മണിവിളക്കേ

ഉള്ളില്‍ക്കടന്നു കരള്‍ കൊള്ളയടിയ്ക്കും നിന്നെ
കള്ളിപ്പെണ്ണെന്നുവിളിക്കും നിന്നെഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനുംവരില്ലഞാന്‍ ആടാനും വരില്ലഞാന്‍
പാടത്തെപ്പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെപ്പച്ചക്കിളിയേ
(മാനെന്നും.....)

നീലച്ച പുരികത്തിന്‍ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ എന്നെ നീ
തൂണാക്കി മാറ്റിയല്ലോ
ചേലൊത്ത പുഞ്ചിരിയാല്‍ പാലുകുറുക്കിത്തന്നു
വാലാക്കിമാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കിമാറ്റിയല്ലോ
(മാനെന്നും...)

Monday, September 26, 2011

ചലച്ചിത്ര ഗാനങ്ങള്‍

നമ്മുടെ ചലച്ചിത്രഗാന ശാഖയില്‍ പക്ഷികളെയും , മൃഗങ്ങളെയും കുറിച്ച് വര്‍ണ്ണിക്കുന്ന ധാരാളം ഗാനങ്ങള്‍ ഉണ്ട് . അതില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.

ചിത്രം -ദോസ്ത്‌














ചിത്രം - ഭര്‍ത്താവ്

കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ?
പൂത്തുനില്‍ക്കുമാശകളെന്നു
കായ്ക്കുമെന്നു പറയാമോ?
(കാക്കക്കുയിലേ ചൊല്ലൂ..)

കാറ്റേ കാറ്റേ കുളിര്‍കാറ്റേ
കണിയാന്‍ ജോലിയറിയാമോ?
കണ്ട കാര്യം പറയാമോ?
കാട്ടിലഞ്ഞി പൂക്കളാലേ
കവടി വയ്ക്കാനറിയാമോ?
(കാക്കക്കുയിലേ...)

കുരുവീ നീലക്കുരുവീ
കുറികൊടുക്കാന്‍ നീ വരുമോ?
കുരവയിടാന്‍ നീ വരുമോ?
കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍
കൂട്ടരൊത്തു നീവരുമോ?
(കാക്കക്കുയിലേ...)



ചിത്രം - ഉമ്മ

കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?
കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ?
എന്‍ കിങ്ങിണിയെവിടെ?
കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി
കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?

കുയിലിനു പാടാനിണവേണം തുണവേണം
കളകളമുയരും വനനദിതന്‍ ശ്രുതിവേണം
കൈത്താളം വേണം
പാടിടും കുയിലന്നേരം തന്‍
പ്രേമതരളിതഗാനം