Showing posts with label എൻ്റെ സ്വന്തം കവിത. Show all posts
Showing posts with label എൻ്റെ സ്വന്തം കവിത. Show all posts

Wednesday, August 31, 2022

അമ്മ മനം



കുഞ്ഞേ ,
നിന്നോടുളള സ്നേഹത്താലമ്മതന്നുള്ളം  നിറയുന്നു.
നിൻ സ്വരമിങ്ങൊന്നു കേൾപ്പാൻ
കാതുകൾ തിരയുന്നു. 
നിൻ ചിരിയൊന്നു കാണുവാൻ
കണ്ണുകൾ തിരയുന്നു..   
നിൻ മൂർദ്ദാവിലായിരമുമ്മകളേകി 
നിൻമേനി നെഞ്ചോടു ചേർപ്പാനീ മനം തുള്ളിത്തുടിക്കുന്നു.