അഞ്ജലി
രചന - ശ്രീകുമാരന്‍ തമ്പിസംഗീതം - ജി . ദേവരാജന്‍
ആലാപനം - കെ .ജെ .യേശുദാസ്
ജനുവരി രാവില്‍ എന്മലര്‍ വനിയില്‍
വിടരൂ സോമലാതേ പുല്‍കി പടരൂ പ്രേമലതേ
നവരാത്രി ലില്ലികള്‍ മുഖം പൊത്തി നില്ക്കുന്ന
ലാവണ്യ നവരംഗ നടയില്‍
ഏക ദീപിക എന്ന പോല്‍ തെളിയൂ
എനിക്കായ് പ്രഭ ചൊരിയൂ
ഒരു നിശബ്ദ സ്മരണയായെന്നും
ഓമനിക്കാന്‍ എനിക്കോമനിക്കാന്‍ (ജനുവരി രാവില്‍ )
മദന വികാരങ്ങള്‍ മദം പൊട്ടിയുണരുമെന്‍
മനസ്സിലെ മലര്മെത്ത വിരിയില്‍
രാഗ മാലിക തെന്നലായ് ഒഴുകൂ
രാവിന്‍റെ താളമാകൂ
ഒരു വസന്ത സ്മരണയായ് എന്നും ഓമനിക്കാന്‍
എനിക്കോമനിക്കാന്‍ (ജനുവരി രാവില്‍)ഓമന
രചന - വയലാര്‍സംഗീതം - ജി . ദേവരാജന്‍
ആലാപനം - യേശുദാസ്
ജമന്തിപ്പൂക്കള്‍...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കള്‍..
സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍...
മഞ്ഞുമൂടിയ മരതകങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങള്‍
ഒ ഓ ഒ ഓ..
ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ...
ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....
ആ ആ ആ ആ.... ആ ആ ആ ആ..
(ജമന്തിപ്പൂക്കള്‍)
മുത്തുകെട്ടിയ നഖക്ഷതങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങള്‍
ഒ ഓ ഒ ഓ..
ആ മുത്തു വാരിവരും പൂക്കാരീ...
ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..നിന്റെ
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..
അ അ ആ .... അ അ ആ ആ ആ..
ഭാര്യാവിജയം
രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം- എം . കെ . അര്‍ജ്ജുനന്‍
ആലാപനം - അമ്പിളി
രൂ..രുരു.... രൂ..രുരു....
ഏപ്രില്‍മാസത്തില്‍.. വിടര്‍ന്ന ലില്ലിപ്പൂ...
എന്റെ മനസ്സില്‍ മോഹസരസ്സില്‍ വിടര്‍ന്ന മദനപ്പൂ
രണ്ടും നിനക്കു തരാം എന്തുതരും പകരം
ഏപ്രില്‍മാസത്തില്‍...വിടര്‍ന്ന ലില്ലിപ്പൂ...
ഇതുവരെ കാണാത്ത പൂങ്കാവനങ്ങളില്‍
പൂത്തുമ്പിയാകാമോ...
ചിറകുകളില്ലാതെ പറക്കമോ...
ചിറകുകളില്ലാതെ പറക്കാമോ...
ചിലമ്പുകളണിയാതെ ആടാമോ..
ഓ ഓ ഓ ഓ ഓ...
(ഏപ്രില്‍മാസത്തില്‍...)
ഇതുവരെ പാടാത്ത മന്മഥഗാനത്തിന്‍
പല്ലവിയാകാമോ
താളത്തിന്‍ തരംഗിണി ആകാമോ
തളരുന്ന സിരകളെ തഴുകാമോ...
ഓ ഓ ഓ ഓ ഓ....
(ഏപ്രില്‍മാസത്തില്‍...).നാട്ടുരാജാവ്
രചന - ഗിരീഷ് പുത്തെഞ്ചേരിസംഗീതം - എം . ജയചന്ദ്രന്‍
ആലാപനം - എം .ജി . ശ്രീകുമാര്‍ & സുജാത
മെയ്മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
(മെയ് മാസം..)
പറന്നുപോകും പ്രണയപ്രാവുകൾ പാട്ടുമീട്ടുന്നു
പുലർനിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ
(മെയ്മാസം...)
ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ
പിണങ്ങാതെടോ എടോ
(മെയ് മാസം ...)
ബ്ലാക് ഡാലിയ
രചന -ജോഫി തരകന്‍
സംഗീതം -സയന്‍ അന്‍വര്‍
ആലാപനം -ജ്യോത്സ്ന
മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട്
(മെയ് മാസം ...)
ബ്ലാക് ഡാലിയ
രചന -ജോഫി തരകന്‍
സംഗീതം -സയന്‍ അന്‍വര്‍
ആലാപനം -ജ്യോത്സ്ന
മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട്
മാമഴക്കാലത്തിൻ ചെല്ലത്തേൻപാട്ട്
മെയ് മൂടിപ്പോകുന്നേ വേനൽ ദൂരത്ത്
കൺകൂട്ടിൽ മിന്നുന്നേ സ്വപ്നത്തിൻ മുത്ത്
മനസ്സിൻ ചെറുതുടിയിൽ മണിക്കുറുമ്പിന്റെ ലയമഴക്
അളിയാ വഴി നീളെ നാമലഞ്ഞു പറന്നു കഥ ചൊല്ലും നേരം
(മെയ് മാസം...)
ഓരോ കളിവാക്കും ഓരോ തണുവാക്കും
ഫ്രണ്ട്ഷിപ്പിൻ സംഗീതമായ്
ഓരോ ഒളിനോക്കും ഓമൽ പുഞ്ചിരിയും
പ്രണയത്തിൻ സന്ദേശമായ്
ഇണങ്ങിയും പിണങ്ങിയുമൊരു മുറിക്കുള്ളിൽ
അടി തെറ്റി മറിയുന്ന ശലഭങ്ങളാകാം
ദിനവും നിറവും പങ്കിടാം
(മെയ് മാസം...)
ദൂരെ ഒരു കോണിൽ കാണാക്കിളി പാടും
സ്നേഹത്തിൻ സങ്കീർത്തനം
മേലേ നിറവാനിൽ രാവിൻ വിരൽ തൊട്ടാൽ
മോഹത്തിൻ ചന്ദ്രോദയം
ചെറുപ്പത്തിൻ കുസൃതിയിൽ നനയുന്ന പ്രായം
ഒച്ച വെച്ചു തുടിക്കുന്നോരടിപൊളി കാലം
അരികിൽ അഴകായ് വന്നിതാ
(മെയ് മാസം...)ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്
രചന -ഗിരീഷ് പുത്തെഞ്ചേരി
സംഗീതം - വിദ്യാസാഗര്‍
ആലാപനം -കാര്‍ത്തിക് & സിസിലി
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
സലോമിയാ സലോമിയാ
നിന്റെ കാവൽക്കല്യാണമായ്
ഷാരോണിലെ നിലാവുമായ്
നിന്റെ കാതൽക്കല്ല്യാണമായ്
പൂവുകൾ പൊൻ പൂവുകൾ വിരിഞ്ഞു വെൺനിലാവായ്
രാവുകൾ നിൻ ഓർമ്മ പോൽ പുലർന്നൊലീവിലയായ്
ഓരായിരം പ്രകാശമായ് നിൻ പ്രേമനക്ഷത്രങ്ങൾ
ഓരായിരം പരാഗമായ് നിൻ നൂറു സങ്കല്പങ്ങൾ
പൂ പൂക്കും പൂവൽമഞ്ഞിൻ താലോലം താരാട്ടാവാൻ
മിന്നല്‍പ്പൊന്നൂഞ്ഞാലാടാം
യാത്രയിൽ നിൻ യാത്രയിൽ കിനാവുപാടങ്ങളിൽ
താരിളം തേൻ കാറ്റു പോൽ കുളിർന്നു ഞാൻ പോന്നിടാം
ഓരായിരം നിമന്ത്രമായ് നിന്റെ നെഞ്ചുരുമ്മീടും ഞാൻ
ഓരായിരം തരംഗമായ് നിന്റെ കാൽ തലോടും ഞാൻ
എന്നിട്ടും എന്നിട്ടും പൂപ്പൊന്നിട്ടെൻ ഉള്ളിന്നുള്ളിൽ;
പുന്നാരം കൊഞ്ചാൻ പോന്നില്ലാ
നമ്മള്‍ തമ്മില്‍
രചന - ഗിരീഷ് പുത്തെഞ്ചേരി
സംഗീതം - എം . ജയചന്ദ്രന്‍
ആലാപനം - സുജാത
ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായി (2)
നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം
(ജൂണിലെ)
പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ
മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മ്മയില്‍
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ
നീ എനിക്കു പുണരാന്‍ മാത്രം
(ജൂണിലെ)
നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ
ഇതളായി വിരിഞ്ഞ പൂവുകള്‍
ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്‍ക്കുമഴകേ
നീയെനിക്ക് നുകരാന്‍ മാത്രം
( ജൂണിലെ )
നീയെനിക്ക് നുകരാന്‍ മാത്രം
( ജൂണിലെ )
അലൈ പായുതേ
രചന - മങ്കൊമ്പ് ഗോപാല കൃഷ്ണന്‍
സംഗീതം - എ . ആര്‍. റഹ്മാന്‍
സെപ്റ്റംബര്‍ മാസം സെപ്റ്റംബര്‍ മാസം
വിട ചൊല്ലാം ഈ ദുഃഖങ്ങള്‍ക്കെല്ലാം
സെപ്റ്റംബര്‍ മാസം സെപ്റ്റംബര്‍ മാസം
വിട ചൊല്ലാം ഈ ദുഃഖങ്ങള്‍ക്കെല്ലാം
ഒക്ടോബര്‍ മാസം ഒക്ടോബര്‍ മാസം
വിട ചൊല്ലാം ഈ കഷ്ടങ്ങള്‍ക്കെല്ലാം
ഇമ്പം തുലയുന്നതെപ്പോള്‍
രാഗം പിറന്നില്ലേയപ്പോള്‍
കഷ്ടം തുടങ്ങുന്നതെപ്പോള്‍
കല്യാണം കഴിഞ്ഞില്ലെയപ്പോള്‍
ഹേ ...(സെപ്റ്റംബര്‍ മാസം )
ഏയ് ...പെണ്ണേ ...
രാഗം എന്നത് ഇനിക്കും വിരുന്നു
കല്യാണം എന്നത് കൈയ്ക്കും മരുന്ന്
കാരണം
ഓ ...കുറവ് കാണില്ല പ്രണയ കാലത്തില്‍
കുറവ് കാണ്മൂ നാം കുടുംബ വാഴ്കയിലെങ്ങനെ
രാഗം കാണ്മതു കണ്ണില്‍ കണ്ണില്‍
കല്യാണം കാണ്മതു നെഞ്ചിനുള്ളില്‍
പെണ്ണേ
മുന്‍കോപം കണ്ടാലും മുഖശ്രീയായ് തോന്നുന്ന
പ്രായചാപല്യം പ്രേമം
കല്യാണമായാലീ അമൃതിന്റെ വിഷമായി
മാറി കലഹങ്ങള്‍ തീര്പ്പൂ
പെണ്ണുങ്ങള്‍ ...ഇല്ലാതെ ആണുങ്ങള്‍ക്കെങ്ങനെ സാന്ത്വനം
പെണ്ണുങ്ങള്‍ ലോകത്തില്‍ ഇല്ലയെന്നാല്‍
സാന്ത്വനം ആവശ്യമില്ലല്ലോ
(സെപ്റ്റംബര്‍ മാസം )
നേര്‍ ചൊല്ലാം
പ്രേമം എന്നത് കൈ വിലങ്ങ്
കല്യാണം എന്നത് കാല്‍ വിലങ്ങ്
വേറെന്ത് - ഹ
കല്യാണനാളിനി നീട്ടി വയ്ക്ക്
മരണം വരെയും ഡ്യുവെറ്റു പാട് നാമെല്ലാം
പ്രണയകാലത്തെ മധുര മാര്‍ദ്ദവം
പ്രഥമരാത്രിയോടകന്നു പോകുമോ
മെല്ലെ
വിരഹങ്ങളില്ലാത്ത ബന്ധത്തിനല്ലാതെ
പ്രണയ പൂര്‍ത്തിയില്ല
അരികത്തിലായാലും അകലത്തിലായാലും
അനുരാഗം മാറുകില്ല
ആണുങ്ങള്‍ ...ഇല്ലാതെ പെണ്ണുങ്ങള്‍ക്കെങ്ങനെ സാന്ത്വനം
ആണുങ്ങള്‍ ലോകത്തില്‍ ഇല്ലയെന്നാല്‍
സാന്ത്വനം ആവശ്യമില്ലല്ലോ
(സെപ്റ്റംബര്‍ മാസം )
ജീവിതം ഒരു ഗാനം
രചന - ശ്രീകുമാരന്‍ തമ്പിസംഗീതം - എം . എസ് . വിശ്വനാഥന്‍
ആലാപനം - വാണി ജയറാം
സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ
സ്വപ്നാടനത്തിന്‍ സഖികള്‍
വാടിയിന്നവ മണ്ണില്‍ വീണു നെഞ്ചില്‍
വാടാത്തൊരോര്‍മ്മയായ് പടര്‍ന്നൂ
darling oh my darling
I love u I love u
മദ്ധ്യവേനലവധിയിലെ
മന്ദഹസിക്കും യാമിനികള്‍
മായാത്ത സങ്കല്‍പ്പ സുന്ദരികള്‍
മാദക സുഖഗാന പല്ലവികള്‍
I remember I remember
those midsummer night dreams
സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ
സ്വപ്നാടനത്തിന്‍ സഖികള്‍
സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ
സ്വപ്നാടനത്തിന്‍ സഖികള്‍
ചെക്ക് പോസ്റ്റ്
രചന - പി . ഭാസ്ക്കരന്‍ , വയലാര്‍
സംഗീതം - പി .എസ്. ദിവാകാന്ആലാപനം - കെ . ജെ . യേശുദാസ് & ലത രാജു
September moonlight ചച്ഛച്ഛ
ആടുമ്പോള്‍ കണ്മണിയ്ക്കു് കണ്ണില്‍ ശൃംഗാരം
ചച്ഛച്ഛ ചച്ഛച്ഛ
ചുണ്ടില്‍ പുന്നാരം ആഹാ
Lets go dancing around - September moonlight
ആഹാ ആഹാ...
താളത്തില്‍ പാടൂ ച്ഛ ച്ഛ 1 2 1 2 3 4
മേളത്തില്‍ പാടൂ - നല്ല മേളത്തില്‍ പാടൂ
താരുണ്യസുന്ദരി - സുന്ദരി
Lets go dancing ച ച്ഛ ച്ഛ
ഓഹോയു് ച ച്ഛ ച്ഛ
September moonlight ച ച്ഛ ച്ഛ
പാടുമ്പോള്‍ കണ്മണിയ്ക്കു്.....
ചുണ്ടില്‍ പുന്നാരം ച്ഛ... ച
പാടൂ സംഗീതം - സംഗീതം
പാടൂ വീണ്ടും വീണ്ടും ഓഹോ ഓഹോ...
പാടൂപാടൂ വീണ്ടും
September moonlight dancing
പൂവാലന്‍മാരേ .... ച ച്ഛച്ഛ
പാവാടക്കാരോടൊപ്പം - പൂവാലന്‍മാരേ
ച ച്ഛ ച്ഛ ച്ഛ
Lets go... dancing...
പാടൂ സംഗീതം... സംഗീതം
September moonlight.... dancing
വെട്ടം
രചന- രാജീവ് ആലുങ്കല്‍
സംഗീതം - ബേണി ഇഗ്നേഷ്യസ് ആലാപനം -എം .ജി. ശ്രീകുമാര്‍ , ജ്യോത്സ്ന & സയനോര ഫിലിപ്പ്
ഐ ലവ് യൂ ഡിസംബർ നിനക്കെന്തു ഭംഗി
തൂമഞ്ഞിൻ തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ (2)
താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ
നിന്നെയും തേടി ഏറെ അലഞ്ഞല്ലോ
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (2)
ചെമ്മരിയാടുകൾ വെയിൽ കായുമീ
പൊന്നണി മേടുകൾ വലം വെച്ചിടും
കാറ്റേ നുണ ഓതാൻ എൻ അരികിൽ ചേരല്ലേ
Love is like a melody
together there is harmony
beauty the power it takes my breath away
നെഞ്ചിലെ കിളി പാടിയോ
love is shining in the brand new rainbow
മെഴുതിരി തെളിയണ മിഴികളിൽ ഇനിയും
കനവുകൾ ഒരു തരി ഉണരുകയില്ലേ
horse gonna wild love is on the sight
listen to the rythm of the heart
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ
love can make the worl go round
love can take you anywhere
simple its magic come take me to the clouds
അന്തി മിനുങ്ങിയ വഴിക്കോണിലെ
ചെമ്പനിനീർ മലർ എനിക്കേകുന്നതാരോ
ഇതു നീയോ ഇനി നേരിൽ ചൊല്ലില്ലേ
come step into the light
take a time and make it right
മനസ്സാകെയും കുളിരോ
love is gonna night and its gotta real light
nothing ever means that love is in ur eyes
തുടു കവിളിണയിലെ നുണയുടെ ചെറുചുഴി
ചിരിയുടെ വിരിയുകയോ
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (6)
ethu kollamallo ha ha nice intresting aashamsakal
ReplyDeletesheri seekarichirikkunnu.
ReplyDelete