പപ്പയുടെ സ്വന്തം അപ്പൂസ്
ഹേ ഹേ ലലല്ലാ ലല്ലലല്ലാ
ഹേ ഹേ ലലല്ലാ ലല്ലലല്ലാ
ഹേ ഹേ ലലല്ലാ ലല്ലലല്ലാ
ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ
ആഹാ..
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം മൂന്ന്
തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാന്‍ വാ
ആര്‍പ്പു വിളി ആര്‍ഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
കൊച്ചു മകന്‍ കോതമകന്‍ കച്ച വാങ്ങാന്‍ പോയി പോല്‍
കൊച്ചിയിലെ കായലില്‍ കൊച്ചനോ വീണു പോല്‍
കണ്ടു നിന്ന ചെമ്പരുന്ത് റാഞ്ചിക്കൊണ്ടു പോയി പോല്‍
തെക്കു തെക്കു തെന്മലയില്‍ കൊണ്ടു ചെന്നു തിന്നു പോല്‍
ആ ചൊല്ലും പഴം ചൊല്ലാകാം
കതിരും പതിരും കലരാം
ആ ശീലും പഴം ശീലാകാം
പരുന്തും നരുന്തായ് മറയാം
ആ ചൊല്ലും പഴം ചൊല്ലാകാം
കതിരും പതിരും കലരാം
ആ ശീലും പഴം ശീലാകാം
പരുന്തും നരുന്തായ് മറയാം
ബര ഭം ഭം ഭം ഭര ഭംഭംഭം
ബര ഭം ഭം ഭം ഭര ഭംഭം ക ക ക കാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാന്‍ വാ
ആര്‍പ്പു വിളി ആര്‍ഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
ഉണ്ടിതുപോല്‍ പണ്ടൊരിക്കല്‍ അമ്പാടിയില്‍ കുണ്ഡനി
മഞ്ഞ ചുറ്റി പീലി കെട്ടി കണ്ണനാം കിങ്ങിണി
പൂങ്കടമ്പിന്‍ കൊമ്പിലേറി കാളിന്ദിയില്‍ ചാടി പോല്‍
കാളിയന്റെ ഉച്ചി മേലേ പിച്ചെ പിച്ചെ ആടി പോല്‍
നേരാകാം അതു നേരാവാം പുഴയില്‍ പാമ്പും ഇഴയാം
പോരെങ്കില്‍ അതില്‍ നീരാടാം തിരയും ചുഴിയും തെരയാം
നേരാകാം അതു നേരാവാം പുഴയില്‍ പാമ്പും ഇഴയാം
പോരെങ്കില്‍ അതില്‍ നീരാടാം തിരയും ചുഴിയും തെരയാം
ബര ഭം ഭം ഭം ഭര ഭംഭംഭം
ബര ഭം ഭം ഭം ഭര ഭംഭം ക ക ക കാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
അപ്പുക്കുട്ടാ ഉപ്പുംകൊണ്ടു കേറാന്‍ വാ
ആര്‍പ്പുവിളി ആര്‍ഭാടം കൊമ്പുവിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
വെറും കാക്കാ പൂച്ച ...
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
(ഓലത്തുമ്പത്തിരുന്നൂയലാടും...)
കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും
ആനന്ദ തേനിമ്പ തേരില്‍ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
ഓലത്തത്തേ ഞാനും നിന്നോടൊപ്പം
ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
(ഓലത്തുമ്പത്തിരുന്നൂയലാടും....)
സരസ്വതീവരം നിറഞ്ഞു സാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്
ഗുരുകടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്രലക്ഷമായാല്‍
അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
നാളത്തെ നാടിന്റെ നാവു നീയേ
മാനത്തോടമ്മയിന്നമ്മയായേ
ഏതു ദേശമാകിലും ഏതു വേഷമേകിലും
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
(ഓലത്തുമ്പത്തിരുന്നൂയലാടും...)
പകല്‍ക്കിനാവ്
കാക്കയ്ക്കും പൂച്ചക്കും കല്യാണം
കാട്ടില്‍ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം (കാക്കയ്ക്കും)
കുഴലു വിളിക്കാന്‍ കുയിലാണ്
കുരവ മുഴക്കാന്‍ മയിലാണ്
പന്തലൊരുക്കാന്‍ വെയിലാണ്
പായ വിരിച്ചതു നിഴലാണ് (കാക്കയ്ക്കും)
പനിനീരു തളിച്ചതു കാട്ടരുവി
പായസം വെച്ചതു തേന്‍കുരുവി
വെറ്റില മുറുക്കുന്നൂ തത്തമ്മാ
ചുറ്റിനടക്കുന്നൂ പൂന്തെന്നല്‍ (കാക്കയ്ക്കും)
ചെറുക്കന്റെ തോഴന്‍ ചെങ്കീരി
പെണ്ണിന്റെ തോഴി മലയണ്ണാന്‍
കയ്യു പിടിച്ചതു കുരങ്ങച്ചന്‍
പെണ്ണു കൊടുത്തതു കുറുക്കച്ചന്‍ (കാക്കയ്ക്കും)
പട്ടാഭിഷേകം
ഹേ വെച്ചടി വെച്ചടി കേറി വാ ഭാഗ്യവാനേ
താലിയും മാലയും കൊണ്ടു വാ തമ്പുരാനേ..
പൂച്ച പൂച്ച പൂച്ചപ്പെണ്ണേ
പുലിയാണു ഞാൻ
നിന്നെ എലിയാക്കും ഞാൻ
കളിവില്ലൊന്നുണ്ടാക്കും ഞാൻ
കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ
കല്യാണം ചെയ്തീടും ഞാൻ
നിന്റെ എല്ലൂരും കില്ലാടി ഞാൻ
ചെന്താമര സുന്ദരി നീ
കനകാംബര കാപ്പിരി നീ
ചിമ്മിനി തുമ്പീ പെൺ തുമ്പീ കല്ലെട്
ആ മുട്ടാതെടീ മുന്തിരിയേ
മുരളാതെടീ മാക്കിരിയേ
മുക്കുപണ്ടത്തിൽ മുങ്ങാതെ സുല്ലിട്
തെമ്മാടി നീ അതിൻ തെളിവാണു ഞാൻ
തെമ്മാങ്കും പാടുന്ന തെരക്കുയി നീ
കോപം വന്നാൽ പരുന്ത്
കോവക്കയെക്കാൾ നരുന്ത്
വേഷം കെട്ടും വെഷപ്പൂ കാഞ്ഞിരപ്പൂ
ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ
ആണായാൽ ഇണ വേണം
അഞ്ചാംഗം ചേർന്നിടേണം
അഞ്ചാറ് പെണ്ണിൻ കൊഞ്ചൽ കേൾക്കേണം
(പൂച്ച പൂച്ച....)
കാന്താരി സുരാംഗന നീ
കഴിവേറിയ തീമഴ നീ
കാലനും കഞ്ഞി കല്യാണി കീഴെ വാ
ആ തുള്ളാതെടീ കാവതിക്കൊക്കേ
തുഴയാതെടീ തൂവലില്ലാതെ
തക്കിടി മുണ്ടീ കൊമ്പേറി താഴെ വാ
പങ്കാളി നീ വെറും മങ്കാണെടീ
ആ..ചങ്കൂറ്റം ചേട്ടന്റെ സ്വഭാവമാടീ
കാരിരുമ്പിൻ തുരുമ്പേ
കോമരം തുള്ളും തുരുമ്പേ
കൂടൊരുത്തൻ കരുത്തൻ കാത്തിരിപ്പൂ
ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ
(പൂച്ച പൂച്ച,.....) വിപ്ലവകാരികള്‍
തൂക്കണാം കുരുവിക്കൂട്
കൂടു തകർക്കാതെ കുരുവിയെക്കൊല്ലാതെ
കൂടിരിക്കും കൊമ്പിലെ പൂവെയ്തു
തരുമോ? കുറവാ..കുറവാ! (തൂക്കണാം...)
ആകാശക്കൊമ്പിലെ പൂവാണേലും
അനന്തൻകാട്ടിലെ പൂവാണേലും
അമ്പെയ്തു കൊണ്ടുവന്നു ചൂടിച്ചുതന്നാൽ
അപ്പോഴീ കുറവനെന്തു നൽകും?
തേടുന്ന നെഞ്ചിലെ തേൻകൂട് (തൂക്കണാം...)
തേടിയ വള്ളിക്കുടിലിൽ എവിടെ?
തേൻ പൂവള്ളിക്കുടിലിൽ എവിടെ?
കുറവനെക്കാത്തിരിക്കും കുവലയമിഴിയുടെ
കരളിലെ തേൻകൂടെടുത്തു തരും ! (തൂക്കണാം...)
ആ കൂടു തുറക്കാൻ ഈ അമ്പു പോരാ
അഞ്ജനക്കണ്ണിലെ ഒളിയമ്പും പോരാ
സ്വപ്നങ്ങൾ തൊടുക്കുന്ന പൂവമ്പു വേണം!
പ്രേമത്തിൻ കിങ്ങിണി മണി വില്ല് (തൂക്കണാം...)
ഒരു കുടയും കുഞ്ഞു പെങ്ങളും
ശ്രീഗണനാഥാ സിന്ദൂരവർണ്ണാ
കരുണസാഗരാ കരിവദനാ
ലംബോദര ലഖുമികരാ
അംബാസുത അമരവിനുദ
ലംബോദര ലഖുമികരാ
തൂക്കണാം കുരുവിയോ താമരക്കുരുന്നോ
കാട്ടുപാലരുവിയോ താരിളം വിരുന്നോ (2)
ആരു നീ ആരു നീ നെയ്തലാമ്പലഴകേ
(തൂക്കണാംകുരുവിയോ...)
പാടും പുല്ലാങ്കുഴലിൽ
വിരൽ തേടും സ്വരസംഗീതം പോലെ (2)
മയിലാടും കുന്നിൻമേലെങ്ങോ
പൊരിവെയിലാറുന്നൊരു വൈകുന്നേരത്ത്
കൊഞ്ചാതെ കൊഞ്ചുന്ന പഞ്ചാരപിഞ്ചമൃതേ നീയാരോ
(തൂക്കണാംകുരുവിയോ...)
നീയും നിൻ പഞ്ചാമൃതവും
സ്തുതി പാടും പുലർകാലങ്ങൾ തോറും (2)
നിഴലാടും വെള്ളാരം കുന്നും
അതിലൊരു കൂടു ചെറു സ്വപ്നങ്ങളുമായ്
ആരോടും മിണ്ടാതെ കൂടുന്നതെന്തിനിയും നീ ചൊല്ലൂ
(തൂക്കണാംകുരുവിയോ...)
No comments:
Post a Comment