2011 എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു വർഷമായിരുന്നു. ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ അതായത്
2-1-2011 :-ഫേസ് ബുക്ക് കൂട്ടുകാർ എറണാകുളത്തു വച്ചു നടത്തിയ കൂട്ടായ്മയിൽ പങ്കെടുക്കുവാനും, ഒരു പാടു കൂട്ടുകാരെ കാണാനും കഴിഞ്ഞു. അതു മാത്രമല്ല അവിടെ വച്ചു എനിയ്ക്കു ഫേസ് ബുക്ക് കൂട്ടുകാർ ഒരു കമ്പ്യൂട്ടർ വാങ്ങി തരുമെന്നുള്ള സന്തോഷ വാർത്ത എന്നെ അറിയിച്ചു.
12-1-2011 :-പെയിൻ ആന്റ് പാലിയേറ്റിവ് കെയറിൽ അമേരിക്കയിലെ അയോവ യൂണിവേയ്സിറ്റിയിൽ നിന്നു വന്ന കുറെ സിസ്റ്റർമാർ എന്നെ കാണാൻ വരുകയും, എന്റെ കൈയ്യിൽ നിന്നും കുറെ ആഭരണങ്ങൾ വാങ്ങുകയും അതണിഞ്ഞ ഫോട്ടോസ് എനിയ്ക്കു അയച്ചു തരികയും ചെയ്തു.
30-1-2011 :- പത്തു വർഷങ്ങൾക്കു ശേഷമെന്റെ കുഞ്ഞമ്മയുടെ മകന്റെ കല്യാണത്തിൽ പങ്കെടുക്കുവാനും കഴിഞ്ഞു. അന്നു തന്നെ ആറ്റിങ്ങൽ പോളിടെക്നിയ്ക്ക് ഗൌണ്ടിൽ നടന്ന സ്വയം വര സിൽക്കുമായി നടത്തിയ മെഗാ ഷോയിൽ പങ്കെടുക്കുവാനും അതു വഴി ഒരു വീൽ ചെയർ കിട്ടുകയും ചെയ്തു. മല്ലിക സുകുമാരനെയും, പിന്നെ കുറെ ആർട്ടിസ്റ്റുകളെയും കാണാനും കഴിഞ്ഞു. മല്ലിക ആന്റിയ്ക്കു ഞാൻ ഉണ്ടാക്കിയ ഒരു നെക്ലസും , ഒരു മാലയും സമ്മാനിച്ചു.
13-2-2011:- ഫേസ് ബുക്ക് കൂട്ടുകാരനായ റൊണാൾഡ് ചേട്ടനും ചേട്ടന്റെ അമ്മയും, സഹോദരനും കൂടി എന്റെ വീട്ടിൽ വരികയും ഫേസ് ബുക്കിലെ തന്നെ വെറൊരു കൂട്ടുകാരൻ ലാലാ ദുജെ സൌദിയയിൽ നിന്നയച്ചു തന്ന കമ്പ്യൂട്ടർ കൊണ്ടു തരികയും ചെയ്തു. ഇതിനു നിമിത്തമായ സിദ്ദിക്ക് പാറക്കണ്ടി ഇക്ക, ബിജു കൊട്ടാരക്കര ചേട്ടൻ , സലിം കൊല്ലം ഇക്ക, റൊണാൾഡ് ചേട്ടൻ ബാക്കിയെല്ലാവർക്കും ഞാൻ ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. അതു കഴിഞ്ഞു എനിയ്ക്കു ഒരു വർഷത്തേയ്ക്കു നെറ്റ് കൺക്ഷനെടുത്തു തന്ന എന്റെ ക്ലാസ്സ് മേറ്റ് സന്തോഷിനും എന്റെ നന്ദി . അതു പോലെ എനിയ്ക്കു യു. പി. സും, പാട്ടു കേൾക്കാനുള്ള സ്പീക്കറും വാങ്ങി തന്ന ആ മാന്യ വ്യക്തിയ്ക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു.ഞാൻ വെഞ്ഞാറമൂട് ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ ബില്ലടയ്ക്കാൻ സഹായിച്ച ഷിബു ചേട്ടനും, നൂറുദീനങ്കിളിനും, വാഹിദങ്കിളിനും, എന്റെനന്ദി
17-4-2011:- കാട്ടാക്കടയുള്ള രാധാക്യഷ്ണൻ ചേട്ടനെ കാണുന്നതിനു വേണ്ടി ചേട്ടന്റെ വീട്ടിൽ പോയി. ആ ചേട്ടനും എന്നെ പൊലെ സുഖമില്ലാത്താൾ ആണു. ചേട്ടൻ ഒരേ കിടപ്പാണ്. തിരിച്ചു വരും വഴി നെയ്യാർഡാമിലും, ശംഖുമുഖം കടൽ തീരത്തും പോയി
31-7-2011:- മല്ലികയാന്റി ( രാഹുൽ ഈശ്വറിന്റെ അമ്മ) എന്റെ വീട്ടിൽ വരികയും, അമ്മയ്ക്കു ഒരു നേര്യതും മുണ്ടും ആന്റിയെനിയ്ക്കു ഒരു കമ്പ്യൂട്ടർ ടേബിളും, പ്രിന്റർ വിത്ത് സ്കാനറും കൊണ്ടു തരികയും ചെയ്തു.
20-8-2011:- മാഞ്ഞാരികുളത്തു വച്ചു നടന്ന കുടുംബശ്രീ മേളയിൽ പങ്കെടുക്കുവാനും , മുഖ്യമന്ത്രിയെ നേരിൽ കാണുവാനും കഴിഞ്ഞു. അതു കഴിഞ്ഞു പോത്തൻ കോടു വച്ചു നടന്ന കുടുംബശ്രീ മേളയിലും പങ്കെടുക്കുവാൻ കഴിഞ്ഞു . അവിടെ വച്ചു റേഡിയോ വഴി പരിചയപ്പെട്ട പോത്തൻകോട് ടെക്സ്റ്റയിൽ നടത്തുന്ന സുരേന്ദ്രനങ്കിളിനെയും കണ്ടു.
8-10-2011:- ലോക പാലിയേറ്റിവ് കെയർ ദിനമായതിനാൽ പാലിയം ഇന്ത്യയുടെ നേത്രത്വത്തിൽ കവടിയാർ സാൽമിനേഷൻ ആർമി ഗൌണ്ടിൽ വച്ചു നടന്ന എന്നെ പോലെ അവശത അനുഭവിക്കുന്നവരുടെ കൂട്ടായ്മയിൽ പങ്കെടൂക്കുവാനും കുറച്കു സീരിയൽ ആർട്ടിസ്റ്റുകളെ കാണുവാനും കഴിഞ്ഞു. അതു കൂടാതെ ഗാന മേള, മാജിക് ഷോ, മൈം എന്നിവയും ഉണ്ടായിരുന്നു, അതു കഴിഞ്ഞു ഞങ്ങളെ മ്യൂസിയം കാണിക്കുവാനും കൊണ്ടു പോയി. അതു ശരിക്കും വെറിട്ടൊരു അനുഭവമായിരുന്നു.
4-12- 2011 :- പതിനഞ്ചു വർഷങ്ങൾക്കു ശേഷം കൂടെ പഠിച്ച കുട്ടികളെയും , പഠിപ്പിച്ച അദ്ധ്യാപകരെയും കാണുവാൻ കഴിഞ്ഞു. അതിനു വേണ്ടി മുൻ കൈയ്യെടുക്കുവാൻ എനിയ്ക്കു കഴിഞ്ഞു
സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു 26 മുതൽ 30 വരെ നടത്തിയ മേളയിൽ 3 ദിവസം എനിയ്ക്കും പങ്കെടുക്കുവാൻ കഴിഞ്ഞു. 28 ബുധനാഴ്ച എല്ലാ ബാച്ചിന്റെയും സംഗമം ഉണ്ടായിരുന്നു. അന്നു ഓരോരുത്തരും അവരവർ പഠിച്ച ക്ലാസിലേയ്ക്കു പോകുന്നതു വേദനയോടെ ഞാൻ നോക്കിയിരുന്നു.അപ്പോൾ എന്റെ കണ്ണിൽ നിന്നും രണ്ടു, മൂന്നു കണ്ണുനീർ തുള്ളികൾ ഞാനറിയാതെന്റെ കൈയ്യിലേയ്ക്കു വീണു.
ഓരോ പുതു വർഷത്തിലും ഞാൻ വിചാരിക്കും ഈ വർഷം എനിയ്ക്കു എണീറ്റ് നടക്കാൻ കഴിയുമെന്നു. അതു പോലെ 2012 നേയും ഞാൻ പ്രതീക്ഷയോടെ നോക്കി കാണുകയാണ്. 2012 നു ഇനി മണിക്കൂറുകൾ മാത്രം .
പുതുവത്സരാശംസകള്‍
ReplyDeleteപുതു വര്‍ഷത്തില്‍ കുടുതല്‍ ആവേശത്തോടെ...
പുതിയ പ്രതീക്ഷകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..കുടുതല്‍ ആര്യോഗമായി ഇരിക്കുവാനും പ്രാര്‍ത്ഥിക്കുന്നു
സ്നേഹത്തോടെ..
പ്രദീപ്
നന്ദി പ്രദീപ്. നിനക്കും നല്ലൊരു വർഷമായിരിക്കട്ടെ 2012
ReplyDeleteപ്രീതയുടെ കഴിഞ്ഞ വര്ഷം സംഭവബഹുലം ആയിരുന്നെങ്കില്‍ ഈ വര്ഷം കൂടുതല്‍ നന്നാവാനും പ്രീതയുടെ അഭിലാഷങ്ങള്‍ എത്രയും പെട്ടെന്ന് പൂവിടാനും പ്രാര്‍ഥിക്കുന്നു. ദൈവാനുഗ്രഹം ഇപ്പോഴും ഉണ്ടായിരിക്കട്ടെ .
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി ജോയ് ചേട്ടാ. എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടെങ്കിൽ ഇനിയും ഉയരങ്ങളിൽ എത്താൻ എനിയ്ക്ക് കഴിയും. അതിനു ചേട്ടന്റെയൊക്കെ പ്രാർത്ഥനയും വേണം
ReplyDeleteപ്രീതാ നല്ലൊരു വര്ഷം നേരുന്നു .. കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ നന്നായി വിവരിച്ചു നന്ദി .....
ReplyDeleteപ്രാണനില്‍ നിന്നുയരും പ്രാര്‍ത്ഥനയോടെ സ്നേഹ-
ReplyDeleteപൂര്‍വ്വം ഞാന്‍ ആശംസിപ്പൂ സോദരി ഭാവുകങ്ങള്‍ ...!
സതീഷ് കൊയിലത്ത്
നന്ദി പാറക്കണ്ടി ഇക്കാ
ReplyDeleteനന്ദി സതീഷ് ചേട്ടാ
ReplyDeleteഈ ബ്ലോഗ് വളരെ ഇഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങള്‍ പോലെ ഈ വര്‍ഷവും കൂടുതല്‍ നല്ല സംഭവങ്ങള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
ReplyDeleteനന്ദി ഷുക്കൂർ ഭായ്
ReplyDeleteഒരു നല്ല വര്ഷം ആശംസിച്ചു കൊണ്ട് ...
ReplyDeleteകൊള്ളാം, ഡയറി കൃത്യമായി എഴുതാറുണ്ട് അല്ലേ ....
ReplyDeleteThis comment has been removed by the author.
ReplyDeleteഇല്ല അബി, മുൻപു എഴുതുമായിരുന്നു. ഇതു ആരെങ്കിലും മറക്കുമോ
ReplyDeleteനന്ദി സിജു
ReplyDeleteഎന്‍ മൌനം വാചാലം ...
ReplyDeleteനിന്‍ സ്വപ്നങ്ങളും
2012 നു ഒപ്പം ചിറകുവിരിക്കാന്‍
നിന്‍ സ്വപ്നങ്ങള്‍ക്കാകട്ടെ ...
നന്ദി അബി
ReplyDeleteപുതുവര്‍ഷ ആശംസകള്‍...
ReplyDeleteഅതിജീവനത്തിനു വേണ്ടിയുള്ള പോരുതലുകലാണ് ഓരോ ജീവിതവും, ചിലര്‍ പലപ്പോഴും യാത്രയില്‍ വഴിമാറിപോകും. ലക്ഷ്യം തെറ്റും... ജീവിതത്തില്‍ തോറ്റു പോകും... ജീവിതം എത്ര സുന്ദരമായി ആഘോഷിക്കാം, വിജയിപ്പിക്കം എന്ന് എന്റെ പ്രിയ കൂട്ടുകാരി പ്രീത ഈ വര്‍ഷാന്ത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.... ഉറക്കം തൂങ്ങി നിന്ന മനസ്സിന് ഉണര്‍വ് നല്‍കിയ ഈ കുറിപ്പുകള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍....
നന്ദി ചേട്ടാ. ഇനിയും എല്ലാവരുടേയും പ്രോത്സാഹനം എനിയ്ക്കു വേണം
ReplyDeleteഎല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും സംതൃപ്തിയും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു... ഇവിടെ ആദ്യമായാണ് വന്നത്. എല്ലാ പോസ്റ്റുകളിലേയ്ക്കും ഒന്നു കറങ്ങട്ടെ. ആശംസകൾ....
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി ചേട്ടാ. ഇനിയും വരുക. പ്രോത്സാഹിപ്പിക്കുക
ReplyDeleteഒരു ചെറുകഥ എഴുതി കഥാമത്സരത്തിലേയ്ക്ക് അയയ്ക്കണമെന്ന് താല്പര്യപ്പെടുന്നു. കഥയുടെ തുടക്കം കാണിച്ചിട്ടുണ്ട്. തുടർന്ന് എഴുതി പൂർത്തിയാക്കി ഇവിടെ അയയ്ക്കുക. വിജയാശംസകൾ....irippidamweekly@gmail.com
ReplyDeleteവിശദവിവരങ്ങൾ ഇവിടെ വായിക്കാം.
here
ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. എന്നാലും ശ്രമിക്കാം
ReplyDeleteവൈകിയെങ്കിലും ആശംസകള്‍
ReplyDeleteനന്ദി മധു. ഈ പ്രോത്സാഹനം എന്നും വേണം കേട്ടോ
ReplyDeleteഞാന്‍ നമിക്കു പ്രീതയെ ,,ഇങ്ങനെ ഒരു അവസ്ഥയിലും നല്ലവണ്ണം എഴുതുന്നുണ്ടല്ലോ,,...അതില്‍ നിന്നും മനസിലാക്കാം പ്രീതയുടെ സ്വപ്‌നങ്ങള്‍...എല്ലാം സഫലമവും പ്രീത,,,,,,പഴയത് പോലെ എഴുന്നേറ്റു നടക്കുംപ്രീത,,,,,,ദൈവം അത്ര ക്രൂരന്‍ ഒന്നുമല്ല...ആദ്യമായാണ് ഇവിടെ എത്തിയത് ...കാണുന്നതും...എല്ലായിടത്തും ഒന്ന് കരങ്ങട്ടെ ,,
ReplyDeleteനന്ദി . ഇനിയും പ്രോത്സാഹനം വേണം കേട്ടോ
ReplyDeleteപ്രവാഹിനിയുടെ കണ്ണില്‍ നിന്നിറ്റ് വീണ കണ്ണുനീര്‍ തുള്ളികള്‍ വീണത് എന്റെ നെഞ്ചിലേക്കാണ്.ഇക്കൊല്ലത്തെ സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവത്തിന് വേദിയായതും, ആതിഥേയരായതും ഞങ്ങള്‍ ഇടുക്കിക്കാരാണ്. പല വേദികളിലും എന്റെ കണ്ണ്നീര്‍ എനിക്ക് തടഞ്ഞ് നിര്‍ത്താനായില്ല.പക്ഷെ അവരുടെ പ്രകടനങ്ങള്‍ കണ്ടാല്‍ , പറഞ്ഞാലല്ലാതെ എന്തെങ്കിലും ന്യൂനതകള്‍ ഉള്ളവരാണെന്ന് തിരിച്ചറിയില്ല. അത് കൊണ്ട് ഓരോ പുതുവര്‍ഷത്തിലും നടക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കരുത്. ഈ അവസ്ഥയാണ് മറ്റ് പല മേഖലകളില്‍ നിന്നുമുള്ള സ്നേഹവും പരിഗണനയും തിരിച്ചറിയാന്‍ സാധിപ്പിച്ചത്. ചലന ശേഷിയുള്ള ഒരു മനസ്സുണ്ടെന്നതില്‍ അഭിമാനിക്കൂ. കൂടുതല്‍ എഴുതുക. സൌഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുക.
ReplyDeleteജീവിതം അങ്ങനെയാണ്‍ തുമ്പി . നന്ദി അഭിപ്രായത്തിനു
ReplyDelete