-
Dr P Malankot NDHS
ആരോഗ്യം എന്നത് രോഗം ഇല്ലാത്ത അവസ്ഥയാണ് -
ശാരീരികമായും മാനസികമായും. രോഗാവസ്ഥയില്‍
വേദന അനുഭവപ്പെടാറുണ്ട്. വേദനയും ശാരീരികമാകാം,
മാനസികവുമാകാം.
ശാരീരികമായ വേദനകൾക്ക് ആധുനിക
വൈദ്യശാസ്ത്രത്തിൽ മരുന്നുകൾ ഉണ്ട്
(വേദനാസംഹാരികൾ).
പക്ഷേ, അതൊന്നും അസുഖാവസ്ഥകൊണ്ടുള്ള
വേദനയെ തികച്ചും ഇല്ലാതാക്കുന്നില്ല. എന്നാൽ, ഒരു
തല്ക്കാലശമനം തന്നു എന്ന് വരാം. മറ്റു ചികിത്സാരീതികൾ
ഇതിനോട് അനുകൂലിക്കുന്നില്ല. എന്നിരിക്കിലും, പലപ്പോഴും
അടിയന്തരഘട്ടങ്ങളിൽ അതൊക്കെ വേണ്ടി വന്നേക്കാം.
മാനസികമായ വേദനയാണെങ്കിലോ? മാനസികമായ വേദനയും
അസുഖം കൊണ്ടുണ്ടാകാം. നേരെ മറിച്ചും.
മാനസികമായ വേദനകൾ അസുഖാവസ്ഥയിലേക്ക്
നയിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ
ദൈനംദിനജീവിതത്തിൽ
മാനുഷികമായ വികാരവിചാരങ്ങൾ
ഉള്ളതുകൊണ്ട്, സ്വാഭാവികമായും വന്നുചേരാവുന്ന
അസുഖങ്ങളും, വേദനകളും ഒരു പരിധിവരെ
എങ്കിലും താങ്ങാതെ നിവർത്തിയില്ല. ഇവിടെയാണ് ഈശ്വര
വിശ്വാസവും, തത്വചിന്തയും, യുക്തിവാദവും,
ബുദ്ധിപൂർവ്വമായ വിചിന്തനങ്ങളും ഒക്കെ
സഹായത്തിനെത്തുന്നത്.
എന്നാൽ അറിഞ്ഞുകൊണ്ട് - ബോധപൂർവ്വം മാനസികമായ
വേദനകൾ നാം ക്ഷണിച്ചുവരുത്തരുത്, അവ മറ്റുള്ളവരിലേക്ക്
പകർത്തരുത്.
മറ്റുള്ളവർക്ക് നാം വേദന കൊടുക്കുന്നത് അവരോടു ചെയ്യുന്ന
ദ്രോഹമാണ്, പാപമാണ്. തീർച്ചയായും അത്
ഒഴിവാക്കാവുന്നതേയുള്ളൂ.
നാം എന്തിനു മറ്റുള്ളവരെ വേദനിപ്പിക്കണം? നമ്മെ മറ്റുള്ളവർ
വേദനിപ്പിക്കുകയാണ് എന്ന് വിചാരിക്കുക. എങ്ങിനെയിരിക്കും?
അത് മനസ്സിലാക്കിയാല്‍, ഈ പാപചിന്തയിൽ നിന്നും,
പ്രവർത്തിയില്‍നിന്നും നാം താനേ പിന്‍വാങ്ങും.
സര്‍വേശ്വരന്‍ തന്ന ജീവന്‍ എടുക്കാന്‍ നമുക്കെന്തവകാശം?
നമ്മുടെ ശരിയല്ലാത്ത ചിന്തയും പ്രവര്‍ത്തിയുംകൊണ്ട്
മറ്റുള്ളവര്‍ക്ക് രോഗവും, വേദനയും
കൊടുക്കാന്‍ നമുക്ക് എന്തവകാശം?
പ്രിയരേ, കണ്ണുള്ള നാം ശരിക്ക് കാണുന്നില്ല! നമ്മുടെ അകക്കണ്ണ്
തുറക്കട്ടെ. വാക്കുകൊണ്ടും, പ്രവര്‍ത്തികൊണ്ടും മറ്റുള്ളവരെ
വേദനിപ്പിക്കാതിരിക്കുക. നല്ലതേ വരൂ.
''ലോ കാ സ മ സ്താ സു ഖി നോ ഭ വ ന്തു.''
കടപ്പാട് Dr P Malankot
ഡോക്ടറെ,
ReplyDeleteഞാന്‍ ഒരിക്കല്‍ ട്രെയിനില്‍ വച്ച് ഒരാളെ കണ്ടു. ഒരു ഡോക്ടര്‍. അയാള്‍ പറഞ്ഞു ഒടിഞ്ഞ കാലു ഞങ്ങള്‍ കെട്ടിവച്ചുതരുന്നു. കൂട്ടിയോജിപ്പിക്കുന്നത് ശരീരമാണ്.
അത് തല്‍ക്കാലം ഒര്തൂന്നു മാത്രം.
കണ്‍സല്‍റ്റിംഗ് ഫീസ് ഇല്ലാതെ കിട്ടുന്ന ഉപദേശങ്ങള്‍ക്ക് നന്ദി.
sathyam..!!
ReplyDeleteee paranja vedhana anubavikkunna oraal..!
നന്ദി പൊട്ടൻ ഭായ്. ചിലർ എങ്കിലും കാണും നല്ല ഡോക്ടർമാർ
ReplyDeleteഎന്തു വേദനയാണ്. പറയാൻ പറ്റുമെങ്കിൽ പറയൂ. പരിഹാരമുണ്ടാക്കാം. എന്റെ ജി മെയിൽ ഐ.ഡി.
ReplyDeletepravaahiny@gmail.com
നമ്മെക്കാള്‍ വിഷമം അനുഭവിക്കുന്നവര്‍ നമുക്ക് ചുറ്റുംതന്നെ ഉണ്ടെന്നു സൂക്ഷദൃഷ്ടിയില്‍ നമുക്ക് വെളിപ്പെടും.
ReplyDeleteഅപ്പോള്‍ നമ്മളെല്ലാം അനുഗ്രഹീതര്‍ തന്നെയെന്ന് സ്വയം ബോധ്യപ്പെടും. ആ ബോധ്യം വല്ലാത്ത ഒരു കരുത്ത് പകരും...ആ കരുത്ത് നമ്മെ ഉയരങ്ങളില്‍ എത്തിക്കും
എല്ലാ വിധ ആശംസകളോടെയും പ്രാര്‍ത്ഥനയോടെയും...
തണല്‍
nanni thanal bai
ReplyDeleteനന്മകളെ കുറിച്ചു ചിന്തിക്കുകയും, നമുക്കു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചു ഓർക്കാനും കഴിയുമ്പോൾ ജീവിതത്തിലെ ഓരോ നിമിഷവും ഒരു റോസാപ്പൂവിന്റെ സുഗന്ധത്തോടെ സ്വീകരിക്കുമ്പോൾ വേദനകൾ ഇല്ലാതാകും. മലങ്കോടിനു നന്ദി
ReplyDelete:) good words..
ReplyDeleteThis comment has been removed by the author.
ReplyDeletenanni sathish chetta and aniya
ReplyDeleteജീവിതം വളരെ ലളിതമാണ് ചേച്ചി നാം ആണതിനെ ക്ലേശകരം ആക്കുന്നത് ....
ReplyDeleteപ്രീതാ, എന്റെ മനസ്സില്‍ തോന്നിയ കാര്യം ഒരു കൊച്ചു ലേഖനത്തിന്റെ രൂപത്തില്‍ പുറത്തുവന്നത് ഇഷ്ടപ്പെടുകയും, അത്
ReplyDeleteതന്റെ ബ്ലോഗില്‍ ഇട്ട്, സുഹൃത്തുക്കള്‍ക്ക് വായിക്കാന്‍ ഇടയൊരുക്കുകയും ചെയ്ത നല്ല മനസ്സിന് നന്ദി. അതോടൊപ്പം
അത് വായിച്ചു കമന്റ്സ് ഇട്ട എല്ലാ സുഹൃത്തുക്കള്‍ക്കും, ഇനി വായിക്കുന്നവര്‍ക്കും എന്റെ നന്ദി.
nannni madhu
ReplyDeletenanni onnum venda premetta. ee lekhanam engane mattullavarkku koodi preyojanapedutham enna njan chinthikkunnathu. nokkatte. oru vazhi kandittund.
ReplyDeleteഅറിഞ്ഞുകൊണ്ട് ബോധപൂര്‍വം മാനസികമായ വേദനകള്‍ നാം ക്ഷണിച്ചു വരുത്തരുത് കണ്‍സല്‍റ്റിംഗ് ഫീസ് ഇല്ലാതെ കിട്ടുന്ന ഉപദേശങ്ങള്‍ക്ക് നന്ദി
ReplyDeletenanni nalina chechi. eniyum varumallo alle
ReplyDeleteenikkith vaayikkan kazhiyunnillallo..font colour sariyaano ?
ReplyDeleteഅയ്യോ അതു ഞാൻ ശരിയാക്കാം
ReplyDelete