Wednesday, November 9, 2011

മെഗാ പരമ്പരകള്‍


ഹരിചന്ദനം :- ബൈജു ദേവരാജിന്റെ ഒരു പരമ്പരയാണിത്.  മനോരമ്മ ആഴ്ചപ്പതിപ്പില്‍  വന്നൊരു നോവലാണ്‌ .അതില്‍ നിന്നൊക്കെ ഒരുപാട്  വളച്ചൊടിച്ചാണ് ഈ പരമ്പരയിപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് .  സീരിയല്‍  ആദ്യം നല്ല നിലവാരം  പുലര്‍ത്തിയെങ്കിലും  ഇപ്പോള്‍ കഥയുടെ പോക്ക്  എങ്ങോട്ടാണെന്നറിയാതെ  ഒരു പക്ഷേ സംവിധായകന്‍ പോലും അന്തംവിട്ടു നില്‍ക്കുകയായിരിക്കും .  ഇപ്പോഴത്തെ കഥയെന്നു പറഞ്ഞാല്‍ നിരഞ്ജന്‍ (ശരത്) എന്ന ഗായകന്‍റെ  ഭാര്യയായ  ഉണ്ണിമായ (സുചിത )യുടെ  പിറകെ അവളെ സ്വന്തമാക്കണമെന്ന  ഉദ്ദേശത്തോടെ അവള്‍ക്കു പിന്നാലെ പായുന്ന മഹാദേവന്‍ (കിഷോര്‍) എന്ന  ദുഷ്ടനായ നിയമ പാലകന്‍. ഇപ്പോൾ  ഉണ്ണിമായ പ്രസവിച്ചു . അതിനെ  നശിപ്പിച്ചു  എങ്ങനെ എങ്കിലും  ഉണ്ണിമായയെ സ്വ ന്ത മാക്കുന്നതിന്  വേണ്ടി  പെടാപാട്പ്പെടുന്ന മഹാദേവന്‍.
              മുന്‍പ്‌ റോസ്‌മേരി (മഹാ ലക്ഷ്മി) എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു . ഇപ്പോളവൾ കൊല്ലപ്പെട്ടു . അത് കണ്ടു പിടിക്കാൻ   കുറെ പോലീസുകാർ  വരുന്നുണ്ട് . അത് പോലെ റോസ് മേരി യുടെ  പ്രൈവറ്റ്  സെക്രട്ടറി  യമുന എന്നൊരു  കഥാപാത്രം  ഉണ്ടായിരുന്നു . അവളെയും ഈ മഹാദേവന്‍ കൊല്ലുന്നതിനു വേണ്ടി കൂട്ട് നിന്നിരുന്നു . അവളുടെ  കൊലപാതകത്തിന്  പിന്നില്‍ ആരാണ് എന്ന് കണ്ടു പിടിക്കാന്‍  ഒരു ശ്രമവും  ആരും നടത്തുന്നില്ല . മുന്‍  വൈരാഗ്യത്തിന്‍റെ  പേരില്‍ സഹോദരിയായ  ദ്രൌപതി അന്തര്‍ജ്ജന (മല്ലികാ സുകുമാരന്‍ ) ത്തിന്‍റെയും , വെങ്കിടി  സ്വാമി (ദിനേശ്  പണിക്കര്‍ )യുടെയും സ്വത്ത്  തട്ടിയെടുക്കുന്ന  ജാദവേദന്‍ (തൃക്കൊടിത്താനം സച്ചിദാനന്ദൻ )ചെയ്തു കൂട്ടുന്ന വൃത്തികേടുകളാണെങ്കില്‍ പറയുകയും വേണ്ട . ഹോ ! ഇങ്ങനെയുമുണ്ടോ . എന്താ  ലോകത്ത്  വേറെ  പെണ്ണ് ഇയാൾക്ക്  കിട്ടില്ലേ . എന്തായിത് ? സീരിയലാണെങ്കിലും  ഇതു കാണുന്ന  പ്രേക്ഷകരുടെ മാനസ്സികാവസ്ഥ  ഇതിന്‍റെ സംവിധായകന്‍   മാനിക്കണം .  ഹോ ! സഹിക്കാന്‍ പറ്റുന്നില്ല .
അമ്മക്കിളി:-  സ്വത്തിനു വേണ്ടി  സ്വന്തം  കൂട്ടുകാരനെയും , കുടുംബത്തെയും  ചതിക്കുന്ന  കോശി (രാജേഷ്‌ ഹബ്ബാര്‍ ) കാട്ടി കൂട്ടുന്ന  ഓരോ  കാര്യങ്ങളാണ്  ഇതിലെ  ഇതിവൃത്തം.   ഡോക്ടര്‍  ഹരി പ്രസാദ് ( കുമരകം രഘുനാഥ് ) , ഡോക്ടര്‍ ഇന്ദുലേഖ (സീമ ), ഇവരുടെ ൩ മക്കള്‍ . അതില്‍ ഒരാളെ  വളരെ ക്രൂരമായി  കൊല്ലുകയും , കൊന്നവന്‍ സമൂഹത്തില്‍  ഒരു ഉളിപ്പുമില്ലാതെ കറങ്ങി നടക്കുകയും ചെയ്യുന്നു .  പാര്‍വ്വതി (സജിതാ ബേഠി) ആപത്തില്‍പ്പെട്ടെന്നും  പറഞ്ഞു  അവിടെ കയറിപ്പറ്റി . എന്നിട്ട്  അവള്‍ ഓരോ  കള്ളത്തരങ്ങള്‍  കാണിക്കുമ്പോഴും  ദേവിക (അര്‍ച്ചന ) അത് മാതാ -പിതാക്കളെ  ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് . പക്ഷേ അവര്‍ക്ക് മകള്‍ പറയുന്നതിനേക്കാള്‍  വിശ്വാസം  ഇന്നലെ കേറി വന്നവള്‍  പറയുന്നതിലാണ് . കോശി ഒരിക്കല്‍ ഇവരെ ചതിച്ചതാണ് . ഒരിക്കല്‍  ഒരബദ്ധം  പറ്റിയാലെങ്കിലും മനുഷ്യന്‍  പഠിക്കണ്ടേ . അല്ലെങ്കില്‍ തന്നെ ഇതു വീട്ടില്‍ ഇതു പോലെ നടക്കും .                                          
        ഇപ്പോള്‍ പറയുന്നു പാര്‍വ്വതി മകളാണെന്ന് . അതിനു വേണ്ടി നിര്‍മ്മല (ബീനാ ആന്‍റണി ) എന്ന കഥാപാത്രം  കൂടി ഇപ്പോള്‍  കടന്നു വന്നിട്ടുണ്ട് . ഇതു ഇനി ഇവിടെ ചെന്ന് കലാശിക്കുമെന്ന് കണ്ടു തന്നെ അറിയണം . സീരിയലുകള്‍ കാണുന്നുണ്ടെന്നു കരുതി  പ്രേക്ഷകര്‍ വിഡ്ഢികളല്ലയെന്നും , കുറെ  കഴിയുമ്പോള്‍ സഹികെട്ട  ജനങ്ങള്‍  ഇതിനെതിരെ  പ്രതികരിക്കുമെന്നും  സംവിധായകന്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.  സീരിയലെന്ന  പേരില്‍ എന്തും  തട്ടികൂട്ടാമെന്നും  ജനങ്ങള്‍ അത് കണ്ടു കൊള്ളുമെന്ന തെറ്റായ  ധാരണകള്‍  വല്ലതുമുണ്ടെങ്കില്‍  അത് പാടെ മാറ്റി  നല്ല സീരിയലുകള്‍  ഉണ്ടാക്കാന്‍  സംവിധായകരും , അണിയറ പ്രവര്‍ത്തകരും  ശ്രമിച്ചാല്‍  കൊള്ളാം . 
  ദേവീ മാഹാത്മ്യം :-  ഇവിടെയും അധികാരത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരു കാരണവരും(ടി.എസ് . രാജു ) ,  ഇപ്പോഴത്തെ ഭരണാധികാരനും ,    ദുഷ്ടനുമായ      പാര്‍ത്ഥിപന്‍ എന്ന കഥാപാത്രവും . പാര്‍ത്ഥിപന്‍റെ ഭാര്യയായ മല്ലിക തമ്പുരാട്ടി (ഹര്‍ഷ ) തികഞ്ഞൊരു  ദേവീ ഭക്തയാണ് . അവള്‍ക്കു കൊട്ടാരത്തില്‍  നേരിടേണ്ടി  വരുന്ന  ക്രൂരതകളാണ്  അധികവും . ദേവീയായി വരുന്നത് (പ്രവീണ ) യാണ് . മുന്‍പ് ദേവീയായി വന്നിരുന്നത്( താരാ കല്യാണ്‍ ) ആയിരുന്നു . അത് പോലെ ഇതില്‍ മരിച്ചു പോയ  പലരും  പുതിയ  കഥാപാത്രങ്ങളായി  വരുന്നുണ്ട് .  .  ഇതു ആരെയും മുറി പ്പെടുത്താനല്ല . അങ്ങനെ ആര്‍ക്കെങ്കിലും ഇതു മുറി പ്പാട്  ഉണ്ടാക്കി യെങ്കില്‍ സദയം  ക്ഷമിക്കുക 

ചിത്രം കടപ്പാട് . ഡോക്ടര്‍ സിജു  വിജയൻ

6 comments:

  1. ഹോ എന്റെ ചേച്ചി എനിക്ക് ആശ്വാസമായി ഒരാളെങ്കിലും ഒന്ന് പ്രതികരിച്ചു കണ്ടല്ലോ , അമ്മ കണ്ടിരുന്നു സമയം കളയാന്‍ ഒടുവില്‍ അമ്മക്കു തന്നെ ദേഷ്യമായി എത്ര എന്ന് വച്ച് മനുഷ്യന്‍ സഹിക്കും എല്ലാത്തിനും ഒരു മര്യാദ വേണ്ടേ ഒരു ദിവ്യഗര്ഭാവും കുറെ വേണ്ടാതിനങ്ങളും( ആളെ കൊള്ളുന്നവന് ഒരു പെണ്ണിനെ ഒതുക്കാന്‍ ആണോ പാട് ).

    ആ വഴി ഈ വഴി നടക്കുമ്പോ ചില രംഗങ്ങള്‍ കണ്ടു ഞാനും അന്തം വിട്ടു നില്‍ക്കും , ഇതു ഒരുത്തരം ലഹരിയാണ് നല്ല മധുരമുള്ള മിട്ടായി പോലെ ആദ്യം കൊടുക്കും അത് കണ്ടു രുചി പിടിച്ചവര്‍ക്ക് ആ ലഹരിയില്‍ നിന്നും പെട്ടെന്ന് വിട്ടു പോകാനാവില്ല പിന്നെ അരമണിക്കൂര്‍ കണ്ടു സഹിക്കും .

    കേരളത്തില്‍ എന്ത് കൊണ്ട് ഹൃദ്രോഗം കൂടുന്നു ഇവന്‍ കൂടെയാണ് വില്ലന്‍ , ഇതു കണ്ടിരിക്കുന്ന വൃദ്ധക്ക് BPയും ,SUGAR റും കുതിച്ചു കയറുന്നു. ശനിയും ഞായറും വിഷാദം നാളെ കുറിച്ചുള്ള ഉത്കണ്ട , രാത്രി ഉറക്കം എല്ലയില്ലായ്മ ഉള്സാഹക്കുറവ് മടിപ്പ് ആകെ ടെന്‍ഷന്‍ ഈ നാട് നന്നാവില്ല മക്കളെ !!

    കുറെ പേരുടെ വധം രാഷ്ട്രിയക്കാര്‍ വിളിച്ചു പറയുന്ന കള്ളത്തരം കാണുന്നതിലും ഭേദം ഏതാണന്ന , എന്റെ അമ്മ മലയാള വിട്ടു ഇപ്പോ തമിഷാ പഥ്യം ......

    ഹരിച്ചന്ദനത്തിലെ കാര്യം ഞാന്‍ കണ്ടതല്ല എങ്കിലും പറയുന്നു അവളുടെ ഒരിക്കലും പ്രസവിക്കാത്ത ദിവ്യ ഗര്‍ഭം ആയിരുന്നല്ലോ

    പലതും കണ്ടാല്‍ ആതിനെ നിര്മാതകളെ പിടിച്ചു രണ്ടു കൊടുക്കാന്‍ തോന്നും മാലോകരെ അവിഹിത ബന്ധം ഇല്ലാത്ത ഒരു സീരിയാല്‍ ഇന്ന് മലയാളം ചാനലുകളില്‍ ഉണ്ടോ ? പരധാന വിഷയം ഇപ്പോ അതാണ്‌ . ഒന്നിലേറെ ഭര്ത്തക്കാമാര്‍ ഭാര്യമാര്‍ ഒന്നും കിട്ടിയില്ലേ കുറെ ജാരസന്തതികള്‍ അല്ലെ അവിഹിതബന്തങ്ങളുടെ ആരോപണങ്ങള്‍ ഇതൊക്കെയാണോ നമ്മുടെ നാട്ടില്‍ കുടുംപങ്ങളില്‍ നടക്കുന്നത് , നമ്മുടെ സംസ്കാരത്തെയും കുടുംമ്പ ബന്ധങ്ങളെയും മലീമാസമാക്കുകയാണ് ടിവി പരമ്പരകള്‍ . പിന്നെ ഒരു കാര്യം കൂടുതല്‍ കരയിപ്പിക്കുന്ന കുടുതല്‍ കന്ഫുസ് ആക്കുന്ന പരമ്പരകള്‍ ആണ് എന്നും സ്രീകള്‍ക്ക് ഇഷ്ടം എന്നും കേള്‍ക്കുന്നു കഷ്ടം മനസമാധം ആര്‍ക്കും വേണ്ട എന്നാ തോന്നുന്നെ...ഏഷ്യാനെറ്റ്‌ സീരിയല്‍ ചാനല്‍ ആക്കിയും സുരേ ടിവി കണ്ണീര്‍ ചാനല ആക്കിയം ഞാന്‍ ഈ അവസരത്തില്‍ പ്രഖ്യാപിക്കുന്നു വാഴ്ത്തുന്നു
    വാഴുക മലയാളമണ്ണെ വാഴുക അഭിനയരതനങ്ങളെ !!

    ചേച്ചി കുറെ കാലമായി മനസ്സില്‍ പലതും കിടക്കുന്നു അത് പറയാന്‍ അവസരം നല്ക്കിയത്തില്‍ നന്ദി മുഴുവന്‍ പറഞ്ഞില്ല ചേച്ചിയോടയോണ്ട കേട്ടോ ഹോ ഈ വീട്ടമ്മമാരെ ദൈവം രക്ഷിക്കട്ടെ ...... ആശംസകള്‍

    ReplyDelete
  2. shari aanu monu. eniyum ezhuthaan undaayirunnu. pinne vendaa ennu vachu. nanni vishathamaaya comment ittathinu.

    ReplyDelete
  3. ഹ ഹ ഒരു കാര്യം മനസിലായി എല്ലാം മുടങ്ങാതെ കാണുന്നുണ്ട് അല്ലെ ??????

    ReplyDelete
  4. ethra pettannu chettanu engane manasilaayi. hi hi hi

    ReplyDelete