എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ കാണാന്‍ കഴിയാതെ മരണം കവര്‍ന്നു കൊണ്ട് പോയിട്ടുള്ള 3 വ്യക്തികളെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത് . മരണം രംഗബോധമില്ലാത്ത കോമാളിയാണു . അത് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം. നമ്മളാരും വിളിക്കാതെ തന്നെ .
അഷ്‌റഫ് :- പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയാണിവന്‍ . അഷ്റഫിനെ ഞാന്‍ പരിചയപ്പെടുന്നത് എന്‍റെ ഒരു ചങ്ങാതിയിലൂടെയാണ് . എനിയ്ക്കിവന്‍ സ്വന്തം അനുജനെ പോലെയായിരുന്നു . എന്നെ പ്രീതേച്ചിയെന്നാണ് വിളിച്ചിരുന്നത് . വളരെ കുറച്ചാള്‍ക്കാരെ എന്നെയങ്ങനെ വിളിക്കാറുള്ളൂ . അന്ന് വീട്ടില്‍ ലാന്‍ഡ് ഫോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . അവന്‍ ഇടക്കിടയ്ക്ക് എന്നെ വിളിച്ചു ആശ്വസിപ്പിക്കുമായിരുന്നു . പിന്നെ അവന്‍ നന്നായി പാട്ടു പാടുമായിരുന്നു . വിളിക്കുമ്പോള്‍ എല്ലാമവനെനിയ്ക്ക് പാട്ടു പാടി തരുമായിരുന്നു . ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല . അന്ന് "ഖല്‍ബാണ് ഫാത്തിമ" എന്ന മാപ്പിളപ്പാട്ട് ഇറങ്ങിയ സമയമായിരുന്നു . അങ്ങനെ ഒരു ദിവസം അവനെന്നെ വിളിച്ചപ്പോള്‍ "ആശകളില്ലാത്ത എന്‍ ജീവയാത്രയില്‍ സ്നേഹത്തിന്‍ ദൂതുമായി വന്നവളെ " എന്ന ഗാനം പാടി തന്നു . അവനു ഒത്തിരി ഇഷ്ടമുള്ളൊരു പാട്ടായിരുന്നത്. ഈ അടുത്ത കാലത്താണ് ഞാന്‍ അറിയുന്നത് അവന്‍ മരിച്ചു പോയെന്നു . ശരിക്കും എനിയ്ക്കത് വല്ലാത്ത ഞെട്ടലായി പോയി. ഇടക്ക് ഞാന്‍ ആശുപത്രിയില്‍ ആയതിനാല്‍ അവന്‍റെ ഒരു വിവരവും അറിയുന്നുണ്ടായിരുന്നില്ല . പാലക്കാട് നിന്ന് എന്‍റെയൊരു പഴയ ചങ്ങാതി വിളിച്ചപ്പോളാണ് ഞാനീ വിവരമറിയുന്നത് . എന്ത് പറയണമെന്നനിയ്ക്കറിയില്ലായിരുന്നു . ഞാന്‍ ഒത്തിരി കരഞ്ഞു അന്ന് . വാഹനത്തില്‍ പോകുമ്പോള്‍ അപകടം പറ്റിയതായിരുന്നു . അവനെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്‍റെ ജീവിതത്തില്‍ ഇല്ല . ഇപ്പോഴും ആ പാട്ട് എന്‍റെ എന്‍റെ കാതുകളില്‍ മുഴങ്ങുന്നു ." ആശകളില്ലാത്ത എന്‍ ജീവ .......
കുമാര്‍ സാര്‍ :- തിരുവനന്തപുരത്തെ സപ്ലേ ഓഫീസിലായിരുന്നു സാറിനു ജോലി . സാറിനെ വളരെ യാദൃശ്ചികമായാണ് പരിചയപ്പെടുന്നത് . സാര്‍ നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു . തമാശയ്ക്ക് ഇടയ്ക്കിടെ സാര്‍ പറയുമായിരുന്നു പ്രീത എന്നെ കാണുന്നത് പത്രത്തിലെ ചരമ കോളത്തിലൂടെയായിരിക്കുമെന്നു . അപ്പോള്‍ ഞാന്‍ സാറിനോട് പറയുമായിരുന്നു സാര്‍ അത്ര പെട്ടെന്നൊന്നും മരിക്കില്ലായെന്നു . സാറിന്‍റെ വീട്ടില്‍ ഭാര്യയും , ഒരു മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ . സാറിന്‍റെ മകന്‍റെ വിവാഹം കഴിഞ്ഞു ഒരു മുത്തശ്ശനായതിനു ശേഷം മാത്രമേ മരിക്കുകയുള്ളൂയെന്നു . പക്ഷേ സാറിന്‍റെ വാക്കുകള്‍ അറം പറ്റി. പിന്നീട് ഞാന്‍ ആശുപത്രിയിലായതിനാല്‍ എനിയ്ക്ക് സാറിനെ വിളിക്കുവാന്‍ കഴിഞ്ഞിരുന്നില്ല . ഞാന്‍ ആശുപത്രിയില്‍ നിന്ന് വന്നതിനു ശേഷം ഒരു ദിവസം സാറിന്‍റെ നമ്പരിലേയ്ക്ക് വിളിച്ചപ്പോള്‍ ഒരു സ്ത്രീ ശബ്ദം . ഞാന്‍ ചോദിച്ചു കുമാര്‍ സാറിന്‍റെ നമ്പര്‍ അല്ലെ ഇതെന്നു. അതെ എന്ന് മറുപടിയും തന്നു ആ ചേച്ചി . ഞാന്‍ ചോദിച്ചു സാര്‍ എവിടെ ചേച്ചി എന്ന് . അപ്പോള്‍ ആ ചേച്ചി പറഞ്ഞ മറുപടി കേട്ട ഞാന്‍ ഞെട്ടി തരിച്ചിരുന്നു പോയി . സാര്‍ മരിച്ചിട്ട് ഏകദേശം ഒരു വര്‍ഷത്തോളമാകാന്‍ പോകുന്നു എന്ന് . എന്ത് മറുപടി നല്‍കണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ പകച്ചു പോയി . പിന്നെ ഞാന്‍ സാവധാനം ആ ചേച്ചിയോട് ശരി എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . എനിയ്ക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു . സാറ് പറഞ്ഞത് പോലെ പത്രത്തിലെ ചരമ കോളത്തിലും എനിയ്ക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല . അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു . ഒരു നല്ല മനുഷ്യ സ്നേഹിയായ അദ്ദേഹത്തിന് ഈ ലോകത്ത് നിന്ന് പോകേണ്ടി വന്നല്ലോ എന്നോര്‍ത്ത് .
സതീഷ് ചന്ദ്രന്‍ സാര്‍ :- അനന്തപുരി എഫ് . എം ല്‍ കൂടിയാണ് ഞാന്‍ സാറിനെ പരിചയപ്പെടുന്നത് . അനന്തപുരി എഫ് . എം സ്റ്റേഷന്‍ ഡയറക്ടര്‍ ആയിരുന്നു . എനിക്ക് അദ്ധേഹത്തെകുറിച്ച് വളരെ കുറച്ചു കാര്യങ്ങളെ അറിയൂ . ഏതു പ്രശ്നത്തെയും ചിരിച്ച മുഖത്തോടെയാ ണ് സാര്‍ നേരിടുന്നത് . ശ്രോതാക്കള്‍ പരിപാടിയെ കുറിച്ച് എന്തെങ്കിലും പരാതി പറയുവാന്‍ വിളിച്ചാല്‍ സര്‍ ചിരിച്ച മുഖത്തോടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അതിനൊരു പരിഹാരം പറഞ്ഞു തരികയും ചെയ്യും . സര്‍ എന്നെയോ, ഞാന്‍ സാറിനെയോ കണ്ടിട്ടില്ല . എന്നാലും സാര്‍ ഇടക്ക് എന്നെ വിളിക്കും . വിശേഷങ്ങള്‍ ചോദിക്കും .
2011 ജനുവരി 22 ന് ആകാശവാണി യിലെ പ്രാദേശിക നിലയത്തിലെ 6 .45 ന് ഉള്ള വാര്‍ത്തയില്‍ കൂടി ആണ് ഞാന്‍ സര്‍ അന്തരിച്ചു എന്നുള്ള വാര്‍ത്ത കേള്‍ക്കുന്നത് . അപ്പോള്‍ ഞാന്‍ ഉറക്കം എണീറ്റിട്ടില്ലായിരുന്നു . പെട്ടെന്ന് ഞാന്‍ ഫോണ്‍ എടുത്തു ആകാശവാണിയിലെ തന്നെ വേറൊരു സാറിനെ വിളിച്ചു ചോദിച്ചു . പക്ഷേ സാറും അറിഞ്ഞില്ല എന്ന് പറഞ്ഞു . എന്നിട്ട് സര്‍ എന്നോട് പറഞ്ഞു ഒരു 10 മിനിറ്റ് പ്രീത ഞാന്‍ ഒന്ന് അന്വേക്ഷിച്ച് പറയാമെന്നു പറഞ്ഞു .അത് കഴിഞ്ഞു ഞാന്‍ ശ്രോതാക്കളില്‍ എനിയ്ക്ക് പരിചയമുള്ള ഒരു ചേച്ചിയോട് ചോദിച്ചു . ചേച്ചിയും അറിഞ്ഞില്ലായെന്നു പറഞ്ഞു . അപ്പോള്‍ എനിയ്ക്കൊരു സംശയം ഇനി ഞാന്‍ കേട്ടത് തെറ്റി പോയതാണോ എന്ന് . അങ്ങനെയാകണെയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് കിടന്നു ഞാന്‍ . സാറിനു ഒന്നും പറ്റി കാണില്ലായെന്നു എന്‍റെ മനസ്സിനെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ നോക്കി . പക്ഷേ സത്യങ്ങള്‍ നമ്മള്‍ അംഗീകരിച്ചല്ലേ പറ്റൂ
കുറച്ചു കഴിഞ്ഞു ഞാന്‍ ആദ്യം വിളിച്ചു ചോദിച്ച സര്‍ വിളിച്ചു പറഞ്ഞു വാര്‍ത്ത സത്യമാണെന്നു. അന്ന് എന്തോ എനിയ്ക്കറിയില്ല ഒരു വക കഴിക്കാന്‍ പറ്റുന്നില്ല . വല്ലാത്തൊരു വിമ്മിഷ്ട്ടം. മരണത്തെ ഒരുപാട് തവണ മുഖാ മുഖം കണ്ടിട്ടുള്ള സര്‍ എത്രയോ തവണ ഐ .സി . യു വില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ചു കൊണ്ട് ഇറങ്ങി വന്നിട്ടുണ്ട് . അവസാനം മരണം അദ്ധേഹത്തെ കീഴ്പ്പെടുത്തുകയായിരുന്നു . എത്രയോ നല്ല റേഡിയോ നാടകങ്ങള്‍ അദ്ദേഹം നമ്മള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് . സാര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ അനന്തപുരി എഫ് . എം കേള്‍ക്കാന്‍ തന്നെ ഒരു താല്പര്യം തോന്നാറില്ല . സാറിന്‍റെ മരണത്തിനു ശേഷം ഞാന്‍ ആകെ 3 പ്രാവശ്യം മാത്രമേ അനന്തപുരി എഫ് . എം കേട്ടിട്ടുള്ളൂ അദ്ധേഹത്തിന്റെ ശബ്ദത്തിനു മരണമില്ല . എന്നെ പോലുള്ള ശ്രോതാക്കളുടെ മനസ്സിലും .
താങ്കളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.....
ReplyDeleteനന്ദി സഹോദരാ . ഈ വേര്‍പാടുകള്‍ ഒരിക്കലും നികത്താന്‍ പറ്റാത്തതാണ് . ഇതു ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നതാണ്
ReplyDeleteമരണത്തെ ക്കുറിച്ചുള്ള മൂന്നു ചിത്രങ്ങള്‍ .
ReplyDeleteആര്‍ക്കും രക്ഷ പെടാനാവാത്ത ഒരു കിടങ്ങാണ് ഇത്.
മരിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ നമ്മള്‍ സന്തോഷിക്കുന്നു. ആര്‍ത്തി കാണിക്കുന്നു.കീഴടക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
വിഡ്ഢികള്‍ .
ഇഷ്ടപ്പെട്ട വ്യക്തികളുടെ വേര്‍പാട് ഉളവാക്കിയ ദുഖം വരികളില്‍ ഉണ്ട്. പരേതര്‍ക്ക് ആദരാഞ്ജലികള്‍.
ReplyDelete( വ്യത്യസ്തമായ നിറങ്ങളിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. അതില്‍ മഞ്ഞ നിറത്തിലുള്ള വരികള്‍ വായിക്കാന്‍ വലിയ പ്രയാസം തോന്നി. ശ്രദ്ധിക്കുമല്ലോ ).
മരണം എപ്പോള്‍ വേണമെങ്കിലും കടന്നു വരാം നമ്മളാരും വിളിക്കാതെ തന്നെ....... .
ReplyDeleteശരി ആണ് കാട്ടില്‍ ചേട്ടാ
ReplyDeleteശ്രദ്ധിക്കാം ഉണ്ണി ചേട്ടാ . ആ നിറം മാറ്റി
ReplyDeleteമരണം രംഗ ബോധമില്ലാത്ത കോമാളിയാണ് രാജശേഖരന്‍ ചേട്ടാ . അത് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം. കാലൊച്ച കേള്‍പ്പിക്കാതെ
ReplyDeleteമരണം അത് ആഗ്രഹിക്കുമ്പോ വരില്ല ഭയപ്പെടുമ്പോ വരും നമുടെ പ്രിയപ്പെട്ടവരേ എന്നും വേദനിപ്പിക്കാന്‍ .........
ReplyDeleteമറ്റു എന്ത് പറയാന്‍ ചേച്ചി ജീവിതം ഇങ്ങനെ ഓക്കേ ആയി പോയി
sheri anu monu
ReplyDeletemaranam anivaryamaanu preetha. athu nammal angeekariche pattu.
ReplyDeleteശരി അനീഷ്
Deleteഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധയിൽപ്പെടുന്നത്. പതറരുത്. ആത്മവിശ്വാസത്തോടെ മുന്നേറുക. തീർച്ചയായും താങ്കളുടെ സ്വപ്നങ്ങൾ പൂവണിയും. സാധാരണ ജീവിതം തിരിച്ചു വരും. എല്ലാ ആശംസകളും നേരുന്നു!
ReplyDeletenanni sajim bai
ReplyDeleteഒന്നിലും തളരാതെ കാലത്തിനൊപ്പം പ്രവഹിക്കാന്‍ സാധിക്കട്ടെ എന്റെ എല്ലാവിധ പ്രാര്‍ത്ഥനകളും.ഒരിക്കലും തനിച്ചല്ല
ReplyDeleteഅങനെ തന്നെ ആകട്ടെ എന്നു പ്രതീക്ഷിക്കാം . നന്ദി
Delete