Thursday, December 1, 2011

കടലാസ്സു തോണികൾ

   ഭിത്തിയിലാരോ മാറ്റിതൂക്കിയ കലണ്ടറിൽ
  തത്തി ഞാനറിയാതെൻ കണ്ണുകളലസമായ്
ആഴ്ചകൾ മാസങ്ങളും,നാഴിക നക്ഷത്രവും  
കാഴ്ചയിൽപ്പെട്ടു വരും വത്സര വിവരങ്ങൾ ! 
എത്ര വേഗത്തിൽ പാഞ്ഞു പാഞ്ഞു പോകുന്നു കാലം  
ഇത്തിരിപ്പോലുമെങ്ങും വിശ്രമം തീരെയില്ല!
ഇന്നലെയിളം കുഞ്ഞായ് ഭൂമിയിൽ പിറന്നപ്പോൾ
മുന്നിലെ ദ്യശ്യങ്ങളെ നോക്കിയോ,കരഞ്ഞു പോയ്‌
പിന്നെയീ പ്രപഞ്ചത്തെ കാലടിക്കീഴിൽ ചേർക്കാൻ
നിർനിദ്രമദ്ധ്വാനിയ്ക്കും ധീരനാം മനുഷ്യനായ് .....!
വ്യർത്ഥ സ്വപ്നങ്ങൾക്കൊത്ത് ജീവിതം  നയിക്കുവാൻ 
മർത്ത്യരായ്  പിറന്ന നാം എത്രമേൽ ശ്രമിക്കുന്നു !
ഓർത്തുപോയല്പനേരം കാലത്തിൻ പ്രവാഹത്തിൽ
കേവലം കടലാസ്സു തോണികളല്ലേ നമ്മൾ ?!
മർത്ത്യന്റെ ബോധജ്ഞാന സീമകൾക്കപ്പുറത്തായ്
ഉത്സാഹമോടെ ആർത്തു കളിക്കുമൊരു പൈതൽ
ഹ്ലാദവും, വിഷാദവും, രാഗവും കിനാക്കളും
ഏറ്റിയ ചെറുച്ചെറു നൌകകളൊഴുക്കുന്നു !
അജ്ഞാത തീരം തേടി രാത്രിയും പകലുമായ്
മത്സരിച്ചവ മുന്നിലെത്തുവാൻ ശ്രമിക്കവെ
ശാശ്വത സത്യത്തിന്റെ വൻച്ചുഴി കുത്തിൽ വീണ്
താണു പോകവേ ദൂരെ ആ രംഗം നോക്കി നിന്നു
കൈക്കൊട്ടിച്ചിരിക്കുന്ന കുസ്യതികുടുക്കയോ 
വേറൊരു കളിത്തോണി ഒഴുക്കിലിറക്കുന്നു !


ജീവിതം അനുദിനം ഈ മഹാപ്രപഞ്ചത്തിൽ
നേരറിയുവാനായിട്ടുഴറും ചോദ്യമത്രേ.....!
അക്ഷരമാത്മാവിലെ അഗ്നിയായ് ജ്വലിപ്പിച്ചു
അക്ഷയ സ്നേഹത്തിന്റെ ദീപനാളവുമേന്തി
നാളെയ്ക്കു നീളും വഴിത്താരയിൽ വെളിച്ചമായ്
കൂരിരുളകറ്റുന്ന ജീവിതം നിത്യധന്യം.....!
                                              

                                                                        സതീഷ് കൊയിലത്ത്
                                                                        പാലക്കാട്,കല്ലേകുളങ്ങര
( ഈ ചേട്ടനൊരു  എൽ. ഐ.സി ഏജന്റ് ആണ്. ചേട്ടൻ നന്നായി കവിതകളെഴുതും. നന്നായി കവിത ചൊല്ലും. ചേട്ടന്റെ കൈകൾക്കു കുറച്ചു സ്വാധീന കുറവുണ്ട്) 
കടപ്പാട് സതീഷ് കൊയിലത്ത്  ആന്റ് ഗൂഗിൾ

16 comments:

  1. ആദ്യ ചില വരികളിലെ അലസത ഒഴുച്ചാല്‍ കവിത ഒഴുകി സുഖമമായി ഒഴുകി വായനക്കാരന്റെ ഹൃദയത്തിലേക്ക് അണയുന്നു. ആശംസകള്‍ വീണ്ടും എഴുതുക സ്നേഹാശംസകളോടെ പുണ്യവാളന്‍

    ReplyDelete
  2. thanks punnya. njan aa chettanodu parayaam

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. Nannaayittundu. Kallekulangara - ente
    sthalathinaduthaanu.

    ReplyDelete
  5. nalla kavithayanu chechi....nalla varikal....enikku ishtapeattu.....

    ReplyDelete
  6. എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്യമായാല്‍ പിന്നെ എന്ത് ജീവിതം !!!

    ReplyDelete
  7. അതു ശരിയാ അബി

    ReplyDelete