ചിത്രം -ദോസ്ത്
ചിത്രം - ഭര്‍ത്താവ്
കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ? പൂത്തുനില്‍ക്കുമാശകളെന്നു കായ്ക്കുമെന്നു പറയാമോ? (കാക്കക്കുയിലേ ചൊല്ലൂ..) കാറ്റേ കാറ്റേ കുളിര്‍കാറ്റേ കണിയാന്‍ ജോലിയറിയാമോ? കണ്ട കാര്യം പറയാമോ? കാട്ടിലഞ്ഞി പൂക്കളാലേ കവടി വയ്ക്കാനറിയാമോ? (കാക്കക്കുയിലേ...) കുരുവീ നീലക്കുരുവീ കുറികൊടുക്കാന്‍ നീ വരുമോ? കുരവയിടാന്‍ നീ വരുമോ? കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍ കൂട്ടരൊത്തു നീവരുമോ? (കാക്കക്കുയിലേ...) ചിത്രം - ഉമ്മ കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ? എന്‍ കിങ്ങിണിയെവിടെ? കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കുയിലിനു പാടാനിണവേണം തുണവേണം കളകളമുയരും വനനദിതന്‍ ശ്രുതിവേണം കൈത്താളം വേണം പാടിടും കുയിലന്നേരം തന്‍ പ്രേമതരളിതഗാനം |
No comments:
Post a Comment