Tuesday, September 20, 2011

നമ്മുടെ ചെടികള്‍ ഭാഗം ഒന്ന്

നമ്മുടെ നാട്ടില്‍ മുന്‍പ്‌ കണ്ടുകൊണ്ടിരുന്നതും എന്നാല്‍ എന്ന് കാണാനില്ലാത്തതുമായ ചില ചെടികളെയാണ്
ഇവിടെ പരിചയപ്പെടുത്തുന്നത് . ഇപ്പോള്‍ നാട്ടില്‍ വളരെ അപൂര്‍വമായെ ഈ ചെടികളെ കാണാന്‍ കഴിയുള്ളൂ . ഇതില്‍ ശ്രദ്ധിച്ചു നോക്കി കഴിഞ്ഞാല്‍ നമുക്ക് പല പക്ഷികളെയും , മൃഗങ്ങളെയും കാണാന്‍ കഴിയും .

തുമ്പ പൂ





നല്ല വെള്ള നിറത്തോട് കൂടിയ ഈ പൂ മുന്‍പ്‌ നമ്മുടെ പറമ്പിലും മറ്റും ഒരുപാട് കാണുമായിരുന്നു . എന്നാല്‍ ഇന്നു ഈ ചെടിയെ കാണാന്‍ കിട്ടുന്നത് തന്നെ വളരെ അപൂര്‍വമാണ് . കര്‍ക്കിടകവാവിലെ ബലി തര്‍പ്പണത്തിനു ഈ പൂ ഉപയോഗിക്കാറുണ്ട് . ഓണകാലത്ത് അത്തമിടാനും ഈ പൂ നമ്മള്‍ ഉപയോഗിക്കുന്നു.
തൊട്ടാവാടി
ഇതും മുന്‍പ്‌ നമ്മുടെ പറമ്പില്‍ സുലഭമായി ലഭിക്കുമായിരുന്നു . ഇപ്പോള്‍ ഇതും വളരെ അപൂര്‍വമായെ കാണുന്നുള്ളൂ . തൊട്ടാവാടി എന്ന പേര് ഇതിനു വന്നത് തന്നെ ഒരു പക്ഷേ തൊടുമ്പോള്‍ ഇതിന്റെ ഇലകല്‍ വാടിപോകുന്നത് കൊണ്ടാകാം .

മുക്കുറ്റി




ഈ പൂവ് ചില നാട്ടു മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട് .








തെറ്റി പ്പൂ






തെറ്റി പൂവും നമ്മള്‍ അത്തപൂവിടാന്‍ ഉപയോഗിക്കും . പിന്നെ പല ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്


കൃഷ്ണതുളസി




ഇതു കൃഷ്ണ തുളസി . നമ്മുടെ വീടുകളില്‍ മുന്‍പ്‌ തുളസി തറകള്‍ കെട്ടി അതില്‍ തുളസിയെ സംരക്ഷിക്കുമായിരുന്നു . ഇതു നമ്മള്‍ ഒരുപാട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് . ചുമയ്ക്ക്‌ ഇതു ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്






കാശിത്തുമ്പ


photo

കാശിത്തുമ്പയും നമ്മുടെ വീട്ടില്‍ നമ്മള്‍ നട്ടു വളര്‍ത്തുമായിരുന്നു . ഇതും അത്തത്തിനു നമ്മള്‍ ഉപയോഗിക്കും

വാടാ മല്ലി

vadamalli

വാടമല്ലിയും അത്തത്തിനു ഉപയോഗിക്കാറുണ്ട് .

മുല്ല പൂ



https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgv9lbXH8Uvy9y3ETvSBH6ibgI1LQIgzg9DdXaTbCUEcuPt9tFCiEqm9AO8YDNciXFJ9v_lGMOOeVKA1lS4owYQVXRsI94ZvNRNEiOKb7OCUEm1MrtqtIXp-kkaHdxSKSeuQpiOyzNMa5M/s1600/mulla-5.jpg

നല്ല സുഗന്ധമുല്ല ഈ പൂവ് പ്രധാനമായും പെണ്ണുങ്ങള്‍ തലയില്‍ ചൂടുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് . പിന്നെ പൂജയ്ക്കും മറ്റും ഉപയോഗിക്കാറുണ്ട് .

2 comments:

  1. നമ്മുടെ മുറ്റം അലങ്കരിക്കാന്‍ എത്രനല്ല പൂകള്‍ ഉണ്ട് നമ്മുക്ക് , ഞാനും ചില വസന്തകാല്‍ സുന്ദരികളെ കുറിച്ച് പറഞ്ഞിട്ടുണ്ട് കണ്ടോ ആവോ ....... നോക്കൂ

    ReplyDelete