ഞാന്‍ പ്രീത . എല്ലാവരെയും പോലെ ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു . വികൃതി കാണിക്കുന്നതിലൊട്ടും പിറകിലായിരുന്നില്ല ഞങ്ങള്‍ ( ഞാനും , എന്‍റെ ചേച്ചിയും ). അമ്മയും അധികം സന്തോഷം അനുഭവിച്ചിട്ടില്ല അന്നും , ഇന്നും.. ഞങ്ങളുടെ അച്ഛനൊട്ടും സ്നേഹമില്ലാത്ത ആളായിരുന്നു .ചെറിയ തെറ്റിനുപോലും വലിയ ശിക്ഷയാണ് തരുന്നത് . അച്ഛനും , അമ്മയും കൂലി പണിയ്ക്ക് പോകുന്നവരായിരുന്നു . ഞങ്ങള്‍ എല്ലാവരും ( ഞങ്ങളുടെ വീടിനടുത്തുള്ള ബാക്കി കുട്ടികള്‍ . ) കൂടി തോട്ടില്‍ ചാടും ( എന്‍റെ വീടിനടുത്തൂടി തോടൊഴുകുന്നുന്ദ് ). പിന്നെ ഒരു ബഹളമാണ് . മത്സരിച്ചു നീന്തല്‍ , മീന്‍ പിടുത്തം , വെച്ചങ്ങ ( തെങ്ങില്‍ നിന്ന് വീഴുന്നത് . ചിലയിടത്ത് ഇതിനെ വെള്ളക്ക എന്നുപറയും ) വെള്ളത്തിളിട്ടിട്ടു കൈ കൊണ്ട് വെച്ചങ്ങമേല്‍ അടിക്കും . ഇങ്ങനെ അടിക്കുന്നതിനിടയില്‍ ആര്‍ക്കാണോ അത് കിട്ടുന്നത് അവര്‍ക്ക് ഒരു പോയിന്റ്. അത് കഴിഞ്ഞു മീന്‍ പിടുത്തം . മീന്‍ പിടിക്കുന്നതിനു വേണ്ടി എല്ലാവരും തോര്‍ത്ത് കൊണ്ടൊരും . 2 പേര്‍ വീതമാണ് മീന്‍ പിടുത്തം . ഇങ്ങനെ കിട്ടുന്ന മീന്‍ കൊണ്ട്ടോന്നു ഞങ്ങള്‍ കിണറ്റില്‍ ഇടും . എല്ലാവരും അവരവരുടെ മീന്‍ വീട്ടില്‍ കൊണ്ട്ടോയി ഇങ്ങനെയാണ് ചെയ്യുന്നത് . ആത് അവിടെ കിടന്നു വളര്‍ന്നു വലുതാകുമ്പോള്‍ അതിനെ പിടിച്ചു കറി വയ്ക്കും . ഒരിക്കല്‍ എന്‍റെ വീടിലെ മീന്‍ കിണറ്റികിടന്നു ചത്ത് പോയി . എനിക്കായിരുന്നു സങ്കടം മുഴുവന്‍ . അച്ഛന്റെ കൈയ്യില്‍ നിന്ന് ഒരുപാട് തല്ലു കിട്ടിയന്നു . പിന്നെ കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു നല്ല വെള്ളം വന്നതിനു ശേഷമാണ് അതിലെ വെള്ളം കുടിക്കാന്‍ എടുത്തു തുടങ്ങിയത് . അതില്‍ പിന്നെ മീന്‍ പിടിച്ചു കിണറ്റില്‍ ഇടുന്ന പരുപാടി നിര്‍ത്തി . പിന്നെ ഉള്ളത് നീന്തലാണ് . മത്സരിച്ചു നീന്തുന്നതിനിടയില്‍ ആകും ചിലപ്പോള്‍ നീര്‍ക്കോലിയെ കാണുന്നത് . പിന്നെ അതിനെ പേടിച്ചു കുറെ നേരം കരയില്‍ കയറി നില്‍ക്കും . അങ്ങനെ എന്ത് എല്ലാം . എന്നെ സ്കൂളില്‍ എല്ലാവരെയും പോലെ 5 വയസുള്ളപ്പോള്‍ ചേര്‍ത്തു. പക്ഷേ ഒരു വര്ഷം വെറുതെ ഒന്നാം ക്ലാസ്സിലിരുന്നു . ശരിക്കും എനിയ്ക്കു 6 വയസുള്ളപ്പോയാണ് ഒന്നാം ക്ലാസ്സ് പഠിച്ചു തുടങ്ങിയത് . ഈ ഒരു വര്ഷം വെറുതെ ഒന്നാം ക്ലാസ്സില്‍ കൊണ്ടുവന്നിരുത്തിയപ്പോള്‍ സ്കൂള്‍ അവധി ദിവസങ്ങളില്‍ ഞാന്‍ പഠിച്ച നെഴ്സറിയില്‍ പോകുമായിരുന്നു . അന്നൊക്കെ ഒരുന്നെരത്തെ ആഹാരത്തിനു വേണ്ടി ഒത്തിരി കാത്തിരിക്കുമായിരുന്നു . നെഴ്സറിയില്‍ ചെന്നാല്‍ മറ്റുള്ള കുട്ടികളെക്കാള്‍ മുതിര്‍ന്നതായതുകൊണ്ട് അവരുടെ പാത്രങ്ങള്‍ തോട്ടിലെറങ്ങി കഴുകി കൊടുക്കാം എന്ന് പറയുമ്പോള്‍ അവര്‍ കൊണ്ട് വരുന്ന പലഹാരങ്ങളില്‍ നിന്നും ഒരോഹരി എനിക്കും തരും . അങ്ങനെ ഉച്ചയ്ക്കു അവര്‍ തന്ന ആഹാരവും കഴിച്ചു കൊണ്ട് ഞാന്‍ പാത്രങ്ങളുമായി തോട്ടിലിറങ്ങും . ചെറിയ കല്പടവുകളാണ് ഏറന്ഗുവാനായുള്ളത് . ചെറുതായൊന്നു കാല്‍ തെന്നിയാല്‍ ആഴമുള്ള തോട്ടില്‍ വീണത് തന്നെ . അത്രയും സാഹസപ്പെട്ടാണ് പാത്രങ്ങള്‍ കഴുകി കൊടുക്കുന്നത് . ഓരോ പാത്രങ്ങളായി കഴുകി ടീച്ചറുടെ കൈയ്യില്‍ കൊടുക്കും . അവസാനം എന്നെയും കൈപിടിച്ച് മുകളിലേയ്ക്ക് കയറ്റും . ഇതൊരു നാട്ടിന്‍ പുറമായത് കൊണ്ട് ഒരുപാട് മരങ്ങളുണ്ടായിരുന്നു . ഓണക്കാലമായാല്‍ പൂക്കള്‍ പറിക്കാന്‍ ഞങള്‍ കുട്ടികള്‍ കൂവയില പറിച്ചെടുത്തു അതിന്‍റെ രണ്ടു വശവും ഈര്‍ക്കില്‍ വച്ച് കോട്ടിയെടുക്കും . ഇതില്‍ തെറ്റിപ്പൂക്കള്‍ അതില്‍ ശേഖരിക്കും . അന്ന് വീട്ടില്‍ ഒരുപാട് പറിങ്കമാവുണ്ടായിരുന്നു . അത് ചാഞ്ഞാണ് കിടന്നിരുന്നത് . അതിന്‍റെ ഓരോ കൊമ്പില്‍ ഓരോരുത്തര്‍ പിടിചൂഞ്ഞാലാടുന്നത് പോലെ കൊമ്പില്‍ പിടിച്ചു ആടും . അത് കഴിഞ്ഞു ശേഖരിച്ച പൂക്കളുമായി അവരവരുടെ വീടുകളിലേയ്ക്ക് പോകും . ഒരിക്കല്‍ ഇതുപോലൊരു ഓണക്കാലത്ത് ഊഞ്ഞാലാടി കൊണ്ടിരിക്കുമ്പോള്‍ എന്‍റെ ചേച്ചി പുറകിലൂടെ വന്നു ശക്തിയായി ഊഞാലാട്ടാന്‍ തുടങ്ങി . അപ്പോള്‍ അടുത്ത് നിന്ന് തന്നെ തോലുമാടന്‍ വരുന്നതിന്റെ കൊട്ടും കേള്‍ക്കാന്‍ തുടങ്ങി . ഞാന്‍ ചേച്ചിയോട് ഊഞ്ഞാലാട്ടം നിര്‍ത്താന്‍ പറഞ്ഞിട്ടും അവള്‍ കേട്ടില്ല . അവസാനം ഞാന്‍ രണ്ടും കല്പിച്ചു ഊഞ്ഞാലില്‍ നിന്നുമെടുത്ത് ചാടി . മുന്‍പ് ഒരുപാട് പറിങ്കമാവുണ്ടായിരുന്നതില്‍ കുറെയൊക്കെ മുറിച്ചു മാറ്റി അവിടെ നിന്ന് വെട്ടുകല്ല് എടുത്തിരുന്നു വീട് വയ്ക്കുന്നതിനു വേണ്ടി . അത് കൊണ്ട് തന്നെ അവിടൊരു കുഴിയായിരുന്നു . ആ കുഴിയില്‍ തെങ്ങിന്‍ തൈ വച്ചിട്ടുണ്ടായിരുന്നു . ഞാന്‍ ഊഞ്ഞാലില്‍ നിന്നെടുത്തു ചാടിയപ്പോള്‍ വീണത് ഈ കുഴിയില്‍ ആയിരുന്നു. ഭാഗ്യത്തിനൊന്നും സംഭവിച്ചില്ല . അവിടെ നിന്ന് ഞാന്‍ പിടഞ്ഞെണീറ്റൊടി അടുക്കളയില്‍ വന്നു കതകടച്ചു അതിനകത്തിരുന്നു . തോലുമാടനെ എനിയ്ക്ക് ഭയമായിരുന്നു .
kayyethum dhoore oru kuttikkalam....mazhavellam pole oru kuttikkalam....
ReplyDeleteതുടരൂ.......
ReplyDeleteമനസ്സിൽ തട്ടുന്ന എഴുത്ത്.....
തീർച്ചയായും കാത്തിരികുന്നു ബാക്കി കൂടി വായിക്കാൻ
ningaludeyellam sahakaranam thudarnnum prathikshikkunnu
ReplyDeleteplease change this color of fond. I cant't read.use black or blue
ReplyDeletesheri janaki
ReplyDeletecolour mattan
ReplyDeletehmmm othiri nannayitundu kuttikalam...
ReplyDeletenanni jomon
ReplyDeleteപ്രീത എഴുതിക്കൊണ്ടേ ഇരിക്കുക
ReplyDeleteപ്രീതയുടെ വാക്കുകള്‍ക്ക് ഹൃദയത്തെ തൊട്ടു...
തഴുകുന്ന ഒരു തളിര്‍ തെന്നലിന്റെ സുഗന്ധം ഉണ്ട്...
ഗോഡ് എപ്പോളും കൂടെ ഉണ്ടാകും.
എല്ലാ ആശംസകളും ..
നന്ദി സഹോദരാ. . വരുന്നുണ്ടു എന്‍റെ ജീവിതത്തിലെ ഒരു അനുഭവം
ReplyDelete