Saturday, April 9, 2011

കനിവിന്റെ മുഖങ്ങള്‍

ഞാന്‍  വളരെ യാദ്യ്രിച്ചികമായാണ്  ആ  മനുഷ്യനെ  പരിചയപ്പെടുന്നത് . കാരുണ്യത്തിന്റെ  ഉറവ  വറ്റാത്ത  നല്ലൊരു  മനസ്സിനുടമ .  എന്ത്  ആവശ്യം  പറഞ്ഞാലും  ഒരു മടിയും  കൂടാതെ  സാധിച്ചു  തരുന്ന  നല്ലവരില്‍  നല്ലവനായ   ആ മനുഷ്യന്‍  സാധിച്ചു  തരും . എന്നെ പോലെ  സുഖമില്ലാത്ത  2 ആള്‍ക്കാരെ  കുറിച്ച്  ഞാന്‍ ആ മനുഷ്യനോടു  പറഞ്ഞു . എന്നിട്ട്  അവര്‍ക്ക്  വേണ്ടി എന്തെങ്കിലും  സഹായവും  ചെയ്തു  കൊടുക്കണം  എന്നും പറഞ്ഞു . ഒരു മടിയും  കൂടാതെ  അവരെ  സഹായിക്കാം  എന്ന്  പറഞ്ഞ  എന്റെ ആ നല്ല  സഹോദരന്‍  പറഞ്ഞ  വാക്ക്  പാലിക്കുകയും  ചെയ്തു .                                                                                                                                                                                                                                                        ഇങ്ങനെ സഹായിക്കുന്ന  കാര്യം  മറ്റുള്ളവര്‍  അറിയുന്നത്  പുള്ളിക്ക്  ഇഷ്ടം അല്ല . അതിനാല്‍  ആ പുള്ളിടെ പേര് ഞാന്‍  എവിടെ എഴുതുന്നില്ല . 2 തവണയായി  2൦൦൦ രൂപ  ആ മനുഷ്യന്‍  ആ 2  സുഖം ഇല്ലാത്തവര്‍ക്കായി  അയച്ചു  കൊടുത്തു . ഞാന്‍ വേറെയും ആള്‍ക്കാരോട്  ഇവരെ  2 പേരെയും സഹായിക്കണം  എന്ന് പറഞ്ഞു . അപ്പോള്‍ അവരൊക്കെ  എന്നോട്  പറഞ്ഞത്  എന്റെ കാര്യം  നോക്കിയിട്ട്  മറ്റുള്ളവരെ  സഹായിക്കാന്‍ ഇറങ്ങി  പുറപ്പെട്ടാപോരെ എന്ന് . ഒരു കണക്കിന്  അത്  ശരിയും  ആണ് . പക്ഷേ ഞാന്‍ ചിന്തിച്ചത്  അവര്‍ക്ക്  കൂടി എന്തെങ്കിലും  സഹായം  കിട്ടുന്നു  എങ്കില്‍ കിട്ടട്ടെ എന്ന് കരുതി  ആണ് . അതില്‍ ഒരു  ചേട്ടനെ കുറിച്ച്  ഞാന്‍  ഇതില്‍  എഴുതുകയും  ചെയ്തു . പക്ഷേ  ആരും  അത് കണ്ടതായി  പോലും ഭാവിച്ചില്ല  എന്ന് തോന്നുന്നു . കുറച്ചു ആള്‍ക്കാര്‍  ഒഴിച്ച് . ആ പോസ്റ്റ്‌ കണ്ടിട്ട്  യൂസഫ്‌  (സൌദി ) എന്ന ചേട്ടന്‍  മാത്രമാണ്  ആ രാധാകൃഷ്ണന്‍  ചേട്ടനെ വിളിച്ചു  സംസാരിച്ചത് . ആ ചേട്ടനും  കഴിയുന്ന പോലുള്ള  സഹായങ്ങള്‍  ചെയ്തു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് . എല്ലാപേരും  ദയവായി  ആ പോസ്റ്റ്‌  വായിച്ചു  കഴിയുന്ന  സഹായങ്ങള്‍  ചെയ്തു കൊടുക്കണം  എന്ന്  അപേക്ഷിക്കുന്നു . കനിവ്  തേടി   ഇതു  ആണ് പോസ്റ്റ്‌  പേര്                                                                                                                                                                             .                                                                                                                                                                    ഇനി  ഒരാള്‍  കൊല്ലം  ജില്ലയിലെ  ചവറയില്‍  താമസിക്കുന്നു . ആ ചേട്ടന്  അച്ഛനും , അമ്മയും  ഇല്ല . ഒരു സഹോദരി  മാത്രമേ  ഉള്ളൂ .  ആ ചേട്ടനെ  കുറിച്ച്  ഞാന്‍ പിന്നെ  വിശദമായി  എഴുതുന്നതാണ് .

4 comments:

  1. ഇങ്ങനെ ഉള്ള കരിയങ്ങള്‍ എന്നെയും അറിയിക്കു എന്നെ കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്യാം

    ReplyDelete
  2. സ്വന്തംകാര്യം തന്നെ പരിതാപകരമായ അവസ്ഥയില്‍ കിടക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കാനുള്ള ത്വര , പ്രീതിയുടെ ഈ മഹാമനസ്കതക്ക് മുന്‍പില്‍ ഞാന്‍ തലകുനിക്കുന്നു.

    ReplyDelete
  3. ningalude ellam prolsahanam eniyum undakanam.

    ReplyDelete