രാവിലെ മുതല്‍ വൈകുന്നേരം വരെ കഠിനമായി അദ്ധ്വാനിച്ചു കിട്ടുന്ന കൂലി കൊണ്ട് കള്ളുഷാപ്പില്‍ കൊടുത്തു കുടിച്ചാല്‍ എന്ത് സുഖമാണ് കിട്ടുന്നത് എന്ന് എനിയ്ക്ക് ഇനിയും മനസ്സിലാകുന്നില്ല . സ്വന്തം കുടുംബാംഗങ്ങള്‍ അനുഭവിക്കേണ്ട വിയര്‍പ്പിന്റെ വിലയാണ് മദ്യ ശാലകളില്‍ കൊണ്ടുച്ചെന്നു കൊടുക്കുന്നത് . ഈ സഹോദരങ്ങള്‍ എന്താണ് ഇക്കാര്യങ്ങളൊന്നും ചിന്തിക്കാത്തത്.
ഒരു കൊച്ചു കുടുംബം എടുത്താല്‍ ആ കുടുംബനാഥന്‍ കൊണ്ട് വരുന്ന വരുമാനത്തില്‍ നിന്നായിരിക്കും ആ കുടുംബം കഴിയേണ്ടത് . അങ്ങനെയുള്ള കുടുംബനാഥന്‍ കിട്ടുന്ന കാശിന്‍റെ പകുതിയും കള്ളുഷാപ്പില്‍ കൊടുത്താല്‍ ആ കുടുംബം എങ്ങനെ മുന്നോട്ട് പോകും ? പഠിക്കുന്ന കുട്ടികളുള്ള വീടാണ് എങ്കിലോ ? അവരുടെ വിദ്യാഭ്യാസ ചെലവ് . പിന്നെ പെണ്‍കുട്ടികള്‍ മാത്രമുള്ള വീടാണ് എങ്കിലോ അവരെ വിവാഹം ചെയ്തു അയയ്ക്കേണ്ട ചുമതലയും ഈ പിതാവിനാണ്. ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തയയ്ക്കാന്‍ എന്ത് മാത്രം ചെലവു വരും ഇന്നത്തെ കാലത്ത് .
സ്വര്‍ണ്ണത്തിന്റെ വില അനുദിനം കുതിച്ചുയരുന്ന ഈ കാലത്ത് സ്വര്‍ണ്ണ കൊതിയന്മാരായ ഭാവി ഭര്‍ത്താക്കന്മാരെയും അവരുടെ ബന്ധുക്കളെയും തൃപ്തിപ്പെടുത്താന്‍ കേരളത്തിലെ എത്ര കുടുംബങ്ങള്‍ക്ക് കഴിയും ? ഒരുപക്ഷേ ആ കുടുംബത്തിലെ പെണ്‍കുട്ടി ചെറുത് ആണെങ്കിലോ ? അവരുടെ വിവാഹ സമയമാകുമ്പോള്‍ പവന് ലക്ഷങ്ങള്‍ കൊടുക്കേണ്ടി വരും ? അങ്ങനെയുള്ള ഈ കൊച്ചു കേരളത്തിലാണ് ഇത്രയധികം കുടിയന്മാരുള്ളത് ?
2010 - ലെ ഉത്രാടത്തിന് മാത്രം കണക്കുകള്‍ പ്രകാരം 30 കോടി രൂപയാണ് കുടിക്കുന്നതിനു വേണ്ടി മാത്രം ചെലവ് ആക്കിയത് . സാമ്പത്തികമായി ഉയര്‍ച്ചയുള്ള കുടുംബങ്ങള്‍ പോകുന്ന ക്ലബുകളില്‍ കൂടിയും നല്ലൊരു ശതമാനം മദ്യം ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ കുടിച്ചു തീര്‍ക്കുന്നത് . വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാവേലി സ്റ്റോറിന്റെ മുമ്പിലോ , റേഷന്‍ കടയുടെ മുമ്പിലോ ഇത്ര ക്ഷമയോടെ ആരും കാത്തുനില്‍ക്കാറില്ല .
ജനുവരി 2 നു ഫേസ് ബുക്ക് കൂട്ടുകാരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഞാന്‍ നേരിട്ടു കണ്ടതാണ് . ഞാന്‍ നോക്കുമ്പോള്‍ ഒന്ന് , രണ്ടു സ്ഥലത്ത് നീണ്ട നിര . എന്താണ് ഇത്ര നീണ്ട നിര എന്ന് ചിന്തിച്ചു കൊണ്ട് ഞാന്‍ യാത്ര ചെയ്ത വണ്ടിയോടിക്കുന്ന മാമനോട് ചോദിച്ചപ്പോള്‍ ആ മാമനാണ് അത് മദ്യം വാങ്ങാന്‍ നില്‍ക്കുന്ന ആള്‍ക്കാരാണ് എന്ന് പറഞ്ഞു തന്നത്. എനിക്ക് സത്യത്തില്‍ അത്ഭുതമാണ് തോന്നിയത് . എത്ര ക്ഷമയോടെയാണ് ഇവര്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മുമ്പില്‍ കാത്തുനില്‍ക്കുന്നത് . ഈ ക്രിസ്തുമസ് , പുതുവത്സരദിനത്തില്‍ കുടിച്ചു വറ്റിച്ചത് കോടികളുടെ മദ്യമാണ് . ഈ കോടികള്‍ കൊണ്ട് എത്ര പാവപ്പെട്ട കുട്ടികളുടെ വിവാഹമോ , ചികിത്സ ചെലവോ ഒക്കെ നടത്താമായിരുന്നു.
കുടുംബനാഥന്മാരാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് .കുടുംബനാഥന്‍ മദ്യപാനിയാണ് എങ്കില്‍ അച്ഛന്‍ ജീവിച്ചിരിക്കെ തന്നെ മക്കള്‍ അനാഥരെ പോലെ കഴിയേണ്ട അവസ്ഥ . മദ്യഷാപ്പില്‍ കൊടുക്കുന്ന കാശ് മക്കളുടെ ഭാവിക്കുവേണ്ടി കരുതിയാല്‍ ഭാവിയിലുണ്ടായേക്കാവുന്ന പല ബുദ്ധിമുട്ടുകളും ഒരുപരുതിവരെ ഒഴിവാക്കാന്‍ കഴിയും . എപ്പോള്‍ എന്തിനും ഏതിനും ഈ വിഷം കുടിയേ തീരു . വിവാഹം , മരണം അങ്ങനെ മദ്യം ഉപയോഗിക്കാന്‍ ഓരോ കാരണങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തുകയാണ് . കുടുംബത്തിലെ ഒരു അംഗതെപോലെയായിട്ടുണ്ട് ഈ ലഹരി വസ്തു .
മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള പ്രവണത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു . പല കുട്ടികളെയും ഇതു ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് അച്ഛനോ , അമ്മാവന്മാരോ , കുടുംബ സുഹൃത്തുക്കള്‍ മുഖാന്തിരമോ ആണ് എന്നുള്ള വസ്തുത ഞെട്ടിക്കുന്നതാണ് . കുട്ടികള്‍ വഴിതെറ്റുന്നതില്‍ രക്ഷിതാക്കള്‍ക്കും , അധ്യാപകര്‍ക്കുമുള്ള പങ്കു ചെറുതല്ല . കുട്ടികളും അധ്യാപകരും തമ്മില്‍ മുമ്പുണ്ടായിരുന്ന സമ്പര്‍ക്കം ഇപ്പോഴില്ലാത്തതും ഇതിനൊരു കാരണമാണ് . ഇതിനുവേണ്ടി കുട്ടികള്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളും ഞെട്ടിക്കുന്നതാണ് . പശ , നെയില്‍ പോളിഷ് , റിമുവര്‍ ചേര്‍ത്തുള്ള മിശ്രിതം ഇവ ശ്വസിച്ചാണ് കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നത് . സ്കൂള്‍ പരിസരങ്ങളിലെങ്കിലും ഇതു തടയാന്‍ കഴിയാത്ത അധികൃതരുടെ അനാസ്ഥയും കാര്യങ്ങള്‍ വഷളാക്കുന്നു . ജീവിതത്തിനു ഇതു ഹാനികരമാണെന്ന് അറിയാമെന്നിരിക്കിലും ഇതിനടിപ്പെട്ട വ്യക്തി തുടര്‍ന്നും ലഹരി വസ്തുക്കളുപയോഗിക്കാന്‍ പ്രേരിതനാകുന്നു. ജിജ്ഞാസ കൊണ്ടോ , സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലമോ ആണ് പലപ്പോഴുമിതുപയോഗിക്കുന്നത് . ഇതു കൊണ്ടുണ്ടാകാവുന്ന സാമൂഹ്യപ്രശ്നങ്ങള്‍ , 1 . കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കല്‍ 2 . തൊഴിലില്ലായ്മ 3 . ദാമ്പത്യ പ്രശ്നങ്ങള്‍ 4 . കുട്ടികളോടുള്ള തെറ്റായ പെരുമാറ്റം 5 . സാമ്പത്തിക വിഷമങ്ങള്‍ 6 . നിയമപാലന പ്രശ്നങ്ങള്‍ 7 . മുന്‍കോപം ആല്‍ക്കഹോള്‍ നിരന്തരമായി ഉപയോഗിച്ച് കരള്‍ രോഗങ്ങളും മറ്റും വരുത്തിവച്ചു വീട്ടുകാരെ വീണ്ടും ബുദ്ധിമുട്ടിക്കയാണ്. മദ്യദുരന്ത്യം ഉണ്ടാകുമ്പോള്‍ ദുരന്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കൊടുക്കുന്ന വന്‍ തുകകള്‍ ഇതിനൊരു പ്രോത്സാഹനമാണോ ? മാധ്യമങ്ങളും ഇതിനെ ഒരു പരുതി വരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് . വന്‍ തുകകള്‍ക്ക് വേണ്ടി ഇവര്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ട് ആളുകള്‍ ഇതിനു പുറകെ പോയിലെങ്കിലെ അത്ഭുതമുള്ളൂ. ഇനി ഇതാ തെരഞ്ഞെടുപ്പു വരുന്നു . ഇതിനായി എത്ര കോടികളുടെ മദ്യം നമ്മുടെ ഈ കൊച്ചു കേരളത്തില്‍ കൂടി വിറ്റഴിക്കും എന്ന് കണ്ട് തന്നെ അറിയണം . ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മദ്യ ദുരന്ത്യം ഇല്ലാത്ത . കുടിയന്മാരില്ലാത്ത , മദ്യ ഷാപ്പുകളില്ലാത്ത ഒരു കൊച്ചു കേരളത്തെ നമുക്ക് ഭാവിയില്‍ എങ്കിലും ഉണ്ടാകും എന്ന് വെറുതെ പ്രതീക്ഷിക്കാം .
അതെ മദ്യം ഇല്ലാത്ത , നല്ല ഒരു നാളെയെ സ്വപ്നം കാണാം നമുക്ക്
ReplyDeleteമദ്യത്തെ കുറിച്ച് പ്രീത എഴുതിയ കാര്യങ്ങള്‍ വായിച്ചു .ഇന്ന് എല്ലാവര്ക്കും ഒരു അഭിമാനമാണ് മദ്യപിക്കുന്നത്.. ആണുങ്ങളായാല്‍ കുറച്ചു കുടിചെന്നിരിക്കും എന്ന് 21വയസ്സായ
ReplyDeleteതന്റെ മകനെ കുറിച്ച് ഒരമ്മ പറഞ്ഞത് ഞാന്‍ കേട്ടിട്ടുട് .
മദ്യം ഇന്ന് ഒരു അനുഷ്ടനമാണ് മാനവന്....
ReplyDeleteമദ്യത്തിന്റെ പരിണിതഭലങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും അതിനു അടിമയകുന്നത്,
അതില്‍ നിന്നൊരു മോചനം സ്വപ്നം കാണാന്‍ മാത്രമേ കഴിയു.....
preethe kudiyanmarillatha lokam undakilla.pkashe kudi athir varambukal kadakkatha samayathinayi kathirikkam.
ReplyDeleteമദ്യത്തെക്കുറിച്ചുള്ള പ്രീതയുടെ "ലഹരി, അപകടം" എന്ന ലേഖനം വായിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് ചിറകടിച് പറക്കുന്നവര്ടെ അംഗസംഖ്യ ദിനംപ്രതി ഭീകരമാംവിധം കൂടി വരികയാണ്.യുവാക്കളില്‍ പുകവലി ശീലം കുറഞ്ഞതായി നാം പറയുമ്പോള്‍ത്തന്നെ അവര്‍ മദ്യത്തിനും മറ്റും കൂടുതല് അടിമകളായി മാറുന്നു എന്നത് നാം കാണാതെ പോകുന്നു.ദിവസവും പത്ത് കോടി രൂപയുടെ മദ്യമാണ് കേരളീയര്‍ കുടിച്ചു തീര്‍ക്കുന്നത്. മദ്യം എന്ന മഹാ വിപത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണം .
ReplyDeletevalare nallathanu..ee lekhanam..
ReplyDeleteishtppettu
ente blogg onnu nokkuu
http://pradeeppaima.blogspot.com/2011/07/blog-post_03.html
lahari ...onnu vayicho ok thank
NANNI FRIENDS. ENIYUM ENNE ELLAVARUM SUPPORT CHEYUKA
ReplyDeleteകുടിയന്മാരില്ലാത്ത , മദ്യ ഷാപ്പുകളില്ലാത്ത ഒരു കൊച്ചു കേരളത്തെ നമുക്ക് ഭാവിയില്‍ എങ്കിലും ഉണ്ടാകും എന്ന് വെറുതെ പ്രതീക്ഷിക്കാം .
ReplyDeleteപ്രതീക്ഷിക്കാം
ReplyDelete