പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു . മീരയ്ക്കു എണിക്കാന്‍ മടി തോന്നി . കുറച്ചു നേരം കുടി അവള്‍ പുതപ്പിനടിയിലേക്കു നുണ്ട് കയറിയ ശേഷം മെല്ലെ എണിറ്റു. ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാനില്ല . മീര മെല്ലെ അടുക്കളയിലേയ്ക്ക് വന്നു അവിടെ നോക്കി . എന്നും അടുക്കളയില്‍ ഉണ്ടാകാറുള്ള അമ്മയെ അവിടെയൊന്നും കണ്ടില്ല . അവള്‍ വേഗം അവിടെ നിന്ന് അടുത്ത മുറിയിലേയ്ക്ക് വന്നു നോക്കിയപ്പോള്‍ അമ്മ അതാ നിലത്തു വീണു കിടക്കുന്നു . അവള്‍ അമ്മയെ വിളിച്ചു എങ്കിലും അവര്‍ക്ക് അനക്കമൊന്നും ഉണ്ടായിരുന്നില്ല . മീര പെട്ടന്ന് അടുക്കളയിലേയ്ക്ക് ഓടി കുറച്ചു വെള്ളവുമായി അമ്മയുടെ അരികില്‍ എത്തി . എന്നിട്ടവള്‍ ആ വെള്ളം അമ്മയുടെ മുഖത്ത് തളിച്ചു അമ്മയെ വിളിച്ചു . അതാ അമ്മ പതിയെ മിഴികള്‍ തുറക്കുന്നു . അമ്മയെയും കൊണ്ട് മീര കിടപ്പുമുറിയിലെയ്ക്ക് വന്നു അമ്മയെ കിടക്കയില്‍ കിടത്തിയശേഷം അടുക്കളയിലേയ്ക്ക് വന്നു. മീരക്ക് വല്ലാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു . വന്ന കരച്ചിലിനെ അടക്കിനിര്‍ത്തി അവള്‍ ചായയ്ക്ക് വെള്ളം അടുപ്പത് വച്ച് ചായ ഉണ്ടാക്കി അമ്മക്ക് കൊടുത്ത ശേഷം അവള്‍ തന്‍റെ കിടപ്പുമുറിയിലെയ്ക്ക് വന്നു കിടക്കയില്‍ ഇരുന്നു . ഈയിടെയായി അമ്മക്ക് തന്നെക്കുറിച്ച് ഓര്‍ത്തു വളരെ പ്രയാസം ആണ് . അയാളെ കണ്ടുമുട്ടാതിരുന്നു എങ്കില്‍ ഒരുപക്ഷേ തന്‍റെ ജീവിതത്തില്‍ ഇത്രയധികം പ്രയാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല . മീരയുടെ ചിന്തകള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിച്ചു . അന്ന് താന്‍ സുന്ദരിയായിരുന്നു . ആരേയും കൊതിപ്പിക്കുന്ന സൌന്ദര്യം . ബിരുദത്തിനു പഠിക്കുമ്പോള്‍ ആണ് മീര സലീമിനെ പരിചയപ്പെടുന്നത് . ഒരു കൂട്ടുക്കാരിയാണ് അയാളെ അവള്‍ക്ക് പരിചയപ്പെടുതികൊടുത്തത് . ആ പരിചയം ഒരു പ്രണയം ആയി മാറാന്‍ അധികക്കാലം വേണ്ടി വന്നില്ല. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ആളാണ് സലീം. വ്യത്യസ്ത മത വിഭാഗക്കാരാണ് എന്നറിഞ്ഞിട്ടും ആ ബന്ധത്തിന് ഒരു കോട്ടവും സംഭവിച്ചില്ല . എന്താണ് തന്നെ അയാളിലെയ്ക്ക് ആകര്‍ഷിച്ചത് . സലീമിനെക്കാള്‍ സുന്ദരന്മാരായ പല ആണ്‍ കുട്ടികളും ആ കലാലയത്തില്‍ ഉണ്ടായിരുന്നു . ഒരു പക്ഷേ തന്നെ പോലെ ദുഃഖം അനുഭവിക്കുന്ന ഒരാളായതിനാലാകാം . അല്ലെങ്കില്‍ അയാളുടെ വാഗ്ചാരുത ആവാം . ഏതായാലും ആ ബന്ധം നാള്‍ക്കുനാള്‍ ശക്തിയായി കൊണ്ടിരുന്നു . പക്ഷേ കലാലയത്തില്‍ ആരും ഒന്നും അറിയാതിരിക്കാന്‍ അവര്‍ പ്രേത്യകം ശ്രദ്ധിച്ചു . അങ്ങനെയിരിക്കെ അവര്‍ പ്രതിക്ഷിച്ച ആ ദിവസം വന്നെത്തി . കലാലയത്തിനോട് വിട പറയേണ്ടുന്ന ആ നിമിഷം . ആ കലാലയത്തിന്റെ വാകമര ചോട്ടിലിരുന്നു സംസാരിക്കുകയാണ് സലീമും , മീരയും . സംസാരത്തിന്റെ അവസാനം അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു. പിറ്റേന്ന് സലീമും . മീരയും തമ്മില്‍ കണ്ടു . അവര്‍ കുറെ നേരം സംസാരിച്ചു . അവസാനം മീര സലീമിനോട് യാത്ര ചോദിച്ചു . ഇനി പരീക്ഷയ്ക്ക് കാണാം എന്ന് പറഞ്ഞു രണ്ടു പേരും രണ്ടു വഴിയ്ക്ക് പോയി . പരീക്ഷാ ദിവസങ്ങള്‍ ഓടിയോടി കടന്നു പോയി . അവസാന ദിവസ പരീക്ഷയും വന്നു . മീര പരീക്ഷ എഴുതിക്കഴിഞ്ഞു എത്തിയപ്പോള്‍ സലിം വാകമര ചോട്ടില്‍ കാത്തിരിക്കയായിരുന്നു . കുറെ നേരം അവര്‍ സംസാരിച്ചശേഷം വിലാസങ്ങള്‍ പരസ്പരം കൈമാറികൊണ്ട് അവര്‍ പിരിഞ്ഞു . അവള്‍ മറയുന്നതും നോക്കി അവന്‍ നിന്നു. പിന്നെ അവനും പതുക്കെ നടന്നകന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ മീരക്ക് സലീമിന്‍റെ എഴുത്ത് കിട്ടി . അവള്‍ക്കു എന്തന്നില്ലാത്ത സന്തോഷം തോന്നി . ആ കത്ത് വായിച്ചതിനു ശേഷം അവള്‍ അതിനു മറുപടി അയച്ചു . അങ്ങനെ എഴുത്തുകളിലൂടെ അവര്‍ സന്ദേശങ്ങള്‍ കൈമാറി കൊണ്ടിരുന്നു . അങ്ങനെയിരിക്കെ സലീമിന്‍റെ കത്തുകള്‍ മീരയ്ക്കു കിട്ടാതെയായി . അവള്‍ ഒരുപാടു കത്തുകള്‍ അയച്ചു എങ്കിലും പിന്നീടു ഒരു കത്തിനും അവള്‍ക്കു മറുപടി കിട്ടിയില്ല . ആഴ്ചകള്‍ മാസങ്ങളായും , മാസങ്ങള്‍ വര്‍ഷങ്ങളായും ഓടിയകന്നു കൊണ്ടിരുന്നു . നീണ്ട അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . സലീമിന്‍റെ എഴുത്ത് ഇതിനിടെ ഒരിക്കല്‍ പോലും അവള്‍ക്കു കിട്ടിയിട്ടില്ല . ഈ അടുത്ത് ആ ഞെട്ടിപ്പിക്കുന്ന സത്യം ഒരു കൂട്ടുക്കാരി പറഞ്ഞു മീര അറിഞ്ഞു . സലീമിന്‍റെ വിവാഹം കഴിഞ്ഞു എന്ന് . അവള്‍ക്കു അത് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു . അമ്മയുടെ വിളി കേട്ട് മീര പെട്ടെന്ന് ചിന്തയില്‍ നിന്നു ഞെട്ടിയുണര്‍ന്നു . അവള്‍ പുറത്തേക്കു നോക്കി. പുറത്തു മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു . എന്നാല്‍ തന്‍റെ മനസ്സില്‍ അതിനെക്കാള്‍ അതിശക്തമായ മഴ പെയ്യുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു . ( ഇതു ഞാന്‍ 2001 -ല്‍ എഴുതിയ കഥയാണ് . അന്ന് ഞാന്‍ ഒരേ കിടപ്പ് ആയിരുന്നു . എപ്പോള്‍ ഇതിനെ ഇങ്ങനെ ഒക്കെ രൂപപ്പെടുത്തിയെടുത്തു . എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ എല്ലാവരും എന്നോട് ക്ഷെമിക്കുക )
This comment has been removed by the author.
ReplyDeleteചേച്ചി എന്‍റെ വീട് ഗാന്ധിസ്മാരകം ആണ് near in "ശാസ്തവട്ടം" അറിയാമെന്നു പ്രതീക്ഷിക്കുന്നു.
ReplyDeleteകുടവൂര്‍ അത്ര വലുതായ് എനിക്ക് അറിയില്ല എങ്കിലും നാട്ടില്‍ വന്നാല്‍ ചേച്ചിയെ കാണണം എന്നു ഉണ്ട്.
ഇല്ല നന്മകളും ചേച്ചിക്ക് ലെഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
satheesh.s.s (satheesh143s@gmail.com)
eniku ariyam . sheri nattil varumpol varunnathil eniku santhoshame ullu
ReplyDeleteNANNAYITTUND...... INIYUM EZHTHUKA ഇല്ല നന്മകളും ചേച്ചിക്ക് ലെഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteനന്ദി ഹാഷിം
ReplyDelete