ഞാന്‍ മുന്‍പ് സുചിപ്പിച്ചത് പോലെ വളരെ യാദൃശ്ചിക സംഭവങ്ങളാണ് എന്റെ ജീവിതത്തില്‍ ഉണ്ടാകുന്നതു എന്ന് . അങ്ങനെ ഒരു സംഭവം എന്‍റെ ജീവിതത്തില്‍ ഈ വര്‍ഷം ജനുവരി 2 നു ഉണ്ടായി . കൊച്ചി നഗരം കാണാന്‍ ഒരു അവസരം കിട്ടി . മനോഹരമായ കൊച്ചി നഗരം .
ആരോഗ്യം ഉള്ള ഒരാള്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ബുദ്ധിമുട്ട് ഒരുപാടു ഉണ്ടാകും . അപ്പോള്‍ എന്നെപ്പോലുള്ള ആള്‍ക്കാര്‍ യാത്ര ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ ?
പിന്നെ കലാപരിപാടികള്‍ ഉണ്ടായിരുന്നു അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒരാള്‍ തന്നെ ആണിന്റെയും, പെണ്ണിന്റെയും ശബ്ദത്തില്‍ പാടിയതാണ് .പിന്നെ അടിപൊളി സദ്യയും ഉണ്ടായിരുന്നു . പക്ഷേ എനിക്ക് സദ്യ ഉണ്ണാന്‍ പറ്റാത്തത് ഞാന്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നതുകൊണ്ടായിരുന്നു. വിവിധ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു . അവരുമായി സംസാരിക്കുന്നതിനും കഴിഞ്ഞു . എനിയ്ക്ക് കമ്പ്യൂട്ടര്‍ വാങ്ങി തന്ന ലാലാ ധുജ കോഴിക്കോടിനും , അതിന്‍റെ യു . പി , എസ് വാങ്ങി തന്ന മന്‍സൂര്‍ ഹംസ കോഴിക്കോടിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി ഉണ്ട് . എന്നെ സഹായിച്ച എല്ലാപേര്‍ക്കും ഈശ്വരന്‍റെ പ്രത്യേക അനുഗ്രഹം ഉണ്ടാകട്ടെ . എന്തായാലും 2011 എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷമുള്ള വര്‍ഷമാണെന്ന് തോന്നുന്നു . കൊച്ചി നഗരവും, അവിടെവച്ചു പരിചയപ്പെട്ട കുറെ നല്ലവരായ കൂട്ടുകാരും എന്‍റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു . അതുപോലെ ഈ വര്‍ഷം തന്നെ 11 വര്‍ഷങ്ങള്‍ക്കുശേഷം എന്‍റെ കുഞ്ഞമ്മയുടെ മകന്‍റെ കല്യാണത്തിനും പങ്കെടുക്കുവാനും കഴിഞ്ഞു . അതുപോലെ തന്നെ ജനുവരി 30 നു എനിയ്ക്കു പ്രിഥ്വിരാജ് ഫാന്‍സ്കാരുടെ വകയായി ആറ്റിങ്ങലില്‍ വച്ച് ഒരു പരിപാടി ഉണ്ടായിരുന്നു . അതിലും പങ്കെടുക്കുവാന്‍ കഴിഞ്ഞു . അവരുടെ വകയായി ഒരു വീല്‍ ചെയര്‍ ഉണ്ടായിരുന്നു .അത് പ്രിഥ്വിരാജ് ആണ് എനിയ്ക്കു തന്നത് . ആ പരിപാടിയില്‍ വച്ച് എനിയ്ക്കു പല താരങ്ങളെയും കാണുവാന്‍ കഴിഞ്ഞു . മല്ലിക സുകുമാരന്‍ , മീര നന്ദന്‍ , റീമ കല്ലിങ്കല്‍ , സംവൃത സുനില്‍ , ആന്‍ അഗസ്റ്റിന്‍ , രഞ്ജിനി ഹരിദാസ് , അബി, രമേശ് പിഷാരടി , പാട്ടുകാരനായ സുദീപ്കുമാര്‍ , പാട്ടുകാരികളായ വിദ്യ , അഖില ആനന്ദ് , നടിമാരായ അര്‍ച്ചന , സുമി ,അര്‍ച്ചന കവി, സംഗീത, സരയു സംവിധായകന്‍ ആയ ദീപക് ദേവ് , സംവിധായകനായ രഞ്ജിത്ത് എന്നിവരെയും കണ്ടു . പ്രിത്വിരാജിനു ഞാനുണ്ടാക്കിയ പൂവ് കൊടുത്തു . പൊതുവേ 2011 എന്നെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു . |
preetha preetha valare nannayittundu sathyasandhatha nerittariyanakunnu.njan kanda'apoorvam manushyaril' preethayumundu
ReplyDeleteഹലോ .....
ReplyDeleteഞാന്‍ പുതിയ ഒരനുഗാതാവാണ്. നേരിട്ടു പരിചയപ്പെടാന്‍ ഒരു പക്ഷേ അടുത്തു തന്നെ അവസരം ലഭിച്ചേക്കും.
സമയം കിട്ടുമ്പോള്‍ എന്റെ കുറിപ്പുകളും വായിക്കുമല്ലോ.
മുഹമ്മദ് ശമീം
നാവ്
ദിശ
angane onnumilla nandu
ReplyDeletenokkam shado
ReplyDeleteപ്രിയ പ്രവാഹിനീ. താങ്കളെപ്പോലെയുള്ളവർ നിരാശാഭരിതരായി കഴിയുന്ന ആയിരക്കണക്കിനാളുകൾക്ക് മാർഗദർശികളാണ്. തികച്ചും ദൈവികമായ താലന്തുകളും അവ ഉപയോഗിക്കാനുള്ള സമയവും ഉള്ളവർ. ഇല്ലാത്തത് ഒരുപക്ഷേ ധനം മാത്രമാവാം. കാര്യവും കാരണവും ഇല്ലാത്ത ജീവിതത്തിനു ഇഫ്ഫെക്ട് ഉണ്ടാവില്ല എന്ന് പാവ്ലോ കൊയ്ലോ പറയുന്നു. നമ്മുടെ ജീവിതത്തിന് മതിയായ ഒരു കാര്യവും കാരണവും ഉണ്ട്. പ്രവാഹിനിക്ക് അത് വരയുടെ മാസ്മരികതയും അക്ഷരത്തിന്റെ കരുത്തുമാണ്. ഈ കാര്യവും കാരണവും ജീവിതത്തിന്റെ അർത്ഥമാകുമ്പോളാണ് ജീവിതം ഊർജസ്വലമാവുക. അനേകർക്ക് അതേ ഊർജം പങ്കുവയ്കാനും പ്രാവാഹിനിക്കു സാധിക്കുന്നു. അഭിനന്ദനങ്ങൾ.
ReplyDeleteorupaadu santhosham brother, eniyum blog vayichu opinion parayuka. nanni.
ReplyDeleteits really gd chechi
ReplyDelete