Friday, March 18, 2011

കനിവുതേടി


                                                         തിരുവനന്തപുരം  ജില്ലയിലെ  കാട്ടാക്കട  എന്ന  സ്ഥലത്ത്  വാടകയ്ക്ക്  താമസിക്കുന്ന  ആളാണ്  രാധാകൃഷ്ണന്‍. ആ  ചേട്ടന്‍റെ വീട്ടില്‍  അച്ഛനും , അമ്മയും, ചേട്ടനും , ചേട്ടത്തിയും , ചേട്ടന്‍റെ കുഞ്ഞും   ഉണ്ട് . രാധാകൃഷ്ണന്‍  ചേട്ടന്‍  കഴിഞ്ഞ  10 വര്‍ഷം ആയി  തളര്‍ന്നു  കിടക്കുകയാണ് . ഒന്ന് എണീറ്റ്‌  ഇരിക്കാന്‍  പോലും കഴിയില്ല . ഒരേ  കിടപ്പിലാണ് ആ ചേട്ടന്‍ . പരസഹായം  ഇല്ലാതെ  ഒന്നിനും കഴിയുകയില്ല . ആ ചേട്ടനെ കുറിച്ച് എനിക്ക്  അറിയാവുന്ന  കുറച്ചു  കാര്യങ്ങള്‍  ഞാന്‍ ഇവിടെ കുറിക്കുന്നു .                           

                                                                                                                                                                                                                                                      28  വയസ്സ് ഉള്ളപ്പോള്‍ കേബിള്‍   ജോലിക്കായി  പടികള്‍  കയറുമ്പോള്‍  കാല്‍  തെന്നി  വീണു . വീഴിച്ചയുടെ  ആഘാതത്തില്‍  നട്ടെല്ല്  പടികളില്‍  തട്ടിയതിന്‍ ഫലമായി  നട്ടെല്ലിനു  ക്ഷതം   സംഭവിക്കുകയും  സ്പൈനല്‍ കോഡിന്റെ ഞരമ്പുകള്‍ക്കു  മുറിവേല്‍ക്കുകയും  ചെയ്തു . ഒന്ന്  ആലോചിച്ചു  നോക്കു  ആ ചേട്ടന്‍റെ  അവസ്ഥ . പ്രതിക്ഷയോടെ   ചികിത്സ  തുടങ്ങി . പക്ഷേ വിധി  അവിടെയും  ചേട്ടനെ  തോല്‍പ്പിച്ചു . ചികിത്സകള്‍  കൊണ്ട്  യാതൊരു  പ്രയോജനവും ഉണ്ടായില്ല .       കിടക്കയില്‍  കിടന്നു  കൊണ്ട്  തന്നെയാണ്  പ്രാഥമിക  ആവശ്യങ്ങള്‍  എല്ലാം  നിറവേറ്റുന്നതു . സഹായിക്കേണ്ട മാതാപ്പിതാക്കളും രോഗികള്‍  ആണ് . അച്ഛന്  നിക്കോട്ടിന്റെ  അളവ് കൂ ടിയത്തിന്റെ  ഫലമായി  ഒരു കാല്‍ മുറിച്ചു  മാറ്റേണ്ടി  വന്നു . കുറച്ചു നാളുകള്‍ക്കു ശേഷം അച്ഛന്‍  മരിക്കുകയും ചെയ്തു .  പിന്നെ അമ്മക്ക്  പ്രഷറും , ഷുഗറും  വാര്‍ദ്ധക്യ  സഹജമായ  അസുഖങ്ങള്‍  വേറെയും . ചേട്ടന്‍ ഒരു   സിമന്‍റ് കട യില്‍  ജോലി                                                                                                                        ചേട്ടന്‍റെ  ചെറിയ  വരുമാനവും  പിന്നെ  നല്ലവരായ  കുറെ  നാട്ടുക്കാരുടെയും , കൂട്ടുകാരുടെയും  സഹായങ്ങളും  കൊണ്ട്  ആണ്  ഇന്നു  ആ  കുടുംബം  മുന്നോട്ടു  പോകുന്നത് . ഇപ്പോള്‍   പ്രതിക്ഷയോടെ ജിവിതത്തെ നോക്കി  കാണുന്ന രാധാകൃഷ്ണന്‍  ചേട്ടന്‍  അതിനെക്കാള്‍  പ്രതിക്ഷയോടെ   ഇപ്പോള്‍  കോട്ടയത്തെ  ഡോക്ടറുടെ   ചികിത്സ  തുടങ്ങിയിരിക്കയാണ് . ആഹാരം  പോലും  തനിയെ  കഴിക്കാന്‍  ആ  ചേട്ടന്  കഴിയില്ല .  അമ്മയാണ്  കൊച്ചുക്കുട്ടികള്‍ക്ക്  കൊടുക്കുന്നതുപോലെ ഭക്ഷണം  വാരി കൊടുക്കുന്നത് . അമ്മക്ക്  എന്തെങ്കിലും   അസുഖം  വന്നു  ആശുപത്രിയില്‍  കിടക്കേണ്ടി  വന്നാല്‍  ഈ  ചേട്ടന്‍റെ കാര്യങ്ങള്‍ എല്ലാം  കുഴയും . മുത്രം  പോകുന്നതിനു  വേണ്ടി  ട്യൂബ്  ഇട്ടിട്ടുണ്ട് . 25 ദിവസം  കൂടുമ്പോള്‍  ട്യൂബ്  മാറ്റുകയും  വേണം .  പുറത്തു  നിന്നാണ്  ഈ  സാധനങ്ങള്‍  എല്ലാം  വാങ്ങുന്നത് .  പാലിയേറ്റീവ്കെയറില്‍ നിന്നും  ഹോം  കെയര്‍  സൗകര്യം ചേട്ടന്  കിട്ടുന്നില്ല .

                                                            രാധാകൃഷ്ണന്‍  ചേട്ടന്‍റെ ഏക  ആശ്വാസം  കുറെ  പുസ്തകങ്ങളും , നല്ലവരായ  നാട്ടുകാരും , കൂട്ടുകാരും  ആണ് . പുസ്തകങ്ങളെ  ഏറെ  സ്നേഹിക്കുന്ന  ചേട്ടന്  കൂട്ടുകാര്‍  ഇടക്ക് പുസ്തകങ്ങള്‍  കൊണ്ട്  വന്നു കൊടുക്കും .  ഒരു  തുണ്ട്  ഭൂമി  പോലും  സ്വന്തം  ആയി  ഇല്ലാത്ത  ചേട്ടന്‍റെ  ഏറ്റവും  വലിയ  ആഗ്രഹമാണ്  കുറച്ചു  ഭുമി  എവിടെ എങ്കിലും വാങ്ങി  അതില്‍  ഒരു  കൊച്ചു  വീട്  വച്ച്   പ്രായമായ  അച്ഛനെയും , അമ്മയെയും  താമസിപ്പിക്കണം  എന്നുള്ളത് . പക്ഷെ അതിനു  കഴിയാത്തതില്‍  ചേട്ടന്  ഒത്തിരി  വിഷമം  ഉണ്ട് . തന്‍റെ പ്രായത്തിലുള്ളവര്‍  ജോലി  ചെയ്തു  അച്ഛനെയും , അമ്മയെയും  പോറ്റുന്നത് കാണുമ്പോള്‍ തനിക്കു  അതുപോലെ  ചെയാന്‍ പറ്റുന്നില്ലല്ലോ  എന്നോര്‍ത്ത്  ഒത്തിരി  പ്രയാസം  തോന്നാറുണ്ട് .                      

                                                                                                ചികിത്സ  മുന്നോട്ടു കൊണ്ടുപോകണം  എന്നും.  സ്വന്തമായി  ഒരു  വീടും,  വേണം  എന്നുള്ള ചേട്ടന്‍റെ  ആഗ്രഹവും  സഫലമാകട്ടെ  എന്നും ആത്മാര്‍ഥമായി   പ്രാര്‍ത്ഥിക്കാം . .                                                                                                                                                                                                                                                                                                                                                                   രാധാകൃഷ്ണന്‍  ചേട്ടന്‍റെ  ഫോണ്‍ നമ്പര്‍ ; 9497782893

6 comments:

  1. പ്രീത രാധാകൃഷ്ണന്റെ കാര്യങ്ങള്‍ അറിയുവാന്‍ കഴിഞ്യു.നിങ്ങളുടെ ശ്രമം അതിന്റെ ഒരു തുടക്കമാണ് .തീര്‍ച്ചയായും ഈതുടക്കം വലിയൊരു വിജയമാക്കിതരുവാന്‍ സര്‍വശക്തനായ നാഥന്‍ അനുഗ്രഹിക്കുമാരകട്ടെ എന്ന് പ്രാര്‍ഥനയോടെ മന്‍സൂര്‍..

    ReplyDelete