Thursday, March 31, 2011
Wednesday, March 30, 2011
മഴ

പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു . മീരയ്ക്കു എണിക്കാന്‍ മടി തോന്നി . കുറച്ചു നേരം കുടി അവള് പുതപ്പിനടിയിലേക്കു നുണ്ട് കയറിയ ശേഷം മെല്ലെ എണിറ്റു. ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാനില്ല . മീര മെല്ലെ അടുക്കളയിലേയ്ക്ക് വന്നു അവിടെ നോക്കി . എന്നും അടുക്കളയില്‍ ഉണ്ടാകാറുള്ള അമ്മയെ അവിടെയൊന്നും കണ്ടില്ല . അവള് വേഗം അവിടെ നിന്ന് അടുത്ത മുറിയിലേയ്ക്ക് വന്നു നോക്കിയപ്പോള്‍ അമ്മ അതാ നിലത്തു വീണു കിടക്കുന്നു . അവള് അമ്മയെ വിളിച്ചു എങ്കിലും അവര്‍ക്ക് അനക്കമൊന്നും ഉണ്ടായിരുന്നില്ല . മീര പെട്ടന്ന് അടുക്കളയിലേയ്ക്ക് ഓടി കുറച്ചു വെള്ളവുമായി അമ്മയുടെ അരികില്‍ എത്തി . എന്നിട്ടവള് ആ വെള്ളം അമ്മയുടെ മുഖത്ത് തളിച്ചു അമ്മയെ വിളിച്ചു . അതാ അമ്മ പതിയെ മിഴികള്‍ തുറക്കുന്നു . അമ്മയെയും കൊണ്ട് മീര കിടപ്പുമുറിയിലെയ്ക്ക് വന്നു അമ്മയെ കിടക്കയില്‍ കിടത്തിയശേഷം അടുക്കളയിലേയ്ക്ക് വന്നു. മീരക്ക് വല്ലാതെ കരച്ചില് വരുന്നുണ്ടായിരുന്നു . വന്ന കരച്ചിലിനെ അടക്കിനിര്‍ത്തി അവള് ചായയ്ക്ക് വെള്ളം അടുപ്പത് വച്ച് ചായ ഉണ്ടാക്കി അമ്മക്ക് കൊടുത്ത ശേഷം അവള് തന്റെ കിടപ്പുമുറിയിലെയ്ക്ക് വന്നു കിടക്കയില്‍ ഇരുന്നു . ഈയിടെയായി അമ്മക്ക് തന്നെക്കുറിച്ച് ഓര്‍ത്തു വളരെ പ്രയാസം ആണ് . അയാളെ കണ്ടുമുട്ടാതിരുന്നു എങ്കില്‍ ഒരുപക്ഷേ തന്റെ ജീവിതത്തില്‍ ഇത്രയധികം പ്രയാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല . മീരയുടെ ചിന്തകള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിച്ചു . അന്ന് താന്‍ സുന്ദരിയായിരുന്നു . ആരേയും കൊതിപ്പിക്കുന്ന സൌന്ദര്യം . ബിരുദത്തിനു പഠിക്കുമ്പോള്‍ ആണ് മീര സലീമിനെ പരിചയപ്പെടുന്നത് . ഒരു കൂട്ടുക്കാരിയാണ് അയാളെ അവള്‍ക്ക് പരിചയപ്പെടുതികൊടുത്തത് . ആ പരിചയം ഒരു പ്രണയം ആയി മാറാന്‍ അധികക്കാലം വേണ്ടി വന്നില്ല. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ആളാണ് സലീം. വ്യത്യസ്ത മത വിഭാഗക്കാരാണ് എന്നറിഞ്ഞിട്ടും ആ ബന്ധത്തിന് ഒരു കോട്ടവും സംഭവിച്ചില്ല . എന്താണ് തന്നെ അയാളിലെയ്ക്ക് ആകര്‍ഷിച്ചത് . സലീമിനെക്കാള്‍ സുന്ദരന്മാരായ പല ആണ് കുട്ടികളും ആ കലാലയത്തില്‍ ഉണ്ടായിരുന്നു . ഒരു പക്ഷേ തന്നെ പോലെ ദുഃഖം അനുഭവിക്കുന്ന ഒരാളായതിനാലാകാം . അല്ലെങ്കില്‍ അയാളുടെ വാഗ്ചാരുത ആവാം . ഏതായാലും ആ ബന്ധം നാള്‍ക്കുനാള്‍ ശക്തിയായി കൊണ്ടിരുന്നു . പക്ഷേ കലാലയത്തില്‍ ആരും ഒന്നും അറിയാതിരിക്കാന്‍ അവര്‍ പ്രേത്യകം ശ്രദ്ധിച്ചു . അങ്ങനെയിരിക്കെ അവര്‍ പ്രതിക്ഷിച്ച ആ ദിവസം വന്നെത്തി . കലാലയത്തിനോട് വിട പറയേണ്ടുന്ന ആ നിമിഷം . ആ കലാലയത്തിന്റെ വാകമര ചോട്ടിലിരുന്നു സംസാരിക്കുകയാണ് സലീമും , മീരയും . സംസാരത്തിന്റെ അവസാനം അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു. പിറ്റേന്ന് സലീമും . മീരയും തമ്മില്‍ കണ്ടു . അവര്‍ കുറെ നേരം സംസാരിച്ചു . അവസാനം മീര സലീമിനോട് യാത്ര ചോദിച്ചു . ഇനി പരീക്ഷയ്ക്ക് കാണാം എന്ന് പറഞ്ഞു രണ്ടു പേരും രണ്ടു വഴിയ്ക്ക് പോയി . പരീക്ഷാ ദിവസങ്ങള്‍ ഓടിയോടി കടന്നു പോയി . അവസാന ദിവസ പരീക്ഷയും വന്നു . മീര പരീക്ഷ എഴുതിക്കഴിഞ്ഞു എത്തിയപ്പോള്‍ സലിം വാകമര ചോട്ടില് കാത്തിരിക്കയായിരുന്നു . കുറെ നേരം അവര്‍ സംസാരിച്ചശേഷം വിലാസങ്ങള്‍ പരസ്പരം കൈമാറികൊണ്ട് അവര്‍ പിരിഞ്ഞു . അവള് മറയുന്നതും നോക്കി അവന് നിന്നു. പിന്നെ അവനും പതുക്കെ നടന്നകന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ മീരക്ക് സലീമിന്റെ എഴുത്ത് കിട്ടി . അവള്‍ക്കു എന്തന്നില്ലാത്ത സന്തോഷം തോന്നി . ആ കത്ത് വായിച്ചതിനു ശേഷം അവള് അതിനു മറുപടി അയച്ചു . അങ്ങനെ എഴുത്തുകളിലൂടെ അവര്‍ സന്ദേശങ്ങള്‍ കൈമാറി കൊണ്ടിരുന്നു . അങ്ങനെയിരിക്കെ സലീമിന്റെ കത്തുകള്‍ മീരയ്ക്കു കിട്ടാതെയായി . അവള് ഒരുപാടു കത്തുകള്‍ അയച്ചു എങ്കിലും പിന്നീടു ഒരു കത്തിനും അവള്‍ക്കു മറുപടി കിട്ടിയില്ല . ആഴ്ചകള്‍ മാസങ്ങളായും , മാസങ്ങള്‍ വര്ഷങ്ങളായും ഓടിയകന്നു കൊണ്ടിരുന്നു . നീണ്ട അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . സലീമിന്റെ എഴുത്ത് ഇതിനിടെ ഒരിക്കല്‍ പോലും അവള്‍ക്കു കിട്ടിയിട്ടില്ല . ഈ അടുത്ത് ആ ഞെട്ടിപ്പിക്കുന്ന സത്യം ഒരു കൂട്ടുക്കാരി പറഞ്ഞു മീര അറിഞ്ഞു . സലീമിന്റെ വിവാഹം കഴിഞ്ഞു എന്ന് . അവള്‍ക്കു അത് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു . അമ്മയുടെ വിളി കേട്ട് മീര പെട്ടെന്ന് ചിന്തയില്‍ നിന്നു ഞെട്ടിയുണര്‍ന്നു . അവള് പുറത്തേക്കു നോക്കി. പുറത്തു മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു . എന്നാല്‍ തന്റെ മനസ്സില്‍ അതിനെക്കാള്‍ അതിശക്തമായ മഴ പെയ്യുന്നത് അവള് അറിയുന്നുണ്ടായിരുന്നു . ( ഇതു ഞാന്‍ 2001 -ല്‍ എഴുതിയ കഥയാണ് . അന്ന് ഞാന്‍ ഒരേ കിടപ്പ് ആയിരുന്നു . എപ്പോള്‍ ഇതിനെ ഇങ്ങനെ ഒക്കെ രൂപപ്പെടുത്തിയെടുത്തു . എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ എല്ലാവരും എന്നോട് ക്ഷെമിക്കുക )
Friday, March 25, 2011
യാത്ര
ഞാന്‍ മുന്‍പ് സുചിപ്പിച്ചത് പോലെ വളരെ യാദൃശ്ചിക സംഭവങ്ങളാണ് എന്റെ ജീവിതത്തില്‍ ഉണ്ടാകുന്നതു എന്ന് . അങ്ങനെ ഒരു സംഭവം എന്റെ ജീവിതത്തില്‍ ഈ വര്‍ഷം ജനുവരി 2 നു ഉണ്ടായി . കൊച്ചി നഗരം കാണാന്‍ ഒരു അവസരം കിട്ടി . മനോഹരമായ കൊച്ചി നഗരം .
ആരോഗ്യം ഉള്ള ഒരാള്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ബുദ്ധിമുട്ട് ഒരുപാടു ഉണ്ടാകും . അപ്പോള്‍ എന്നെപ്പോലുള്ള ആള്ക്കാര് യാത്ര ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ ?
പിന്നെ കലാപരിപാടികള്‍ ഉണ്ടായിരുന്നു അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒരാള്‍ തന്നെ ആണിന്റെയും, പെണ്ണിന്റെയും ശബ്ദത്തില്‍ പാടിയതാണ് .പിന്നെ അടിപൊളി സദ്യയും ഉണ്ടായിരുന്നു . പക്ഷേ എനിക്ക് സദ്യ ഉണ്ണാന്‍ പറ്റാത്തത് ഞാന്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നതുകൊണ്ടായിരുന്നു. വിവിധ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു . അവരുമായി സംസാരിക്കുന്നതിനും കഴിഞ്ഞു . എനിയ്ക്ക് കമ്പ്യൂട്ടര്‍ വാങ്ങി തന്ന ലാലാ ധുജ കോഴിക്കോടിനും , അതിന്റെ യു . പി , എസ് വാങ്ങി തന്ന മന്‍സൂര്‍ ഹംസ കോഴിക്കോടിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഉണ്ട് . എന്നെ സഹായിച്ച എല്ലാപേര്‍ക്കും ഈശ്വരന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകട്ടെ . എന്തായാലും 2011 എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷമുള്ള വര്‍ഷമാണെന്ന് തോന്നുന്നു . കൊച്ചി നഗരവും, അവിടെവച്ചു പരിചയപ്പെട്ട കുറെ നല്ലവരായ കൂട്ടുകാരും എന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നു . അതുപോലെ ഈ വര്‍ഷം തന്നെ 11 വര്‍ഷങ്ങള്‍ക്കുശേഷം എന്റെ കുഞ്ഞമ്മയുടെ മകന്റെ കല്യാണത്തിനും പങ്കെടുക്കുവാനും കഴിഞ്ഞു . അതുപോലെ തന്നെ ജനുവരി 30 നു എനിയ്ക്കു പ്രിഥ്വിരാജ് ഫാന്സ്കാരുടെ വകയായി ആറ്റിങ്ങലില്‍ വച്ച് ഒരു പരിപാടി ഉണ്ടായിരുന്നു . അതിലും പങ്കെടുക്കുവാന്‍ കഴിഞ്ഞു . അവരുടെ വകയായി ഒരു വീല്‍ ചെയര്‍ ഉണ്ടായിരുന്നു .അത് പ്രിഥ്വിരാജ് ആണ് എനിയ്ക്കു തന്നത് . ആ പരിപാടിയില്‍ വച്ച് എനിയ്ക്കു പല താരങ്ങളെയും കാണുവാന്‍ കഴിഞ്ഞു . മല്ലിക സുകുമാരന്‍ , മീര നന്ദന് , റീമ കല്ലിങ്കല്‍ , സംവൃത സുനില്‍ , ആന്‍ അഗസ്റ്റിന് , രഞ്ജിനി ഹരിദാസ് , അബി, രമേശ് പിഷാരടി , പാട്ടുകാരനായ സുദീപ്കുമാര്‍ , പാട്ടുകാരികളായ വിദ്യ , അഖില ആനന്ദ് , നടിമാരായ അര്‍ച്ചന , സുമി ,അര്‍ച്ചന കവി, സംഗീത, സരയു സംവിധായകന് ആയ ദീപക് ദേവ് , സംവിധായകനായ രഞ്ജിത്ത് എന്നിവരെയും കണ്ടു . പ്രിത്വിരാജിനു ഞാനുണ്ടാക്കിയ പൂവ് കൊടുത്തു . പൊതുവേ 2011 എന്നെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു . |
Friday, March 18, 2011
കനിവുതേടി
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന ആളാണ് രാധാകൃഷ്ണന്. ആ ചേട്ടന്റെ വീട്ടില്‍ അച്ഛനും , അമ്മയും, ചേട്ടനും , ചേട്ടത്തിയും , ചേട്ടന്റെ കുഞ്ഞും ഉണ്ട് . രാധാകൃഷ്ണന് ചേട്ടന് കഴിഞ്ഞ 10 വര്‍ഷം ആയി തളര്‍ന്നു കിടക്കുകയാണ് . ഒന്ന് എണീറ്റ് ഇരിക്കാന്‍ പോലും കഴിയില്ല . ഒരേ കിടപ്പിലാണ് ആ ചേട്ടന് . പരസഹായം ഇല്ലാതെ ഒന്നിനും കഴിയുകയില്ല . ആ ചേട്ടനെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു .
28 വയസ്സ് ഉള്ളപ്പോള്‍ കേബിള്‍ ജോലിക്കായി പടികള്‍ കയറുമ്പോള്‍ കാല് തെന്നി വീണു . വീഴിച്ചയുടെ ആഘാതത്തില്‍ നട്ടെല്ല് പടികളില്‍ തട്ടിയതിന് ഫലമായി നട്ടെല്ലിനു ക്ഷതം സംഭവിക്കുകയും സ്പൈനല്‍ കോഡിന്റെ ഞരമ്പുകള്‍ക്കു മുറിവേല്‍ക്കുകയും ചെയ്തു . ഒന്ന് ആലോചിച്ചു നോക്കു ആ ചേട്ടന്റെ അവസ്ഥ . പ്രതിക്ഷയോടെ ചികിത്സ തുടങ്ങി . പക്ഷേ വിധി അവിടെയും ചേട്ടനെ തോല്‍പ്പിച്ചു . ചികിത്സകള്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല . കിടക്കയില്‍ കിടന്നു കൊണ്ട് തന്നെയാണ് പ്രാഥമിക ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുന്നതു . സഹായിക്കേണ്ട മാതാപ്പിതാക്കളും രോഗികള്‍ ആണ് . അച്ഛന് നിക്കോട്ടിന്റെ അളവ് കൂ ടിയത്തിന്റെ ഫലമായി ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്നു . കുറച്ചു നാളുകള്‍ക്കു ശേഷം അച്ഛന് മരിക്കുകയും ചെയ്തു . പിന്നെ അമ്മക്ക് പ്രഷറും , ഷുഗറും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ വേറെയും . ചേട്ടന് ഒരു സിമന്റ് കട യില്‍ ജോലി ചേട്ടന്റെ ചെറിയ വരുമാനവും പിന്നെ നല്ലവരായ കുറെ നാട്ടുക്കാരുടെയും , കൂട്ടുകാരുടെയും സഹായങ്ങളും കൊണ്ട് ആണ് ഇന്നു ആ കുടുംബം മുന്നോട്ടു പോകുന്നത് . ഇപ്പോള്‍ പ്രതിക്ഷയോടെ ജിവിതത്തെ നോക്കി കാണുന്ന രാധാകൃഷ്ണന് ചേട്ടന് അതിനെക്കാള്‍ പ്രതിക്ഷയോടെ ഇപ്പോള്‍ കോട്ടയത്തെ ഡോക്ടറുടെ ചികിത്സ തുടങ്ങിയിരിക്കയാണ് . ആഹാരം പോലും തനിയെ കഴിക്കാന്‍ ആ ചേട്ടന് കഴിയില്ല . അമ്മയാണ് കൊച്ചുക്കുട്ടികള്ക്ക് കൊടുക്കുന്നതുപോലെ ഭക്ഷണം വാരി കൊടുക്കുന്നത് . അമ്മക്ക് എന്തെങ്കിലും അസുഖം വന്നു ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ ഈ ചേട്ടന്റെ കാര്യങ്ങള്‍ എല്ലാം കുഴയും . മുത്രം പോകുന്നതിനു വേണ്ടി ട്യൂബ് ഇട്ടിട്ടുണ്ട് . 25 ദിവസം കൂടുമ്പോള്‍ ട്യൂബ് മാറ്റുകയും വേണം . പുറത്തു നിന്നാണ് ഈ സാധനങ്ങള്‍ എല്ലാം വാങ്ങുന്നത് . പാലിയേറ്റീവ്കെയറില്‍ നിന്നും ഹോം കെയര്‍ സൗകര്യം ചേട്ടന് കിട്ടുന്നില്ല .
രാധാകൃഷ്ണന് ചേട്ടന്റെ ഏക ആശ്വാസം കുറെ പുസ്തകങ്ങളും , നല്ലവരായ നാട്ടുകാരും , കൂട്ടുകാരും ആണ് . പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന ചേട്ടന് കൂട്ടുകാര്‍ ഇടക്ക് പുസ്തകങ്ങള്‍ കൊണ്ട് വന്നു കൊടുക്കും . ഒരു തുണ്ട് ഭൂമി പോലും സ്വന്തം ആയി ഇല്ലാത്ത ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കുറച്ചു ഭുമി എവിടെ എങ്കിലും വാങ്ങി അതില്‍ ഒരു കൊച്ചു വീട് വച്ച് പ്രായമായ അച്ഛനെയും , അമ്മയെയും താമസിപ്പിക്കണം എന്നുള്ളത് . പക്ഷെ അതിനു കഴിയാത്തതില്‍ ചേട്ടന് ഒത്തിരി വിഷമം ഉണ്ട് . തന്റെ പ്രായത്തിലുള്ളവര്‍ ജോലി ചെയ്തു അച്ഛനെയും , അമ്മയെയും പോറ്റുന്നത് കാണുമ്പോള്‍ തനിക്കു അതുപോലെ ചെയാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് ഒത്തിരി പ്രയാസം തോന്നാറുണ്ട് .
ചികിത്സ മുന്നോട്ടു കൊണ്ടുപോകണം എന്നും. സ്വന്തമായി ഒരു വീടും, വേണം എന്നുള്ള ചേട്ടന്റെ ആഗ്രഹവും സഫലമാകട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം . . രാധാകൃഷ്ണന് ചേട്ടന്റെ ഫോണ്‍ നമ്പര്‍ ; 9497782893

Tuesday, March 1, 2011
Subscribe to:
Posts (Atom)