മലയാളം ചലച്ചിത്ര ഗാനങ്ങളിൽ പേരു വരുന്ന കുറച്ചു ഗാനങ്ങളും, പേരുകളും
മായ, സിന്ധു, ബീന,നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, സ്നാപക യോഹന്നാൻ, ഉണ്ണിയാർച്ച, സേതു ബന്ധനം,കളക്ടർ മാലതി.വാസന്തിയും,ലക്ഷ്മിയും പിന്നെ ഞാനും, അർച്ചന ടീച്ചർ
ചിത്രം- അമ്യതം
രചന- കൈതപ്രം
സംഗീതം-എം.ജയചന്ദ്രൻ
പാടിയത്- യേശുദാസ്& ചിത്ര
മായ, സിന്ധു, ബീന,നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, സ്നാപക യോഹന്നാൻ, ഉണ്ണിയാർച്ച, സേതു ബന്ധനം,കളക്ടർ മാലതി.വാസന്തിയും,ലക്ഷ്മിയും പിന്നെ ഞാനും, അർച്ചന ടീച്ചർ
ചിത്രം- അമ്യതം
രചന- കൈതപ്രം
സംഗീതം-എം.ജയചന്ദ്രൻ
പാടിയത്- യേശുദാസ്& ചിത്ര
ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ
ഓ സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാൻ ഇളമാനല്ല ഞാൻ
ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലി പൈങ്കിളി
ഓ സൈനബാ.. സൈനബാ..സൈനബാ...
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ
(ഓ..സൈനബാ...)
അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ്
നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ
(ഓ..സൈനബാ..)
ചിത്രം- ശിക്കാർ
രചന-ഗിരീഷ് പുത്തഞ്ചേരി
സംഗീതം-എം.ജയചന്ദ്രൻ
പാടിയത്- ശങ്കർ മഹാദേവൻ, മാലതി ലക്ഷ്മണൻ
കുതിരവാലു കുലുങ്കതെടീ കൊമരി നീയും നടക്കയിരേ
ആയിരമിന്ന് തെരിയുതെടീ കണ്ണു നീയും സിമട്ടയിലെ
തൊട്ടാക്ക ഒട്ടിക്കിടുമാ ഒണ്ണെ തൊട്ടാക്കാ ഒട്ടിക്കിടുമാ
നധിന ധിന നധിന ധിന നധിന ധിന ധേ
നധിന ധിന നധിന ധിന ധിന ധിന ധിന ധേ
സെമ്പകമേ സെവപ്പഴകേ സിലങ്ക കെട്ടിയ സിറുപ്പഴകേ
സെന്തമിഴ് മൈനേ സിറു സെമ്പനിതേനേ കണ്ണാളേ കണ്ണാളേ
കുണുക്കു കമ്മലിട്ടണിഞ്ഞൊരുങ്ങെടീ തളകിലുക്കണ നട നടക്കെടീ
ഒന്നു നിന്നാട്ടെ കണ്ണിൽ കണ്ണു നട്ടോട്ടെ കണ്ണാളേ കണ്ണാളേ
(നധിന ധിന…)
നേരമാച്ച് നേരമാച്ച് മച്ചാനേ
നേരുപ്പ പോലെ നെഞ്ചിലാള് മച്ചൂനേ
അടി ദമ്മരുദം പാടിവരും രാക്കോഴി
ആടിമയിൽ കാവടിയായ് നീയാട്
മല്ലികപ്പൂ മൊട്ടഴകേ മഞ്ചാടീ
ആട്ടുമണി കൊഞ്ചലുമായ് പോരുല്ലേ
ചെല്ലക്കിളിയേ മുല്ലക്കൊടിയേ
അല്ലിത്തളിരേ കുഞ്ഞിക്കുളിരേ
മാരിക്കൊളുന്തേ അരുതേ മയക്കരുതേ
(സെമ്പകമേ…)
ആണ്ടിമയിൽ പീലിമുടി പൂങ്കോലം
ആഴിനിറകണ്ണുകളീൽ വേലാട്ടം
ചന്ദിരനും സൂരിയനും ചാഞ്ചാട്ടം
കോടമലക്കാടുകളിൽ കാറ്റോട്ടം
ചിന്നതുളിയേ പുള്ളിക്കുയിലേ
വെള്ളിപ്പളുങ്കേ തങ്കക്കരിമ്പേ
മാരിക്കൊളുന്തേ അരുതേ കുറുമ്പരുതേ
(സെമ്പകമേ…)
ചിത്രം-അനാഥ ശില്പങ്ങൾ
രചന-ശ്രീകുമാരൻ തമ്പി
സംഗീതം-ആർ.കെ.ശേഖർ
പാടിയത്- യേശുദാസ്സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു......
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
സാന്ധ്യതാരക മിന്നി മറഞ്ഞു
താരകപ്പൊന്മിഴി പൂട്ടിയുറങ്ങൂ
താമരമലരുകളേ ഓര്‍മ്മതന്‍
താമരമലരുകളേ
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
കഴിഞ്ഞതെല്ലാം നിഴലുകള്‍ മാത്രം
കൊഴിഞ്ഞുപോയ കിനാവുകള്‍ മാത്രം
പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു
പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു
പനിനീര്‍ വാടികകള്‍ ആശതന്‍
പനിനീര്‍ വാടികകള്‍
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
മറഞ്ഞുപോയി നീയെങ്കിലുമെന്നില്‍
നിറഞ്ഞു നില്‍പ്പൂ നിന്‍ മൃദുഹാസം
കരഞ്ഞു നിന്നെ വിളിക്കുന്നു ഞാന്‍
കരഞ്ഞു നിന്നെ വിളിക്കുന്നു ഞാന്‍
അണയും നീയരികില്‍ പുഞ്ചിരി
പകരും നീയിനിയും
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞുചിത്രം-സുമംഗലി
രചന-ശ്രീകുമാരൻ തമ്പി
സംഗീതം-ആർ.കെ. ശേഖർ
ആലാപനം-യേശുദാസ്
ഉഷസ്സോ സന്ധ്യയോ സുന്ദരി
ഓമനേ നീ ഉണരുമ്പോഴോ
ഉറങ്ങുമ്പോഴോ സുന്ദരി (ഉഷസ്സോ)
പനിനീർ പൂവോ പവിഴാധരമോ
പരിമളമാദ്യം കവർന്നെടുത്തു
അംബര മുകിലോ അമ്പിളിക്കുടമോ
നിൻ കവിളോ ആദ്യം തുടുത്തു
പറയുമോ മനോഹരി ഉം...
(ഉഷസ്സോ സന്ധ്യയോ)
ചന്ദന മുളയോ ചന്ദ്രികത്തെളിയോ
തെന്നലോ മെയ്യിനു കുളിരേകി
വെണ്ണ നെയ് അമൃതോ കണ്ണന്റെ വിരുതോ
നിന്നുടലീവിധം മൃദുവാക്കി
പറയുമോ മനോഹരി ഉം...
(ഉഷസ്സോ സന്ധ്യയോ)
ചിത്രം- മുത്തശ്ശി
രചന-പി.ഭാസ്ക്കരൻ
സംഗീതം-ദക്ഷിണാമൂർത്തി
ആലാപനം-യേശുദാസ്&എസ്.ജാനകി
പ്രേമകൌമുദി മലര്‍മഴ ചൊരിഞ്ഞു
ഭൂമിയും വാനവുമുണര്‍ന്നു
അല്ലിയാമ്പലുകള്‍ ആയിരം സ്വപ്നങ്ങള്‍
മെല്ലെമനസ്സില്‍ വിരിഞ്ഞൂ
അലിയാം നമുക്കലിയാം ഈ
അനുരാഗസംഗീത വീചികളില്‍
പ്രേമകൌമുദി.........
ഇന്നുരാവില്‍ ഈനിലാവില്‍ എന്റെ ഹൃദയദലങ്ങള്‍ തോറും
കാമിനിനിന്‍ കടമിഴിമുനകള്‍
പ്രേമകവിതകള്‍ എഴുതിനിറച്ചൂ
നിറയേ അതു നിറയേ ഈ
നവരാഗ നാടക കഥ മാത്രം
പ്രേമകൌമുദി.........
ഇന്ദ്രജാലക്കാരന്‍ സ്നേഹം ഇന്നു കാട്ടും കരുമനയാലേ
നമ്മളേതോ മാസ്മരനിദ്രയില്‍
നമ്മെത്തന്നെ മറന്നു നടപ്പൂ
അലയാം നമുക്കലയാം ഈ
അനുഭൂതിതന്‍ മൂകവിജനതയില്‍
പ്രേമകൌമുദി.........ചിത്രം-ഗന്ധർവ ക്ഷേത്രം
രചന-വയലാർ
സംഗീതം-ജി.ദേവരാജൻ
ആലാപനം-യേശുദാസ്
ഓ..ഓ...ഓ..
വസുമതീ ഋതുമതീ
ഇനിയുണരൂ..ഇവിടെ വരൂ - ഈ
ഇന്ദുപുഷ്പഹാരമണിയൂ…
മധുമതീ (വസുമതീ)
സ്വർണ്ണരുദ്രാക്ഷം ചാർത്തി - ഒരു
സ്വർഗ്ഗാതിഥിയെപ്പോലെ (സ്വർണ്ണ)
നിന്റെ നൃത്തമേടയ്ക്കരികിൽ
നിൽപ്പൂ ഗന്ധർവ്വ പൗർണ്ണമി
ഈ ഗാനം മറക്കുമോ - ഇതിന്റെ
സൗരഭം മറക്കുമോ
ഓ...ഓ...ഓ...
(വസുമതീ)
ശുഭ്രപട്ടാംബരം ചുറ്റി - ഒരു
സ്വപ്നാടകയെപ്പോലെ
എന്റെ പർണ്ണശാലയ്ക്കരികിൽ
നിൽപ്പൂ ശൃംഗാര മോഹിനീ
ഈ ഗാനം നിലയ്ക്കുമോ - ഇതിന്റെ
ലഹരിയും നിലയ്ക്കുമോ
ഓ...ഓ...ഓ...
(വസുമതീ)
ചിത്രം-മായ
രചന-ശ്രീകുമാരൻ തമ്പി
സംഗീതം- വി.ദക്ഷിണാമൂർത്തി
ആലാപനം-പി.ജയചന്ദ്രൻ
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യയ്ക്കെന്തിനു)
മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ ....(മായികമാകും)
തങ്കമേ...
തങ്കമേ നിന്‍ മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യയ്ക്കെന്തിനു)
ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു
കാമുകനായ വസന്തം ......(ഭൂമിയില്‍)
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
നിന്‍ ഭാവഗന്ധം
(സന്ധ്യയ്ക്കെന്തിനു)ചിത്രം-മിസ്സി
രചന-മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംദീതം-ജി ദേവരാജന്‍
ഗായിക- പി സുശീല
കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ
കുളിച്ചുതൊഴാന്‍ വന്ന വാര്‍മുകിലേ
ഇളവെയില്‍ കാഞ്ഞുകാഞ്ഞു നടക്കും നിനക്കിപ്പോള്‍
ഇളമാനിനെപ്പോലെ ചെറുപ്പം
ചന്ദനക്കുളിര്‍കാറ്റത്തിളകും നിന്‍
ചിറകുകള്‍ക്കുത്സാഹത്തിളക്കം
വിണ്ണിലെ മന്ദാകിനിയിലൂടൊഴുകും നിന്‍
കണ്ണിലൊരിന്ദ്രചാപത്തിളക്കം
കുങ്കുമസന്ധ്യാ......
ആകാശം വേനലിന്‍ തിരനീക്കി
വര്‍ഷത്തിന്‍ തുകിലണിഞ്ഞെത്തുമ്പോള്‍
എത്രമേലുജ്വലമെങ്കിലും നിന്‍ പ്രൌഢി
സ്വപ്നം പോല്‍ മണ്ണില്‍ വീണുടഞ്ഞല്ലോ
കുങ്കുമസന്ധ്യാ......ചിത്രം- ഞാൻ ഏകനാണ്
രചന-സത്യൻ അന്തിക്കാട്
സംഗീതം-എം.ജി.രാധാക്യഷ്ണൻ
ആലാപനം-കെ.ജെ.യേശുദാസ്
ഓ ..ഓ ...ആ ....
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ
അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...
പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...
ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....
ചിത്രം-മാന്യമഹാജനങ്ങളെ
രചന-പൂവച്ചൽ ഖാദർ
സംഗീതം-ശ്യാം
ആലാപനം-യേശുദാസ്,സി.ഓ.ആന്റോ&കോറസ്സ്
കണ്ടില്ലേ കണ്ടില്ലേ പെണ്ണിന്‍ സൈന്യം കണ്ടില്ലേ
കാമന്‍ നല്‍കും വില്ലും അമ്പും കണ്ണിലേന്തി
കണ്ടില്ലേ കണ്ടില്ലേ പെണ്ണിന്‍ സൈന്യം കണ്ടില്ലേ
തേനില്‍ മുക്കും വാളൊന്ന് കയ്യിലേന്തി
എടി ഇന്ദു എടി സിന്ധു
എടി ഇന്ദു സിന്ധു ബിന്ദു മഞ്ജു
ഞങ്ങളെ നോക്കി ഒന്നു ചിരിച്ചാല്‍
നഷ്ടം എന്തെടി അച്ചാമ്മേ
കണ്ടില്ലേ കണ്ടില്ലേ......
പ്രേമക്കത്തുകള്‍ എഴുതിയെഴുതി
കയ്യുകുഴഞ്ഞൊരു ശോശാമ്മേ
കാര്‍ബണ്‍ കോപ്പിയില്‍ ഒന്നു നമുക്കു
തരണേ കനിവായ് കണ്മണിയേ
തരണേ കനിവായ് കണ്മണിയേ�
എടി ലൈലേ ഷൈലേ സൈനേ ബീനേ
ഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും
പുസ്തകമായൊന്നു മാറ്റിടണേ
കണ്ടില്ലേ.. കണ്ടില്ലേ.....
കണ്ണമ്മാ നീയെന്‍ കണ്ണമ്മാ
അടി കണ്ണമ്മാ നില്ലമ്മാ എന്‍ കാതലി
എന്നമ്മ അടി എന്നമ്മാ
നീയിന്റ് ഒരുമാതിരി
നെഞ്ചത്തിന്‍ ഓശൈ നീ കേളെടീ
മച്ചാനെ പൊന്മാനെ കൊഞ്ചം പാരടി
മങ്കമാരില്‍ മണിയാകും മഞ്ജുളാംഗി വിലാസിനി
പഞ്ചശരശരമാകും ലളിതാദേവി
ഗീതാറാണി മായാറാണി കല്യാണത്തിന്‍ വെയ്റ്റിങ് ലിസ്റ്റില്‍
ഒന്നാം സ്ഥാനം തരേണമേ യമുനാറാണീ
കണ്ടില്ലേ കണ്ടില്ലേ.....
ചിത്രം-ഗാനമേള
രചന-ശശി ചിറ്റഞ്ഞൂർ
സംഗീതം-രവീന്ദ്രൻ
ആലാപനം-യേശുദാസ്
ശാരി മേരി രാജേശ്വരി
നേര് പറഞ്ഞാല്‍ പിണങ്ങല്ലേ ... കൂലിക്ക് ആളിനെ വിട്ടെന്നെ
തല്ലല്ലേ ,കൊല്ലല്ലേ .... ശാരി മേരി രാജേശ്വരി ....
(ശാരി മേരി രാജേശ്വരി)
അഞ്ചു വയസുള്ള പ്രായം വരെ നിങ്ങള്‍ വെൺപനീര്‍ പൂവുകള്‍ ആയിരുന്നു (2 )
പതിനഞ്ചു കഴിഞ്ഞപ്പോള്‍ നെഞ്ചിനകത്തേതോ പഞ്ചവാദ്യമേളം ആയിരുന്നു (2 )...
പതിനെട്ടു കഴിഞ്ഞപ്പോള്‍ ആയിരം പ്രേമത്തിന്‍ പുഷ്‌പങ്ങള്‍ തട്ടി എറിഞ്ഞു നിങ്ങള്‍ ...
പാവം വിഡ്ഢികള്‍ കാമുകന്മാര്‍ കെട്ടി തൂങ്ങി മരിച്ചപ്പോള്‍, അട്ടഹസിച്ചു, ചിരിച്ചു നിങ്ങള്‍
ഹഹഹഹ
ശാരി മേരി രാജേശ്വരി ...
(ശാരി മേരി രാജേശ്വരി)
(ആഹ ............)
പക്കാല നീലാബഡി,പക്കാല നീലാബഡി,പക്കാല നീലാബഡി (ഗരി നീ പ ധനി ......)പക്കാല
പക്കാല പാടിയ നിങ്ങടെ ചുണ്ടത്തു് പൊട്ടി വിരിഞ്ഞത്
ഏക്, ദോ ,തീന്‍ ,ചാര്‍ ,പാഞ്ച് ,ഛെ ,സാത് ,ആട്ട്, നൌ, ദാസ് ഗ്യാര, ബാര, തേരാ (2 )
തേരാ കരോ ...തേരാ കരോ ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് , ഇന്തസാര്‍ ... ആജ സനം ആയി ബഹാര്‍ ....
കോപ്പി അടിച്ചും ,കൈക്കൂലി കൊടുത്തും PDC,BSC,MSC ആയി (2
ABCD പറയാന്‍ അറിയാത്ത നിങ്ങളുടെ വാ തുറന്നാല്‍ ഇംഗ്ലീഷ് പാട്ട് മാത്രം .....ആഹ
Love you... Can you see that I believe you? Oh please give me another another little
chance...(tubarubarubaribariba...)
അരേ ശാരി മേരി രാജേശ്വരി ...അരേ ശാരി മേരി രാജേശ്വരി ...
(ശാരി മേരി രാജേശ്വരി)
kollam ketto. puthumayund
ReplyDeletethanks aneesh chetta
ReplyDelete