Tuesday, January 17, 2012

മുല്ലപ്പൂവും മനസ്വിനിയും



കാലത്തെഴുന്നേറ്റു മുഖം കഴുകി

പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടു,
വിടര്‍ന്നുനില്‍ക്കുന്ന മുല്ലപ്പൂക്കള്‍.
അവനു വല്ലാത്ത സന്തോഷമായി.


നറുമണം വായുവില്‍ പടര്‍ത്തി,
ധവളനിറമുള്ള കുസുമങ്ങള്‍
നയനങ്ങള്‍ക്കൊരു ഉത്സവമായ നേരം
അവന്‍ ചെന്നാപൂക്കളെ തലോടി.



എന്തൊരു മാർദ്ദവമുള്ള മലരുകള്‍.
മനോഹരമായ എന്തിനെയും
സൃഷ്ടിക്കുന്ന സർവ്വേശ്വരാ, അവളെയും
ഇതുപോലെയാക്കിയതിനു


മൃദുലയാക്കിയതിനു,

മനോഹരിയാക്കിയതിനു,
പരിശുദ്ധയാക്കിയതിനു,
പരിമളവാഹിയാക്കിയതിനു നന്ദി.  
                                                                   കടപ്പാട്   :-  ഡോ. പി. മാലങ്കോട്

20 comments:

  1. നന്ദി സഹോദരാ ഞാൻ ഡോക്ടറെ അറിയിക്കാം

    ReplyDelete
    Replies
    1. നല്ല വരികള്‍ എന്ന് പറഞ്ഞാല്‍ ഡോക്ടറെ അറിയിക്കുമെന്നോ അയ്യോ ?
      മുഹമ്മദ്‌ ഏക്ക അത്ര കുഴപ്പക്കാരന്‍ അന്നോ ...... ഡോക്ടറെ വിളിക്കാന്‍

      Delete
    2. അല്ല മധു. ആ ഭായുടെ അഭിപ്രായം ഞാൻ അറിയിക്കാമെന്നാ ഉദ്ദേശിച്ചത്

      Delete
  2. ഞാന്‍ നല്ല വരികള്‍ എന്ന് പറഞ്ഞു കുഴപ്പത്തില്‍ ചാടുന്നില്ല .......
    കുഴപ്പമില്ല സഹിക്കാം... അതിനും ഡോക്ടറെ വിളിച്ചുകൊണ്ട് വരുമോ ചേച്ചി ഹ ഹ ഹ

    ReplyDelete
  3. ഇല്ല മോനു. നന്ദി. പ്രേമേട്ടനോട് പറയാം മധുവിന്റെ അഭിപ്രായം

    ReplyDelete
  4. കൊള്ളാം പ്രീതാ ..ഇഷ്ട്ടായി ട്ടോ ..മലന്കോട്ടു സാറിനെ തിരക്കിയതായി പറയുക

    ReplyDelete
  5. നന്ദി പ്രദീപ്. ഞാൻ പറയാം

    ReplyDelete
  6. നന്ദി ആചാര്യ

    ReplyDelete
  7. പ്രീതാ, പ്രീതക്കും ഇതുവരെ എന്റെ ഈ കൊച്ചുകവിത വായിച്ചു അഭിപ്രായം പറഞ്ഞ/ഇനിയും പറയാനിരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി.

    - ഡോ. പ്രേമകുമാരന്‍ നായര്‍ മാലങ്കോട്

    drpmalankot@gmail.com

    ReplyDelete
  8. നന്ദി ഒന്നും വേണ്ട പ്രേമേട്ടാ

    ReplyDelete
  9. ഈ അവള്‍ തന്നെ വേറെ എന്തെങ്കിലും ഒക്കെ ആയി മാറുന്നതും...ഹു ഹു ..കൊള്ളാം കേട്ടോ ഒഴുകുന്ന കവിത

    ReplyDelete
  10. നന്ദി തസ്മ്ലീമലി

    ReplyDelete
  11. നമ്മുടെ സ്വന്തം ബ്ലോഗില്‍ നമ്മുടെ സൃഷ്ടികള്‍ മാത്രം ആകുന്നതാണ് നല്ലതു..പ്രീതെ

    ReplyDelete
  12. angane mathram pora aalpadukal

    ReplyDelete