Wednesday, July 3, 2013

മരണം








മരണത്തിന്റെ മണിയൊച്ച കേട്ടു ഞാന്‍
മരണമെന്ന വാക്കിനെ സ്നേഹിച്ചു തുടങ്ങി
രംഗ ബോധമില്ലാത്ത കോമാളി
കാത്തിരിക്കുന്നുണ്ടാവാം വേദിക്കു പിന്നില്‍.
ജീവിച്ചിരിക്കേ കപട സ്നേഹിതര്‍ ആടുന്ന
നാടകത്തില്‍ പാടെ
വിശ്വസിച്ചു പോകയാണ് മൂഢർ


ജീവനൊടുങ്ങുവതില്‍ പിന്നെ കാട്ടുന്നു
യഥാർത്ഥ മുഖമാ ക്രൂരർ

വാങ്ങിക്കൂട്ടിയ സ്നേഹത്തിനൊട്ടും വില നല്കാതെ
സ്വയമുയരാന്‍ മുതലെടുപ്പ് നടത്തുന്നു
കിട്ടിയ സ്നേഹത്തിനു പകരം നല്കാനാവാതെ

മിഴിച്ചു നില്‍ക്കേ മര്‍ത്യന്‍ കാട്ടി കൂട്ടുന്നു
ആത്മാവിനോട് പോലും നീതികേട്‌,


ഹേ !മരണമേ ഇതാണ് മണ്ണിലെ സ്നേഹം
വയ്യ കാണുവാന്‍, എനിയ്ക്കീ പൊയ് മുഖങ്ങള്‍
വന്നു നീ പുല്‍കുക എന്നേയും കൂടേ...
ഇനിയീ വേദിയില്‍ തുടങ്ങട്ടെ.
മൃത്യുവേ നിന്റെ താണ്ഡവം.....

Friday, May 10, 2013

അക്ഷയ തൃതിയ





ഇന്ന് നമ്മുടെ നാട്ടിൽ  നടക്കുന്നതു  അക്ഷയ തൃതിയയുടെ  പേരില് ശുദ്ധ തട്ടിപ്പല്ലേ . അക്ഷയ തൃതിയയുടെ  പേരും പറഞ്ഞു നടന്ന്   പറ്റിക്കാൻ കുറെ ആളുകള്. അത് കണ്ടു പറ്റിപ്പിക്കപ്പെടാനും  കുറെ ആളുകള് . എത്ര കിട്ടിയാലും പഠിക്കാത്ത മനുഷ്യര് . അക്ഷയ തൃതിയയ്ക്ക് സ്വര്ണ്ണം വാങ്ങിയാൽ ഐശ്വര്യം  ഉണ്ടാകുമെങ്കിൽ  ഇതൊക്കെ കൊടുക്കുന്ന ജുവലറി  ഉടമകള്ക്ക്  ഐശ്വര്യക്കേട്‌  ഉണ്ടാകേണ്ടേ . എന്താണ്  നാമൊന്നും പഠിക്കാത്തത്  
 
അക്ഷയ തൃതിയയുടെ പിന്നിലെ ഐതിഹ്യം 


ആചരിക്കുന്നത് ഹിന്ദുക്കൾ
തരം അക്ഷയ തൃതീയ
ആരംഭം വൈശാഖം
തിയതി ഏപ്രിൽ/മെയ്
ആഘോഷങ്ങൾ ഒരു ദിവസം
ചടങ്ങുകൾ വിഷ്ണു പൂജ









വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്.. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ബലഭദ്രൻ ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂർക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമർഹിക്കുന്നു. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. 
            വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.

സ്നാനം, ദാനം, തപോ, ഹോമഃ സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.
അദൌ കൃതയുഗസ്യേയം
യുഗാദിസ്തേന കഥ്യതേ.
അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം
തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.
(ഭവിഷ്യോത്തരം 30.19)
അന്നാണ് കൃതയുഗം ആരംഭിച്ചിട്ടുള്ളത് എന്നും അന്ന് അനുഷ്്ഠിക്കുന്ന കർമങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും മേൽ ഉദ്ധരിച്ചതിൽനിന്നു മനസ്സിലാക്കാം. യുഗാദിതിഥികളിൽ ശ്രാദ്ധം പിതൃക്കൾക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയതൃതീയ ഈ വക കർമങ്ങൾക്കു ഏറ്റവും പറ്റിയതാണ്. (യുഗാദിതിഥികളിൽ ചെയ്യുന്ന ശ്രാദ്ധത്തിൽ പിണ്ഡം നിഷേധിക്കപ്പെട്ടിട്ടുണ്ട്.)
വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളിൽ അക്ഷയതൃതീയ ഉൾപ്പെടുന്നു. ദേവൻമാർക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. അന്ന് യവം കൊണ്ടു ഹോമം നടത്തുകയും വിഷ്ണുവിന് അർച്ചിക്കുകയും ദ്വിജാദികൾക്കു യവം ദാനം ചെയ്യുകയും ശിവൻ, ഭഗീരഥൻ മുതലായവരെയും ഗംഗ, കൈലാസം എന്നിവയെയും പൂജിക്കുകയും ചെയ്യണമെന്നു ബ്രഹ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പരശുരാമൻ ജനിച്ചത് അക്ഷയതൃതീയയിലാകയാൽ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിലെങ്ങുമുണ്ട്. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാൽ പൂജകൾ നടക്കാറുണ്ട്.
             അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കി ചതുർഥി, സപ്തമി, അമാവാസി തുടങ്ങിയ തിഥികളോടും ചേർത്തു പ്രയോഗിക്കാറുണ്ട്. ചൊവ്വാഴ്ചയും ശുക്ളചതുർഥിയും കൂടിയത് അക്ഷയചതുർഥിയും ഞായറാഴ്ചയും കറുത്തവാവും ചേർന്നത് അക്ഷയ-അമാവാസിയുമായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളിൽ ചെയ്യുന്ന പുണ്യകർമങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകൾക്ക് ആസ്പദം.
   കടപ്പാട്  - ഗൂഗിൾ 

Saturday, April 27, 2013

ജീവിത തോണി






കാലമാം സാഗരമിതില്‍ .
ജീവിത നൗക തുഴഞ്ഞു ഞാൻ
വിധിയോട് പൊരുതി മുന്നേറവേ,
തോറ്റു കൊടുക്കാന്

മനസ്സില്ലായെന്നു പറഞ്ഞതിന്
വീണ്ടും വിധിയെന്നെ തോൽപ്പിച്ചു.

മനസ്സ് മുറിക്കുന്ന മുദ്രകൾ
ചാർത്തി വിളിച്ചൂ ലോകം.
വഴി പിഴച്ചവളെന്നും, വേശ്യയെന്നും.


ജീവിത വീഥിയിൽ പാറി നടക്കവേ
പാതി തളർന്നു വീണു പോയവൾ,
ഒരു കൈത്താങ്ങിനായി
യാചിച്ചു പോയതാണ്
അതിനു വേണ്ടിയിവൾ ചെയ്ത തെറ്റ്..


ജീവിതം തന്നെയൊടുക്കീടുവാൻ,
തോന്നിയ നിമിഷങ്ങളില്‍,
മനസ്സ് മരവിപ്പിച്ച അപവാദങ്ങൾ തൻ ചുഴിയിൽ
പിന്നെയും നീറി പുകഞ്ഞുവെങ്കിലും.
തോൽക്കാൻ മനസ്സില്ലാതെ
ജീവിക്കുവാൻ കാട്ടിയ തന്റേടത്തിന്
അഹങ്കാരമെന്നു പേർ ചാർത്തി.


വാക്കാം കല്ലുകൾ കൊണ്ടെറിഞ്ഞു.
കരളു മുറിച്ചു രസിച്ചൂ പിന്നേയും
ക്രൂര മുഖങ്ങൾ ...

എങ്കിലും കണ്ടു ഞാനൊത്തിരി
കാരുണ്യത്തിൻ മുഖങ്ങൾ
മണ്ണിൽ മരിക്കാത്ത ദയയുടെ തണലുകൾ.


ക്രിസ്തുവിനെ ക്രൂശിച്ചൊരീ ലോകം
എന്നേയും ക്രൂശിലേറ്റവേ,
സങ്കടക്കടലിൽ ആണ്ടു ഞാൻ.
കപടത നിറഞ്ഞൊരീ ലോകത്തിൽ
കാപട്യമില്ലാത്ത മുഖങ്ങൾ തിരഞ്ഞു നടക്കവേ.

അർത്ഥ ശൂന്യമാം സഹതാപ -
ചുഴിയിൽ പുളഞ്ഞു ഞാൻ .
വിധിയോട് പൊരുതി തളർന്ന എൻ മനം,
വിധി തൻ ആനന്ദ നൃത്തവും കണ്ടു


വീണ്ടുമൊരിറ്റു ശക്തിയാര്‍ജ്ജിച്ചൊരെന്‍ മനം
പൊരുതുവാന്‍ തന്നെ ഉറച്ചീടവേ,
ജീവിത വിജയം പ്രതീക്ഷയായ്
മുന്നില്‍ കണ്ടു ഞാൻ ...
പതിയെ അലിയുന്നു ജീവിത സാഗരമിതിൽ .....


( ഞാന്‍ ആദ്മായി എഴുതിവിയാണ്‍ . എന്തെങ്കിലും പോരായ്കള്‍ ഉണ്ടെങ്കില്‍ ക്മിക്ണം . തിനെ രൂത്തില്‍ ആക്കി ന്ഷാലിയ്ക്കും ഈ അത്തില്‍ ന്ദി രേഖപ്പെടുത്തി കൊള്ളുന്നു )

Wednesday, March 27, 2013

ജീവിത മാറ്റം

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനു  ഒരു വഴിയില്ലാതെ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവസാനം തിരുവനന്തപുരത്തു  ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വച്ചു  വികലാംഗ ക്ഷേമ സമിതിയിലെ ചേട്ടനൊക്കെ ഇടപ്പെട്ടു പകരം വസ്തു കൊടുത്തു ഒരു വീല്‍ ചെയര്‍ പോകുന്നതിനുള്ള വഴി  കിട്ടി. പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു .
വഴി വന്നതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങണം എന്ന ആഗ്രഹം കൂടി കൂടി വന്നു . അവസാനം എന്നിയ്ക്കു ഫേസ് ബുക്കിലെ കൂട്ടുകാര് എല്ലാവരും കൂടി ചേര്‍ന്നു ഒരു ഇലക്ട്രോണിക്  വീല്‍ ചെയര്‍ വാങ്ങി തന്നു . ശരിയ്ക്കും അതു കൊണ്ട് എനിയ്ക്ക് ഒരു പാട് പ്രയോജനങ്ങളുണ്ടായി . .
 ഞാന്‍ ഒരു പാട് കാലമായി ആഗ്രഹിക്കുന്നതാണ്‍ തോന്നയ്ക്കല്‍ സായ് ഗ്രാമത്തില്‍ ഒന്നു പോകണമെന്നു . ഈ വീല്‍ ചെയര്‍ കിട്ടിയതിന്‍റെ ഫലമായി എനിയ്ക്കു  സായ് ഗ്രാമത്തില്‍ പോകാന്‍ പറ്റി .






ഫേസ് ബുക്കു കൂട്ടുകാര്‍ വാങ്ങി തന്ന മോട്ടോര്‍ ഘടിപ്പിച്ച   വീൽ  ചെയർ 



സായ് ഗ്രാമത്തിന്റെ കവാടം



























 അന്ന് അവിടെ വിൽ പാട്ട് ഉണ്ടായിരുന്നു. ഞാന് ആദ്യമായാണ്‍ വിൽ പാട്ട് കേള്‍ക്കുന്നതു







അന്ന്  അവിടെ സായ് ഗ്രാമോത്സവം നടക്കുകയായിരുന്നു



























അവിടെ വച്ചു ഒത്തിരി കാലങ്ങള്ക്കു ശേഷം ഞങ്ങളെ പഠിപ്പിച്ച  പാട്ട് സാറിനെ കണ്ടു. പിന്നെ പൂർണ്ണ  ചന്ദ്രനേയും, കായം കുളം ബാബു ചേട്ടനേയും , കുടുംബത്തേയും കാണാൻ  പറ്റി  . പക്ഷേ  അവർ എന്നെ കണ്ടില്ല
എനിയ്ക്ക് ഒത്തിരി  സന്തോഷമായി . പുറത്തൊക്കെ  ഇത് പോലെ പോകാൻ കഴിയുന്നതിൽ .
 നന്ദി എന്റെ എല്ലാ കൂട്ടുകാര്ക്കും .