Tuesday, September 18, 2012

എന്‍റെ കലാലയം (ഒരു ഓര്‍മ്മ ക്കുറിപ്പ്‌







ഒരിക്കല്‍ കൂടി ഈ കലാലയ കവാടം കടന്നെത്തുമ്പോള്‍  ഉള്ളിന്റെ ഉള്ളില്‍ വല്ലാത്തൊരു നഷ്ടബോധം അനുഭവപ്പെടുന്നു. ഇവിടുത്തെ  ഈ കോലാഹലങ്ങള്‍ . ഈ അന്തരീക്ഷം  അന്നത്തെ ആ മധുര നൊമ്പര കാലഘട്ടത്തിലേയ്ക്കു  എന്നെ  കൂട്ടി കൊണ്ടു  പോകുന്നു .
             സ്കൂള്‍ ജീവിതത്തിന്‍റെ  നിയന്ത്രണത്തില്‍ നിന്നും കോളേജ് ജീവിതത്തിന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്ക്  എത്തിയപ്പോള്‍ ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ആ ജീവിതവുമായി  പൊരുത്തപ്പെടാന്‍ എനിയ്ക്കായി . ഒരിക്കലും പൂക്കില്ല എന്നു ആരോ പറഞ്ഞ ആ മരങ്ങളും കലാലയത്തിന്‍റെ സ്വന്തമായ ആ സര്‍പ്പക്കാവും  ഇന്നും എന്‍റെ മനസ്സില്‍ ഒളി മങ്ങാതെ കിടക്കുന്നു                  
                   വസന്തത്തില്‍  വന്നെത്തുന്ന കുഞ്ഞാറ്റകിളികള്‍ പോലെ വിവിധ ദേശങ്ങളില്‍  നിന്നുമെത്തിയ ഞങ്ങള്‍  ഒത്തു ചേര്‍ന്നു ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കാലം . എന്‍റെ സിരകളില്‍ വിപ്ലവ വീര്യവും പ്രണയത്തിന്‍റെ ആദ്യാനുഭവവും പകര്‍ന്നു തന്ന എന്‍റെ കലാലയം . .. കലാലയത്തിന്‍റെ ഇടനാഴികളില്‍ ഇന്നും കാണാം ആ പ്രണയത്തിന്‍റെ ഇണക്കങ്ങളും , പിണക്കങ്ങളും. 
                              ശ്രുതി താള ലയങ്ങളില്ലാതെ ഞാന്‍ പാടിയും ,അഭിനയത്തിന്‍റെ  ഉള്ളറകളിലേയ്ക്കു  ഊളിയിട്ടതും  ഈ കലാലയത്തില്‍ വച്ചാണ്‍ .  തെരഞ്ഞെടുപ്പു വേളകളില്‍  സൌഹ്യദങ്ങള്‍  ചിന്നിച്ചിതറിയതും , രാഷ്ട്രീയത്തിനായ് പോരാടിയതും , അതിനു ശേഷം  സൌഹ്യദങ്ങള്‍ വിളക്കി ചേര്‍ത്തതും , പറ്റിയ അമളികളെ കൈമാറി ആര്‍ത്തു ചിരിച്ചതും  ഈ കലാലയം കണ്ടു നിന്നു . 
                                           മാവേലി മന്നനെ വരവേല്‍ക്കാനായി  അത്ത പൂക്കളം തീര്‍ത്തതും , സുന്ദരിയ്ക്ക്  പൊട്ടു തൊട്ടതും , വടം വലിച്ചതും , പുലി കളിച്ചതും , ക്രിസ്തുമസ്  ട്രീ  തയ്യാറാക്കിയതും , ക്രിസ്തുമസ്  അപ്പൂപ്പനെ വരവേറ്റതും, ക്രിസ്തുമസ് കേക്ക്  മുറിച്ചതും  എല്ലാം എന്‍റെ കലാലയ ഓര്‍മ്മകളിലെ  സിന്ദൂര പൊട്ടുകളാണ് .                                  
                                                                 ഇവിടുത്തെ  ലൈബ്രറി,വെറും വായന മുറി  മാത്രമായിരുന്നുവോ.  അല്ല പ്രണയ ജോടികള്‍ക്കു  തങ്ങളുടെ  ചിന്തകളും , സങ്കല്പങ്ങളും , , സ്വപ്നങ്ങളും , കൈമാറാനുള്ള  ഒരു കേന്ദ്രം കൂടിയായിരുന്നു.                                  പരീക്ഷണങ്ങളുടെ കേന്ദ്രമായിരുന്ന  രസതന്ത്ര ലാബില്‍ നിന്നും  പുറത്തു വരുന്ന ആ രൂക്ഷ ഗന്ധം ഇന്നും അവിടെ തങ്ങി നില്‍ക്കുന്നുണ്ടോ ? പെണ്‍കുട്ടികളുടെ സ്വകാര്യ വിഹാര കേന്ദ്രമായ വെയിറ്റിംഗ് ഷെഡിലേയ്ക്ക് ആണ്‍കുട്ടികള്‍ എത്തി നോക്കുന്നുവോ?  
                                                                          ഒരു കൂട്ടം യുവ സാഹിത്യകാരന്മാരുടെ  സ്യഷ്ടികള്‍  ഉള്‍കൊള്ളിച്ച  ആസ്മരണികയും , പ്രതിഭകളെ വാര്‍ത്തെടുത്ത  ആര്‍ട്സ് ഫെസ്റ്റിവല്ലും , സ്പോട്സും , ഫിലിം ഫെസ്റ്റിവല്ലും , രാജ്യത്തിനു വേണ്ടി  സേവനമനുഷ്ടിക്കാന്‍  യുവാക്കളെ തയ്യാറാക്കുന്ന എന്‍,സി.സി.യും , എന്‍.എസ്സ്.എസ്സും ഒരിക്കലും മറക്കാനാകാത്ത എന്‍റെ കലാലയഓര്‍മ്മകളാണ്‍. 
                                           എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തകിടം മറിച്ചു  കൊണ്ട് ആ മാര്‍ച്ചു മാസം കടന്നു വന്നു . അതെ വന്നു ചേര്‍ന്ന കുഞ്ഞാറ്റകിളികള്‍ക്കുള്ള മടക്കയാത്രയുടെ  സമയമായിരുന്നു അത് . മാര്‍ച്ചു മാസം പരീക്ഷാ-പരീക്ഷണങ്ങളുടെ മാസം ... പിരിയുവാന്‍ സമയമായി എന്ന ബോധം  ഏവര്‍ക്കും എന്ന പോലെ എനിയ്ക്കും വളരെ വേദന തോന്നി . 
                                                      കലാലയം എനിയ്ക്കു തന്ന  എന്‍റെ സുഹ്യത്തുക്കള്‍ , സഹോദരി,സഹോദരന്മാര്‍  എന്‍റെ പ്രണയം എല്ലാം എനിയ്ക്കു നഷ്ടമാകുകയാണ്‍ . കലാലയ ഓര്‍മ്മകളെ സൂക്ഷിക്കാനും . ആ ഓര്‍മ്മകളെ  താലോലിക്കാനുമുള്ള മയിൽപ്പീലിത്തുണ്ടുകള്‍ക്കായി  മൌന നൊമ്പരത്തോടെ എന്‍റെ മുന്നിലേയ്ക്കു നീട്ടിയ ഓട്ടോഗ്രാഫുകള്‍ ... എല്ലാം ഇന്നു ഓര്‍മ്മകളായി മനസ്സിനെ മദിക്കുന്നു . 
                                           വേദന നിറഞ്ഞ മനസ്സുമായി  ആ കലാലയ പടവുകളിറങ്ങിയപ്പോള്‍ ഒരിക്കലും പൂക്കാത്ത  ആ മരം ഞങ്ങള്‍ക്കു വേണ്ടി ആദ്യമായി പൂത്തു നിന്നിരുന്നു . ആ കവി പാടിയ പോലെ ഞാനും ആഗ്രഹിക്കുന്നു . 
      “ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം“  
വെറുതെയാണീ മോഹം എന്നറിഞ്ഞിട്ടു കൂടി .  പ്രേം കുമാര്‍

                              ഞങ്ങളുടെ ആറ്റിങ്ങല്‍ കലാലയത്തെ കുറിച്ചു അന്നു ഒപ്പം പഠിച്ച പ്രേംകുമാര്‍ എന്ന കൂട്ടുകാരന്‍ എഴുതി തന്ന ഓര്‍മ്മ കുറിപ്പു 

Monday, September 3, 2012

കൂട്ടുകാര്‍ക്കും , ബന്ധുക്കള്‍ക്കുമൊപ്പം ഒരോണം

 ആഗസ്റ്റ്‌ 30 വ്യാഴാഴ്ച്ച.. ഒത്തിരി സന്തോഷമുള്ള ഒരു ദിവസം . കാരണം  എന്റെ കൂട്ടുകാരും, ബന്ധുക്കളും  എന്നോടൊപ്പം ഓണം ആഘോഷിക്കാന്‍ വരുന്നുണ്ട് .


ആദ്യം വന്നത്  എന്‍റെ ചേച്ചിയും  കുടുംബവു ആയിരുന്നു . അതു കഴിഞ്ഞു ജ്യോതിസ് വന്നു  . പാവത്തിന് വഴി തെറ്റി പോയി . പിന്നെ എന്റെ ചേച്ചി പോയി ജ്യോതിസിനെ വിളിച്ചു കൊണ്ട് വന്നു . അതു കഴിഞ്ഞു കുഞ്ഞമ്മയും , അനിയന്റെ ഭാര്യയും ,കുഞ്ഞും കൂടി വന്നു .

അത് കഴിഞ്ഞു ജ്യോതിസും , അച്ഛനും കൂടി ചോറ് കഴിക്കാനിരുന്നു. അത് കഴിഞ്ഞു ഏകദേശം 4 .30 നു ആണ് പ്രദീപ്‌  വന്നത് . നല്ല മഴ ഉണ്ടായിരുന്നു അവന്‍ വന്നപ്പോള്‍ . അവന്‍ വഴിയില്‍ വന്നു ഫോണ്‍ ചെയ്തു. പിന്നെ ഇവിടെ നിന്ന് കുടയുമായി ജ്യോതിസ് പ്രദീപിനെ വിളിക്കാന്‍ പോയി .

പ്രദീപ്‌ വന്നതിനു ശേഷം അവന്‍ ആഹാരം കഴിക്കാന്‍ പോയി അത് കഴിഞ്ഞു കുറച്ചു സമയം  കഴിഞ്ഞു  റാമും അവന്‍റെ ഒരു കൂട്ടുകാരനും കൂടി വന്നു . പിന്നെ അവര്‍  4 പേരും കൂടി എന്നോടൊപ്പം കുറച്ചു സമയം കൂടി ചിലവഴിച്ച ശേഷം  6 .30 തോടെ അവര്‍ തിരിച്ചു പോയി. ഈ ഓണം ഒരിക്കലും മറക്കാന്‍ കഴിയില്ല .

Wednesday, August 22, 2012

സ് നേഹം

   സമയം ഏകദേശം 10 മണിയായി കാണും . അവള്‍  റ്റി.വി . യില്‍  ഒരു പരിപാടി കണ്ടു കൊണ്ടിരിക്കയാണ് . റ്റി .വി പരിപാടി കാണുന്നു എങ്കിലും അവളുടെ മനസ്സ്  അതിലൊന്നുമായിരുന്നില്ല. ഇന്ന്  ആ സൈറ്റിലെ കോടീശ്വരന്‍  പരിപാടിയിലെ അടുത്ത ചോദ്യം എന്താകും എന്നാണു . പിന്നെ അതിലെ പാവം മനുഷ്യനേയും കുറിച്ചു ഓര്‍ത്തു . അപ്പോള്‍  ആണ് ഫോണ്‍ റിംഗ്  ചെയ്തത് . അവള്‍ ഫോണ്‍  എടുത്തു . അപ്പുറത്ത് നിന്നും ഒരു വിളി   
നാന്‍സിയേ എന്ന്‌
 നാന്‍സി : എന്തോ എന്ന്‌ വിളി കേട്ടു
 എന്തോ എന്ന അവളുടെ  വിളി കേട്ടാകും അമ്മ തിരിഞ്ഞു നോക്കി 
 അപ്പുറത്ത് നിന്നും : എന്നെ മനസ്സിലായോ 
 നാന്‍സി  : ഇല്ല 
 അപ്പുറത്ത് നിന്നും : മനസ്സിലായില്ലേ  
നാന്‍സി  : ഇല്ല .ആരായാലും ആ ആള്‍  തന്നെ എന്നു അവള്‍ പറഞ്ഞു  . അവളുടെ കൂട്ടുകാര്‍ ഇടയ്ക്ക് വിളിച്ചു ഇത് പോലെ കളിയാക്കും . പിന്നെ ഈ ചേട്ടന്‍ വിളിക്കുമെന്ന ഒരു പ്രതീക്ഷയും  അവള്‍ക്ക് ഇല്ലായിരുന്നു 
 അപ്പുറത്ത് നിന്നും : ഞാന്‍ ഒരു ക്ലൂ  തരാം 
 അവള്‍ : ശരി 
 അപ്പുറത്ത് നിന്നും : മഹാ വഴക്കാളിയാ
 അവള്‍ : ബിനു ചേട്ടന്‍ ആണോ 
 അപ്പുറത്ത് നിന്നും : കണ്ടോ അപ്പോള്‍ എന്നെ മഹാ വഴക്കാളിയായി ആണ് അല്ലേ നാന്‍സി  മനസ്സില്‍ കണക്കാക്കിയിരിക്കുന്നത് 
 അവള്‍  എന്ത് പറയണം എന്ന്‌ അറിയാതെ ഒരു നിമിഷം ഇരുന്നു . 
 പിന്നെ ബിനു ചേട്ടന്റെ വക  ത്യശ്ശൂര്‍  പൂരത്തിന്റെ വെടി കെട്ടു പോലെ  എന്നാലുംനീ എന്നെ മഹാ വഴക്കാളിയായി മനസ്സില്‍ കരുതിയല്ലോ . ഞാന്‍ ഇതു ഇപ്പോള്‍ തന്നെ എല്ലാവരോടും പറയും  എന്നും പറഞ്ഞു കൊച്ചു കുട്ടികള്‍ വാശി പിടിക്കുന്ന പോലെ ബഹളം തുടങ്ങി . ഭാര്യയും , കുഞ്ഞുമുള്ള  ഒരു  മനുഷ്യനാണ്‍ കൊച്ചു കുട്ടിയെ പോലെ ബഹളം വയ്ക്കുന്നതു എന്നോര്‍ത്തപ്പോള്‍   അവള്‍ക്ക്  ചിരിയും  ആ മനുഷ്യനോട് വല്ലാത്ത സഹതാപം തോന്നി .
ബിനു ചേട്ടന്‍ :ഞാന്‍ അപ്പോഴേ  സുനില്‍ അണ്ണനോട് പറഞ്ഞു . നീ ഇങ്ങനെ തന്നെ പറയും എന്ന്‌ 
                                                      ശ്ശോ  ഈ ചേട്ടനോടു ഇനി എന്ത്  പറയും . കുറെ നേരം  സംസാരിച്ച ശേഷം  അവള്‍ക്ക് ആ ചേട്ടനെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണ മാറി കിട്ടി . പൂച്ച നടക്കുന്ന പോലെയുള്ള വളരെ പതിഞ്ഞ ശബ്ദം.
 ഒരു കാര്യം അവള്‍ക്ക് മനസ്സിലായി .  പുറമേയ്ക്ക്  ആളു വലിയ ചൂടന്‍ ആയി അഭിനയിക്കുമെങ്കിലും ഉള്ളു കൊണ്ട് പാവം ആണ് എന്ന്‌ .
 ജീവിതത്തില്‍ പലപ്പോഴും ഇങ്ങനെയാണ്‍ . പലപ്പോഴും കൂടുതല്‍  വഴക്കുണ്ടാക്കുന്നവര്‍ ആകും നമ്മെ കൂടുതല്‍ സ്നേഹിക്കുന്നത് എന്നവള്‍ക്കു മനസ്സിലായി  

Thursday, August 2, 2012

നാന്‍സിയും, അമ്മയും പിന്നെ ജോബിയും


16 -6-2012 :- രാവിലെ ഉറക്കമുണര്‍ന്നു നാന്‍സി . കാരണം അവളുടെ കൂട്ടുകാര്‍  അവളെ  കാണാന്‍ വരികയാണ് . അതിന്‍റെ സന്തോഷത്തിലാണ് അവള്‍. ഉറക്കമുണര്‍ന്നു പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു നിശബ്ദതയിലായിരുന്ന വിദൂര സംഭാക്ഷണ യന്ത്രം (ഫോണ്‍ ) നല്ല ശബ്ദത്തില്‍ വച്ചു. ഒരു 8 മണിയോട് കൂടി നാന്‍സി കുളി മുറിയിലേയ്ക്ക് പോയി . ഫോണ്‍ മേശപുറത്ത്‌ വച്ചിട്ടാണ് പോയത് . അമ്മ അടുക്കളയില്‍ തിരക്കിട്ട പണിയിലാണ് . സാധാരണ അവള്‍ കുളിമുറിയില്‍ പോകുമ്പോള്‍ ഫോണ്‍ ഓഫ്‌ ചെയ്യുകയാണ് പതിവ് ഇന്നു അങ്ങനെ ചെയ്‌താല്‍ അവളുടെ  കൂട്ടുകാര്‍ വഴിയറിയാതെ വിഷമിക്കുമല്ലോ എന്ന്‌ കരുതിയാണ് ഫോണ്‍ ഓഫ്‌ ചെയ്യാത്തത് . കുളി മുറിയിലിരുന്നു തുണി കഴുകുമ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നു . അവളുടന്‍  അമ്മയോട്  ആ ഫോണ്‍ എടുകാന്‍ പറഞ്ഞു . ചിലപ്പോള്‍ കുട്ടികള്‍ ആകും . വഴി ചോദിക്കാന്‍ എന്ന്‌ . അമ്മ വന്നു ഫോണ്‍ എടുത്തു .
അപ്പോള്‍ അതില്‍ കൂടി ഒരു ശബ്ദം
വിളിച്ചയാള്‍ : ഞാന്‍ ചാല മാര്‍ക്കറ്റില്‍ നിന്നാണ് . 15 -6 -2012 പച്ചക്കറികള്‍ക്ക് വില കൂടുതല്‍ ആയിരുന്നു . എന്ന്‌ വിലക്കുറവു ഉണ്ട് . നിങ്ങള്‍ പച്ചക്കറികള്‍ക്ക് നിര്‍ദ്ദേശം ( ഓര്‍ഡര്‍ ) തന്നിരുന്നില്ലേ എന്ന്‌
അമ്മ : ഇല്ല നിങ്ങള്‍ക്ക്‌ ആള് മാറിയതാകും ഇതു നാന്‍സിയുടെ വീട് ആണ് എന്ന്‌
അപ്പോള്‍ ആള്‍ : നിങ്ങള്‍ക്ക്‌ ഇന്നു പച്ചക്കറികള്‍ ആവശ്യമുണ്ടല്ലോ എന്ന്‌
നാന്‍സി  : അമ്മ പരിചയമില്ലാത്തവരോട് പേര് ഒന്നും പറയണ്ട . പിന്നെ അവന്‍ മാര്‍ ഈ പേരും പറഞ്ഞു ശല്യം തുടങ്ങുമെന്ന് . അമ്മ കോള്‍ കട്ട് ചെയ്യ് എന്ന്‌  അവള്‍  പറഞ്ഞു . അമ്മ കോള്‍ കട്ട് ചെയ്തു തിരിഞ്ഞപ്പോള്‍ അതാ വീണ്ടും ബെല്ലടിക്കുന്നു. അമ്മ വീണ്ടും വന്നു ഫോണ്‍ എടുത്തു. അപ്പോള്‍ മറുപുറത്തു നിന്നു വീണ്ടും
ഹലോ ചേച്ചി ഇതു ഞാനാ മായാവി എന്ന ജോബി
അമ്മ: ഏതു മായാവി ? ഏതു ജോബി
മറു പുറത്തു : ഞാന്‍ നാന്‍സിയുടെ സുഹ്യത്ത് മജീഷ്യന്‍ ജോബി
അമ്മ : കുഞ്ഞേ നീ ഫോണ്‍ വച്ചിട്ട് പോകു. എനിയ്ക്ക് കളിച്ചോണ്ട് നില്‍ക്കാനുള്ള സമയമില്ല . 10 -60 വയസുള്ള ഒരാളാ ഞാന്‍. എന്ന്‌ പറഞ്ഞു അമ്മ കോള്‍ കട്ട് ചെയ്തു

അത് കഴിഞ്ഞു ദാ  ജാന്‍സി വിളിക്കുന്നു . ചേച്ചി ജോബി ചേട്ടന്‍ പറ്റിക്കാന്‍ വേണ്ടി വിളിച്ചതാ. ചേട്ടന് വലിയ വിഷമം . ചേച്ചി എന്തോ വഴക്ക് പറഞ്ഞു എന്ന്‌ . ഹേയ് ഒരു പ്രശ്നവുമില്ലല്ലോ . നിന്നെ വെറുതെ പറ്റിക്കാന്‍ പറഞ്ഞതാകും എന്ന്‌ പറഞ്ഞു നാന്‍സി കോള്‍ കട്ട്‌ ചെയ്തു . കുറച്ചു കഴിഞ്ഞു രാജ് കുമാര്‍ വിളിച്ചു ജോബിയോട് 60 വയസുണ്ടോ എന്ന്‌ പറഞ്ഞോ എന്ന്‌ ചോദിച്ചു .നാന്‍സി ഇല്ല. അങ്ങനെ ഒരു സംഭവമേ ഇല്ല . സത്യത്തില്‍ അവള്‍ ഈ കാര്യം മറന്നു പോയി. അത് മാത്രമല്ല ജോബി എന്ന്‌ പറയുമ്പോള്‍ അവളുടെ മനസ്സില്‍  ജോണി എന്നാണു . അവള്‍ ആ കുട്ടിയോട് നല്ല രീതിയിലാണല്ലോ സംസാരിച്ചത് എന്ന്‌ ഓര്‍ത്തു . പെട്ടെന്നാണ് അവള്‍ക്ക് ആ സംഭവം ഓര്‍മ്മ വന്നത് . അവള്‍ കോള്‍ ലിസ്റ്റ് എടുത്തു നോക്കി പരിചയമില്ലാത്ത നമ്പര്‍ .അവള്‍ പെട്ടെന്നു തന്നെ  ജോണിയോട് ചോദിച്ചു ഇത് അവന്‍റെ നമ്പര്‍ ആണോ എന്ന്‌ . അല്ല എന്ന്‌ പറഞ്ഞു ജോണി . പിന്നെ അവള്‍ ആ നമ്പറില്‍ രണ്ടും കല്പിച്ചു വിളിച്ചു അപ്പോഴാണ്‌ കാര്യങ്ങളുടെ  കിടപ്പ് അവള്‍ക്കു മനസ്സിലായതും  ആളെ പിടി കിട്ടിയതും . ആദ്യമേ നാന്‍സിയുടെ  വീടല്ലേ എന്ന്‌ ചോദിച്ചാല്‍ മതിയായിരുന്നു . പാവം ജോബി . എന്നിട്ട് അവിടെ വന്നിട്ട് നാണം കാരണം കുറെ നേരം വെളിയില്‍ നിന്നിട്ടാ അകത്തു കയറിയത് .ജോബി ചേട്ടന്‍ നല്ലൊരു മാജിക്ക് കാരന്‍ കൂടിയാണ്‍

വാല്‍കഷ്ണം ; മാജിക്ക് കാട്ടി ആളെ പറ്റിക്കുന്ന പോലെ ഫോണ്‍ ചെയ്തു ആളെ പറ്റിക്കാന്‍ നോക്കിയാല്‍  തിരിച്കു പണി കിട്ടും . ജാഗ്രത പാലിക്കുക