Monday, April 11, 2011
Saturday, April 9, 2011
കനിവിന്റെ മുഖങ്ങള്‍
ഞാന്‍ വളരെ യാദ്യ്രിച്ചികമായാണ് ആ മനുഷ്യനെ പരിചയപ്പെടുന്നത് . കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നല്ലൊരു മനസ്സിനുടമ . എന്ത് ആവശ്യം പറഞ്ഞാലും ഒരു മടിയും കൂടാതെ സാധിച്ചു തരുന്ന നല്ലവരില്‍ നല്ലവനായ ആ മനുഷ്യന് സാധിച്ചു തരും . എന്നെ പോലെ സുഖമില്ലാത്ത 2 ആള്‍ക്കാരെ കുറിച്ച് ഞാന്‍ ആ മനുഷ്യനോടു പറഞ്ഞു . എന്നിട്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും സഹായവും ചെയ്തു കൊടുക്കണം എന്നും പറഞ്ഞു . ഒരു മടിയും കൂടാതെ അവരെ സഹായിക്കാം എന്ന് പറഞ്ഞ എന്റെ ആ നല്ല സഹോദരന് പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു . ഇങ്ങനെ സഹായിക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത് പുള്ളിക്ക് ഇഷ്ടം അല്ല . അതിനാല്‍ ആ പുള്ളിടെ പേര് ഞാന്‍ എവിടെ എഴുതുന്നില്ല . 2 തവണയായി 2൦൦൦ രൂപ ആ മനുഷ്യന് ആ 2 സുഖം ഇല്ലാത്തവര്‍ക്കായി അയച്ചു കൊടുത്തു . ഞാന്‍ വേറെയും ആള്‍ക്കാരോട് ഇവരെ 2 പേരെയും സഹായിക്കണം എന്ന് പറഞ്ഞു . അപ്പോള്‍ അവരൊക്കെ എന്നോട് പറഞ്ഞത് എന്റെ കാര്യം നോക്കിയിട്ട് മറ്റുള്ളവരെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ടാപോരെ എന്ന് . ഒരു കണക്കിന് അത് ശരിയും ആണ് . പക്ഷേ ഞാന്‍ ചിന്തിച്ചത് അവര്‍ക്ക് കൂടി എന്തെങ്കിലും സഹായം കിട്ടുന്നു എങ്കില്‍ കിട്ടട്ടെ എന്ന് കരുതി ആണ് . അതില്‍ ഒരു ചേട്ടനെ കുറിച്ച് ഞാന്‍ ഇതില്‍ എഴുതുകയും ചെയ്തു . പക്ഷേ ആരും അത് കണ്ടതായി പോലും ഭാവിച്ചില്ല എന്ന് തോന്നുന്നു . കുറച്ചു ആള്ക്കാര് ഒഴിച്ച് . ആ പോസ്റ്റ് കണ്ടിട്ട് യൂസഫ് (സൌദി ) എന്ന ചേട്ടന് മാത്രമാണ് ആ രാധാകൃഷ്ണന് ചേട്ടനെ വിളിച്ചു സംസാരിച്ചത് . ആ ചേട്ടനും കഴിയുന്ന പോലുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് . എല്ലാപേരും ദയവായി ആ പോസ്റ്റ് വായിച്ചു കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു . കനിവ് തേടി ഇതു ആണ് പോസ്റ്റ് പേര് . ഇനി ഒരാള്‍ കൊല്ലം ജില്ലയിലെ ചവറയില്‍ താമസിക്കുന്നു . ആ ചേട്ടന് അച്ഛനും , അമ്മയും ഇല്ല . ഒരു സഹോദരി മാത്രമേ ഉള്ളൂ . ആ ചേട്ടനെ കുറിച്ച് ഞാന്‍ പിന്നെ വിശദമായി എഴുതുന്നതാണ് .
Friday, April 8, 2011
എന്റെ സൃഷ്ടി
റ്റൂപ് ഗുംഗുരു മാല : ഇതു ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 1 . മാല ഉണ്ടാക്കുന്നതിനു വേണ്ടി ഉള്ള പ്രേത്യേകം സൂചി ഉണ്ട് . അത് 2 . ഇതിന്റെ പ്രേത്യേകം നൂല് ( ഈ നൂല് വെള്ള , കറുപ്പ് , ഓറഞ്ചു എന്നീ നിറങ്ങളില്‍ കിട്ടും ) 3 . സ്ട്രയറ്റ് റ്റൂപ് ആവശ്യത്തിനു 4 . ഗുംഗുരു ( പല നിറത്തില്‍ കിട്ടും ) ആവശ്യത്തിനു 5 . ബിന്ദി ബോള്‍ മുത്ത് ( ഗോള്‍ഡന്‍ മുത്ത് ) ആവശ്യത്തിനു 6 . തിരിക്കു 1 എണ്ണം. സൂചിയില്‍ നൂല് കോര്‍ത്ത ശേഷം ഗുംഗുരു കോര്‍ക്കുക . അതിനു ശേഷം സ്ട്രയറ്റ് റ്റൂപ്+ ബിന്ദി ബോള്‍ + ഗുംഗുരു + റ്റൂപ് + ബിന്ദി ബോള്‍ ഈ ക്രമത്തില്‍ കോര്‍ത്ത് അവസാനം തിരിക്കും കൂടി അതില്‍ വച്ച് യോചിപ്പിച്ചു മാല പൂര്‍ത്തിയാക്കാം . ഞാന്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് ഇട്ടിരിക്കുന്ന പേര് . p .j ക്രാഫ്റ്റ്
Subscribe to:
Posts (Atom)






