Wednesday, December 9, 2015

Art on wheel

മാനവീയം തെരുവോരക്കൂട്ടവും ,പാലിയം ഇന്ത്യ യും ,"ആര്‍ട്ട് ഫാക്ടറി "യും സംയുക്തമായി,മാനവീയം വീഥിയില്‍ സംഘടിപ്പിച്ച "Art on wheel" എന്ന പരിപാടി 6-12-2015  ഞായറാഴ്ച  തിരുവനന്തപുരത്ത് കെല്‍ട്രോണിനു സമീപമുള്ള  റോഡില്‍ വച്ച് നടന്നു .  



























           വീല്‍ ചെയറുകളില്‍ മാത്രം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ഞങ്ങളും  മറ്റുള്ളവരെപ്പോലെ എല്ലാ കഴിവുകളുമുള്ളവരാണ്.  ലിജയുടെ  പാട്ടും , ജ്യോതി കുമാറും, സമീറും, ഷംനയും  ചിത്രങ്ങള്‍ വരക്കുകയും, ജോയ് ചേട്ടന്‍ കുട ഉണ്ടാക്കി കൊണ്ട് വരുകയും ചെയ്തു .  ജ്യോതി കുമാര്‍  കവിത ചൊല്ലുകയും ചെയ്തു .  ഞാനും ഒരു മാല അവിടെ വച്ചു ഉണ്ടാക്കി കാണിച്ചു . ഇതിനൊക്കെ ശേഷം  നാടന്‍ പാട്ടും ഉണ്ടായിരുന്നു . നല്ലൊരു അനുഭവം ആയിരുന്നു 




                               ഇത് സമീര്‍ .ചിത്ര രചന കഴിഞ്ഞു ഇരിക്കയാ



                                    ഇത് ഷംന . ഷംനയും നന്നായി ചിത്രം വരയ്ക്കും


                    ആഷ് ല വീല്‍ ചെയര്‍ ഫ്രണ്ടിലി ആക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നു .




                                        The Hindu പത്രത്തില്‍ വന്ന വാര്‍ത്ത



                     നാടന്‍ പാട്ട് കഴിഞ്ഞപ്പോള്‍ ചെറുതായി  മഴ ചാറി തുടങ്ങി . എങ്കിലും ഞങ്ങള്‍ അവിടെ ചുമരുകളില്‍ ഉള്ള ചിത്രങ്ങള്‍ കണ്ടു കൊണ്ട് നീങ്ങുന്നതിനിടയില്‍ ശക്തമായി മഴ പെഴ്തു. കുറെ കാലങ്ങള്‍ക്ക് ശേഷം മഴ നനഞ്ഞു .


മനോഹരമായ  നിമിഷങ്ങള്‍ സമ്മാനിച്ച എല്ലാ കൂട്ടുകാര്‍ക്കും , പാലിയം ഇന്ത്യയ്ക്കും ,  മാനവീയം തെരുവോരക്കൂട്ടത്തിനും നന്ദി

6 comments:

  1. നന്നായി പ്രീത. ഇനി കാര്യങ്ങൾ എഴുതുമ്പോൾ കുറച്ചു കൂടി വിശദമായി എഴുതുമല്ലോ .

    ReplyDelete
  2. നന്നായി ചേച്ചി..ഇപ്പോ കാണാറില്ലല്ലോ!!!

    ReplyDelete
  3. "Art on wheel" എന്ന പരിപാടിയുടെ നല്ല വിശേഷങ്ങൾ, ഞങ്ങളുമായി പങ്കു വെച്ചതിനു വളരെ നന്ദി പ്രീത ... എന്റെ ആശംസകൾ.

    ReplyDelete
  4. നല്ല വിശേഷങ്ങള്‍... വായിച്ചിട്ട് വളരെ സന്തോഷായിട്ടോ..

    ReplyDelete
  5. നന്നായി..
    എനിക്കും അവകാശങ്ങളുണ്ട്
    സ്വപ്നം കാണാനും ജീവിക്കാനും.

    ശുഭാശംസകളോടെ

    ReplyDelete