നിങ്ങളില്‍ പലര്‍ക്കും ഒരു പക്ഷേ അറിയാവുന്ന കാര്യമായിരിക്കുമിതു . എന്തായാലും എനിക്കറിയില്ലായിരുന്നു. ഞാന്‍
ഇന്നാണ് അറിഞ്ഞത്, അതുകൊണ്ട് എന്നെപോലെ അറിയാത്തവര്‍ക്കായി ഞാന്‍ ഇത് ഇവിടെ
ചേര്‍ക്കുന്നു.
ഓടുന്ന തീവണ്ടികള്‍ ഇപ്പോള്‍ റെയില്‍ റഡാറില്‍ :--
railradar.trainenquiry.com ലെത്തിയാല്‍ കാര്യങ്ങളെല്ലാം നേരിട്ട് കണ്ടുമനസ്സിലാക്കാം.
ഇപ്പോള്‍ ഇന്ത്യയിലെവിടെ ഏതൊക്കെ വണ്ടികള്‍ എങ്ങനെയൊക്കെയാണ് ഓടുന്നതെന്ന് തത്സമയം കാട്ടിത്തരുന്ന വെബ്സൈറ്റാണ് ഇത്.
ഗൂഗിള്‍ മാപ്പില്‍ തലങ്ങും വിലങ്ങും രണ്ടു നിറത്തില്‍ കാണുന്ന അമ്പടയാളങ്ങളെല്ലാം തീവണ്ടികളാണ്. നീല നിറത്തിലുളളത് കൃത്യ സമയം പാലിക്കുന്ന തീവണ്ടികളും, ചുവപ്പുനിറത്തില്‍ കാണുന്നത് വൈകിയോടുന്നവയും. ഇനി വേണ്ട സ്ഥലത്തേക്ക് നമുക്ക് സൂം ചെയ്ത് പോകാം.
നീല അടയാളത്തിനു മുകളില്‍ കര്‍സര്‍ കൊണ്ടുപോകുമ്പോള്‍ തന്നെ വണ്ടി ഏതാണെന്ന് എഴുതിക്കാണിക്കും. അതിനു മുകളില്‍ ക്ലിക്കു ചെയ്താല്‍ അറിയേണ്ട അത്യാവശ്യകാര്യങ്ങള്‍ തെളിഞ്ഞുവരും. തീവണ്ടി ഇപ്പോള്‍ ഏത് സ്റ്റേഷന് കഴിഞ്ഞു, അടുത്ത സ്റ്റേഷന് ഏതാ ണ്, എത്ര സമയം വൈകിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഇങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കും. show stops എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകള്‍ മാപ്പില്‍ അടയാളപ്പെടുത്തിത്തരും.

പുതിയ വിവരങ്ങള്‍ക്കായി സേര്‍ച്ച് ചെയ്യാന്‍ നിര്‍ദ്ദേശിച്ച ലിങ്കില്‍ ചെന്നാല്‍ trainenquiry.com ല്‍ നിന്നും കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ കിട്ടും. അതായത് വണ്ടി ഇപ്പോള്‍ എവിടെയാണുള്ളത്, അടുത്ത സ്റേറഷനുകളിലേക്ക് എത്രകിലോമീറ്റര്‍ പോകാനുണ്ട്, തൊട്ടുമുമ്പത്തെ സ്റ്റേഷന് ഏതായിരുന്നു എന്നിങ്ങനെ. സ്റ്റേഷനില്‍ അന്വേഷണക്കൂട്ടിലിരിക്കുന്നവരോട് ചോദിച്ചാല്‍ പോലും കിട്ടാത്ത വിവരങ്ങള്‍ കൃത്യതയോടെ നെറ്റില്‍ ലഭിക്കുമെന്ന് ചുരുക്കം.

സൈഡ് ബാറിലെ Search എന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ തീവണ്ടിയുടെ പേരും സ്റ്റേഷനും ഉപയോഗിച്ച് വേണ്ടത് തിരഞ്ഞു കണ്ടുപിടിക്കാം. Legend എന്നെഴുതിയ ബട്ടനില്‍ ക്ലിക്കു ചെയ്താല്‍ മാപ്പില്‍ കാണുന്ന സൂചകങ്ങള്‍ എന്തൊക്കെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സൈറ്റിനു മുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളുടെ എണ്ണം നല്കിയിട്ടുണ്ടാകും.
ഓരോ അഞ്ചുമിനിട്ട് കൂടുമ്പോഴും റെയില്‍ റഡാര്‍ സേവനം പുതുക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് വിവരങ്ങളുടെ കൃത്യതയേക്കുറിച്ച് ആലോചിച്ച് തലപുകക്കേണ്ടതില്ല. തയ്യാറാക്കിയത് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസും (cris.org.in) റെയില്യാത്രിയും (railyatri.in) ചേര്‍ന്നാണ്. രാജ്യത്താകമാനം റെയില്‍വേ സജ്ജമാക്കിയിട്ടുള്ള ആറായിരത്തോളം റെയില്‍ ഗതാഗത നിരീക്ഷണകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിച്ചാണ് റെയില്‍ റഡാര്‍ അപ്ഡേറ്റ് ചെയ്യുന്നത്.
ഇനി സാങ്കേതികക്കുഴപ്പം മൂലം ഗൂഗിള്‍ മാപ്പ് ലോഡു ചെയ്തുവരാന് സമയമെടുക്കുകയോ മറ്റോ ചെയ്താല്‍ trainenquiry.com ല്‍ നേരിട്ടു ചെന്ന്, തീവണ്ടിയുടേയോ സ്റ്റേഷന്റേയോ പേരുപയോഗിച്ച് സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ തേടാം. ഈ സേവനങ്ങള്‍ ലഭിക്കാന്‍ നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണും മതിയെന്നത് യാത്രക്കാര്‍ക്ക് നാലിരട്ടി മധുരം പകരുന്നുണ്ട്.
ഉപയോഗപ്രദമായ ടിപ്പു ആണന്നു തോന്നിയാല്‍ ഒരു അഭിപ്രായം പറയണേ

ഈ വാര്‍ത്തയ്ക്ക് കടപ്പാട് മാതൃഭൂമിയോട്.സമയത്തിന് വിലയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേയോട് മനസ്സിലെങ്കിലും പറയാത്ത എത്ര യാത്രക്കാരുണ്ടാവും. സമയത്തു വരുമോ എന്നറിയാന്‍ തീവണ്ടിയാപ്പീസില് വിളിക്കാമെന്നു കരുതിയാലോ, ലൈന്കിട്ടുമ്പോഴേക്കും മിക്കവാറും വണ്ടി എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാകും. എല്ലാം ലൈവായ പുതിയ കാലത്ത്, തീവണ്ടി വരുന്ന വഴിയും എത്തുന്ന സമയവുമൊക്കെ നെറ്റുവഴി അപ്പപ്പോള്‍ നല്കാന് റെയില്‍വേ ശ്രമിച്ചു തുടങ്ങിയപ്പോള്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഒടുവിലിതാ 'റെയില്‍ റഡാര്‍' (Rail Radar) എന്ന ഇന്റര്‍നെറ്റ് സേവനവുമെത്തിയിരിക്കുന്നു.
railradar.trainenquiry.com ലെത്തിയാല്‍ കാര്യങ്ങളെല്ലാം നേരിട്ട് കണ്ടുമനസ്സിലാക്കാം.
ഇപ്പോള്‍ ഇന്ത്യയിലെവിടെ ഏതൊക്കെ വണ്ടികള്‍ എങ്ങനെയൊക്കെയാണ് ഓടുന്നതെന്ന് തത്സമയം കാട്ടിത്തരുന്ന വെബ്സൈറ്റാണ് ഇത്.
ഗൂഗിള്‍ മാപ്പില്‍ തലങ്ങും വിലങ്ങും രണ്ടു നിറത്തില്‍ കാണുന്ന അമ്പടയാളങ്ങളെല്ലാം തീവണ്ടികളാണ്. നീല നിറത്തിലുളളത് കൃത്യ സമയം പാലിക്കുന്ന തീവണ്ടികളും, ചുവപ്പുനിറത്തില്‍ കാണുന്നത് വൈകിയോടുന്നവയും. ഇനി വേണ്ട സ്ഥലത്തേക്ക് നമുക്ക് സൂം ചെയ്ത് പോകാം.
നീല അടയാളത്തിനു മുകളില്‍ കര്‍സര്‍ കൊണ്ടുപോകുമ്പോള്‍ തന്നെ വണ്ടി ഏതാണെന്ന് എഴുതിക്കാണിക്കും. അതിനു മുകളില്‍ ക്ലിക്കു ചെയ്താല്‍ അറിയേണ്ട അത്യാവശ്യകാര്യങ്ങള്‍ തെളിഞ്ഞുവരും. തീവണ്ടി ഇപ്പോള്‍ ഏത് സ്റ്റേഷന് കഴിഞ്ഞു, അടുത്ത സ്റ്റേഷന് ഏതാ ണ്, എത്ര സമയം വൈകിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഇങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കും. show stops എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകള്‍ മാപ്പില്‍ അടയാളപ്പെടുത്തിത്തരും.
പുതിയ വിവരങ്ങള്‍ക്കായി സേര്‍ച്ച് ചെയ്യാന്‍ നിര്‍ദ്ദേശിച്ച ലിങ്കില്‍ ചെന്നാല്‍ trainenquiry.com ല്‍ നിന്നും കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ കിട്ടും. അതായത് വണ്ടി ഇപ്പോള്‍ എവിടെയാണുള്ളത്, അടുത്ത സ്റേറഷനുകളിലേക്ക് എത്രകിലോമീറ്റര്‍ പോകാനുണ്ട്, തൊട്ടുമുമ്പത്തെ സ്റ്റേഷന് ഏതായിരുന്നു എന്നിങ്ങനെ. സ്റ്റേഷനില്‍ അന്വേഷണക്കൂട്ടിലിരിക്കുന്നവരോട് ചോദിച്ചാല്‍ പോലും കിട്ടാത്ത വിവരങ്ങള്‍ കൃത്യതയോടെ നെറ്റില്‍ ലഭിക്കുമെന്ന് ചുരുക്കം.
സൈഡ് ബാറിലെ Search എന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ തീവണ്ടിയുടെ പേരും സ്റ്റേഷനും ഉപയോഗിച്ച് വേണ്ടത് തിരഞ്ഞു കണ്ടുപിടിക്കാം. Legend എന്നെഴുതിയ ബട്ടനില്‍ ക്ലിക്കു ചെയ്താല്‍ മാപ്പില്‍ കാണുന്ന സൂചകങ്ങള്‍ എന്തൊക്കെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സൈറ്റിനു മുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളുടെ എണ്ണം നല്കിയിട്ടുണ്ടാകും.
ഓരോ അഞ്ചുമിനിട്ട് കൂടുമ്പോഴും റെയില്‍ റഡാര്‍ സേവനം പുതുക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് വിവരങ്ങളുടെ കൃത്യതയേക്കുറിച്ച് ആലോചിച്ച് തലപുകക്കേണ്ടതില്ല. തയ്യാറാക്കിയത് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസും (cris.org.in) റെയില്യാത്രിയും (railyatri.in) ചേര്‍ന്നാണ്. രാജ്യത്താകമാനം റെയില്‍വേ സജ്ജമാക്കിയിട്ടുള്ള ആറായിരത്തോളം റെയില്‍ ഗതാഗത നിരീക്ഷണകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിച്ചാണ് റെയില്‍ റഡാര്‍ അപ്ഡേറ്റ് ചെയ്യുന്നത്.
ഇനി സാങ്കേതികക്കുഴപ്പം മൂലം ഗൂഗിള്‍ മാപ്പ് ലോഡു ചെയ്തുവരാന് സമയമെടുക്കുകയോ മറ്റോ ചെയ്താല്‍ trainenquiry.com ല്‍ നേരിട്ടു ചെന്ന്, തീവണ്ടിയുടേയോ സ്റ്റേഷന്റേയോ പേരുപയോഗിച്ച് സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ തേടാം. ഈ സേവനങ്ങള്‍ ലഭിക്കാന്‍ നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണും മതിയെന്നത് യാത്രക്കാര്‍ക്ക് നാലിരട്ടി മധുരം പകരുന്നുണ്ട്.
ഉപയോഗപ്രദമായ ടിപ്പു ആണന്നു തോന്നിയാല്‍ ഒരു അഭിപ്രായം പറയണേ
നല്ല അറിവ് . ആശംസകള്‍
ReplyDeleteതീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് തന്നെ. കേട്ടിരുന്നെങ്കിലും നോക്കിയില്ലായിരുന്നു. ഒന്ന് നോക്കട്ടെ.
ReplyDeleteപുരോഗമിക്കട്ടെ
ReplyDeleteവിവരം പങ്കുവച്ചതില്‍ സന്തോഷം
നന്ദി വിങ്ങ്സ് , റാംജി ഭായ് ആന്റ് അജിത്ത് ഭായ്
ReplyDeleteകുറച്ചു മുമ്പേ വേണ്ടതായിരുന്നു. എന്നാലും കുഴപ്പമില്ല, സംഗതി കൊള്ളാം.
ReplyDeleteഉപകാരപ്രദം. എന്താല്ലേ ടെക്നോളജീടെ പോക്കേയ്
ReplyDeleteനന്ദി ശാബു ഭായ്
ReplyDeleteനന്ദി സുമേഷ് ഭായ്
ReplyDeleteസുസ്വാഗതം പുരോഗമനം.....
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
theerchchayaayum varaam nandi bhai
ReplyDeleteഇപ്പോഴാണ് അറിയുന്നത്.ഉപകാരപ്രദം പുതിയഅറിവാണ് .
ReplyDeleteനന്ദി കാത്തി
ReplyDelete