മനസിന്റെ ധൈര്യംകൊണ്ട് രോഗത്തെ ചെറുത്തു തോൽപ്പിക്കുന്ന ഹോമിയോ ഡോക്ടർ ഡോ. സിജു വിജയന്റെ ഗ്ലാസ് പെയിന്റിംഗുകള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ എറണാകുളം ഡര്‍ബാര്‍ ഹാളിലാണ് പ്രദര്‍ശനം. നിറച്ചില്ല് എന്ന പേരില്‍ എഴുപതിലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ അരുക്കുറ്റി എന്ന സ്ഥലത്താണു സിജുവിന്റെ താമസം. വീട്ടിൽ അച്ഖനും, അമ്മയും, അനിയനും, അനുജത്തിയുമുണ്ട്. അനിയൻ വക്കീലാകുന്നതിനു വേണ്ടിയും, അനുജത്തിയും ആതുര സേവന രംഗത്തു തന്നെ (നെഴ്സിംഗ്) പഠിക്കുന്നു.

ആയൂര്‍വേദം പഠിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ഹോമിയോപ്പതിയായിരുന്നു വിധിച്ചത്. പഠനം പൂര്‍ത്തിയാക്കി ക്ലിനിക്ക് തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ സാമ്പത്തികപ്രശ്നങ്ങള്‍ വിലങ്ങുതടിയായി. ഇതു മറികടക്കാനായിരുന്നു ഗ്ലാസ് പെയിന്റിംഗിലേയ്ക്ക് തിരിഞ്ഞ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വരച്ചുകൂട്ടിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കുന്നത്. പ്രദര്‍ശനത്തിനുശേഷം ചിത്രങ്ങള്‍ വില്‍ക്കാനാണ് ഡോ. സിജുവിന്റെ പരിപാടി.
സിജു ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ ഹോമിയോ ഫെസ്റ്റില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിജു തിരുവനന്തപുരം വെള്ളായണിയിലുള്ള ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍നിന്നാണ് ബി.എച്ച്.എം.എസ് നേടിയത്.. ഇത്രയും കാലം തന്നെ പഠിക്കാൻ സഹായിച്ച മാതാപിതാക്കളെ ഇനിയുംബുദ്ധി മുട്ടിക്കാതെ സ്വന്തമായി കൈയ്യിലുള്ള വരയിലൂടെ ചിത്രങ്ങൾ വരച്ച് കിട്ടുന്ന കാശ് കൊണ്ട് ക്ലിനിക്കിടണമെന്നാണ് സിജുവിന്റെ ആഗ്രഹം. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരൻ ആണ് എനിയ്ക്കു സിജുവിനെ പരിചയപ്പെടുത്തി തരുന്നത്. ആദ്യ സംസാരത്തിൽ നിന്നു തന്നെ വളരെ ആത്മ വിശ്വാസമുള്ള ഒരാൾ ആണ് സിജു എന്നു എനിയ്ക്കു തോന്നിയിറ്റുണ്ട്. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും അവനെ പിന്തുണയ്ക്കാറുണ്ട്.
എന്തിനും സഹായകമായിട്ടുള്ള കൂട്ടുകാർ ഈ കാര്യത്തിലും സിജുവിനെ സഹായിക്കാൻ മുൻപിൽ തന്നെ ഉണ്ട്. പ്രിയ വായനക്കാരായ കൂട്ടുകാരെ നിങ്ങളുടേയും സഹായങ്ങൾ ഈ കാര്യത്തിൽ സിജുവിനു ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും ഈ ചിത്രങ്ങൾ പോയി കണ്ട് വാങ്ങി ഈ കുട്ടിയുടെ ഒരു ക്ലിനിക്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിക്കൂ. സിജുവിന്റെ ഫോൺ നമ്പർ- 9495300423
സിജു വരച്ച കൂടുതൽ ചിത്രങ്ങൾ കാണണമെങ്കിൽ http://ayushmithra.blogspot.com നോക്കൂ