Monday, March 11, 2013

കവിതാ രചനാ മത്സരം


ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട് . തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ വച്ചു കവിതാ രചനാ മത്സരം നടത്തുന്നു . കവിതയ്ക്ക് ഒരു പ്രത്യേക വിഷയമില്ല . പ്രായ പരിധിയില്ല .

ഒന്നാം സ്ഥാനത്ത് എത്തുന്ന കവിതയ്ക്ക് കിട്ടുന്നത് പതിനായിരം രൂപയാണ് .

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം . കവിത വെള്ള പേപ്പറില്‍ എഴുതി താഴെ കാണുന്ന വിലാസത്തില്‍ അയച്ചു കൊടുക്കുക .

വിലാസം
സെക്രട്ടറി ,
കുമാരനാശാന്‍ നാഷണല്‍ ഇന്‌സ്റ്റിട്ട്യൂട്ട് ഓഫ് കള്‍ച്ചറല്,
തോന്നയ്ക്കല്‍ . പി. ഓ
തിരുവനന്തപുരം
പിന്‍ കോഡ് - 695317
ഫോണ്‍ നമ്പര്‍ - 0471 2618873

അവസാന തിയ്യതി ഏപ്രില്‌ 1

Wednesday, February 20, 2013

ബ്ലോഗുകള്‍ക്കു മരണ മണി മുഴങ്ങുകയാണോ ??

ഇതു ഇന്നലത്തെ കൊച്ചി എഡിഷന്‍  മെട്രോ മനോരമയില്‍ വന്ന വാര്‍ത്തയാണ്‍. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നറിയില്ല.  ഇതു സത്യമാണ്‍ എങ്കില്‍ നമ്മുടെയൊക്കെ കാര്യം എന്താകും?.ആരേയും പേടിക്കാതെ  സ്വന്തം അഭിപ്രായങ്ങള്‍ പറയാനുള്ള അവസരമാണ്‍ ഇതു വഴി നഷ്ടമാകുന്നതു. ബ്ലോഗുകള്‍ നിര്‍ത്തലാക്കിയാല്‍ എന്‍റെ മനസ്സിലെ സങ്കടങ്ങളൊക്കെ ഞാന്‍ ഇനി എവിടെ പങ്കു വയ്ക്കും . എന്താണ്‍ കൂട്ടുകാരെ നിങ്ങളുടെ അഭിപ്രായം . ഇതു ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം അല്ല്ലേ . അങ്ങനെ നിര്‍ത്തുകയാണ്‍ എങ്കില്‍ എന്താണ്‍ നമ്മള്‍ക്ക്  ഇതിനെതിരെ  ചെയ്യാന്‍ കഴിയുക . ആരെങ്കിലും ഒരു പോം വഴി പറയുമോ ?

Thursday, January 17, 2013

ഒരു ഓര്‍മ്മക്കുറിപ്പ്

ചിലരൊക്കെ നമ്മുട ജീവിതത്തില്‍ സ്വാധീനം ചെലുത്താറുണ്ട്. അതു മനസ്സിലാക്കുമ്പോഴേയ്ക്കും  ചിലപ്പോള്‍  വൈകി പോയിരിക്കും . അവന്‍ എനിയ്ക്ക്  അനിയന്‍ , സഹോദരന്‍ അതിനും അപ്പുറം എനിയ്ക്കു അവനോട് ഉണ്ടായിരുന്നത് വാത്സല്യം ആയിരുന്നു . എപ്പോഴാണ്‍ ഞാന്‍ അവനെ പരിചയപ്പെട്ടത് എന്നും അറിയില്ല. പക്ഷേ  ആ പരിചയം  അവന്‍റെ ബ്ലോഗുകളിലേയ്ക്കും നീണ്ടു. 
 അവനെ കാണണമെന്ന് എനിയ്ക്കു വലിയ ആഗ്രഹം ആയിരുന്നു.  എന്നാല്‍ എനിയ്ക്കു അതിനു കഴിഞ്ഞില്ല.
           കഴിഞ്ഞ വ്ഴാഴ്ച  എന്‍റെ ഒരു കൂട്ടുകാരി ഡല്‍ഹിയില്‍ നിന്നു വിളിച്ചു ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു . എനിയ്ക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അതിന്‍റെ തലേ ദിവസം കൂടി ഞാന്‍ അവനെ ഓണ്‍ ലൈനില്‍ കണ്ടതാണ്‍. . ഞാന്‍ അവളുടെ കോള്‍ കട്ട് ചെയ്തിട്ടു അവന്‍റെ ഫോണ്‍  നമ്പരിലേയ്ക്ക് വിളിച്ചു. കേട്ട വാര്‍ത്ത സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ . പക്ഷേ കേട്ട വാര്‍ത്ത സത്യമായിരുന്നു.ഹൊ! ആ രംഗം ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ.
 അവനു ഹ്യദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. അത് ഒരിക്കല്‍ അവന്‍ എന്നോട് പറയുകയും ചെയ്തു . എന്നിട്ടു പറഞ്ഞു . ചേച്ചി ഇതു ആരോടും പറയരുത് . കാരണം എന്നെ ആരും സഹതാപത്തോടെ നോക്കുന്നത് ഇഷ്ടമല്ല എന്ന്. ഞാന്‍ ആരോടും പറയില്ല എന്നു വാക്കും കൊടുത്തു. ഞാന്‍ പുണ്യവാളന്‍ എന്ന ഷിനു ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഒരാഴ്ച . ഇപ്പോഴും ആ ആഘാതം മാറിയിട്ടില്ല. എന്തൊരു ശക്തിയുള്ള എഴുത്ത് ആയിരുന്നു പുണ്യവാളന്‍റേത് .പുണ്യനെ കുറിച്ച് ഇനിയും പറയണമെന്നുണ്ടായിരുന്നു . വാക്കുകള്‍ കിട്ടുന്നില്ല.
 പുണ്യനു സമം പുണ്യന്‍ മാത്രം

Thursday, January 10, 2013

ആദരാഞ്ജലികള്‍








ഇന്നു രാവിലെ തന്നെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്‍ ഞാന്‍ കേട്ടത് . ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. നമ്മളൊക്കെ സ്നേഹത്തോടെ ഞാന്‍ പുണ്യവാളന്‍ എന്നു വിളിക്കുന്ന പുണ്യന്‍ നമ്മെ ഒക്കെ വിട്ടു പിരിഞ്ഞു എന്ന് . സഹിക്കാന്‍ കഴിയുന്നില്ല മോനെ. നീ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട് . നീ പോയി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതു സഹിക്കാവുന്നതിനും അപ്പുറത്ത് ആണ്‍ . നിനക്കു മില്ല . അതു കൊണ്ട് നിനക്ക്  രാഞ്ലികള്‍ യാന്‍ ഴിയുന്നില്.  നീ എപ്പോഴും കൂടെ ഉണ്ട് എന്നു തന്നെ വിശ്വസിക്കാനാ എനിയ്ക്കു ഇഷ്ടം